Social MediaTRENDING

ആരാധകരെ ഞെട്ടിച്ച് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്; ഖാദി മുണ്ടില്‍ പുതിയ മേക്കോവര്‍, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറൽ

ലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൂർണ്ണിമ ഇന്ദ്രജിത്ത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഫാഷൻ രംഗത്ത് തിളങ്ങുന്ന പൂർണ്ണിമയ്ക്ക് ‘ന്യൂജെൻ’ ആരാധകരും ഏറേയാണ്. ‘പ്രാണ’ എന്ന സ്വന്തം ഡിസൈൻ സ്റ്റുഡിയോയിലൂടെയും താരം പൊതു ഇടങ്ങളിലും നിറഞ്ഞുനിൽക്കുകയാണ്.

ഇപ്പോഴിതാ പൂർണ്ണിമ തൻറെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഞ്ഞ നിറത്തിലുള്ള ഒരു ഡ്രസ്സാണ് താരത്തിൻറെ വേഷം. എന്നാൽ ഈ ഡ്രസ്സ് ഖാദി മുണ്ടിൽ ഡിസൈൻ ചെയ്തതാണ്. പൂർണ്ണിമ തന്നെയാണ് ഇക്കാര്യം തൻറെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. പൂർണ്ണിമയുടെ വസ്ത്ര സ്ഥാപനമായ പ്രാണയുടേത് തന്നെയാണ് ഈ വസ്ത്രം.

നിവിൻ പോളി നായകനായ രാജീവ് രവി ചിത്രം തുറമുഖമാണ് പൂർണ്ണിമ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. തുറമുഖം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് സിനിമ പറയുന്നത്. പൂർണ്ണിമ ഇന്ദ്രജിത്ത് എന്ന നടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി ഇതിലെ കഥാപാത്രം മാറിയത്, ഉമ്മയായി അവരുടെ രൂപത്തിൽ സംഭവിച്ച അസാമാന്യമായ മാറ്റം കൊണ്ടാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: