NEWSSocial Media

യുവാവിനൊപ്പം ഇരിക്കുന്നത് വിലക്കിയ ആളെ ചെരിപ്പുകൊണ്ട് അടിച്ച് യുവതി

ഭോപാല്‍: യുവാവിനൊപ്പം ഇരിക്കുന്നത് വിലക്കിയ ആളെ ചെരിപ്പെടുത്തടിച്ച് യുവതി. മധ്യപ്രദേശിലെ ഹൊഷംഗബാദിലാണ് സംഭവം.

Signature-ad

നര്‍മദ നദീതീരത്തെ കോരി ഘട്ടില്‍ ഇരിക്കുകയായിരുന്നു യുവാവും യുവതിയും. ഇതിനിടെ സന്ന്യാസിയെന്ന് തോന്നിക്കുന്നയാള്‍ വന്ന് ഇരുവരും ഒരുമിച്ചിരിക്കുന്നത് തടഞ്ഞു. ഇതോടെ യുവതി ചെരിപ്പെടുത്ത് മര്‍ദിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.അക്രമം കടുത്തതോടെ സമീപത്തുള്ളവര്‍ വന്ന് രംഗം ശാന്തമാക്കുകയായിരുന്നു. ഇതിനുശേഷവും സന്ന്യാസി വേഷധാരി യുവതീയുവാക്കളുമായി എന്തൊക്കെയോ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.

യുവതിയെ പ്രകോപിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതാണോ ചെരിപ്പ് ഉപയോഗിച്ച് അടിക്കുന്നതിലേക്ക് നയിച്ചതെന്ന കാര്യം വ്യക്തമല്ല. വിദൂര സ്ഥലത്തുനിന്നെടുത്തതാണ് വീഡിയോ. അതേസമയം, ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇതില്‍ ഇതുവരെ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: