BusinessTRENDING

പതഞ്ജലി ആയുര്‍വേദിന്റെ ഭക്ഷ്യ വ്യാപാരം രുചി സോയ ഏറ്റെടുത്തു; 690 കോടി രൂപയുടെ ഇടപാട്

ന്യൂഡല്‍ഹി: പ്രമുഖ ഭക്ഷ്യ എണ്ണ ഉല്‍പാദകരായ രുചി സോയ പതഞ്ജലി ആയുര്‍വേദിന്റെ ഭക്ഷ്യ വ്യാപാരം ഏറ്റെടുത്തു. ഏകദേശം 690 കോടി രൂപയ്ക്കാണ് ബാബ രാംദേവിന്റെ  പതഞ്ജലി ബ്രാന്‍ഡ് രുചി സോയ ഏറ്റെടുത്തത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയ ശേഷം രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പേര് പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് എന്നാക്കി മാറ്റും.

പതഞ്ജലിയുടെ ഭക്ഷ്യ വ്യാപാരം ഏറ്റെടുക്കുന്നതിലൂടെ രുചി സോയയുടെ ഭക്ഷ്യ വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയും. പതഞ്ജലിയുടെ  പ്രധാന ഉല്‍പ്പന്നങ്ങളായ നെയ്യ്, തേന്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ജ്യൂസുകള്‍, ആട്ട, മൈദ എന്നിവയുള്‍പ്പെടെ 21 ഉല്‍പന്നങ്ങള്‍ ഏറ്റെടുക്കലില്‍ ഉള്‍പ്പെടുന്നു.

Signature-ad

കരാറിന്റെ ഭാഗമായി രുചി സോയയ്ക്ക് പതഞ്ജലിയുടെ ഉത്പന്ന നിര്‍മാണ പ്ലാന്റുകള്‍ ലഭിക്കും. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍  മഹാരാഷ്ട്രയിലെ നെവാസ എന്നിവിടങ്ങളിലെ പ്ലാന്റുകളായിരിക്കും ലഭിക്കുക. ജീവനക്കാരും പെര്‍മിറ്റ് ലൈസന്‍സുമെല്ലാം കൈമാറ്റം ചെയ്ത ലഭിക്കുമെങ്കിലും പതഞ്ജലിയുടെ ബ്രാന്‍ഡ്  ഡിസൈനുകള്‍, വ്യാപാരമുദ്രകള്‍, എന്നിവ രുചിസോയ ഒഴിവാക്കും

മൂന്ന് ഘട്ടങ്ങളിലായാണ് രുചി സോയ പതഞ്ജലിക്ക് പണം നല്‍കുക. 15 ശതമാനം ആദ്യ ഗഡുവായി നല്‍കും. രണ്ടാം ഘട്ടത്തില്‍ 42.5 ശതമാനം വില നല്‍കും. മൂന്നാം ഘട്ടത്തില്‍ ബാക്കിയുള്ള 42.5 ശതമാനം നല്‍കും. പതജ്ഞലി ആയുര്‍വേദയുടെ ബോര്‍ഡ് യോഗം ഏറ്റെടുക്കലിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

പതഞ്ജലിയുടെ ഫുഡ് റീട്ടെയില്‍ ബിസിനസിന് 4,174 കോടി രൂപയുടെ വിറ്റുവരവുണ്ട്, മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 28 ശതമാനം വര്‍ധനയാണ് ഉണ്ടയിരിക്കുന്നത് എന്ന അനുമാനിക്കാം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പതഞ്ജലി ആയുര്‍വേദിന്റെ വിറ്റുവരവ് ഏകദേശം 10,605 കോടി രൂപയായിരുന്നു.

Back to top button
error: