Social MediaTRENDING

പുത്തന്‍ വര്‍ക്കൗട്ട് വീഡിയോയുമായി പ്രീതി സിന്‍റ; പ്രചോദനം നല്‍കുന്ന വീഡിയോയെന്ന് ആരാധാകർ

സിനിമകളിൽ സജീവമല്ലെങ്കിൽ പോലും സോഷ്യൽ മീഡിയയിലൂടെ എപ്പോഴും ആരാധകരുമായി സംവദിക്കാറുള്ള ബോളിവുഡ് നടിയാണ് പ്രീതി സിൻറ. തന്റെ വ്യക്തിപരമായ വിശേഷങ്ങളും മറ്റുമെല്ലാം പ്രീതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. തൻറെ വീട്ടിൽ തയ്യാറാക്കിയ പച്ചക്കറി തോട്ടത്തിൻറെ ദൃശ്യങ്ങൾ വരെ പ്രീതി ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

ഫിറ്റ്‌നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ലാത്ത താരമാണ് പ്രീതി. വ്യായാമം ചെയ്യുന്നതിൻറെ പ്രാധാന്യത്തെ കുറിച്ചും ഫിറ്റ്‌നസ് നിലനിർത്തേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ചും താരം നിരന്തരം പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തൻറെ പുത്തൻ വർക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രീതി. ജിമ്മിൽ നിന്നുള്ള വർക്കൗട്ട് വീഡിയോ ആണ് താരം തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പ്രചോദനം നൽകുന്ന വീഡിയോ എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.

 

View this post on Instagram

 

A post shared by Preity G Zinta (@realpz)

അതേസമയം, പ്രീതി സിന്റക്കും ഭർത്താവ് ജീൻ ഗൂഡനൗവിനും 2021 നവംബറിലാണ് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. വാടക ഗർഭപാത്രത്തിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചത്. നടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ജിയ, ജയ് എന്നാണ് കുഞ്ഞുങ്ങളുടെ പേരെന്നും താരം ആരാധകരോട് പറഞ്ഞു. എന്നാൽ കുട്ടികളുടെ കൂടുതൽ വിശേഷങ്ങളോ ചിത്രങ്ങളോ ഒന്നും ഇരുവരും പരസ്യായി പങ്കുവയ്ക്കാറില്ല. ഭർത്താവ് ജീനിനൊപ്പം യുഎസിലാണ് പ്രീതി താമസിക്കുന്നത്.

 

View this post on Instagram

 

A post shared by Preity G Zinta (@realpz)

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: