Social MediaTRENDING

”അക്രമം വഴിമാറും, ചിലര്‍ വരുമ്പോള്‍”… ഉത്സവപ്പറമ്പില്‍ അക്രമികളെ പറപ്പിക്കുന്ന പോലീസ് വീഡിയോ വൈറല്‍

തിരുവനന്തപുരം: നാടുമുഴുവന്‍ ഉത്സവങ്ങളുടെ നിറവിലാണ്. രണ്ടുവര്‍ഷത്തെ കോവിഡിന് ശേഷം ഓരോ ഉത്സവത്തെയും ആവേശത്തോടെയാണ് ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒത്തൊരുമ വിളിച്ചോതുന്നതാണ് ഉത്സവങ്ങളും ആഘോഷങ്ങളും. എന്നാല്‍ ആഘോഷങ്ങള്‍ അക്രമത്തിലേക്ക് വഴിമാറരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഉത്സവാഘോഷത്തിനിടെ അക്രമം അഴിച്ചുവിട്ടവരെ അടിച്ചോടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ സഹിതമാണ് മുന്നറിയിപ്പ്.

ഉത്സവം ആളുകള്‍ ആഘോഷത്തോടെ കൊണ്ടാടുന്നതിനിടെയാണ് കുറച്ചു പേര്‍ തമ്മില്‍ അമ്പലപ്പറമ്പില്‍ വച്ച് അടിയുണ്ടാകുന്നത്. ഇവരുടെ ഇടയിലേക്ക് പോലീസ് കയറി വരുന്നതും ഇവരെ അടിച്ചോടിക്കുന്നതുമായ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. കേരള പോലീസ് തന്നെയാണ് അവരുടെ ഫെയ്സ്ബുക്ക്് പേജിലൂടെ ഈ വിഡിയോ പങ്കുവച്ചത്.

”അക്രമം വഴിമാറും .. ചിലര്‍ വരുമ്പോള്‍. നമ്മുടെ ഒത്തൊരുമ വിളിച്ചോതുന്നതാണ് ഉത്സവങ്ങളും ആഘോഷങ്ങളും. കൂട്ടായ്മയുടെ ആ മധുരനിമിഷങ്ങള്‍ അക്രമങ്ങളിലേക്ക് വഴിമാറരുത്. ആഘോഷങ്ങള്‍ സ്നേഹവും, സമാധാനവും നിറഞ്ഞതാവട്ടെ…” എന്ന കുറിപ്പോടെയാണ് കേരള പോലീസിന്റെ വീഡിയോ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: