Social MediaTRENDING

പൊതുവഴിയിൽ കാമുകിയെ തല്ലി യുവാവ്, രക്ഷകനായി യുവ നടൻ; യുവതിയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു, നട​ന്റെ ഇടപെടലിനെ പ്രശംസിച്ച് നെറ്റിസൺസ് – വീഡിയോ വൈറൽ

ഹൈദരാബാദ്: പൊതുവഴിയില്‍ വച്ച് കാമുകിയെ തല്ലിയ യുവാവിനെ തടഞ്ഞുനിര്‍ത്തി തെലുങ്ക് യുവ നടൻ നാഗ ശൗര്യ. വഴിയില്‍ വച്ച് യുവാവ് കാമുകിയെ തല്ലിയപ്പോള്‍ നടൻ രക്ഷകനായി എത്തുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം. ഹൈദരാബാദിലെ തിരക്കുള്ള റോഡില്‍ വച്ചാണ് യുവതിയെ കാമുകൻ പരസ്യമായി തല്ലിയത്. ഇത് കണ്ടെത്തിയ നടൻ നാഗ ശൗര്യ കാമുകനെ തടഞ്ഞു നിര്‍ത്തുകയും യുവതിയോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയിരുന്നു.

യുവാവിന്‍റെ കൈയില്‍ പിടിച്ച് മാപ്പ് പറയാൻ ആവശ്യപ്പെടുന്ന നാഗ ശൗര്യയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. യുവതിയോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടപ്പോള്‍ തന്‍റെ കാമുകിയാണ് ഇതെന്നാണ് യുവാവ് പറയുന്നത്. ഇതോടെ എന്തിനാണ് യുവതിയെ വഴിയിൽ വെച്ച് അടിച്ചതെന്ന് ശൗര്യ യുവാവിനോട് ചോദിച്ചു. അവൾ നിങ്ങളുടെ കാമുകിയാകാം, അതിനർത്ഥം നിങ്ങൾക്ക് ഇതുപോലെ മോശമായി പെരുമാറാൻ കഴിയുമെന്നല്ല. അവളോട് മാപ്പ് പറയൂ എന്നും നാഗ ശൗര്യ പറഞ്ഞു.

ഇത് കണ്ടു നിന്നവരും യുവാവ് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ട്വിറ്ററില്‍ വൈറലായ വീഡിയോയുടെ കമന്‍റ് ബോക്സില്‍ നിരവധി പേരാണ് നാഗ ശൗര്യയുടെ ഇടപെടലിനെ പ്രശംസിക്കുന്നത്. എന്നാല്‍, ഇത് നാഗ ശൗര്യയുടെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള പ്രൊമോഷൻ ആണെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. നാഗ ശൗര്യയുടെ പുതിയ ചിത്രം ഫലന അബ്ബായി ഫലന അമ്മായി മാർച്ച് 17 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ശ്രീനിവാസ് അവസരളയാണ് സംവിധാനം.

അതേസമയം, അഖിൽ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന തെലുങ്ക് ചിത്രം ഏജന്‍റ് ഏപ്രില്‍ 28ന് റിലീസ് ചെയ്യും. സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും സുരേന്ദര്‍ റെഡ്ഡിയാണ്. തെലുങ്കിനു പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസിനാണ് ഏജന്‍റ് ഒരുങ്ങുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: