Social Media
-
29/01/2023”വസ്ത്രധാരണം മൂലം മുസ്ലിംങ്ങള്‍ വീട് വാടകയ്ക്ക് തരുന്നില്ല; മുസ്ലിമായതിനാല്‍ ഹിന്ദുക്കളും…”
മുംബൈ: ഫാഷന്‍ എന്നാല്‍ പലപ്പോഴും നമുക്ക് കൃത്യമായ ചതുരത്തിനകത്ത് നിര്‍വചിച്ചുവയ്ക്കാവുന്ന സങ്കല്‍പമല്ല. ഫാഷന്‍ പരീക്ഷണങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശനം നേരിടുകയും വിവാദത്തിലാവുകയും ഭീഷണി വരെ നേരിടുകയും ചെയ്യുന്നൊരു ടെലിവിഷന്‍ താരമാണ് ഉര്‍ഫി ജാവേദ്(25). ബിഗ് ബോസ് എന്ന പ്രമുഖ ടിവി ഷോയിലൂടെയാണ് ഉര്‍ഫി ഏറെ പേര്‍ക്കും പരിചിതയായത്. ഇതിന് പുറമെ വസ്ത്രധാരണത്തിലെ പുതുമകളും വ്യത്യസ്തതകളും തന്നെ ഉര്‍ഫിയെ എപ്പോഴും വാര്‍ത്തകളില്‍ പിടിച്ചുനിര്‍ത്തുന്നത്. എന്നാല്‍, ഉര്‍ഫിയെ ചുറ്റിപറ്റിയുണ്ടാകുന്ന വിവാദങ്ങള്‍ക്കും കുറവില്ല. ഉര്‍ഫിക്കെതിരേ മഹാരാഷ്ട്രയിലെ ഭരണകക്ഷി ബി.ജെ.പി തന്നെ രംഗത്ത് എത്തിയിരുന്നു. മഹിള മോര്‍ച്ച നേതാവിന്റെ പരാതിയില്‍ പോലീസ് ഉര്‍ഫിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ഉര്‍ഫിയുടെ പുതിയ ട്വീറ്റാണ് ഇപ്പോള്‍ വിവാദമാകുന്നത്. മുംബൈയില്‍ വാടകയ്ക്ക് താമസിക്കാന്‍ ഒരു ഫ്‌ളാറ്റോ അപ്പാര്‍ട്ട്‌മെന്റോ കിട്ടുന്നില്ലെന്നാണ് ഇപ്പോള്‍ ഉര്‍ഫി പറയുന്നത്. ഇതിന് കാരണം ഉര്‍ഫിയുടെ വസ്ത്രധാരണവും മതവുമാണെന്നാണ് ഇവര്‍ തന്നെ പറയുന്നത്. ലഖ്നൗ സ്വദേശിയായ ഉര്‍ഫി ജനുവരി 24ന് ചെയ്ത ഒരു ട്വീറ്റില്‍ തന്റെ അവസ്ഥ തുറന്നു…
Read More » -
28/01/2023‘വലുതായപ്പോള്‍ തുണി ഇഷ്ടല്ലാണ്ടായി’; പരിഹാസ കമന്റിന് മറുപടി നല്‍കി അഹാന
സോഷ്യല്‍ മീഡിയയിലൂടെ മോശം കമന്റ് ചെയ്ത് അപമാനിക്കാന്‍ ശ്രമിച്ച വ്യക്തിക്ക് മറുപടി നല്‍കി നടി അഹാന കൃഷ്ണ. ‘വലുതായപ്പോള്‍ തുണി ഇഷ്ടല്ലാണ്ടായി’ എന്നായിരുന്നു ഇയാളുടെ കമന്റ്. ‘അല്ല, നാട്ടുകാര്‍ എന്ത് പറയും എന്നത് മൈന്റ് ചെയ്യാണ്ടായി വലുതായപ്പോള്‍’ എന്നാണ് അഹാന ഈ കമന്റിന് മറുപടി നല്‍കിയത്. ഇതിന് പിന്നാലെ നിരവധി പേര്‍ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തി. സഹോദരി ഇഷാനി കൃ്ഷണയും അഹാനയുടെ മറുപടിയെ കൈയടിയോടെ സ്വീകരിച്ചു. ഈ കമന്റും മറുപടിയും സ്‌ക്രീന്‍ഷോട്ട് എടുത്ത് നടി പിന്നീട് ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയി പങ്കുവെയ്ക്കുകയും ചെയ്തു. ഗോവയില്‍ സുഹൃത്തിനൊപ്പം അവധി ആഘോഷിക്കുന്ന അഹാനയുടെ ചിത്രത്തിന് താഴെയാണ് മോശം കമന്റ് വന്നത്. കുട്ടിക്കാലം മുതല്‍ കൂടെയുള്ള കൂട്ടുകാരിയോടൊപ്പമുള്ള യാത്രയെ കുറിച്ചായിരുന്നു ഈ പോസ്റ്റ്. ഇരുവരും കുട്ടിക്കാലത്ത് ഒരുമിച്ചുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവും അഹാന പോസ്റ്റ് ചെയ്തിരുന്നു. അഹാന കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ക്ലാഷോവ്സ്‌കി എന്ന ഫെയ്ക്ക് അക്കൗണ്ടില്‍ നിന്നാണ് കമന്റ് വന്നത്. ഈ അക്കൗണ്ടിന്റെ ബയോയില്‍…
Read More » -
28/01/2023കണ്ടത് എല്ലാം നമ്പാതെ! ഓടുന്ന ലോറിയുടെ സ്റ്റിയറിങ്ങില്‍ തോര്‍ത്ത് കെട്ടി, കിടന്ന് ഡ്രൈവര്‍; ഇതാണ് വാസ്തവം
തിരുവനന്തപുരം: ചീറിപ്പായുന്ന ചരക്കുലോറിയിലെ സ്റ്റിയറിങ്ങില്‍ തോര്‍ത്ത് കെട്ടിവച്ച ശേഷം പിന്നിലുള്ള സീറ്റില്‍ കിടന്നു ചിരിക്കുന്ന കൂള്‍ ഡ്രൈവര്‍. ‘ചേട്ടാ, എന്റെ ജീവന്‍വച്ചാണ് നിങ്ങള്‍ കളിക്കുന്നതെ’ന്ന് വീഡിയോ എടുക്കുന്നയാള്‍ പറയുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോയ്ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഡ്രൈവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. <iframe src=”https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fkeralapolice%2Fvideos%2F523405209913179%2F&show_text=0&width=380″ width=”380″ height=”476″https://fb.watch/iknm-2EEBT/ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share” allowFullScreen=”true”></iframe> എന്നാല്‍, വീഡിയോയുടെ വാസ്തവം എന്താണെന്നു പുറത്തുവിട്ടിരിക്കുകയാണു പോലീസ്. ചരക്കുലോറികള്‍ ട്രെയിന്‍ മാര്‍ഗം കൊണ്ടുപോകുന്ന ‘റോറോ’ സര്‍വീസില്‍ ഉള്‍പ്പെട്ട ലോറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ യാഥാര്‍ഥ്യം വ്യക്തമാക്കുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ കാണുന്നതെല്ലാം കണ്ണടച്ചു വിശ്വസിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ചിലരെങ്കിലും വാസ്തവമറിയാതെ ഇതുപോലുള്ള പരീക്ഷണങ്ങള്‍ ചെയ്ത് അപകടം വരുത്തി വയ്ക്കുമെന്ന് ചിലര്‍ കമന്റ് ചെയ്തു. പൊതുജനങ്ങളെ ഭയപ്പെടുത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇതുപോലുള്ള വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ എന്ത് നടപടിയാണ് ഉണ്ടാവുക? യുട്യൂബ് കാണികളെ കൂട്ടാന്‍…
Read More » -
28/01/2023സാനിറ്ററി നാപ്കിന്‍ ഓര്‍ഡര്‍ ചെയ്തു; യുവതിക്ക് സ്വിഗ്ഗിയുടെ സര്‍പ്രൈസ്
പനജി (ഗോവ): ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ ആവശ്യപ്പെട്ട സാധനങ്ങള്‍ക്കു പകരം മറ്റെന്തെങ്കിലും വരുന്നതും കേടുപാടുകള്‍ സംഭവിക്കുന്നതും കേട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് നിരവധിപ്പേര്‍ പരാതിപ്പെടാറുമുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ലഭിച്ചത് മനസ്സുനിറയ്ക്കുന്ന സര്‍പ്രൈസ് ഗിഫ്റ്റ് ആയിരുന്നു. സാനിറ്ററി പാഡ് ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ഒപ്പം ലഭിച്ചത് ചോക്കലേറ്റ് ബിസ്‌കറ്റുകളാണ്. സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെയാണ് സമീറ എന്ന യുവതി സാനിറ്ററി നാപ്കിന്‍ ഓര്‍ഡര്‍ ചെയ്തത്. സംഭവത്തെക്കുറിച്ച് സമീറ ട്വിറ്ററില്‍ കുറിച്ചു. ”സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടിലൂടെ ഞാന്‍ സാനിറ്ററി പാഡ് ഓര്‍ഡര്‍ ചെയ്തു. ഡെലിവറി ചെയ്ത ബാഗിനുള്ളില്‍ ചോക്കലേറ്റ് ബിസ്‌കറ്റും ഉണ്ടായിരുന്നു. നല്ല ചിന്താഗതി” എന്നാണ് യുവതിയുടെ ട്വീറ്റ്. കടയുടമയാണോ അതോ സ്വിഗ്ഗിയാണോ ഇങ്ങനെ ചെയ്തത് എന്നു യുവതി ട്വിറ്ററിലൂടെ ചോദിച്ചു. ഒരു ലക്ഷത്തിലധികം ആളുകള്‍ സമീറയുടെ ട്വീറ്റ് കാണുകയും പ്രതികരിക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ സ്വിഗ്ഗിയും ഉണ്ടായിരുന്നു. ”നിങ്ങള്‍ക്കൊരു നല്ല ദിവസം ലഭിക്കണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു” എന്നാണ് അവര്‍ കുറിച്ചത്. സ്വിഗ്ഗിയുടെ നടപടിയെ…
Read More » -
27/01/2023ചങ്ങമ്പുഴയുടെ ‘വാഴക്കുല’ വൈലോപ്പിള്ളിയുടേതാക്കി; അബദ്ധപഞ്ചാംഗമായി ചിന്താ ജമറാമിന്റെ ഗവേഷണ പ്രബന്ധം
തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര തെറ്റ്. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ ‘വാഴക്കുല’യുടെ രചയ്താവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. കേരള സര്‍വ്വകലാശാല പ്രോ വി.സിയായിരുന്നു ചിന്തയുടെ ഗൈഡ്. ജന്മിത്വത്തിനെതിരായ പോരാട്ടത്തില്‍ മലയാള സാഹിത്യത്തിലെ എക്കാലത്തെയും കൊടിയടയാളമാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘വാഴക്കുല’. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉണര്‍ത്ത് പാട്ടായി പോലും വാഴ്ത്തപ്പെടുന്ന കൃതിയുടെ കര്‍ത്താവിനെയാണ് ചിന്ത മാറ്റിക്കളഞ്ഞത്. നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021 ല്‍ ഡോക്ടറേറ്റും കിട്ടി. കമ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുലയെക്കുറിച്ചുള്ള പരാമര്‍ശം. വൈലോപ്പള്ളിയെഴുതിയ വാഴക്കുലയെന്നാണ് ചിന്ത എഴുതിപ്പിടിപ്പിച്ചത്. കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന അജയകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു ചിന്തയുടെ ഗവേഷണം. വിവിധ കമ്മിറ്റികള്‍ക്ക് മുന്നിലെത്തിയിട്ടും ആരും ഈ തെറ്റ്…
Read More » -
27/01/2023ബോളിവുഡിലെ ഹിറ്റ് പാട്ടിന് ചുവടുവച്ച് നടി മഞ്ജു സുനിച്ചനും സുഹൃത്തും..!
റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീന്‍ രംഗത്തേക്ക് കടന്ന് വന്ന് മലയാള സിനിമരംഗത്തെ ശ്രദ്ധിക്കപ്പെടുന്ന ഒരു താരമായി മാറിയ നടിയാണ് മഞ്ജു സുനിച്ചന്‍. മഴവില്‍ മനോരമ ചാനല്‍ ദമ്പതികള്‍ക്കായി ഒരുക്കിയ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ രംഗത്തേക്ക് കടന്നുവരുന്നത്. ഈ റിയാലിറ്റി ഷോയിലെ ഒരു മത്സരാര്‍ത്ഥിയായി എത്തിയ മഞ്ജുവിന്, പിന്നീട് ഈ ഷോ തന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി എന്ന് തന്നെ പറയാം. നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അഭിനയിക്കാന്‍ മഞ്ജുവിന് അവസരം ലഭിച്ചത് ഈ റിയാലിറ്റി ഷോയ്ക്ക് ശേഷമാണ്. മഴവില്‍ മനോരമയിലെ തന്നെ മറിമായം എന്ന പ്രോഗ്രാമില്‍ ശ്യാമള എന്ന ക്യാരക്ടര്‍ റോള്‍ ചെയ്യുന്നതിനുള്ള അവസരം മഞ്ജുവിന് ലഭിച്ചു. ഈ റോള്‍ താരത്തിന് ഏറെ പ്രേക്ഷക ശ്രദ്ധയും പ്രശംസയും നേടിക്കൊടുത്തു. ഇത് കൂടാതെ മഞ്ജു സുനിച്ചന്‍ മലയാളത്തിലെ വമ്പന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസണ്‍ ടു മത്സരാര്‍ത്ഥിയായും എത്തിയിരുന്നു. മിനി സ്‌ക്രീനില്‍ ശോഭിച്ച് കൊണ്ടിരിക്കലേ…
Read More » -
27/01/2023സ്റ്റുഡിയോയില്‍ നിന്നും മകള്‍ക്ക് മുലയൂട്ടുന്ന ചിത്രം പങ്കുവെച്ച് അഞ്ജലി; നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടിയുമായി താരം
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാള്‍ അഞ്ജലി നായര്‍. അടുത്തിടെ ഇവരുടെ ഒരു ചിത്രം വലിയ രീതിയില്‍ വൈറലായി മാറിയിരുന്നു. ഡബ്ബിങ് സ്റ്റുഡിയോയില്‍ ഇരുന്നു മുലയൂട്ടുന്ന ചിത്രം ആയിരുന്നു താരം പങ്കുവെച്ചത്. അടുത്തിടെ ആയിരുന്നു താരത്തിന് ഒരു കുട്ടി ജനിച്ചത്. ഒരു പെണ്‍കുഞ്ഞിന് ആയിരുന്നു താരം ജന്മം നല്‍കിയത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ ആയിരുന്നു കുട്ടി ജനിച്ചത്. ആദ്വിക എന്നാണ് മകളുടെ പേര്. അതേസമയം, ചിത്രത്തിന് താഴെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ആയിരുന്നു വന്നത്. നിരവധി ആളുകള്‍ അഭിനന്ദനങ്ങള്‍ ആയി എത്തിയിരുന്നു എങ്കിലും വിമര്‍ശനങ്ങള്‍ ആയിരുന്നു പിന്നീട് കൂടുതല്‍ വൈറലായി മാറിയത്. തന്റെ ഭര്‍ത്താവ് ആയിരുന്നു ആ ചിത്രം എടുത്തത് എന്നും അത് വളരെ ക്യാഷ്വല്‍ ആയിട്ട് എടുത്ത ഒരു സിനിമയായിരുന്നു എന്നുമാണ് അഞ്ജലി പറയുന്നത്. ”നമന്‍ എന്ന് ഒരു തമിഴ് സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നു. സേതുപതിയുടെ സംവിധായകന്‍ ആയിട്ടുള്ള അരുണ്‍ ആയിരുന്നു ആ സിനിമയുടെ സംവിധാനം. സിദ്ധാര്‍ത്ഥ് ആണ് സിനിമയിലെ നായകനായി…
Read More » -
27/01/2023മകന്‍ മരിച്ചു, പുനര്‍വിവാഹവും നീണ്ടുനിന്നില്ല; വിധവയായ മരുമകളെ വിവാഹം ചെയ്ത് എഴുപതുകാരന്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മകന്‍ മരിച്ചതിനെത്തുടര്‍ന്ന് വിധവയായ മരുമകളെ എഴുപതുകാരന്‍ വിവാഹം കഴിച്ചു. ഗൊരഖ്പുരിലെ ഛാപിയ ഉംറാവോ ഗ്രാമത്തിലാണ് സംഭവം. എഴുപതുകാരനായ കൈലാസ് യാദവ് ആണ് ഇരുപത്തിയെട്ടു വയസ്സുള്ള മരുമകള്‍ പൂജയെ വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. ബാര്‍ഹാല്‍ഗന്‍ജ് പോലീസ് സ്റ്റേഷനില്‍ ചൗകിദാര്‍ ആണ് കൈലാസ് യാദവ്. പന്ത്രണ്ടു വര്‍ഷം മുമ്പ് ഇയാളുടെ ഭാര്യ മരിച്ചിരുന്നു. ഏതാനും വര്‍ഷം മുമ്പ് മകനും മരിച്ചു. മകന്‍ മരിച്ചതിനെത്തുടര്‍ന്ന് മരുമകള്‍ പൂജയെ ഇയാള്‍ മറ്റൊരു വിവാഹം കഴിപ്പിച്ചിരുന്നു. എന്നാല്‍ അതു നീണ്ടുനിന്നില്ല. പൂജ ഭര്‍തൃവീട്ടിലേക്കു തന്നെ തിരിച്ചെത്തി. തുടര്‍ന്നാണ് ഇയാള്‍ മരുമകളെ ഭാര്യയാക്കിയത്. ഗ്രാമത്തിലെ ആരും അറിയാതെയായിരുന്നു വിവാഹം. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നതോടെയാണ് എല്ലാവരും വിവരം അറിഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
Read More » -
27/01/2023ഒരാള്‍ കിടന്ന ഉടനെ ഉറങ്ങും, ഒരാള്‍ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത
പ്രേക്ഷകര്‍ക്ക് സുപരിചിത ആണ് ഗായിക അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ മുതല്‍ പ്രേക്ഷകര്‍ കാണുന്ന മുഖമാണ് അമൃതയുടേത്. അമൃതയുടെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളും പ്രോക്ഷകര്‍ കണ്ടതുമാണ്. നടന്‍ ബാലയുമായുള്ള വിവാഹം, ഒടുവില്‍ വിവാഹ മോചനം, മകളെക്കുറിച്ച് ബാലയും അമൃതയും തമ്മിലുണ്ടായ തര്‍ക്കം തുടങ്ങിയവ എല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അമൃതയും കുടുംബവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നടന്‍ ബാലയാവട്ടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സ്ഥിരം മുഖം കൊടുക്കുന്ന ആളും. ഇതുകൊണ്ടൊക്കെ തന്നെ വിവാഹ മോചനം നടന്നിട്ട് ഏതാനും വര്‍ഷങ്ങള്‍ ആയെങ്കിലും ഈ വിഷയം ഇന്നും ചൂട് പിടിച്ച് നില്‍ക്കുന്നു. വിവാഹ മോചനത്തിന് ശേഷം കുറേക്കൂടി തുറന്ന ജീവിതമാണ് അമൃത സുരേഷ് നയിക്കുന്നത്. വിവാഹ മോചനത്തിന് ശേഷം വന്ന പ്രതിസന്ധികളെക്കുറിച്ചും മറ്റും അമൃത തന്നെ മുമ്പൊരിക്കല്‍ സംസാരിച്ചിട്ടുമുണ്ട്. കരിയറില്‍ സ്വന്തമായൊരിടം നേടിയെടുക്കുകയും സിംഗിള്‍ മദറായി ജീവിക്കുകയും ചെയ്ത അമൃതയുടെ ജീവിതം ആരാധകര്‍ക്ക് പ്രചോദനം ആവാറുമുണ്ട്. ഗോസിപ്പുകള്‍ അന്നും ഇന്നും അമൃതയ്‌ക്കൊപ്പമുണ്ട്.…
Read More » -
27/01/2023‘എവിടെടാ നിന്റെ മുതലാളി’, മദ്യമാഫിയ തലവനെ കണ്ടെത്താൻ തത്തയെ ചോദ്യം ചെയ്ത് പൊലീസ്! മൊതലാളിയെക്കുറിച്ച് തലങ്ങും വിലങ്ങും ചോദിച്ചിട്ടും വിശ്വസ്തനായ തത്ത ഒന്നും പറഞ്ഞില്ല – വീഡിയോ
പാറ്റ്ന: മദ്യമാഫിയ തലവനെ കണ്ടെത്താൻ തത്തയെ ചോദ്യം ചെയ്ത് ഗയ പൊലീസ്. മദ്യ മാഫിയ നേതാവ് എവിടെയാണെന്നോ ഇയാളുടെ കേന്ദ്രങ്ങൾ എവിടെയൊക്കെയാണെന്നോ അറിയാനായിരുന്നു പൊലീസിന്റെ ശ്രമം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചൊവ്വാഴ്ചയാണ് ഗുരുവ പൊലീസ് സ്റ്റേഷനിലെ ഒരു സംഘം എസ്ഐ കനയ്യ കുമാറിന്റെ നേതൃത്വത്തിൽ അമൃത് മല്ലയെ അറസ്റ്റ് ചെയ്യാൻ ഇയാളുടെ വീട്ടിലെത്തിയത്. എന്നാൽ പൊലീസ് എത്തുമ്പോഴേക്കും അമൃത് മല്ലയും കുടുംബവും ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. എന്നാൽ അമൃത് വളർത്തുന്ന തത്തയുടെ കരച്ചിൽ പൊലീസ് സംഘത്തിന്റെ ശ്രദ്ധയിൽപെട്ടു. കുടുംബം ഒളിവിൽ പോയ ആ വീട്ടിൽ ബാക്കിയായ തത്തയോട് സംസാരിക്കാമെന്ന് പൊലീസുകാരന് തോന്നി. തുടർന്നാണ് പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമോ എന്നറിയാൻ പൊലീസ് തത്തയെ ചോദ്യം ചെയ്തത്. പൊലീസുകാരൻ തന്റെ ഉടമ എവിടെയെന്നായിരുന്നു തത്തയോട് ചോദിച്ചത്. ‘അമൃത് മല്ല എവിടെ പോയി ?, നിന്റെ ഉടമസ്ഥൻ എവിടെ, അവർ നിന്നെ വീട്ടിൽ തനിച്ചാക്കിയോ’ എന്നിങ്ങനെയാണ് തത്തയോട് കനയ്യ കുമാർ…
Read More »