NEWSSocial Media

30 സെക്കന്റ് റീലസിന് 2 ലക്ഷവും ഫ്‌ളൈറ്റ് ടിക്കറ്റും; അമലയുടെ ഡിമാന്റ് കേട്ട് ഞെട്ടി സംവിധായകന്‍!

ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ സമയത്ത് ഉറക്കെ കേട്ടിരുന്ന ഒരു പേരാണ് അമല ഷാജിയുടേത്. സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന ഒരാളുണ്ട് എന്ന് മോഹന്‍ലാല്‍ പ്രമോ വീഡിയോയില്‍ പറഞ്ഞതും, അമല ഷാജി എന്ന പേര് ട്രെന്റിങ് ആകുകയായിരുന്നു. അതെ സോഷ്യല്‍ മീഡിയയില്‍ അമല ഷാജി അറിയപ്പെടുന്നത് സൂപ്പര്‍സ്റ്റാര്‍ എന്നാണ്. അന്ന് ട്രെന്റിങ് ആയ അമല ഷാജി വീണ്ടും വാര്‍ത്തകളില്‍ സജീവമാവുന്നു.

അമലയ്ക്കെതിരെ പ്രിയന്‍
തമിഴ് ഗാനരചയിതാവ് ആ പ്രിയന്‍ അമല ഷാജിയ്ക്ക് എതിരെ രംഗത്ത് വന്നതോടു കൂടെയാണ് ആ പേര് വീണ്ടും വൈറലാവുന്നത്. അരണം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധാന ലോകത്തേക്ക് കടക്കുകയാണ് പ്രിയന്‍. സിനിമയുടെ പ്രസ് മീറ്റിലാണ് അമല ഷാജിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

Signature-ad

2 ലക്ഷം രൂപ!
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മുപ്പത് സെക്കന്റുള്ള ഒരു റീല്‍ ചെയ്യാമോ എന്ന് ചോദിച്ച് വിളിച്ചപ്പോള്‍, 2 ലക്ഷം രൂപയാണത്രെ അമല ആവശ്യപ്പെട്ടത്. കൂടാതെ ഫ്ളൈറ്റ് ടിക്കറ്റും വേണമെന്ന് പറഞ്ഞത്രെ. കേട്ടപ്പോള്‍ എനിക്ക് തലചുറ്റി എന്നാണ് പ്രിയന്‍ പറഞ്ഞത്.

തലകറങ്ങിപ്പോയി
മാനേജരോട് സംസാരിക്കണം, പിആര്‍ഓയോട് സംസാരിക്കാം എന്നൊക്കെയാണത്രെ അമല പറഞ്ഞത്. വെറും ഇന്‍സ്റ്റഗ്രാം റീലിലൂടെ ശ്രദ്ധ നേടിയ ആളൊക്കെ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത് എന്നാലോചിച്ച് എനിക്ക് തല കറങ്ങി. സീനിയര്‍ നടിമാര്‍ക്ക് പോലും ഇത്രയും ഡാമാന്റുകളില്ല.

മഞ്ജുവിനെക്കാള്‍ വലിയ താരം
സോഷ്യല്‍ മീഡിയയിലൂടെ താരമായി മാറിയ അമല ഷാജി മലയാളിയാണ്. എന്നാല്‍, മലയാളികളെക്കാള്‍ തമിഴിലും തെലുങ്കിലുമൊക്കെയാണ് അമലയ്ക്ക് ആരാധകര്‍ അധികം. 4 മില്യണ്‍ ഫോളോവേഴ്സ് ആണ് അമലയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്. മലയാളത്തില്‍ മഞ്ജു വാര്യര്‍ക്ക് പോലും ഇത്രയും ഫോളോവേഴ്സില്ല എന്നതാണ് സത്യം.

ഇത് ട്രെന്റിങ് ആണ്
ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ സെലിബ്രിറ്റികളായ താരങ്ങള്‍ തെലുങ്ക്- തമിഴ് സിനിമകള്‍ക്ക് വേണ്ടി റീല്‍സ് ചെയ്തുകൊടുക്കുന്നത് ട്രെന്റിങ് ആണ്. നാനി, നാഗ ചൈതന്യ, വിജയ് ദേവര്‍കൊണ്ട പോലുള്ള താരങ്ങളെല്ലാം അങ്ങനെ കേരളത്തിലെത്തിയത് കാണാമായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: