Social Media
-
01/03/2023‘ഓട്ടോഗ്രാഫി’ലെ ജയിംസിനെ ഓര്‍മ്മയില്ലേ? നടന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ?
ഒരുകാലത്ത് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായിരുന്നു രഞ്ജിത്ത് രാജ്. ഒരുപക്ഷേ ഈ പേര് പറഞ്ഞാല്‍ ഇദ്ദേഹത്തെ മനസ്സിലാവണമെന്നില്ല. ഓട്ടോഗ്രാഫ് എന്ന പരമ്പരയില്‍ ജെയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് രഞ്ജിത്ത് രാജ്. നടി ഉഷയുടെ മകനാണ് രഞ്ജിത്ത്. ഇപ്പോള്‍ കബനി എന്ന പരമ്പരയില്‍ ഒരു ശ്രദ്ധയെ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്. സമൂഹമാധ്യമങ്ങളില്‍ താരം വളരെ സജീവമാണ്. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് സമൂഹം മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ആയിരിക്കുകയാണ് എന്ന വാര്‍ത്ത ആണ് ഇപ്പോള്‍ ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇനി കുറച്ചു ദിവസം ബെഡ് റസ്റ്റ് വേണമെന്നാണ് ഇദ്ദേഹം പറയുന്നത്. ഇദ്ദേഹത്തിന് ഒരു മകള്‍ കൂടിയുണ്ട്. മകളുടെ ഒപ്പം രീല്‍സ് ചെയ്തുകൊണ്ട് ഇദ്ദേഹം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ ധന്യ ഇപ്പോള്‍ അയര്‍ലെന്റിലാണ്. 2017 വര്‍ഷത്തിലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. ഫെയ്‌സ്ബുക്ക് വഴിയായിരുന്നു ഇരുവരും പരിചയപ്പെട്ടത്.…
Read More » -
28/02/2023വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്…പക്ഷേ പേടിയാണ്.. എന്നെ സോഷ്യല്‍ മീഡിയ നോക്കി വച്ചിരിക്കുകയാണ്: അഭിരാമി സുരേഷ്
പ്രമുഖ ഗായക അമൃത സുരേഷിന്റെ സഹോദരി എന്ന നിലയില്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് അഭിരാമി സുരേഷ്. സമൂഹ മാധ്യമത്തില്‍ തിളങ്ങി നില്‍ക്കുന്ന അഭിരാമി ബിഗ്‌ബോസിലും പങ്കെടുത്തിരുന്നു. മിക്കപ്പോഴും സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള ഒരു കലാകാരിയാണ് അഭിരാമി. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് അഭിരാമി. വിവാഹം കഴിക്കാന്‍ വളരെയധികം ആഗ്രഹമുണ്ടെന്ന് അഭിരാമി തുറന്നു പറയുന്നു. എന്നാല്‍ വിവാഹം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വല്ലാത്ത ഭയമാണ്. സോഷ്യല്‍ മീഡിയ നോക്കി വച്ചിരിക്കുന്ന വ്യക്തിയാണ് താന്‍. വിവാഹം കഴിച്ചാല്‍ ഉള്ള പ്രശ്‌നം ആ വിവാഹത്തില്‍ ഹാപ്പി അല്ലെങ്കില്‍ അതില്‍ നിന്ന് പുറത്തു വരാന്‍ ഒരു ഡിസിഷന്‍ എടുത്താല്‍പ്പോലും അത് പ്രശ്‌നമായി മാറും. കാരണം വിവാഹം സക്‌സസ് ഫുള്ളായി കാണിക്കണമല്ലോ എന്ന് അഭിരാമി പറയുന്നു. നമ്മളെക്കാള്‍ കൂടുതല്‍ പ്രശ്‌നം ഇവിടുത്തെ നാട്ടുകാര്‍ക്കാണ്. അതുകൊണ്ടു തന്നെ വിവാഹം കഴിക്കുന്നതിനു മുമ്പ് ഒരു നൂറു വട്ടമെങ്കിലും ആലോചിക്കും. സമയമാകുമ്പോള്‍ കല്യാണം കഴിക്കണം എന്നാണ് വിചാരിക്കുന്നത്…
Read More » -
28/02/2023തരൂരിന്റെ പ്രസംഗം കേൾക്കാൻ ഡിക്ഷണറിയുമായി യുവാവ് എത്തി; വീഡിയോ വൈറൽ
ശശി തരൂരിന്റെ പ്രസംഗം കേൾക്കാന്‍ ഡിക്‌ഷണറിയുമായി യുവാവെത്തി. നാഗാലാൻഡിൽ ആർ ലുങ് ലെങ് എന്ന വ്യക്തി സംഘടിപ്പിച്ച ലുങ് ലെങ് ഷോ എന്ന ടോക് ഷോയില്‍ സംസാരിക്കാനെത്തിയതായിരുന്നു തരൂർ. അവിടെ പ്രേഷകനായെത്തിയ ഒരാളാണ് നിഘണ്ടുവുമായെത്തിയത്. തരൂരിന്റെ പ്രസംഗം കേൾക്കാന്‍ ഡിക്ഷ്ണറി കൊണ്ടുവരണം എന്നത് ഇതിന് മുന്‍പ് വരെ തനിക്ക് തമാശ മാത്രയായിരുന്നു എന്ന് പറഞ്ഞ് ലുങ് ലെങ് തന്നെ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. വിചിത്രവും കട്ടിയുള്ളതുമായ ഇംഗ്ലീഷ് പ്രയോഗങ്ങൾക്കൊണ്ടും വാക്കുകൾക്കൊണ്ടും കേൾവിക്കാരോട് സംവാദിക്കുന്നത് തരൂരിന്റെ രീതിയാണ്. ഇത്തരം പ്രയോഗങ്ങൾക്ക് പ്രത്യേകം ആരാധകരുണ്ടെന്നുള്ളതും സത്യം. https://twitter.com/rlungleng/status/1629784916597800961?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1629784916597800961%7Ctwgr%5Efcc5e965565ef666b20eeaed1f79c207be730082%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralaspeaks.news%2F%3Fp%3D68699 തമാശനിറഞ്ഞ ഇമോജികൾക്കൊണ്ട് കമന്റ് ബോക്സ് നിറയാനും അധികം സമയം വേണ്ടി വന്നില്ല. തരൂർ പറയുന്ന വാക്കുകള്‍ യഥാർഥത്തില്‍ ഉള്ളതാണോ എന്ന സംശയത്തോടെ ആളുകൾ അന്വേഷണം നടത്താറുമുണ്ട്. ഇതിന് മുൻപും തരൂരിന്റെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിൽ വലഞ്ഞതിന്റെ ഓർമയിലാകാം അയാൾ ഒരു ഡിക്ഷ്ണറി തന്നെ കൊണ്ടുപോയത്.
Read More » -
28/02/2023മുരളി, കലാഭവന്‍ മണി, സുബി സുരേഷ്, മൂന്നു പേരുടെയും മരണത്തിലെ ഞെട്ടിപ്പിക്കുന്ന സാമ്യതകള്‍ വെളിപ്പെടുത്തി ശാന്തിവിള ദിനേശ്
മലയാളികള്‍ എല്ലാവരും ഞെട്ടിയ ഒരു വാര്‍ത്തയായിരുന്നു കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നമ്മള്‍ കേട്ടത്. ടെലിവിഷന്‍ സിനിമ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട സുബി സുരേഷ് നമ്മളെ വിട്ടു പിരിഞ്ഞിരിക്കുകയാണ് എന്ന വാര്‍ത്തകള്‍ ആയിരുന്നു നമ്മള്‍ കേട്ടത്. നിരവധി ആളുകള്‍ ആയിരുന്നു ഇവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വളരെ ചെറിയ പ്രായത്തില്‍ ആയിരുന്നു ഇവരുടെ മരണം. കുറച്ചു പ്രായമായിരുന്നു എങ്കിലും ഇവര്‍ ഇതുവരെ വിവാഹം ചെയ്തിരുന്നില്ല. വിവാഹം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സമയത്ത് ആയിരുന്നു ഇവരുടെ മരണം സംഭവിച്ചത് എന്നതും ദുഃഖം വര്‍ദ്ധിപ്പിക്കുന്നു. അതേസമയം, ഇപ്പോള്‍ ശാന്തിവിള ദിനേശ് നടത്തുന്ന ഒരു പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറിയിരിക്കുന്നത്. മണ്‍മറഞ്ഞ മൂന്ന് അതുല്യ കലാകാരന്മാരുടെ മരണത്തിലുള്ള സാമ്യത ആണ് ഇപ്പോള്‍ ഇദ്ദേഹം തുറന്നു കാട്ടുന്നത്. മുരളി, കലാഭവന്‍ മണി, സുബി സുരേഷ് എന്നിവര്‍ ആണ് സമാനമായ സാഹചര്യത്തില്‍ മരണപ്പെട്ടത് എന്നാണ് ഇദ്ദേഹം പറയുന്നത്. അതേസമയം ഇദ്ദേഹം ഇത് പറഞ്ഞപ്പോള്‍ മാത്രമാണ് ഞങ്ങളും ഇത് ശ്രദ്ധിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.…
Read More » -
28/02/2023ആരും ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല, ഇപ്പോഴും മനസ്സുമുഴുവന്‍ ആ നാട്ടുകാര്‍: വിനീത് ശ്രീനിവാസന്‍
ആലപ്പുഴ: ചേര്‍ത്തല വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേളയ്ക്ക് പിന്നാലെ വാഹനത്തില്‍ കയറാനായി ഓടുന്ന വിനീത് ശ്രീനിവാസന്റെ വീഡിയോ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനും ഗായകനുമായ വിനീത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തില്‍ അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി എന്നും ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട് വണ്ടി വരെ അല്‍പദൂരം ഓടേണ്ടിവന്നുവെന്നും താരം പറഞ്ഞു. ആരും ഒരു തരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ലെന്നും വിനീത് വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. അടുത്ത കാലത്ത് താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു ഇതെന്നും വിനീത് പറഞ്ഞു. പരിപാടി അവസാനിക്കുന്നതുവരെ ഓരോ പാട്ടും തന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് മനസ്സുമുഴുവന്‍ എന്നും ഇവിടേയ്ക്ക് ഇനിയും വിളിച്ചാല്‍ ഇനിയും വരുമെന്നും വിനീത് കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാര്‍ത്തകളും വീഡിയോസും വന്നതുകൊണ്ടാണ്…
Read More » -
27/02/2023അഭിനയിക്കുന്ന ചിത്രങ്ങളിലെല്ലാം ‘കടക്കാരന്‍’; ട്രോളിനു മറുപടിയുമായി സൈജു കുറുപ്പ്
ചില ട്രോളുകള്‍ കണ്ടാല്‍ അതിനു ഇരയായവര്‍ പോലും ചിരിച്ചു മറിയും. അത്ര രസമായിരിക്കും ആ ട്രോളുകള്‍. ചില ട്രോളന്‍മാര്‍ നടത്തുന്ന കണ്ടെത്തലുകളും നമ്മെ അത്ഭുതപ്പെടുത്തും. സിനിമകളുമായി ബന്ധപ്പെട്ട് പല ട്രോളുകളും വൈറലാകാറുണ്ട്. നടന്‍ സൈജു കുറുപ്പുമായി ബന്ധപ്പെട്ട ഒരു ട്രോളാണ് പ്രേക്ഷകരെയും താരത്തെയും ഒരുപോലെ രസിപ്പിച്ചത്. സിനിമകളില്‍ സ്ഥിരം മരിക്കുന്ന നടീനടന്‍മാര പോലെ, സ്ഥിരം പെണ്ണുകാണല്‍ സീനില്‍ എത്തുന്ന നടനെ പോലെ സൈജു കുറുപ്പിനും സ്ഥിരം സ്വഭാവമുള്ള കഥാപാത്രങ്ങള്‍ ലഭിക്കാറുണ്ടെന്നാണ് ഒരു ആരാധകന്‍റെ കണ്ടെത്തല്‍. മറ്റൊന്നുമല്ല, നടന്‍ അഭിനയിച്ച ചിത്രങ്ങളിലെല്ലാം കടം കൊണ്ടു പൊറുതി മുട്ടിയ ആളായിട്ടാണ് വേഷമിട്ടിട്ടുള്ളത്. ഒരുത്തി,തീര്‍പ്പ്, മേം ഹൂ മൂസ, 12ത് മാന്‍, മേപ്പടിയാന്‍ എന്നീ ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാകും എല്ലാത്തിലും കടക്കാരന്‍ തന്നെ. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മാളികപ്പുറത്തിലാണെങ്കില്‍ കടം വീട്ടാനാകാതെ ജീവനൊടുക്കിയ അച്ഛനായിട്ടാണ് സൈജു അഭിനയിച്ചത്. ഇജാസ് അഹമ്മദ് എന്നയാളാണ് ഈ രസകരമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ‘ഡെബ്റ്റ് സ്റ്റാര്‍’ എന്നൊരു പട്ടവും സൈജുവിന് ഇജാസ്…
Read More » -
27/02/2023ഫോട്ടോയെടുക്കുന്നതിനിടെ കാണ്ടാമൃഗം പാഞ്ഞടുത്തു; ജീപ്പ് മറിഞ്ഞ് ഏഴുസഞ്ചാരികള്‍ക്ക് പരുക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജല്‍ദാപാറ നാഷണല്‍ പാര്‍ക്കില്‍ വിനോദ സഞ്ചാരികള്‍ നേരെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിന്റെ ആക്രമണം. സഞ്ചാരികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഏഴുപേര്‍ക്ക് പരുക്കേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ ആകാശ് ദീപ് ബധവാനാണ് വൈറലായ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. I think it’s about time guidelines for safety and rescue in adventure sports are implemented in wildlife safaris across the country. Safaris are becoming more of adventure sports now! Jaldapara today! pic.twitter.com/ISrfeyzqXt — Akash Deep Badhawan, IFS (@aakashbadhawan) February 25, 2023 പാര്‍ക്കിനുള്ളിലെ റോഡിലൂടെ തുറന്ന ജീപ്പുകളില്‍ സഞ്ചരിക്കുകയായിരുന്നു വിനോദസഞ്ചാരികള്‍. അപ്പോഴാണ് കാടിനുള്ളില്‍ കാണ്ടാമൃഗത്തെ കാണുന്നത്. ഇതിന്റെ ഫോട്ടോയെടുക്കാനായി ജീപ്പുകള്‍ നിര്‍ത്തിയിടുകയും ചെയ്തു. എന്നാല്‍, കാണ്ടാമൃഗം കാട്ടില്‍ നിന്ന് ഓടിയെത്തി വാഹനത്തിന് നേരെ പാഞ്ഞടുത്തു. മൂന്ന് ജീപ്പുകളിലായിരുന്നു സഞ്ചാരികളുണ്ടായിരുന്നത്.…
Read More » -
27/02/2023സാരി വെറുമൊരു വസ്ത്രമല്ല, ഭാഷയാണ്; സാരിയില്‍ സുന്ദരിയായി മഞ്ജു
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. രണ്ടാം വരവില്‍ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഏക നടിയാണ് മഞ്ജു. രണ്ടാം വരവില്‍ നിരവധി മലയാള സിനിമകളാണ് മഞ്ജു അഭിനയിച്ചത്. തമിഴിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. തുനിവ് ആണ് മഞ്ജു അഭിനയിച്ച പുതിയ തമിഴ് ചിത്രം. നിരവധി സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമ തിരക്കിനിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മഞ്ജു. മഞ്ജുവിന്റെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിത താരം പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.സാരിയില്‍ മനോഹരി ആയാണ് മഞ്ജു ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുന്നത്. സാരി വെറുമൊരു വസ്ത്രമല്ല, ഭാഷയാണ്’ എന്നായിരുന്നു ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. തിരുവനന്തപുരത്ത് ഒരു ഷോറൂമിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു താരം സാരി ഉടുത്ത് പൊണിടെയിലും കെട്ടി സുന്ദരിയായി എത്തിയ മഞ്ജുവിനെ കണ്ട് അതി ഗംഭീരം എന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായി…
Read More » -
26/02/2023“സിപിഎം ആപ്പീസിലെ ചീട്ടും കൊണ്ട് പോലീസിൽ ഉദ്യോഗം കിട്ടിയ തെമ്മാടികളാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യുവമോർച്ച പ്രവർത്തകരെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് ” പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതക്കുന്നതിനെതിരെ സന്ദീപ് വാര്യര്‍
തിരുവനന്തപുരം: നികുതി ഭീകരതക്കെതിരെ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുന്ന പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതക്കുന്നതിനെതിരെ കടുത്ത പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്. സിപിഎം ആപ്പീസിലെ ചീട്ടും കൊണ്ട് പോലീസിൽ ഉദ്യോഗം കിട്ടിയ തെമ്മാടികളാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യുവമോർച്ച പ്രവർത്തകരെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് . ഇതിനിയും ഇങ്ങനെ കണ്ട് കൊണ്ട് നിൽക്കാൻ കഴിയില്ല . എവിടെയാണ് മനുഷ്യാവകാശ കമ്മീഷൻ ? എവിടെ നീതി പീഠങ്ങൾ ? ഏതെങ്കിലും ചെറുപ്പക്കാരൻ പോലീസിന്റെ കയ്യാൽ കൊല്ലപ്പെടും വരെ നിങ്ങളൊക്കെ മൗനത്തിന്‍റെ വാല്മീകത്തിൽ ഒളിച്ചിരിക്കുമോയെന്നും അദ്ദേഹം പേസ് ബുക്ക് കുറിപ്പില്‍ ചോദിച്ചു. കൊല്ലത്ത് പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകനെ പോലീസ് മര്‍ദ്ദിക്കുന്ന ഫോട്ടോ പങ്ക് വച്ചാണ് അദ്ദേഹത്തിന്‍റെ കുറിപ്പ്. പൊലീസിനെതിരെ കൊലവിളി പ്രസംഗവുമായി കോഴിക്കോട്ട ബിജെപി നേതാക്കൾ രംഗത്ത് വന്നിരുന്നു.യുവമോർച്ച പ്രവർത്തകനെ മർദ്ദിച്ച കോഴിക്കോട് നടക്കാവ് സി ഐ ജിജീഷിനെതിരെയാണ് ബിജെപി ജില്ലാ നേതാക്കള്‍ കൊലവിളി നടത്തിയത്. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി വീശാൻ ശ്രമിച്ചവരെ…
Read More » -
25/02/2023വെള്ളച്ചാട്ടത്തിനരികിലെ കൂറ്റൻ പാറക്കെട്ടുകളിൽ അള്ളിപ്പിടിച്ച് കയറി ഒറ്റച്ചാട്ടം, പാറക്കെട്ടുകൾക്കിടയിലൂടെ നീന്തിക്കളിക്കുന്ന അമല പോൾ; വീഡിയോ വൈറൽ
തെന്നിന്ത്യയിലെ സൂപ്പര്‍ നായികയാണ് അമല പോള്‍. മലയാള സിനിമയിലൂടെയാണ് അമല പോൾ അഭിനയ രംഗത്തേക്ക് എത്തിയതെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അമല പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം നടി പങ്കുവച്ച പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ബാലിയിൽ നിന്നുള്ള വിഡിയോയാണ് അമല പോൾ പങ്കുവച്ചിരിക്കുന്നത്. വെള്ളച്ചാട്ടത്തിനരികിലെ കൂറ്റൻ പാറക്കെട്ടുകളിൽ അള്ളിപ്പിടിച്ച് കയറുന്ന അമലയെ വീഡിയോയിൽ കാണാം. പറക്കെട്ടിന് മുകളിൽ എത്തിയ അമല താഴേക്ക് ചാടുകയും ചെയ്യുന്നു. ഒപ്പം വെള്ളച്ചാട്ടതിന് സമീപം ഊഞ്ഞാൽ കെട്ടി ആടുന്നുമുണ്ട് താരം. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. അമലയുടെ സാഹസികതയെ അഭിനന്ദിക്കുന്നതോടൊപ്പം അപകടം പിടിച്ച പ്രവൃത്തിയാണിതെന്നും ആരാധകർ പറയുന്നു. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളുകൂടിയാണ് അമല. പലപ്പോഴും തന്റെ യാത്രകളുടെ ഓർമകളും ചിത്രങ്ങളുമെല്ലാം അമല പങ്കുവയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വൈറലാകാറുമുണ്ട്. അതേസമയം, ക്രിസ്റ്റഫർ എന്ന ചിത്രമാണ് അമലയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മമ്മൂട്ടിയായിരുന്നു…
Read More »