പാചക മത്സരത്തില്‍ റെസ്റ്ററന്റില്‍ നിന്നുള്ള പാഴ്‌സലുമായി മത്സരാര്‍ത്ഥി; തലയെറിഞ്ഞ് ചിരിച്ച് നെറ്റിസണ്‍സ്

പലതരത്തിലുള്ള പാചകമത്സരങ്ങളുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ കാണാറുണ്ട്. വീട്ടമ്മമാര്‍ക്കു വേണ്ടിയുള്ള പാകിസ്ഥാനിലെ ടെലിവിഷന്‍ ഷോ ‘ദി കിച്ചണ്‍ മാസ്റ്റര്‍’ എന്ന പാചക മത്സരത്തിലെ ഒഡിഷന്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പാചക മത്സരത്തിനു വീട്ടില്‍ സ്വന്തം രുചിക്കൂട്ടില്‍ തയാറാക്കിയ വിഭവങ്ങളുമായി ഒഡിഷനെത്താനുള്ള നിര്‍ദേശം മറന്നു, സ്ഥലത്തെ പ്രശസ്തമായൊരു റെസ്റ്ററന്റില്‍ നിന്നും ഭക്ഷണം പാഴ്‌സല്‍ വാങ്ങി മത്സരത്തിനെത്തിയിരിക്കുകയാണ് ഒരു മത്സരാര്‍ത്ഥി.
https://twitter.com/saffrontrail/status/1630066263061069827?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1630066263061069827%7Ctwgr%5Ea5cbfbff98ce9ca11b3ef7dfe389452a420c2321%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fpachakam%2Ffeatures%2F2023%2F03%2F02%2Fviral-video-from-the-pakistan-masterchef-audition.html
പാഴ്‌സലുമായി എത്തിയതു കണ്ടപ്പോള്‍ ഇതെന്താ ഇങ്ങനെ പ്ലേറ്റില്‍ വയ്ക്കൂ എന്നായി വിധികര്‍ത്താക്കള്‍, അതിന്റെ ആവശ്യമില്ല ഇങ്ങനെ തന്നെ കഴിക്കാം എന്നായി മത്സരാര്‍ത്ഥി! വിധികര്‍ത്താക്കള്‍ ഇതു ചോദ്യം ചെയ്തപ്പോള്‍ അങ്ങനെയൊരു കാര്യം അറിയില്ലെന്നു ‘ഭക്ഷണം കൊണ്ടുവരാന്‍ മാത്രമാണ് ഇവിടെ നിന്നും ആവശ്യപ്പെട്ടതെന്നുമായി’. പാഴ്‌സലുമായി എണിറ്റു പൊയ്‌ക്കോളാന്‍ വിധികര്‍ത്താക്കള്‍ പറഞ്ഞെങ്കിലും നാട്ടിലെ ഏറ്റവും നല്ല റെസ്റ്ററന്റില്‍ ക്യൂ നിന്നതും ഒഡീഷനിലെ കാത്തു നില്‍പിനും ശേഷമാണ് ഇവിടെ ഭക്ഷണം എത്തിച്ചത്, ഇത് നിങ്ങള്‍ രുചിച്ചു നോക്കൂ എന്നായി മത്സരാര്‍ത്ഥി.
ഇതേ തുടര്‍ന്നു വിധികര്‍ത്താക്കളില്‍ ഒരാള്‍ നിങ്ങള്‍ പോകുന്നില്ലെങ്കില്‍ ഞാനിവിടെ നിന്നും ഇറങ്ങി പോകുകയാണെന്നും പറഞ്ഞു വേദി വിടുന്നു. യാതൊരു ഭാവ ഭേദവും ഇല്ലാതെ മത്സരാര്‍ത്ഥി തുടരുന്നതും വീഡിയോയില്‍ കാണാം.