Social Media

  • ”ഇത് മഹാനടന്‍ മാത്രമല്ല മഹാ മനുഷ്യത്വവുമാണ്, ഒരെയൊരു മോഹന്‍ലാല്‍ എന്ന് അഭിമാനത്തോടെ പറയും”

    സിനിമാ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മോഹന്‍ലാലും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം എന്ന നിലയ്ക്കാണ് പ്രേക്ഷകര്‍ സിനിമക്കായി കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെതായി എത്തുന്ന അപ്ഡേഷനുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിത ചിത്രത്തില്‍ മറ്റൊരു പ്രാധാന വേഷം ചെയ്യുന്ന ഹരീഷ് പേരടി മോഹന്‍ലാലിനെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് സമൂഹ മാധ്യമത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. മലൈക്കോട്ടൈ വാലിബന്‍ സിനിമയിലെ പുതുമുഖ നടന്‍ മനോജിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം പങ്കുവച്ചാണ് മോഹന്‍ലാലിനെ കുറിച്ചുള്ള ഹരീഷ് പേരടിയുടെ വാക്കുകള്‍. ”മുന്നില്‍ നില്‍ക്കുന്ന തങ്ങളല്ല താരങ്ങള്‍, വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിര്‍ത്തുന്ന എല്ലാവരെയും മുന്നിലേക്ക് തള്ളി നിര്‍ത്തുന്ന ആ പിന്നില്‍ നില്‍ക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാര്‍ത്ഥ താരം. ഇത് മഹാനടന്‍ മാത്രമല്ല മഹാ മനുഷ്യത്വവുമാണ്, ഒരെയൊരു മോഹന്‍ലാല്‍ എന്ന് അഭിമാനത്തോടെ പറയും”, എന്നാണ് ഹരീഷ് പറഞ്ഞത്. ഹരീഷ്…

    Read More »
  • ഹണി റോസി​ന്റെ പുതിയ വീഡിയോ പ്രേക്ഷക ശ്രദ്ധനേടുന്നു; ഓറഞ്ച് വസ്ത്രത്തിൽ​ ​ഗ്ലാമറസ് ലുക്കിൽ ഹണി – വീഡിയോ

    മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണി ഇന്ന് മലയാളത്തിലെ മുൻനിര യുവ നായികമാരിൽ ഒരാളുകൂടിയാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഹണി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ നടി ഷെയർ ചെയ്ത പുതിയൊരു വീഡിയോയാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. ഓറഞ്ച് നിറത്തിലുള്ള വസ്ത്രത്തിൽ​ ​ഗ്ലാമറസ് ലുക്കിലാണ് ഹണി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രണ്ട് ​ദിവസം മുൻപ് നടന്ന ഉദ്ഘാടന പരിപാടിയിലെ ഔട്ട് ഫിറ്റ് വീഡിയോയാണിത്. മേക്കപ്പിടുന്നതും സ്റ്റൈലിഷായി നടക്കുന്നതുമായ ഹണി റോസിനെ വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രം​ഗത്തെത്തുന്നത്. വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി ഒടുവിൽ റിലീസ് ചെയ്ത തെലുങ്ക് സിനിമ. നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെട്ടതാണ്.…

    Read More »
  • ‘നാട്ടു നാട്ടു’ ഗാനത്തിന് ചുവടുവച്ച് വിരാട് കോലി – വൈറല്‍ വീഡിയോ

    മുംബൈ: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തിൽ വിരാട് കോലിക്ക് തിളങ്ങാൻ സാധിച്ചിരുന്നില്ല. ഒമ്പത് പന്തിൽ നാല് റൺസെടുത്ത താരത്തെ മിച്ചൽ സ്റ്റാർക്ക് വിക്കറ്റിന് മുന്നിൽ കുടുക്കുയായിരുന്നു. നിശ്ചിത ബോൾ ക്രിക്കറ്റിൽ സ്റ്റാർക്ക് ആദ്യമായിട്ടായിരുന്നു കോലിയെ പുറത്താക്കുന്നത്. മനോഹരമായ പന്തിൽ കോലി വിക്കറ്റിന് മുന്നിൽ കുടുങ്ങുമ്പോൾ റിവ്യൂ ചെയ്യാൻ പോലും താരം നിന്നില്ല. നേരെ പവലിയനിലേക്ക് നക്കുകയായിരുന്നു. ബാറ്റിംഗിൽ കോലി നിരാശപ്പെടുത്തിയെങ്കിലും ഫീൽഡിംഗിനിടെ താരം ആരാധകർക്ക് വിരുന്നൊരുക്കി. ഓസ്‌കർ ലഭിച്ച ആർആർആർ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് കോലി ഡാൻസ് കളിച്ചത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തിൽ മകൻ കാലഭൈരവും രാഹുലും ചേർന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. എന്തായാലും കോലിയുടെ ചുവടുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. വീഡിയോ കാണാം… https://twitter.com/s_siechojithu/status/1636688447946756097?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1636688447946756097%7Ctwgr%5Ec7231831d6752537b5f2599096a2726b33936e46%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fs_siechojithu%2Fstatus%2F1636688447946756097%3Fref_src%3Dtwsrc5Etfw Rate Virat Kohli dance performance on the ‘Naatu Naatu’ pic.twitter.com/Y9hJPWmSwk — adoro (@adoro_creators) March 17, 2023

    Read More »
  • മുണ്ടും മടക്കി കുത്തി ഒന്നൊന്നര വരവ്, ഈ വേഷത്തില്‍ കണ്ടിട്ട് മനസ്സിലായില്ലെന്ന് പ്രേക്ഷകര്‍; ഈ നടിയെ മനസ്സിലായോ?

    സൂപ്പര്‍താരങ്ങളുടെ വിശേഷങ്ങള്‍ അറിയുവാന്‍ മലയാളികള്‍ക്ക് എന്നും ഒരു പ്രത്യേക കൗതുകമാണ് എന്ന് മാത്രമല്ല ഇത്തരം വിശേഷങ്ങള്‍ക്ക് എല്ലാം വലിയ പ്രാധാന്യമാണ് മലയാളികള്‍ എപ്പോഴും നല്‍കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാല്‍ സൂപ്പര്‍താരങ്ങളെ മലയാളികള്‍ കേവലം നടി നടന്ന ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ട് മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് കാണുന്നത് എന്നതുകൊണ്ടും ആണ്. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങള്‍ക്കെല്ലാം വലിയ പ്രാധാന്യമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എപ്പോഴും നല്‍കാറുള്ളത്. സൂപ്പര്‍ താരങ്ങള്‍ എല്ലാവരും തന്നെ അവരുടെ പുതിയ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുന്നവര്‍ ആണ്. ഇതെല്ലാം നിമിഷം നേരം കൊണ്ടാണ് ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ വൈറലായി മാറുന്നത്. വളരെ മികച്ച അഭിപ്രായങ്ങള്‍ ആയിരിക്കും എപ്പോഴും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ക്ക് താഴെ വരുന്നത്. ഇപ്പോള്‍ അത്തരത്തില്‍ ഒരു നടിയുടെ കുറച്ച് ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായി മാറിയിരിക്കുന്നത്. താരം തന്നെയാണ് ഈ മനോഹരമായ ചിത്രങ്ങള്‍ എല്ലാം തന്നെ പങ്കുവെച്ചിരിക്കുന്നത്. മുണ്ട് മടക്കി കുത്തി കൊണ്ട് ആണ് താരം ഈ…

    Read More »
  • ”നാട്ടു നാട്ടുവില്‍ ഇത്രമാത്രം അഭിമാനിക്കേണ്ടതുണ്ടോ? ഇതാണോ ഏറ്റവും മികച്ചത്”

    ഓസ്‌കര്‍ നേട്ടത്തിന്റെ നിറവിലാണ് രാജ്യം. ‘നാട്ടു നാട്ടു’ ഗാനത്തിനും ‘ദ എലിഫന്റ് വിസ്പറേഴ്സ്’ ഡോക്യുമെന്റിക്കും പുരസ്‌കാരം ലഭിച്ചതിന്റെ ആഘോഷം രാജ്യത്ത് അവസാനിച്ചിട്ടില്ല. എന്നാല്‍ നാട്ടു നാട്ടു ഗാനം ശരിക്കും ഓസ്‌കര്‍ അര്‍ഹിക്കുന്നുണ്ടോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവായ നടി അനന്യ ചാറ്റര്‍ജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ആണ് ചിലര്‍ ചര്‍ച്ചയാക്കുന്നത്. നാട്ടു നാട്ടു നേടിയ ചരിത്ര നേട്ടത്തില്‍ ശരിക്കും സന്തോഷിക്കേണ്ടതുണ്ടോ എന്ന് സംശയം തോന്നുന്നു എന്നാണ് നടിയുടെ പോസ്റ്റ്. ഇതോടെ രാജ്യത്തിന്റെ സുപ്രധാന നേട്ടത്തെ തരംതാണ രീതിയില്‍ കണ്ടെന്നായി ചിലരുടെ വിമര്‍ശനം. ”എനിക്ക് മനസ്സിലായില്ല, ‘നാട്ടു നാട്ടു’വില്‍ അഭിമാനം തോന്നേണ്ടതുണ്ടോ? നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്? എന്തുകൊണ്ടാണ് എല്ലാവരും നിശബ്ദരായിരിക്കുന്നത്? നമ്മുടെ ശേഖരത്തിലുള്ള ഏറ്റവും മികച്ചത് ഇതാണോ? രോഷം അറിയിക്കുന്നു” എന്നാണ് അനന്യ കുറിച്ചിരിക്കുന്നത്. പിന്നാലെ നടിയെ വിമര്‍ശിച്ചും പരിഹസിച്ചു കൊണ്ടുമുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ‘രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു പാട്ടിനെ വിമര്‍ശിക്കാതെ…

    Read More »
  • നോട്ട് നിരോധനവും തീപിടിത്തവും, ഒരേ ന്യായീകരണം; ഒടുവില്‍ മൗനം വെടിഞ്ഞ് ആഷിഖ് അബുവും

    കൊച്ചി: ബ്രഹ്‌മപുരം തീപ്പിടിത്തത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സംവിധായകന്റെ പ്രതികരണം. നോട്ട് നിരോധന സമയത്ത് അതിനെ ന്യായീകരിച്ചുകൊണ്ട് നിരത്തിയ ന്യായീകരണ വാദങ്ങളും ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം ലഘൂകരിക്കുന്ന വാദങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് മാനുവല്‍ റോണി എന്നയാള്‍ പങ്കുവെച്ച സര്‍ക്കാസം പോസ്റ്റാണ് ആഷിക് അബു സ്റ്റോറിയാക്കിയിരിക്കുന്നത്. ‘ഞാന്‍ ഒരു ദിവസം കാക്കനാട് ബൈക്കില്‍ പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല’, ‘തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല.’, ‘എറണാകുളത്ത് ഉള്ളവര്‍ അരാഷ്ട്രീയര്‍ ആണ്. അവര്‍ സ്വന്തം മാലിന്യങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നു’, ‘എല്ലാ ആരോപണവും സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനാണ്’ എന്നിങ്ങനെയുള്ള വാചകങ്ങളാണ് ആഷിഖ് പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഉള്ളത്. ആഷിക് അബു വിഷയത്തില്‍ പ്രതികരിക്കാത്തതില്‍ ഫെയ്സ്ബുക്കില്‍ അടക്കം നിരവധി പേര്‍ കമന്റുകള്‍ ഇട്ടിരുന്നു. ഇതിനിടെയാണ് അദ്ദേഹം ഇന്‍സ്റ്റാ സ്റ്റോറിയായി ഈ പോസ്റ്റ് പങ്കുവച്ചത്. നിരവധി സിനിമാപ്രവര്‍ത്തകരാണ് ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതികരണവുമായി എത്തുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരെല്ലാം…

    Read More »
  • ഓടുന്ന കാറില്‍നിന്ന് നോട്ടുകള്‍ എറിഞ്ഞ് യുവാവ്; ‘ഫര്‍സി’ സ്‌റ്റൈല്‍ വീഡിയോ വൈറല്‍

    ന്യൂഡല്‍ഹി: ഓടുന്ന കാറില്‍ നിന്നും കറന്‍സി നോട്ടുകള്‍ എറിയുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണു സംഭവം. ഹിന്ദി വെബ്‌സീരിസായ ‘ഫര്‍സി’യിലെ രംഗം യുവാക്കള്‍ പുനരാവിഷ്‌കരിക്കുകയായിരുന്നുവെന്നു പോലീസ് പറയുന്നു. നോട്ടുകള്‍ എറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാള്‍ക്കെതിരേ കേസ് റജിസ്റ്റര്‍ ചെയ്‌തെന്നും എസിപി വികാസ് കൗശിക് അറിയിച്ചു. #WATCH | Haryana: A video went viral where a man was throwing currency notes from his running car in Gurugram. Police file a case in the matter. (Police have verified the viral video) pic.twitter.com/AXgg2Gf0uy — ANI (@ANI) March 14, 2023 നടന്‍ ഷാഹിദ് കപൂറും സുഹൃത്തും പോലീസില്‍നിന്നു രക്ഷനേടാനായി തിരക്കേറിയ റോഡില്‍ നോട്ടുകള്‍ എറിയുകയും അതു പെറുക്കാനായി ജനങ്ങള്‍ തടിച്ചുകൂടി ട്രാഫിക് പ്രശ്‌നം ഉണ്ടാകുന്നതും ഫര്‍സിയില്‍ കാണിക്കുന്നുണ്ട്. സമാനമായ രീതിയില്‍ തന്നെയാണു യുവാക്കളും ചെയ്യാന്‍ ശ്രമിച്ചത്. ഒരാള്‍ കാറോടിക്കുകയും…

    Read More »
  • 103 ലും തെരേസ മൂര്‍ ഫുള്‍ ഫിറ്റ്; കണിശക്കാരി മുത്തശ്ശി സോഷ്യല്‍ മീഡിയയിലും ഹിറ്റ്

    ശരീരത്തിന്റെ ഫിറ്റ്‌നസ്സിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. പക്ഷേ ഇപ്പോഴും ജിമ്മില്‍ പോകുന്നതും ഡയറ്റ് നോക്കുന്നതും കൃത്യമായി വ്യായാമം ചെയ്യുന്നതുമൊക്കെ നാളേയ്ക്കായി മാറ്റിവയ്ക്കുന്ന നിരവധി പേരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ഈ മുത്തശ്ശി വലിയ പ്രചോദനം തന്നെയായിരിക്കും. കാരണം 103 വയസ്സുണ്ടെങ്കിലും എന്നും മുടങ്ങാതെ ജിമ്മില്‍ പോകുകയും കൃത്യമായി വ്യായമം ചെയ്യുകയും ചെയ്യും ഈ മുത്തശ്ശി. അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിയായ തെരേസ മൂര്‍ എന്ന മുത്തശ്ശിയാണ് ഇത്തരത്തില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. https://twitter.com/Pubity/status/1634872016561127424?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1634872016561127424%7Ctwgr%5E8c1185daf999fbe337f1310377583e9231d50e87%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FPubity%2Fstatus%2F1634872016561127424%3Fref_src%3Dtwsrc5Etfw കൃത്യമായി ജിമ്മില്‍ പോകുകയും വ്യായാമങ്ങള്‍ ചെയ്യുകയും ചെയ്യന്ന തെരേസ മൂറിന് കാര്യമായ യാതൊരുവിധ ശാരീരിക പ്രശ്‌നങ്ങളുമില്ല. ചെറുപ്പക്കാരെ പോലും അമ്പരപ്പിക്കും വിധമാണ് ഇവര്‍ ഇപ്പോഴും ഓരോ വര്‍ക്ക് ഔട്ടുകളും ചെയ്യുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് തെരേസ മൂര്‍ ജനിച്ചത് ഇറ്റലിയിലാണ്. 1946-ല്‍ അവര്‍ ഒരു സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കാനുള്ള അവസരം അവള്‍ക്ക് നല്‍കി. ചെറുപ്പം മുതല്‍ തന്നെ…

    Read More »
  • മീഡിയാ വണ്ണില്‍ നിന്നും പടിയിറങ്ങിയ സ്മൃതി പരുത്തിക്കാട്; ഇനി ഈ ചാനലില്‍ തിളങ്ങും

    തിരുവനന്തപുരം: മീഡിയാ വണ്‍ ചാനലില്‍ നിന്നും പടിയിറങ്ങിയ സ്മൃതി പരുത്തിക്കാട് ഇനി റിപ്പോര്‍ട്ടര്‍ ചാനലിന്റെ മുഖമാകുമെന്ന് സൂചന. സോഷ്യല്‍ മീഡിയയിലാണ് ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത്. അടുത്തിടെയാണ് നികേഷ് കുമാര്‍ ചാനല്‍ വിറ്റത്. ഫേസ്ബുക്കിലൂടെ സ്മൃതി തന്നെയാണ് ഇന്നലെ മീഡിയ വണ്ണില്‍ നിന്ന് രാജിവെക്കുന്ന വിവരം അറിയിച്ചത്. വ്യക്തിപരമായും പ്രൊഫഷണലായും തന്നെ അങ്ങേയറ്റം സ്വാധീനിച്ച സ്ഥാപനമാണിതെന്ന് സ്മൃതി വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: MediaOne ഇല്‍ നിന്നും ഇറങ്ങുന്നു.. എന്റെ മാധ്യമ ജീവിതത്തില്‍ ഒരു വര്‍ഷം മാത്രമാണ് ഇവിടെ ജോലിചെയ്തതെങ്കിലും വ്യക്തിപരമായും പ്രൊഫഷണലായും എന്നെ അങ്ങേയറ്റം സ്വാധീനിച്ച സ്ഥാപനമാണിത്. അതിന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരോടും, സഹപ്രവര്‍ത്തകരോടും ഉള്ള നന്ദി പറഞ്ഞറിയിക്കാവുന്നതല്ല. എല്ലാ പ്രതിബന്ധങ്ങളും നേരിട്ട് മുന്നോട്ട് കുതിക്കാന്‍ മീഡിയ വണ്ണിന് കഴിയട്ടെ..ആശംസകള്‍..

    Read More »
  • എണ്ണക്കപ്പലിനെ അമ്മാനമാടി രാക്ഷസത്തിര; വീഡിയോ കണ്ട് കിളിപാറി നെറ്റിസണ്‍സ്

    കരയിലിരിക്കുന്നവര്‍ക്ക് കടലിന്റെ ആഴമറിയില്ലെന്ന് പറയുന്ന പോലെയാണ്, കടലിന്റെ കരുത്തും അറിയില്ല. കടലിന്‍െ്‌റ കരുത്ത് കാട്ടിത്തരുന്നൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ വൈറലായി. അതിശക്തമായ കടല്‍ത്തിരയില്‍ ആടിയുലയുന്ന ഒരു കപ്പലിന്റെ വീഡിയോ ആയിരുന്നു അത്. ശക്തമായ തിരമാലയെ കപ്പല്‍ അതിജീവിക്കുമെന്ന് കരുതാന്‍ തന്നെ പ്രയാസം. അത്രയ്ക്ക് ശക്തമായിരുന്നു തിരയിളക്കവും കാറ്റും. https://twitter.com/OTerrifying/status/1627917241680535553?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1627917241680535553%7Ctwgr%5E039684908095f98b07ed4e081c8be54b233551a2%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FOTerrifying%2Fstatus%2F1627917241680535553%3Fref_src%3Dtwsrc5Etfw ഭീമാകാരമായ എണ്ണക്കപ്പലിന്റെ ഏറ്റവും മുകളിലെ ഡക്കില്‍ നിന്നും ചിത്രീകരിച്ച 14 സെക്കന്റ് മാത്രമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 21 ന് @OTerrifying എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ ശബ്ദമില്ല. എന്നാല്‍, ദൃശ്യങ്ങള്‍ അത്രമേല്‍ ഭീതിജനകമാണ്. അതിശക്തമായ കാറ്റില്‍ ഉയര്‍ന്നുപൊങ്ങുന്ന കൂറ്റന്‍ തിരമാലകളില്‍പ്പെട്ട് എണ്ണക്കപ്പല്‍ ആടിയുലയുകയാണ്. ചില നിമിഷങ്ങളില്‍ കപ്പല്‍ ആകാശത്താണെന്ന പ്രതീതിയാണുള്ളത്. അത്രയ്ക്ക് ഉയരത്തിലേക്ക് കപ്പലിനെ തിരമാലകള്‍ എടുത്തുയര്‍ത്തുന്നു. എന്നാല്‍ അടുത്ത നിമിഷം അത് പോലെ തന്നെ താഴ്ത്തുകയും ചെയ്യുന്നു. ഒരു നിമിഷം ആ വീഡിയോ ചിത്രീകരിച്ചിരിക്കുന്ന ആളെ കുറച്ച് ഓര്‍ത്താല്‍ അതിലേറെ ഭയാനകത…

    Read More »
Back to top button
error: