Social MediaTRENDING

പട്‌നയിലെ ആ വീഡിയോ എന്റേതാണെന്ന് പ്രതീക്ഷ; വൈറല്‍ ട്വീറ്റുമായി പോണ്‍സ്റ്റാര്‍

ന്യുയോര്‍ക്ക്: ബിഹാറിലെ പട്‌ന റെയില്‍വേ സ്റ്റേഷനിലെ ടിവി സ്‌ക്രീനില്‍ അശ്ലീല വിഡിയോ പ്രദര്‍ശനമുണ്ടായതിന്റെ ‘ക്രെഡിറ്റ്’ എടുക്കാനൊരുങ്ങി പോണ്‍സ്റ്റാര്‍. സ്വന്തം ചിത്രം ട്വീറ്റ് ചെയ്ത് പോണ്‍സ്റ്റാര്‍ കെന്ദ്ര ലസ്റ്റ് ആണ് രംഗത്തെത്തിയത്. പട്‌നയില്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു വിവാദ വിഡിയോ പ്രദര്‍ശനം.

ഇന്ത്യ എന്നെഴുതി സ്റ്റിക്കര്‍ ചേര്‍ത്ത ട്വീറ്റില്‍ ബിഹാര്‍ റെയില്‍വേ സ്റ്റേഷന്‍ എന്ന ഹാഷ്ടാഗും സ്വന്തം ചിത്രവും കെന്ദ്ര ലസ്റ്റ് ഉള്‍പ്പെടുത്തിയിരുന്നു. ‘അത് താങ്കളുടെ വിഡിയോ ആണോ? നിങ്ങള്‍ക്ക് അതറിയുമോ’ എന്ന് അര്‍മന്‍ എന്നയാള്‍ ഇതിനു കമന്റിട്ടു. ‘ഞാനാണെന്നു പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ചിരിയോടെ കെന്ദ്രയുടെ പ്രതികരണം. ട്വീറ്റ് വൈറലായതിനു പിന്നാലെ ഇന്ത്യയില്‍നിന്നുള്ളവരുടെ കമന്റുകളും പ്രൊഫൈലില്‍ കെന്ദ്ര പങ്കുവച്ചിട്ടുണ്ട്.

സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് പത്താം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ടിവിയില്‍ മൂന്നു മിനിറ്റോളം അശ്ലീല വിഡിയോ പ്രദര്‍ശിപ്പിച്ചത്. യാത്രക്കാര്‍ ഉടന്‍ സംഭവം ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും റെയില്‍വേ മന്ത്രാലയത്തെയും ടാഗ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുകയും ചെയ്തു. സ്‌ക്രീനില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കരാറെടുത്ത ദത്ത കമ്യൂണിക്കേഷന്‍ എന്ന ഏജന്‍സിക്കെതിരെ ആര്‍പിഎഫ് കേസെടുത്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: