Social Media
-
26/03/2023ആരാധകരെ ഞെട്ടിച്ച് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്; ഖാദി മുണ്ടില്‍ പുതിയ മേക്കോവര്‍, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറൽ
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൂർണ്ണിമ ഇന്ദ്രജിത്ത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഫാഷൻ രംഗത്ത് തിളങ്ങുന്ന പൂർണ്ണിമയ്ക്ക് ‘ന്യൂജെൻ’ ആരാധകരും ഏറേയാണ്. ‘പ്രാണ’ എന്ന സ്വന്തം ഡിസൈൻ സ്റ്റുഡിയോയിലൂടെയും താരം പൊതു ഇടങ്ങളിലും നിറഞ്ഞുനിൽക്കുകയാണ്. ഇപ്പോഴിതാ പൂർണ്ണിമ തൻറെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഞ്ഞ നിറത്തിലുള്ള ഒരു ഡ്രസ്സാണ് താരത്തിൻറെ വേഷം. എന്നാൽ ഈ ഡ്രസ്സ് ഖാദി മുണ്ടിൽ ഡിസൈൻ ചെയ്തതാണ്. പൂർണ്ണിമ തന്നെയാണ് ഇക്കാര്യം തൻറെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. പൂർണ്ണിമയുടെ വസ്ത്ര സ്ഥാപനമായ പ്രാണയുടേത് തന്നെയാണ് ഈ വസ്ത്രം. View this post on Instagram A post shared by Ƥσσяиιмα Indrajith (@poornimaindrajith) നിവിൻ പോളി നായകനായ രാജീവ് രവി ചിത്രം തുറമുഖമാണ് പൂർണ്ണിമ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. തുറമുഖം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. 1962 വരെ…
Read More » -
25/03/2023”ഞാന്‍ മലയാളം സിനിമ ആക്ടര്‍ വിനായകന്‍, ഞാനും എന്റെ ഭാ?ര്യയുമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഇല്ലാതാകുന്നു, നന്ദി”
ഭാര്യയുമായി വേര്‍പിരിയുന്നുവെന്ന് അറിയിച്ച് നടന്‍ വിനായകന്‍. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെ വിനായകന്‍ ഇക്കാര്യം അറിയിച്ചത്. ഭാര്യയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ വിനായകന്‍ പറഞ്ഞു. ”ഞാന്‍ മലയാളം സിനിമ ആക്ടര്‍ വിനായകന്‍. ഞാനും എന്റെ ഭാര്യയുമായിട്ടുള്ള, എല്ലാ ഭാര്യഭര്‍ത്തൃ ബന്ധങ്ങളും നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവര്‍ക്കും നന്ദി”, എന്നാണ് വിനായകന്‍ വീഡിയോയില്‍ പറഞ്ഞത്. ഇതിനു മുമ്പും സോഷ്യല്‍ മീഡിയയില്‍ പലതരം അഭ്യാസങ്ങളും നടത്തിയിട്ടുള്ളയാളാണ് വിനായകന്‍. തമ്പി കണ്ണന്താനത്തിന്റെ മോഹന്‍ലാല്‍ ചിത്രം മാന്ത്രികത്തിലൂടെ അഭിനയം ആരംഭിച്ച താരം എ.കെ സാജന്‍ സംവിധാനം ചെയ്ത സ്റ്റോപ് വയലന്‍സ് എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തനാക്കുന്നത്. ചതിക്കാത്ത ചന്തു, വെള്ളിത്തിര, ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി, ഇയ്യോബിന്റെ പുസ്തകം, ബാച്ചിലര്‍ പാര്‍ട്ടി, കമ്മട്ടിപാടം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെ 2016ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും വിനായകന്‍ സ്വന്തമാക്കിയിരുന്നു. രജനികാന്ത് നായകനായി…
Read More » -
25/03/2023”എനിക്കു പേടിയാണ്, എന്നോട് എപ്പോഴും ദേഷ്യം കാണിക്കുന്നതു കൊണ്ടാണ് മറ്റൊരു ബന്ധത്തില്‍ ആശ്വാസം കണ്ടത്, എന്റെ തെറ്റാണ്”
ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്നും മകളെ തന്നില്‍ നിന്ന് അകറ്റിയെന്നും പറഞ്ഞുകൊണ്ടുള്ള ഒരു പ്രവാസിയുടെ വീഡിയോയും, അയാളുടെ ആത്മഹത്യയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് യുവതി പറയുന്നതിന്റെ വീഡിയോയും ഭര്‍ത്താവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ബന്ധത്തിലെ ടോക്‌സിസിറ്റിയുടെ ഭീകരതയെക്കുറിച്ച് അഞ്ജലി ചന്ദ്രന്‍ എന്ന യുവതിയെഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഒരു ബന്ധം നിലനിന്നു പോകാന്‍ വേണ്ട ഏറ്റവും പ്രധാനമായ ഘടകം എന്താണെന്നു നിങ്ങളെപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇനി, ദാമ്പത്യജീവിതം വളരെ നല്ല രീതിയില്‍ നിലനിന്നു പോകാന്‍ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്നതു കൂടി ആലോചിച്ചു നോക്കാമോ? ആദ്യത്തെ ചോദ്യത്തിനു ബന്ധങ്ങള്‍ക്കനുസരിച്ചു പല ഘടകങ്ങള്‍ ഉത്തരം കിട്ടുന്നവരുണ്ടാവും. പക്ഷേ, രണ്ടാമത്തെ ചോദ്യത്തിനു നേരെ ‘സ്‌നേഹവും പരസ്പര ബഹുമാനവും’ എന്ന ഉത്തരം മാത്രമേ നമുക്ക് എഴുതിച്ചേര്‍ക്കാന്‍ കഴിയുകയുള്ളൂ. എനിക്ക് സ്‌നേഹമുണ്ട് എന്നു പറയുന്നതല്ലാതെ അപ്പുറത്തെ വ്യക്തിക്ക് അതു മനസ്സിലാക്കാന്‍ കഴിയുന്ന രീതിയില്‍ സ്വന്തം സ്‌നേഹത്തെ നിര്‍വചിക്കാന്‍ എത്ര…
Read More » -
24/03/2023”എന്നെ നിങ്ങള്‍ അടുത്ത രാമസിംഹനും അബ്ദുള്ള കുട്ടിയും പിസി ജോര്‍ജുമായും ഒന്നുമായും മുദ്ര കുത്തേണ്ട”
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും ഇപ്പോള്‍ അംഗമല്ലെന്നും പിടിക്കുന്നെങ്കില്‍ പച്ചക്കൊടി മാത്രമേ പിടിക്കൂവെന്നും സംവിധായകന്‍ ഒമര്‍ ലുലു. കോളജ് കാലഘട്ടം മുതല്‍ ലീഗ് അനുഭാവി ആയിരുന്നെന്നും എല്ലാ രാഷ്ട്രീയ കക്ഷികളിലുമുള്ള ആളുകളുമായി സൗഹൃദമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നോമ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ വന്ന സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് സംവിധായകന്റെ പ്രതികരണം. തനിക്ക് സംഘിപ്പട്ടം ചാര്‍ത്തി നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം ‘എനിക്ക് സംഘി പട്ടം ചാര്‍ത്തി തരാന്‍ തിരക്ക് കൂട്ടുന്നവരോട് എനിക്ക് കേരളത്തില്‍ ഒരുവിധം എല്ലാ രാഷ്ട്രിയ പാര്‍ട്ടിയില്‍പ്പെട്ട ആളുകളുമായി സൗഹൃദം ഉണ്ട്. എനിക്ക് ഇപ്പോ അങ്ങനെ ഒരു രാഷ്ട്രിയവും ഇല്ലാ,ഞാന്‍ കോളേജ് കാലഘട്ടം മുതല്‍ ലീഗ് അനുഭാവിയായിരുന്നു പക്ഷേ ഇപ്പോ എന്റെ മനസ്സില്‍ രാഷ്ട്രിയമേ ഇല്ലാ . ഇനി ഞാന്‍ പിടിക്കുന്നുവെങ്കില്‍ പണ്ട് പിടിച്ച അതേ പച്ച കൊടിയേ ഞാന്‍ പിടിക്കൂ. എന്നെ നിങ്ങള്‍ അടുത്ത രാമസിംഹനും അബ്ദുള്ള കുട്ടിയും പിസി ജോര്‍ജുമായും ഒന്നുമായും മുദ്ര കുത്തണ്ട എനിക്ക് ഒരു ദൈവമേ…
Read More » -
24/03/2023രണ്ട് കവറുമായി ചില്‍ഡ്രസ് ഹോമില്‍ എത്തി ചാരിറ്റി വീഡിയോ പകര്‍ത്തി റോബിന്‍ രാധാകൃഷ്ണന്‍; ‘പ്രാഞ്ചിയേട്ടന്‍’ തന്നെയെന്ന് പ്രേക്ഷകര്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനവും വിവാദവും ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. ഇപ്പോഴിത റോബിന്‍ രാധാകൃഷ്ണന്റെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത്. രണ്ട് കവറുമായി ചില്‍ഡ്രസ് ഹോമിലെത്തി ചാരിറ്റി നടത്തുന്ന വീഡിയോ റോബിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് റോബിന്‍ രണ്ട് കവര്‍ സാധനങ്ങളുമായി ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളെ കാണാനെത്തിയത്. സാധനങ്ങളുമായി ഹോമിലെത്തിയത് മുതല്‍ കുട്ടികളെ കാണുന്നതിന്റെയും അവരോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ റോബിന്‍ പകര്‍ത്തിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ വീഡിയോക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ചില്‍ഡ്രന്‍സ് ഹോമില്‍ പോകുന്നവര്‍ അവിടെയുള്ള അന്തേവാസികളായ കുട്ടികളുടെ വീഡിയോകള്‍ സാര്‍ത്ഥ്വ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പകര്‍ത്തി പബ്ലിഷ് ചെയ്യരുതെന്ന് കേരള സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദേശം തള്ളി സ്വന്തം പബ്ലിസിറ്റിക്ക് റോബിന്‍ ഉപയോഗിച്ചതാണ് വിമര്‍ശനത്തിന് കാരണമായത്. ഇവന്‍ പ്രാഞ്ചിയേട്ടന്‍ തന്നെ…
Read More » -
22/03/2023പുത്തന്‍ വര്‍ക്കൗട്ട് വീഡിയോയുമായി പ്രീതി സിന്‍റ; പ്രചോദനം നല്‍കുന്ന വീഡിയോയെന്ന് ആരാധാകർ
സിനിമകളിൽ സജീവമല്ലെങ്കിൽ പോലും സോഷ്യൽ മീഡിയയിലൂടെ എപ്പോഴും ആരാധകരുമായി സംവദിക്കാറുള്ള ബോളിവുഡ് നടിയാണ് പ്രീതി സിൻറ. തന്റെ വ്യക്തിപരമായ വിശേഷങ്ങളും മറ്റുമെല്ലാം പ്രീതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. തൻറെ വീട്ടിൽ തയ്യാറാക്കിയ പച്ചക്കറി തോട്ടത്തിൻറെ ദൃശ്യങ്ങൾ വരെ പ്രീതി ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഫിറ്റ്‌നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ലാത്ത താരമാണ് പ്രീതി. വ്യായാമം ചെയ്യുന്നതിൻറെ പ്രാധാന്യത്തെ കുറിച്ചും ഫിറ്റ്‌നസ് നിലനിർത്തേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ചും താരം നിരന്തരം പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തൻറെ പുത്തൻ വർക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രീതി. ജിമ്മിൽ നിന്നുള്ള വർക്കൗട്ട് വീഡിയോ ആണ് താരം തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പ്രചോദനം നൽകുന്ന വീഡിയോ എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. View this post on Instagram A post shared by Preity G Zinta (@realpz) അതേസമയം, പ്രീതി സിന്റക്കും ഭർത്താവ് ജീൻ ഗൂഡനൗവിനും 2021 നവംബറിലാണ് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. വാടക ഗർഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചത്.…
Read More » -
22/03/2023പട്‌നയിലെ ആ വീഡിയോ എന്റേതാണെന്ന് പ്രതീക്ഷ; വൈറല്‍ ട്വീറ്റുമായി പോണ്‍സ്റ്റാര്‍
ന്യുയോര്‍ക്ക്: ബിഹാറിലെ പട്‌ന റെയില്‍വേ സ്റ്റേഷനിലെ ടിവി സ്‌ക്രീനില്‍ അശ്ലീല വിഡിയോ പ്രദര്‍ശനമുണ്ടായതിന്റെ ‘ക്രെഡിറ്റ്’ എടുക്കാനൊരുങ്ങി പോണ്‍സ്റ്റാര്‍. സ്വന്തം ചിത്രം ട്വീറ്റ് ചെയ്ത് പോണ്‍സ്റ്റാര്‍ കെന്ദ്ര ലസ്റ്റ് ആണ് രംഗത്തെത്തിയത്. പട്‌നയില്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു വിവാദ വിഡിയോ പ്രദര്‍ശനം. ഇന്ത്യ എന്നെഴുതി സ്റ്റിക്കര്‍ ചേര്‍ത്ത ട്വീറ്റില്‍ ബിഹാര്‍ റെയില്‍വേ സ്റ്റേഷന്‍ എന്ന ഹാഷ്ടാഗും സ്വന്തം ചിത്രവും കെന്ദ്ര ലസ്റ്റ് ഉള്‍പ്പെടുത്തിയിരുന്നു. ‘അത് താങ്കളുടെ വിഡിയോ ആണോ? നിങ്ങള്‍ക്ക് അതറിയുമോ’ എന്ന് അര്‍മന്‍ എന്നയാള്‍ ഇതിനു കമന്റിട്ടു. ‘ഞാനാണെന്നു പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ചിരിയോടെ കെന്ദ്രയുടെ പ്രതികരണം. ട്വീറ്റ് വൈറലായതിനു പിന്നാലെ ഇന്ത്യയില്‍നിന്നുള്ളവരുടെ കമന്റുകളും പ്രൊഫൈലില്‍ കെന്ദ്ര പങ്കുവച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് പത്താം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ടിവിയില്‍ മൂന്നു മിനിറ്റോളം അശ്ലീല വിഡിയോ പ്രദര്‍ശിപ്പിച്ചത്. യാത്രക്കാര്‍ ഉടന്‍ സംഭവം ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും റെയില്‍വേ മന്ത്രാലയത്തെയും ടാഗ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുകയും ചെയ്തു.…
Read More » -
20/03/2023പലഹാരം വിൽപനയോ അതോ ഡിസ്കോ ഡാൻസോ ? നാരങ്ങ പിഴിഞ്ഞ് ഒഴിക്കുന്നതു മുതൽ ഉപ്പ് ഇടുന്നത് വരെ ചില ഡാൻസ് നമ്പറിലൂടെ… വൈറലായി വീഡിയോ
പല തരം വീഡിയോകൾ ദിവസവും നാം സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. ഇപ്പോഴിതാ കൊൽക്കത്തയിലെ ഒരു ഖോട്ടി ഖോറം വിൽപ്പനക്കാരൻറെ വീഡിയോ ആണ് സൈബർ ലോകത്ത് വൈറലാകുന്നത്. പൊള്ളുന്ന ചൂടിലും ഖോട്ടി ഖോറം കച്ചവടത്തിനൊപ്പം നൃത്തം ചെയ്യുന്ന യുവാവിനെ ആണ് വീഡിയോയിൽ കാണുന്നത്. മിഥുൻ ചക്രവർത്തിയുടെ ഫാസ്റ്റ് നമ്പറുകളുടെ താളത്തിനൊപ്പം നൃത്തവും വിൽപ്പനയും ഒരുമിച്ചു കൊണ്ടുപോകുന്ന ഈ വഴിയോര കച്ചവടക്കാരന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ ആണ് പ്രചരിക്കുന്നത്. കൊൽക്കത്തയിലെ സ്ട്രീറ്റ് ഫുഡുകളിൽ പ്രധാനമാണ് ഖോട്ടി ഖോറം. ചാന്ദ് നഗറിൽ ഈ വിഭവം വിൽക്കാൻ എത്തിയ യുവാവ്, ചില ഡാൻസ് സ്റ്റെപ്പുകളിലൂടെയാണ് ശ്രദ്ധേയമാകുന്നത്. നാരങ്ങ പിഴിഞ്ഞ് ഒഴിക്കുന്നതു മുതൽ ഉപ്പ് ഇടുന്നത് വരെ ചില ഡാൻസ് നമ്പറിലൂടെ ആണ് ചെയ്യുന്നത്. നിരവധി പേരാണ് ഈ യുവാവിനെ പ്രശംസിച്ചു കൊണ്ട് കമൻറുകൾ ചെയ്തത്. ചിലർ ഇയാളെ ടർക്കിഷ് ഐസ്ക്രീം വിൽക്കുന്നവരോടാണ് താരതമ്യപ്പെടുത്തുന്നുമുണ്ട്. അങ്ങനെ നമുക്കും ഒരാളായി എന്നാണ് ഇക്കൂട്ടർ പറയുന്നത്. വീഡിയോ കാണാം… View this…
Read More » -
20/03/2023”അക്രമം വഴിമാറും, ചിലര്‍ വരുമ്പോള്‍”… ഉത്സവപ്പറമ്പില്‍ അക്രമികളെ പറപ്പിക്കുന്ന പോലീസ് വീഡിയോ വൈറല്‍
തിരുവനന്തപുരം: നാടുമുഴുവന്‍ ഉത്സവങ്ങളുടെ നിറവിലാണ്. രണ്ടുവര്‍ഷത്തെ കോവിഡിന് ശേഷം ഓരോ ഉത്സവത്തെയും ആവേശത്തോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒത്തൊരുമ വിളിച്ചോതുന്നതാണ് ഉത്സവങ്ങളും ആഘോഷങ്ങളും. എന്നാല്‍ ആഘോഷങ്ങള്‍ അക്രമത്തിലേക്ക് വഴിമാറരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഉത്സവാഘോഷത്തിനിടെ അക്രമം അഴിച്ചുവിട്ടവരെ അടിച്ചോടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ സഹിതമാണ് മുന്നറിയിപ്പ്. ഉത്സവം ആളുകള്‍ ആഘോഷത്തോടെ കൊണ്ടാടുന്നതിനിടെയാണ് കുറച്ചു പേര്‍ തമ്മില്‍ അമ്പലപ്പറമ്പില്‍ വച്ച് അടിയുണ്ടാകുന്നത്. ഇവരുടെ ഇടയിലേക്ക് പോലീസ് കയറി വരുന്നതും ഇവരെ അടിച്ചോടിക്കുന്നതുമായ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. കേരള പോലീസ് തന്നെയാണ് അവരുടെ ഫെയ്സ്ബുക്ക്് പേജിലൂടെ ഈ വിഡിയോ പങ്കുവച്ചത്. ”അക്രമം വഴിമാറും .. ചിലര്‍ വരുമ്പോള്‍. നമ്മുടെ ഒത്തൊരുമ വിളിച്ചോതുന്നതാണ് ഉത്സവങ്ങളും ആഘോഷങ്ങളും. കൂട്ടായ്മയുടെ ആ മധുരനിമിഷങ്ങള്‍ അക്രമങ്ങളിലേക്ക് വഴിമാറരുത്. ആഘോഷങ്ങള്‍ സ്നേഹവും, സമാധാനവും നിറഞ്ഞതാവട്ടെ…” എന്ന കുറിപ്പോടെയാണ് കേരള പോലീസിന്റെ വീഡിയോ.
Read More » -
20/03/2023പർപ്പിൾ ജമ്പ്സ്യൂട്ടിൽ മിന്നത്തിളങ്ങി ക്യാറ്റ് വുമൺ; ശിൽപ ഷെട്ടിയുടെ ചിത്രങ്ങൾ വൈറൽ
ഫിറ്റ്‌നസിൻറെ കാര്യത്തിലും ഡയറ്റിൻറെ കാര്യത്തിലും ഏറെ ശ്രദ്ധിക്കുന്ന ബോളിവുഡ് നടിയാണ് ശിൽപ ഷെട്ടി. സോഷ്യൽ മീഡിയയിൽ സജ്ജീവമായ താരം, ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ചും വ്യായാമം ചെയ്യുന്നതിൻറെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ നിരന്തരം പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്. താരത്തിൻറെ ഫാഷൻ സെൻസിനെ കുറിച്ചും ആരാധകർക്ക് മികച്ച അഭിപ്രായമാണ്. ഇപ്പോഴിതാ താരത്തിൻറെ ഏറ്റവും പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പർപ്പിൾ നിറത്തിലുള്ള ജമ്പ്സ്യൂട്ടിൽ ആണ് ശിൽപ ഇത്തവണ തിളങ്ങുന്നത്. ഇതിനൊപ്പം ലോങ് ജാക്കറ്റും വരുന്നുണ്ട്. ക്യാറ്റ് വുമൺ എന്ന ഹാഷ്ടാഗോടെയാണ് ശിൽപ ചിത്രങ്ങൾ തൻറെ ഇൻസ്റ്റഗക്രാമിലൂടെ പങ്കുവച്ചത്. അതേസമയം, സൽവാർ കമ്മീസ് ധരിച്ച് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ശിൽപയുടെ വീഡിയോ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഷോൾഡർ സ്ട്രെങ്തനിംഗ് വർക്കൗട്ടാണ് ശിൽപ വീഡിയോയിൽ ചെയ്യുന്നത്. ഏത് വസ്ത്രം ധരിച്ചാലും ‘ഫിറ്റ്’ ആയിരിക്കുകയെന്നതാണ് പ്രധാനമെന്ന് വീഡിയോ പങ്കുവച്ച് ശിൽപ പറഞ്ഞു. View this post on Instagram A post shared by…
Read More »