Social MediaTRENDING

പർപ്പിൾ ജമ്പ്സ്യൂട്ടിൽ മിന്നത്തിളങ്ങി ക്യാറ്റ് വുമൺ; ശിൽപ ഷെട്ടിയുടെ ചിത്രങ്ങൾ വൈറൽ

ഫിറ്റ്‌നസിൻറെ കാര്യത്തിലും ഡയറ്റിൻറെ കാര്യത്തിലും ഏറെ ശ്രദ്ധിക്കുന്ന ബോളിവുഡ് നടിയാണ് ശിൽപ ഷെട്ടി. സോഷ്യൽ മീഡിയയിൽ സജ്ജീവമായ താരം, ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ചും വ്യായാമം ചെയ്യുന്നതിൻറെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ നിരന്തരം പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്. താരത്തിൻറെ ഫാഷൻ സെൻസിനെ കുറിച്ചും ആരാധകർക്ക് മികച്ച അഭിപ്രായമാണ്.

ഇപ്പോഴിതാ താരത്തിൻറെ ഏറ്റവും പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പർ‌പ്പിൾ നിറത്തിലുള്ള ജമ്പ്സ്യൂട്ടിൽ ആണ് ശിൽപ ഇത്തവണ തിളങ്ങുന്നത്. ഇതിനൊപ്പം ലോങ് ജാക്കറ്റും വരുന്നുണ്ട്. ക്യാറ്റ് വുമൺ എന്ന ഹാഷ്ടാഗോടെയാണ് ശിൽപ ചിത്രങ്ങൾ തൻറെ ഇൻസ്റ്റഗക്രാമിലൂടെ പങ്കുവച്ചത്. അതേസമയം, സൽവാർ കമ്മീസ് ധരിച്ച് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ശിൽപയുടെ വീഡിയോ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഷോൾഡർ സ്ട്രെങ്തനിംഗ് വർക്കൗട്ടാണ് ശിൽപ വീഡിയോയിൽ ചെയ്യുന്നത്. ഏത് വസ്ത്രം ധരിച്ചാലും ‘ഫിറ്റ്’ ആയിരിക്കുകയെന്നതാണ് പ്രധാനമെന്ന് വീഡിയോ പങ്കുവച്ച് ശിൽപ പറഞ്ഞു.

വർക്കൗട്ടിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത താരമാണ് ശിൽപ. മുമ്പ് സിനിമാ ചിത്രീകരണത്തിനിടെ കാലിന് പരുക്കേറ്റ താരം വീൽചെയറിൽ ഇരുന്നുകൊണ്ട് യോഗ ചെയ്യുന്നതിൻറെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഒടിഞ്ഞ കാലുമായി വീൽചെയറിൽ ഇരുന്നിട്ടും ശരീരം ശക്തിപ്പെടുത്താനും മനസ്സിൻറെ ആരോഗ്യത്തിനും വേണ്ടി യോഗ ചെയ്യുകയായിരുന്നു ശിൽപ. എന്തുതന്നെ സംഭവിച്ചാലും ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തുടരുക, ഞാൻ പിന്തുടരുന്ന നയം അതാണെന്നും ശിൽപ വീഡിയോ പങ്കുവച്ചുകൊണ്ട് പറഞ്ഞു. കാലുകൾക്ക് ആയാസം കൊടുക്കാതെ കൈകൾ കൊണ്ടുള്ള ചില യോഗാ മുറകളാണ് ശിൽപ വീഡിയോയിൽ ചെയ്തത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: