ദില്ലി: ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ പൊതുവിപണിയിൽ വിറ്റഴിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതിൽ നൽകി കേന്ദ്രം. ഇതുവരെ സർക്കാർ കമ്പനികൾക്ക് മാത്രമാണ് ഇതിന് അനുമതി ഉണ്ടായിരുന്നത്. ഇതോടെ ക്രൂഡ് ഓയിൽ കയറ്റുമതി നിർത്തിവക്കാനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.
കൂടാതെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ അഞ്ച് വർഷത്തിനുള്ളിൽ പൂർണമായി കമ്പ്യൂട്ടർവത്കരിക്കാനും കാബിനറ്റ് അനുമതി നൽകി. 63000 ലധികം സഹകരണ സംഘങ്ങൾ കമ്പ്യൂട്ടർ വത്കരിക്കാൻ 2516 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.