Social MediaTRENDING

മകളെ ലോകത്തിന് പരിചയപ്പെടുത്തി പ്രിയങ്കാ ചോപ്ര; വൈറലായി ചിത്രങ്ങള്‍

മുംബൈ: ഒട്ടേറെ ആരാധകരുള്ള ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരം പക്ഷേ മകളുടെ മുഖം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാലിപ്പോഴിതാ മകള്‍ മാള്‍ട്ടി മേരി ചോപ്ര ജൊനാസിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക.

വാടക ഗര്‍ഭധാരണത്തിലൂടെ 2022 ജനുവരിയിലാണ് പ്രിയങ്ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോള്‍ മകള്‍ക്ക് ഒരു വയസ് പൂര്‍ത്തിയായ വേളയിലാണ് താരം മാള്‍ട്ടിയെ ലോകത്തിന് പരിചയപ്പെടുത്തിയത്. ഭര്‍ത്താവും ഗായകനുമായ നിക് ജൊനസിന്റെയും സഹോദരങ്ങളുടേയും മ്യൂസിക് ബാന്റായ ജൊനാസ് ബ്രദേഴ്സിന്റെ സംഗീത പരിപാടിക്കെത്തിയതായിരുന്നു താരം.

മാസം തികയാതെ ജനിച്ച് മാള്‍ട്ടി മൂന്ന് മാസത്തോളം ഐ.സി.യുവിലായിരുന്നു. മകളെ ജീവനോടെ തിരിച്ചുകിട്ടുമോയെന്ന ആശങ്കപ്പെട്ടതായും അടുത്തിടെ ബ്രിട്ടീഷ് വോഗിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പങ്കുവെച്ചിരുന്നു. 2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്കയും നിക് ജോണ്‍സും വിവാഹിതരാകുന്നത്. 2017ല്‍ ഒരു പൊതുപരിപാടിക്കിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: