Social MediaTRENDING
വീട്ടില്‍ വൈനുണ്ടാക്കി വിറ്റാല്‍ എക്‌സൈസ് പിടിക്കുമോ?
News DeskDecember 21, 2023
ക്രിസ്മസും ന്യൂ ഇയറും അടുത്തതോടെ കേക്കിനും വൈനിനും വന്‍ ഡിമാന്‍ഡാണ്. വീട്ടില്‍ തന്നെ ഇത് രണ്ടും നിര്‍മ്മിക്കുന്നവരുമുണ്ട്.
എന്നാൽ വീട്ടില്‍ വൈനുണ്ടാക്കി അത് വില്‍പ്പന നടത്തി പണമുണ്ടാക്കമെന്ന് കരുതിയാല്‍ എക്‌സൈസ് വീട്ടുപടിക്കലെത്തും.
ലൈസന്‍സ് ഇല്ലാതെയാണ് വൈന്‍ നിര്‍മ്മിച്ച് വില്‍പ്പനയെങ്കില്‍ ഒരു ലക്ഷം രൂപ പിഴയൊടുക്കാന്‍ കരുതി വെച്ചോളൂ പിന്നെ ഒരു വര്‍ഷം ജയിലില്‍ കിടക്കാനും തയ്യാറായിരിക്കണം.
ലൈസന്‍സ് ഇല്ലാതെ വീട്ടില്‍ വൈന്‍ നിര്‍മിച്ച് വില്‍ക്കുന്നത് അബ്കാരി നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
പഴവും പഞ്ചസാരയും അടക്കമുള്ള ചേരുവകള്‍ പുളിപ്പിച്ചെടുക്കുമ്ബോള്‍ ആല്‍ക്കഹോളിന്റെ അംശം രൂപപ്പെടുമെന്നതാണ് നിയമലംഘനമാകാന്‍ കാരണം. 2022-ലെ കേരള അബ്കാരി നിയമത്തിലെ ചട്ടപ്രകാരം ലൈസന്‍സില്ലാതെ വൈനുണ്ടാക്കിയാല്‍ ജയിലില്‍ പോകേണ്ടിവരും.