BusinessPravasiTRENDING

സ്വപ്‌ന വാഹനങ്ങള്‍ സ്വന്തമാക്കി; ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ കോളടിച്ച് ഇന്ത്യക്കാര്‍

ദുബായ്: ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി ഇന്ത്യക്കാര്‍. കഴിഞ്ഞ ബുധനാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ് ബെംഗളൂരു സ്വദേശി തിമ്മയ്യ നഞ്ചപ്പ, ആബിദ് ഹുസൈന്‍ അന്‍സാരി, ആമീല്‍ ഫോന്‍സെക എന്നിവരാണ് സ്വപ്‌ന വാഹനങ്ങള്‍ സ്വന്തമാക്കിയത്.

നറുക്കെടുപ്പിന്‍െ്‌റ പ്രധാന ആകര്‍ഷകങ്ങളിലൊന്നായ മെഴ്‌സിഡസ്- എ.എം.ജി. സി.എല്‍.എസ്. 53 കാറാണ് ബെംഗളൂരു സ്വദേശി തിമ്മയ്യയെ തേടി എത്തിയത്. മികച്ച ഫോര്‍-ഡോര്‍ പെര്‍ഫോമന്‍സ് കൂപ്പെയാണിത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സെഡാനുകളില്‍ ഒന്നായ ഈ കാറിന് 429 ബി.എച്ച്.പിയും 520 എന്‍.എം. ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍, ബൈ-ടര്‍ബോ വി6 എഞ്ചിനാണുള്ളത്.

ബിഎംഡബ്ല്യു മോട്ടോറാഡ് ആണ് ഇന്ത്യക്കാരെ തേടിയെത്തിയ മറ്റൊരു സ്വപ്‌നവാഹനം. ദുബായില്‍ താമസമാക്കിയ ഇന്ത്യന്‍ പൗരനായ ജമീല്‍ ഫൊന്‍സെക്ക എന്ന നാല്‍പ്പതുകാരനാണ് ബിഎംഡബ്ല്യു ആര്‍ നയന്‍ ടി മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കിയത്. ധാരാളം ഫീച്ചേഴ്‌സുകള്‍ ഉളളതും മികച്ച ഫ്‌ലാറ്റ്-ട്വിന്‍ എഞ്ചിനുമുള്ള ഒരു നിയോ-റെട്രോ മോട്ടോര്‍സൈക്കിളാണിത്. ഇന്ത്യന്‍ പൗരന്‍ കൂടിയായ ഷെയ്ക് ആബിദ് ഹുസൈന്‍ അന്‍സാരിയാണ് സൂപ്പര്‍ ബൈക്ക് സ്വന്തമാക്കിയ രണ്ടാമത്തെ ഭാഗ്യശാലി. ലോകത്തിലെ ഏറ്റവും ശക്തമായ റോഡ്സ്റ്ററുകളിലൊന്നായ ബിഎംഡബ്ല്യു ആര്‍ 1250 ആര്‍ ആണ് ലക്കി ഡ്രോയില്‍ ഹുസൈന്‍ അന്‍സാരിക്ക് ലഭിച്ചത്.

ബുധനാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീം മില്ലെനിയം മില്ലെനിയര്‍ നറുക്കെടുപ്പില്‍ എട്ട് കോടിയോളം രൂപ മലയാളി സ്വന്തമാക്കിയിരുന്നു. മസ്‌കറ്റില്‍ ജോലി ചെയ്യുന്ന ജോണ്‍ വര്‍ഗീസി(62)നെ തേടിയാണ് ഭാഗ്യമെത്തിയത്. മസ്‌കറ്റിലെ സ്വകാര്യ കമ്പനിയിലെ ജനറല്‍ മാനേജരാണ് ജോണ്‍. 35 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹത്തിന് 392-ാം സീരീസ് നറുക്കെടുപ്പില്‍ 0982 എന്ന ടിക്കറ്റാണ് ഭാഗ്യമെത്തിച്ചത്. മേയ് 29-ന് ഓണ്‍ലൈന്‍ വഴിയായിരുന്നു ടിക്കറ്റ് വാങ്ങിയത്. ആറു വര്‍ഷമായി സ്ഥിരമായി ഇദ്ദേഹം ഭാഗ്യം പരീക്ഷിക്കാറുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉപയോഗപ്രദമാകുന്ന തരത്തില്‍ സമ്മാനത്തുകയുടെ ഒരു വിഹിതം മാറ്റിവെക്കുമെന്ന് ജോണ്‍ വര്‍ഗീസ് പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന 192-ാമത് ഇന്ത്യക്കാരനാണ് ഇദ്ദേഹം.

ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ഡ്യൂട്ടി ഫ്രീ സ്റ്റോറുകളിലൊന്നാണ് ദുബായ് ഡ്യൂട്ടി ഫ്രീ. പ്രതിവര്‍ഷം 2.5 ബില്യണ്‍ ഡോളറിലധികം വില്‍പ്പന വിറ്റുവരവുള്ള ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ റീട്ടെയില്‍ ഓപ്പറേറ്റര്‍മാരില്‍ ഒന്നാണിത്. 1983 ല്‍ സ്ഥാപിതമായ ദുബായ് ഡ്യൂട്ടി ഫ്രീ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും പ്രവര്‍ത്തിക്കുന്നു. ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് സംരംഭങ്ങളുടെ ഭാഗമായാണ് ദുബായ് ഡ്യൂട്ടി-ഫ്രീ മില്ലേനിയം മില്യണയര്‍ എന്ന പേരില്‍ നറുക്കെടുപ്പ് നടത്തിവരുന്നത്.

 

Back to top button
error: