Social MediaTRENDING

രണ്ട് കവറുമായി ചില്‍ഡ്രസ് ഹോമില്‍ എത്തി ചാരിറ്റി വീഡിയോ പകര്‍ത്തി റോബിന്‍ രാധാകൃഷ്ണന്‍; ‘പ്രാഞ്ചിയേട്ടന്‍’ തന്നെയെന്ന് പ്രേക്ഷകര്‍

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനവും വിവാദവും ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. ഇപ്പോഴിത റോബിന്‍ രാധാകൃഷ്ണന്റെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത്.

രണ്ട് കവറുമായി ചില്‍ഡ്രസ് ഹോമിലെത്തി ചാരിറ്റി നടത്തുന്ന വീഡിയോ റോബിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത്.

കഴിഞ്ഞ ദിവസമാണ് റോബിന്‍ രണ്ട് കവര്‍ സാധനങ്ങളുമായി ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളെ കാണാനെത്തിയത്. സാധനങ്ങളുമായി ഹോമിലെത്തിയത് മുതല്‍ കുട്ടികളെ കാണുന്നതിന്റെയും അവരോടൊപ്പം സമയം ചെലവഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ റോബിന്‍ പകര്‍ത്തിയിരുന്നു.

ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ വീഡിയോക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ചില്‍ഡ്രന്‍സ് ഹോമില്‍ പോകുന്നവര്‍ അവിടെയുള്ള അന്തേവാസികളായ കുട്ടികളുടെ വീഡിയോകള്‍ സാര്‍ത്ഥ്വ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പകര്‍ത്തി പബ്ലിഷ് ചെയ്യരുതെന്ന് കേരള സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ നിര്‍ദേശം തള്ളി സ്വന്തം പബ്ലിസിറ്റിക്ക് റോബിന്‍ ഉപയോഗിച്ചതാണ് വിമര്‍ശനത്തിന് കാരണമായത്. ഇവന്‍ പ്രാഞ്ചിയേട്ടന്‍ തന്നെ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വിമര്‍ശനം വലിയ തോതില്‍ ഉയര്‍ന്നതോടെ റോബിന്‍ ഈ വീഡിയോ പിന്‍വലിച്ചു.അതേസമയം നിലവില്‍ ശ്രീലങ്കന്‍ സന്ദര്‍ശനത്തിലാണ് റോബിന്‍.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: