Social Media

  • ഭക്ഷണം ചോദിച്ചെത്തി, രാജനെ മകനെപ്പോലെ വളര്‍ത്തി മുഹമ്മദ്

    മലപ്പുറം: കുടുംബാംഗമായി കഴിഞ്ഞ ഇതര മതസ്ഥന് മതങ്ങളുടെ വേര്‍തിരിവുകള്‍ക്കപ്പുറം അന്ത്യയാത്രയൊരുക്കിയിരിക്കുകയാണ് മലപ്പുറം ചങ്ങരംകുളത്ത് ഒരു കുടുംബം. തെരുവില്‍ നിന്നെത്തി സഹോദരനായി മാറിയ രാജനെയാണ് ഇസ്ലാം മതവിശ്വാസിയായ അലിമോനും കുടുംബവും ഹിന്ദുമതാചാര പ്രകാരം യാത്രായാക്കിയത്. മലപ്പുറം നരണിപ്പുഴയെന്ന ഗ്രാമത്തിലാണ് സംഭവം.പൊതുപ്രവര്‍ത്തകനായ മുഹമ്മദിന്‍റെയടുത്ത് ഭക്ഷണത്തിനുള്ള പണമന്വേഷിച്ച്‌ നാല്‍പ്പതു വര്‍ഷം മുമ്ബാണ് നെന്‍മാറക്കാരനായ രാജനെത്തിയത്. പോകാനിടമില്ലാത്തതിനാല്‍ രാജനെ മുഹമ്മദ് വീട്ടിലേക്ക് കൂട്ടി. മകന്‍ അലിമോനൊപ്പം മകന്‍റെ സ്ഥാനം തന്നെയായിരുന്നു രാജനും. മുഹമ്മദിന്‍റെ കാലശേഷം കുടുംബാഗമായി തന്നെ രാജൻ ജീവിതം തുടര്‍ന്നു. ഇതിനിടയിലാണ് ഹൃദ്രോഗം രാജുവിന്‍റെ ജീവന്‍ കവര്‍ന്നത്. ആരുമില്ലാതിരുന്ന രാജന്‍റെ അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദുമാതാചാരപ്രകാരം തന്നെ നടത്താനായിരുന്നു അലിമോന്‍റെ തീരുമാനം. നാട്ടുകാര്‍ കത്തിച്ചു വെച്ച നിലവിളക്കിനടുത്തായി നാഴിയരിയും ഇടങ്ങഴി നെല്ലും എരിഞ്ഞു കത്തുന്ന ചന്ദനത്തിരിയും വെച്ചായിരുന്നു ചടങ്ങുകള്‍. കുറ്റിക്കാട് പൊതു ശ്മശാനത്തിലുയര്‍ന്ന ചിതക്ക് അലിമോനും സഹോദരീപുത്രന്‍ റിഷാനും ചേര്‍ന്ന് തീ കൊളുത്തുകയായിരുന്നു. മരണത്തിന് പോലും മായ്ക്കാനാവാത്ത ഈ സ്നേഹബന്ധത്തിന് മുന്നില്‍ കണ്ണീരണിഞ്ഞ് നരണിപ്പുഴയെന്ന ഗ്രാമവും ഒന്നിച്ചു നിന്നു.

    Read More »
  • സഞ്ജുവിനെ പ്രകീര്‍ത്തിച്ച്‌ പൃഥ്വിരാജ്! പ്രശംസാവാക്കുകളുമായി ജോസ് ബട്‌ലറും; സെഞ്ചുറി ആഘോഷിച്ച്‌ സോഷ്യല്‍ മീഡിയ

    പാള്‍: കന്നി ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരം സഞ്ജു സാംസണെ പ്രകീര്‍ത്തിച്ച്‌ സോഷ്യല്‍ മീഡിയ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ 108 റണ്‍സാണ് സഞ്ജു നേടിയത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. പതിവിന് വിപരീതമായി മൂന്നാമനായിട്ടാണ് സഞ്ജു ഇന്നലെ ക്രീസിലെത്തിയത്. കിട്ടിയ അവസരം സഞ്ജു ഉപയോഗിക്കുകയും ചെയ്തു. ഇപ്പോള്‍ സഞ്ജുവിനെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ഇക്കൂട്ടത്തില്‍ ചലച്ചിത്ര താരം പൃഥ്വിരാജ്, സംവിധായകന്‍ ബേസില്‍ തമ്ബി, നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ സഹതാരവുമായ ജോസ് ബട്‌ലറമുണ്ട്.   ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡാണ് സഞ്ജുവിന്. ഇതുവരെ അഞ്ച് ഇന്നിംഗ്‌സാണ് സഞ്ജു കളിച്ചത്. 119 ശരാശരിയില്‍ നേടിയത് 238 റണ്‍സ്. ഇതില്‍ ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. 99.16 സ്‌ട്രൈക്ക് റേറ്റിലാണ് നേട്ടം.   നാലാം വിക്കറ്റില്‍ 116 റണ്‍സാണ് സഞ്ജുവും തിലക് വര്‍മയും കൂട്ടിചേര്‍ത്തത്. ഇരുവരുടേയും കൂട്ടുകെട്ട് ഒരു…

    Read More »
  • പപ്പടത്തിന്‍റെ പേരില്‍, ബിരിയാണിയില്‍ ഇറച്ചി കുറഞ്ഞ് പോയതിന്‍റെ പേരില്‍… ഏറ്റവും ഒടുവിലിതാ, വിവാഹ സദ്യയില്‍ പനീര്‍ കഷ്ണങ്ങളില്ലെന്നതിന്‍റെ പേരില്‍ കൂട്ടത്തല്ല് !

    അടുത്ത കാലത്തായി ആഘോഷമായി സംഘടിപ്പിക്കപ്പെടുന്ന പല വിവാഹങ്ങളും നിസാര കാര്യത്തിന് കൂട്ടയടിയില്‍ കലാശിച്ച വാര്‍ത്തകള്‍ നമ്മള്‍ ഇതിന് മുമ്പും കണ്ടിട്ടുണ്ട്. പപ്പടത്തിന്‍റെ പേരില്‍, ബിരിയാണിയില്‍ ഇറച്ചി കുറഞ്ഞ് പോയതിന്‍റെ പേരില്‍… ഏറ്റവും ഒടുവിലായി പനീര്‍ കിട്ടാത്തതിന്‍റെ പേരിലാണ് ഒരു വിവാഹാഘോഷം അടിച്ച് പിരിഞ്ഞത്. ഒരു വിവാഹ ചടങ്ങിൽ സദ്യയിൽ പനീർ കിട്ടാതെ വന്നതോടെ രോഷാകുലരായ അതിഥികൾ തമ്മിൽ തല്ലുന്നതിന്‍റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. Kalesh b/w groom side and bride side people's during marriage over no pieces of paneer inside matar paneer pic.twitter.com/qY5sXRgQA4 — Ghar Ke Kalesh (@gharkekalesh) December 20, 2023 വീഡിയോ ദൃശ്യങ്ങളിൽ, അതിഥികള്‍ക്കായി മേശപ്പുറത്ത് ഭക്ഷണം വിളമ്പി വച്ചിരിക്കുന്നത് കാണാം. ഇതിനിടയിലൂടെ യുവാക്കള്‍ പരസ്പരം തമ്മില്‍ തല്ലുന്നു. ചിലര്‍ കസേര വലിച്ചെടുത്ത് മറ്റുള്ളവരുടെ മേല്‍ ആഞ്ഞടിക്കുന്നു. മറ്റ് ചിലര്‍ മുഖമടച്ച് അടിക്കുന്നു. ഘര്‍ കി…

    Read More »
  • 30 സെക്കന്റ് റീലസിന് 2 ലക്ഷവും ഫ്‌ളൈറ്റ് ടിക്കറ്റും; അമലയുടെ ഡിമാന്റ് കേട്ട് ഞെട്ടി സംവിധായകന്‍!

    ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ സമയത്ത് ഉറക്കെ കേട്ടിരുന്ന ഒരു പേരാണ് അമല ഷാജിയുടേത്. സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന ഒരാളുണ്ട് എന്ന് മോഹന്‍ലാല്‍ പ്രമോ വീഡിയോയില്‍ പറഞ്ഞതും, അമല ഷാജി എന്ന പേര് ട്രെന്റിങ് ആകുകയായിരുന്നു. അതെ സോഷ്യല്‍ മീഡിയയില്‍ അമല ഷാജി അറിയപ്പെടുന്നത് സൂപ്പര്‍സ്റ്റാര്‍ എന്നാണ്. അന്ന് ട്രെന്റിങ് ആയ അമല ഷാജി വീണ്ടും വാര്‍ത്തകളില്‍ സജീവമാവുന്നു. അമലയ്ക്കെതിരെ പ്രിയന്‍ തമിഴ് ഗാനരചയിതാവ് ആ പ്രിയന്‍ അമല ഷാജിയ്ക്ക് എതിരെ രംഗത്ത് വന്നതോടു കൂടെയാണ് ആ പേര് വീണ്ടും വൈറലാവുന്നത്. അരണം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധാന ലോകത്തേക്ക് കടക്കുകയാണ് പ്രിയന്‍. സിനിമയുടെ പ്രസ് മീറ്റിലാണ് അമല ഷാജിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. 2 ലക്ഷം രൂപ! സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മുപ്പത് സെക്കന്റുള്ള ഒരു റീല്‍ ചെയ്യാമോ എന്ന് ചോദിച്ച് വിളിച്ചപ്പോള്‍, 2 ലക്ഷം രൂപയാണത്രെ അമല ആവശ്യപ്പെട്ടത്. കൂടാതെ…

    Read More »
  • മൂന്നാം ഏകദിനം ഇന്ന്; പരമ്പര ലക്ഷ്യമിട്ട് ഇരുടീമുകളും

    ജോഹന്നാസ്ബർഗ്: ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്. മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വിജയിച്ചതിനാൽ  ഇന്ന് ജീവൻ മരണ പോരാട്ടത്തിനാണ് പാര്‍ള്‍ ബോലണ്ട് പാര്‍ക്കിലെ സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. ആദ്യമത്സരത്തില്‍ അര്‍ഷദീപ് സിംഗിന്‍റെ മാരക ബൗളിംഗിനു മുന്നില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തില്‍ ഇന്ത്യയെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യൻ സമയം വൈകുന്നേരം 4.30നാണ് മത്സരം.

    Read More »
  • കുട കൊണ്ടൊരു കിടിലൻ ക്രിസ്മസ് ട്രീ 

    ക്രിസ്തുമസ്  ആഘോഷത്തിന്റെ തിരക്കലാണ് ലോകമ്ബൊടുമുള്ള ആളുകള്‍. വീട് അലങ്കരിച്ചും, കേക്ക് മുറിച്ചുമൊക്കെ ആഘോഷങ്ങള്‍ ഗംഭീരമായി നടക്കുകയാണ്. ഡിസംബര്‍ മാസത്തെ ഉത്സവത്തിനിടയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വീടും പരിസരവും അലങ്കരിക്കുക എന്നത്. വിവിധ നിറങ്ങളില്‍ മിന്നിതിളങ്ങുന്ന ലൈറ്റുകള്‍, പുല്‍കൂട്, സ്റ്റാറുകള്‍, ക്രിസ്മസ് ട്രീ അങ്ങനെ നീളുന്നു അലങ്കാര പണികള്‍. പണ്ട് ക്രിസ്‌മസ് ട്രീ നിര്‍മ്മിച്ചിരുന്നത് മരകൊമ്ബ് വെട്ടിയെടുത്ത് പെയിന്റ് അടിച്ചാണെങ്കില്‍ ഇന്ന് കാലം മാറി. എല്ലാം റെഡിമെയ്‌സ് ആയി ലഭിക്കുന്ന കാലമാണിത്. സീസണല്‍ ഉത്പന്നമായതു കൊണ്ടു തന്നെ ഇവയുടെ വിലയും നല്ല കൂടുതലായിരിക്കാം.അതിനാൽ  അധികം ചെലവ് ഇല്ലാതെ  ക്രിസ്മസ് ട്രീ എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം.ഇതിന് പഴയൊരു കുടയാണ് പ്രധാനമായും നമുക്ക് വേണ്ടത്. കുട ഉപയോഗിച്ച്‌ ക്രിസ്‌മസ് ട്രീ നിര്‍മിക്കുന്നതെന്ന് നോക്കാം: • കുടയുടെ മുകളിലെ ഭാഗം അഴിച്ചുമാറ്റി കമ്ബി മാത്രമാക്കിയെടുക്കുക. • ശേഷം വലുപ്പമുള്ള പേപ്പര്‍ ഗ്ലാസില്‍ ക്ലേ(Clay) ഉപയോഗിച്ച്‌ കമ്ബി കുത്തി നിര്‍ത്തുക. • പച്ച നിറത്തിലുള്ള…

    Read More »
  • തകരഷെഡില്‍ കഴിഞ്ഞ കുടുംബത്തിന് വീടൊരുക്കി മാർത്തോമ്മാ സഭ

    പത്തനംതിട്ട:തകരഷെഡില്‍ കഴിഞ്ഞ കുടുംബത്തിന് വീടൊരുക്കി മാര്‍ത്തോമ്മാ സഭ.വടശേരിക്കര കുമ്പളത്താമണ്ണിൽ പ്രമോദ്- രമ്യ ദമ്പതികൾക്കാണ് സഭ വീട് നിർമ്മിച്ച് നൽകിയത്. കുമ്പളത്താമണ്ണിൽ കടുവാ ഇറങ്ങിയതിനെ തുടർന്ന് വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരാണ് ദമ്ബതികളുടെ ദുരവസ്ഥ പുറംലോകത്തെ അറിയിച്ചത്. മുകളിൽ തുരുമ്പിച്ച തകര ഷീറ്റ്, വശങ്ങളിൽ പ്ലാസ്റ്റിക് മറ,കടുവ ഇറങ്ങിയതറിഞ്ഞ് ഭയന്ന് കഴിയുന്ന കുഞ്ഞുങ്ങൾ.. വാർത്ത കണ്ട് മാര്‍ത്തോമ്മാ സഭ നിലയ്ക്കല്‍ ഭദ്രാസനാധിപനായ തോമസ് മാര്‍ തിമോത്തിയോസ് ആണ് വടശേരിക്കര സെന്‍റ് ജോണ്‍സ് പള്ളി വികാരി റവ.ജേക്കബ് എബ്രഹാമിനെ വീട് നിർമാണത്തിന് ചുമതലപ്പെടുത്തിയത്. ആറ് മാസത്തിനിപ്പുറം രണ്ട് കിടപ്പുമുറികളും അടുക്കളയുമൊക്കെയുളള സുന്ദരഭവനം ഒരുങ്ങി.ഇന്നലെയായിരുന്നു ഗൃഹപ്രവേശം. ചടങ്ങുകളിൽ ഹൈന്ദവ പുരോഹിതനോടൊപ്പം തോമസ് മാര്‍ തിമോത്തിയോസും  കാർമികനായി. റഫ്രിജറേറ്റർ, മോട്ടോർ , ഡൈനിങ്ങ് ടേബിൾ തുടങ്ങി വേണ്ട ഗൃഹോപകരണങ്ങളും വീട്ടിൽ ക്രമീകരിച്ചിട്ടുണ്ട്. മാർത്തോമ്മാ സഭ റാന്നി- നിലയ്ക്കൽ ഭദ്രാസനത്തിലെ വിവിധ ഇടവകകളുടെ സഹകരണത്തോടെ ആയിരുന്നു ഗൃഹോപകരണങ്ങൾ വാങ്ങിയതും വീടിന്റെ നിർമാണവും.

    Read More »
  • ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കുവാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ഏറ്റവും ചെലവുകുറഞ്ഞതും എന്നാൽ അത്യാവശ്യം വേഗതയുള്ളതുമായ ഗതാഗത മാർഗ്ഗമാണ് ഇന്ത്യൻ റെയിൽവേ. എന്നാൽ പലപ്പോഴും സുരക്ഷിതമല്ല ട്രെയിൻ യാത്രകൾ. നിങ്ങൾ ട്രെയിനിൽ യാത്ര ചെയ്യുവാനെടുക്കുന്ന ദൂരവും സമയവും അനുസരിച്ച്  അനുയോജ്യമായ കോച്ച് വേണം തിരഞ്ഞെടുക്കുവാൻ. ഉദാഹരണത്തിന് തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോകുവാൻ സാധാരണ ജനറൽ കോച്ചിൽ ആയാലും വലിയ കുഴപ്പമൊന്നുമില്ല. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചാൽ പൊതുവെ കേരളത്തിലെ ട്രെയിൻ യാത്രകൾ സുരക്ഷിതമാണുതാനും.   എന്നാൽ കേരളത്തിനു വെളിയിലേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ കുറഞ്ഞത് സ്ലീപ്പർ കോച്ചെങ്കിലും യാത്രയ്ക്കായി തിരഞ്ഞെടുക്കണം. നോർത്ത് ഇന്ത്യയിലേക്കാണ് നിങ്ങളുടെ യാത്രയെങ്കിൽ സ്ലീപ്പർ കോച്ച് പോലും ജനറൽ കോച്ചിനു സമാനമാക്കും അവിടത്തെ യാത്രക്കാർ.   ട്രെയിൻ യാത്രകൾക്കിടയിൽ പരമാവധി ലഗേജുകൾ കുറയ്ക്കുവാൻ ശ്രമിക്കുക. വിലപിടിപ്പുള്ള സാധനങ്ങൾ ഭദ്രമായി ലോക്ക് ചെയ്തു വെക്കുകയും വേണം. പണം സൂക്ഷിക്കുവാനായി പോക്കറ്റിലെ പഴ്‌സിനേക്കാൾ നല്ലത് ബെൽറ്റ് പോലെ അരയ്ക്ക് ചുറ്റും ധരിക്കുന്ന മണി പൗച്ച് ആണ്.ട്രെയിൻ യാത്രകൾക്കിടയിൽ ചിലപ്പോൾ കള്ളന്മാരുടെ കണ്ണുകൾ നിങ്ങളുടെ…

    Read More »
  • വായ്പ എടുത്തയാള്‍ മരിച്ചാല്‍ ബാധ്യത ആരിലേക്കെത്തും ? ഓരോ ബാധ്യതകളും ഏത് തരത്തിലാകും തീര്‍ക്കുക ?!.

    വായ്പയെടുത്ത വ്യക്തി മരിച്ചുപോയാല്‍ ആ ബാധ്യതകള്‍ തീര്‍ക്കേണ്ടത് ആരുടെ ഉത്തരവാദിത്വമാണെന്ന സംശയം പലര്‍ക്കുമുണ്ട്. സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തയാള്‍ ഈടായി സമര്‍പ്പിച്ചിരിക്കുന്ന വസ്തുവകകള്‍ ബാധ്യത തീര്‍ക്കാൻ ഉപയോഗിച്ചേക്കും. ബാധ്യതകള്‍ തീര്‍ത്തതിന് ശേഷം ബാക്കി വരുന്ന തുക മാത്രമാകും അവകാശികള്‍ക്ക് ലഭിക്കുക.അതേസമയം ബാധ്യതകൾ ബാക്കിയുണ്ടെങ്കിൽ അത് കുടുംബത്തിന് മുകളിലെത്തും. വായ്പ എടുക്കുമ്ബോള്‍ തന്നെ തിരിച്ചടയ്‌ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും കണ്ടുവയ്‌ക്കണം. തിരിച്ചടവ് കഴിയുന്നതിന് മുമ്ബ് മരണപ്പെട്ടാല്‍ വലിയ ബാധ്യത കുടുംബത്തിന് മുകളിലെത്തിയേക്കാം. ഇതിനാല്‍ തന്നെ കടം എടുക്കുന്നവര്‍ അതിന് അനുസരിച്ചുള്ള ലൈഫ് ഇൻഷുറൻസ് കവറേജ് കൂടി എടുത്തവരായിരിക്കണം. ഓരോ ബാധ്യതകളും ഏത് തരത്തിലാകും തീര്‍ക്കുക എന്ന് നോക്കാം. ക്രെഡിറ്റ് കാര്‍ഡ് കടങ്ങള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മൂലമുണ്ടാകുന്ന കടങ്ങള്‍ വ്യക്തിയുടെ മരണ ശേഷം അടച്ച്‌ തീര്‍ക്കേണ്ടതായി വരും. മിക്ക സാഹചര്യങ്ങളിലും വ്യക്തിയുടെ മരണശേഷമാകും ഇത് സംബന്ധിച്ച വിവരങ്ങള്‍ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ അറിയുക. ഇത് വൻ ബാധ്യതയിലേക്ക് നയിച്ചേക്കാം. ഇതിനാല്‍ തന്നെ ഉപയോക്താവ് മരണപ്പെട്ടാല്‍ ഉടൻ ക്രെഡിറ്റ്…

    Read More »
  • വീട്ടില്‍ വൈനുണ്ടാക്കി വിറ്റാല്‍ എക്‌സൈസ് പിടിക്കുമോ?

    ക്രിസ്മസും ന്യൂ ഇയറും അടുത്തതോടെ കേക്കിനും വൈനിനും വന്‍ ഡിമാന്‍ഡാണ്. വീട്ടില്‍ തന്നെ ഇത് രണ്ടും നിര്‍മ്മിക്കുന്നവരുമുണ്ട്. എന്നാൽ വീട്ടില്‍ വൈനുണ്ടാക്കി അത് വില്‍പ്പന നടത്തി പണമുണ്ടാക്കമെന്ന് കരുതിയാല്‍ എക്‌സൈസ് വീട്ടുപടിക്കലെത്തും. ലൈസന്‍സ് ഇല്ലാതെയാണ് വൈന്‍ നിര്‍മ്മിച്ച്‌ വില്‍പ്പനയെങ്കില്‍ ഒരു ലക്ഷം രൂപ പിഴയൊടുക്കാന്‍ കരുതി വെച്ചോളൂ പിന്നെ ഒരു വര്‍ഷം ജയിലില്‍ കിടക്കാനും തയ്യാറായിരിക്കണം. ലൈസന്‍സ് ഇല്ലാതെ വീട്ടില്‍ വൈന്‍ നിര്‍മിച്ച്‌ വില്‍ക്കുന്നത് അബ്കാരി നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പഴവും പഞ്ചസാരയും അടക്കമുള്ള ചേരുവകള്‍ പുളിപ്പിച്ചെടുക്കുമ്ബോള്‍ ആല്‍ക്കഹോളിന്റെ അംശം രൂപപ്പെടുമെന്നതാണ് നിയമലംഘനമാകാന്‍ കാരണം. 2022-ലെ കേരള അബ്കാരി നിയമത്തിലെ ചട്ടപ്രകാരം ലൈസന്‍സില്ലാതെ വൈനുണ്ടാക്കിയാല്‍ ജയിലില്‍ പോകേണ്ടിവരും.

    Read More »
Back to top button
error: