Business
-
വീണ്ടും വില വര്‍ധനയുമായി മാരുതി സുസുകി; ഇന്ന് 1.3 ശതമാനം വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: വീണ്ടും വില വര്‍ധനയുമായി മാരുതി സുസുകി. മോഡലുകളിലുടനീളം വില വര്‍ധന പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യ. വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം നികത്താന്‍ വില വര്‍ധിപ്പിച്ചതായി മാരുതി അറിയിച്ചു. ആള്‍ട്ടോ മുതല്‍ എസ്-ക്രോസ് വരെയുള്ള മോഡലുകള്‍ക്ക് ശരാശരി 1.3 ശതമാനം വരെ വില വര്‍ധനവാണ് ഉണ്ടാകുന്നത്. വില വര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്‍പുട്ട് ചെലവിലെ നിരന്തരമായ വര്‍ധനവ് കാരണം മാരുതി സുസുകി ഇന്ത്യ ഇതിനകം തന്നെ വാഹന വില 2021 ജനുവരി മുതല്‍ 2022 മാര്‍ച്ച് വരെ ഏകദേശം 8.8 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതോടെ കഴിഞ്ഞ ആഴ്ച മഹീന്ദ്ര ആന്റ് മഹീന്ദ്രയും വാഹന വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. മോഡലുകള്‍ക്ക് 2.5 ശതമാനം വരെ വില വര്‍ധവാണ് മഹീന്ദ്ര നടപ്പാക്കിയത്. സ്റ്റീല്‍, അലുമിനിയം, പലേഡിയം തുടങ്ങിയ പ്രധാന ഉല്‍പ്പന്നങ്ങളുടെ വില തുടര്‍ച്ചയായി ഉയര്‍ന്നതാണ് വില വര്‍ധനവിന് കാരണമായി കമ്പനി…
Read More » -
ജിഎസ്ടി സ്ലാബില്‍ മാറ്റം വന്നേക്കും; 5 ശതമാനത്തിന് പകരം 8 ശതമാനമാകും
ന്യൂഡല്‍ഹി: ജിഎസ്ടി നിരക്കുകളില്‍ കൗണ്‍സില്‍ മാറ്റം വരുത്തുമെന്ന് സൂചന. സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നിര്‍ത്തുന്ന സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങള്‍ വരുമാന നഷ്ടം ചൂണ്ടിക്കാട്ടിയതും ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. നികുതിയിലെ അഞ്ച് ശതമാനം സ്ലാബില്‍ ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ മൂന്ന് ശതമാനം നിരക്കിലേക്ക് ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിന് പുറമേ അഞ്ച് ശതമാനത്തില്‍ വരുന്ന ചില ഉല്‍പന്നങ്ങള്‍ എട്ട് ശതമാനമെന്ന സ്ലാബിലേക്കും ഉള്‍പ്പെടുത്തും. ഇതോടെ അഞ്ച് ശതമാനമെന്ന സ്ലാബ് ഇല്ലാതാവുകയും ചെയ്യും. നിലവില്‍ 5,12,18,28 എന്നീ നിരക്കുകളാണ് ജിഎസ്ടിയിലുള്ളത്. ഇതിന് പുറമേ മൂന്ന് ശതമാനം നികുതി സ്വര്‍ണത്തിനുമുണ്ട്. ചില ഭക്ഷ്യവസ്തുക്കള്‍ക്ക് നികുതി ചുമത്തുന്നുമില്ല. ഈ ഭക്ഷ്യവസ്തുക്കളില്‍ ചിലതെങ്കിലും മൂന്ന് ശതമാനം നികുതി നിരക്കിലേക്ക് വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഞ്ച് ശതമാനം സ്ലാബ് ഏഴ്, എട്ട്, ഒമ്പത് എന്നീ നിരക്കുകളില്‍ ഏതിലേക്ക് ഉയര്‍ത്തണമെന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതായി ജിഎസ്ടി വകുപ്പ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ജിഎസ്ടി നിരക്കുകളില്‍ ഒരു ശതമാനത്തിന്റെ വര്‍ധന വരുത്തിയാല്‍ 50,000 കോടി…
Read More » -
സംസ്ഥാനത്തെ വിഷുക്കാല മദ്യ വിൽപ്പനയിൽ റെക്കോർഡ്
സംസ്ഥാനത്തെ വിഷുക്കാല മദ്യ വിൽപ്പനയിൽ റെക്കോർഡ്. വിഷുത്തലേന്ന് കൺസ്യൂമർഫെഡിന്റെ വിൽപന ശാലയിലൂടെ സംസ്ഥാനത്ത് വിറ്റഴിച്ചത് 14.01 കോടി രൂപയുടെ മദ്യം .കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വിഷുക്കാലത്തും മദ്യ വിൽപ്പന കാര്യമായി നടന്നിരുന്നില്ല. 2020ലെ വിഷുക്കാലത്ത് നടന്ന 9.82 കോടിയുടെ വിൽപനയാണ് ഇതിനുമുമ്പ് നടന്ന ഉയർന്ന കച്ചവടം. ഈ റെക്കോർഡിനെ മറികടന്നുകൊണ്ടാണ് ഇത്തവണത്തെ വിൽപ്പന. ഏറ്റവും കൂടുതൽ കച്ചവടം നടന്നത് കൊയിലാണ്ടിയിലെ വില്പനശാലയിലാണ്. 80.3 ലക്ഷത്തിന്റെ വിദേശ മദ്യമാണ് ഇവിടെ നിന്നും വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് -78. 84 ലക്ഷം, മൂന്നാം സ്ഥാനം കൊടുങ്ങല്ലൂർ 74.61 ലക്ഷം. കുന്ദംകുളം 68.65 ലക്ഷം, മട്ടന്നൂർ 60.85 ലക്ഷത്തിന്റെയും മദ്യം വിറ്റു.
Read More » -
1.38 കോടി രൂപ അറ്റാദായം നേടി ഓറിയന്റല്‍ ഹോട്ടല്‍സ്
ന്യൂഡല്‍ഹി: താജ് ഗ്രൂപ്പിന്റെ ഭാഗമായ ഓറിയന്റല്‍ ഹോട്ടല്‍സ് ലിമിറ്റഡിന്റെ 2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാംപാദത്തില്‍ ഏകീകൃത അറ്റാദായം 1.38 കോടി രൂപയിലെത്തിയതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ കമ്പനിയുടെ ആകെ നഷ്ടം 4.66 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ഇതേ പാദത്തില്‍ 66.08 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 52.76 കോടി രൂപയായിരുന്നു. നാലാം പാദത്തിലെ മൊത്തം ചെലവ് മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 60.93 കോടി രൂപയില്‍ നിന്ന് 66.40 കോടി രൂപയായി ഉയര്‍ന്നതായി കമ്പനി അറിയിച്ചു. 2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ഓറിയന്റല്‍ ഹോട്ടല്‍സിന്റെ അറ്റ നഷ്ടം 12.84 കോടി രൂപയായി കുറഞ്ഞിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തിലെ ഏകീകൃത അറ്റ നഷ്ടം 53.58 കോടി രൂപയാണെന്നും ഫയലിംഗില്‍ അറിയിച്ചു. 2021 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍, കൊവിഡ് രണ്ടാം…
Read More » -
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 22.8 ശതമാനം വര്‍ധിച്ച് 10,055.20 കോടി രൂപയായി
ന്യൂഡല്‍ഹി: മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ നേട്ടവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്. 2,989.50 കോടി രൂപ നികുതിയിനത്തില്‍ നല്‍കിയതിന് ശേഷം മാര്‍ച്ച് പാദത്തിലെ അറ്റാദായം 22.8 ശതമാനം വര്‍ധിച്ച് 10,055.20 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 8,187 കോടി രൂപ ലാഭം നേടിയിരുന്നു. അറ്റ പലിശ വരുമാനം, ഒരു ബാങ്ക് അതിന്റെ വായ്പാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് നേടുന്ന പലിശ വരുമാനവും നിക്ഷേപകര്‍ക്ക് നല്‍കുന്ന പലിശയും തമ്മിലുള്ള വ്യത്യാസം, മുന്‍വര്‍ഷത്തെ പാദത്തിലെ 17,120.20 കോടി രൂപയില്‍ നിന്ന് 10.2 ശതമാനം ഉയര്‍ന്ന് 18,872.70 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ മൊത്തം ആസ്തിയില്‍ 4 ശതമാനവും പലിശ വരുമാനമുള്ള ആസ്തികളെ അടിസ്ഥാനമാക്കി 4.2 ശതമാനവുമാണ്. ഡിസംബര്‍ പാദത്തിലെ എന്‍ഐഎം 4.2 ശതമാനവും മുന്‍ വര്‍ഷത്തില്‍ 4.1 ശതമാനവുമാണ്. ഡിസംബര്‍ പാദത്തിലെ 1.26 ശതമാനവും മുന്‍വര്‍ഷത്തെ പാദത്തിലെ 1.32 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം അഡ്വാന്‍സുകളുടെ ശതമാനമായി മൊത്ത നിഷ്‌ക്രിയ ആസ്തി 1.17…
Read More » -
ആമസോണിന്റെ എതിര്‍പ്പ് തള്ളി ഫ്യൂച്ചര്‍ റീട്ടെയില്‍; ഓഹരി ഉടമകളുടെ യോഗം നിര്‍ദ്ദേശങ്ങള്‍ക്കനുസൃതം
ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലിന് ആസ്തികള്‍ വില്‍ക്കുന്നത് വിലയിരുത്തുന്നതിനും അംഗീകരിക്കുന്നതിനുമായി അടുത്ത ആഴ്ച നടത്തുന്ന ഓഹരി ഉടമകളുടെയും, വായ്പാദാതാക്കളുടെയും കൂടിക്കാഴ്ച്ചകള്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ (എന്‍സിഎല്‍ടി) നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമാണെന്ന് ഫ്യൂച്ചര്‍ റീട്ടെയില്‍ (എഫ്ആര്‍എല്‍) അറിയിച്ചു. റിലയന്‍സുമായുള്ള നിര്‍ദിഷ്ട 24,713 കോടി രൂപയുടെ കരാറിനെ എതിര്‍ക്കുന്ന ആമസോണ്‍, ഇത്തരം ചര്‍ച്ചകള്‍ നിയമവിരുദ്ധമാണെന്ന് പറഞ്ഞിരുന്നു. കരാറിന് അംഗീകാരം തേടാന്‍ ഫ്യൂച്ചര്‍ റീട്ടെയില്‍ ഏപ്രില്‍ 20 ന് ഓഹരി ഉടമകളുടെയും, ഏപ്രില്‍ 21 ന് വായ്പാദാതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്. അതേസമയം, ഇടപാടില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ ഫയല്‍ ചെയ്ത സ്‌കീം ഓഫ് അറേഞ്ച്‌മെന്റ് പരിഗണിക്കുന്നതിനും, അംഗീകരിക്കുന്നതിനും 2022 ഫെബ്രുവരി 28 ലെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് മീറ്റിംഗുകള്‍ നടക്കുന്നതെന്ന് എഫ്ആര്‍എല്‍ റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. കക്ഷികള്‍ നല്‍കിയ എല്ലാ വസ്തുതകളും വിവരങ്ങളും, അതുപോലെ തന്നെ ആമസോണ്‍.കോം എന്‍വി ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സ് എല്‍എല്‍സി ഒരു ഇടപെടല്‍ അപേക്ഷയിലൂടെ സമര്‍പ്പിച്ച…
Read More » -
13 ഓഹരി നിക്ഷേപങ്ങള്‍ വിറ്റഴിച്ചതിലൂടെ 190 ശതമാനം ലാഭം നേടി ഐപിവി
മുംബൈ: സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള എയ്ഞ്ചല്‍ നിക്ഷേപ പ്ലാറ്റ്ഫോമായ ഇന്‍ഫ്ളെക്ഷന്‍ പോയിന്റ് വെഞ്ച്വേഴ്സ് (ഐപിവി) 2021ല്‍ 13 ഓഹരി നിക്ഷേപങ്ങള്‍ വിറ്റഴിച്ചതിലൂടെ 190 ശതമാനം ലാഭം നേടി. ഈ വര്‍ഷം 10 ലധികം ഓഹരി നിക്ഷേപങ്ങള്‍ വില്‍ക്കാന്‍ ആലോചനയുമുണ്ട്. ഐപിവി 6,600 ലധികം എയ്ഞ്ചല്‍ നിക്ഷേപകര്‍, എച്ച്എന്‍ഐകള്‍ (ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍), ഫാമിലി ഓഫീസുകള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ്. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള കമ്പനി 2018 ല്‍ വിനയ് ബന്‍സാല്‍, അങ്കുര്‍ മിത്തല്‍, മിതേഷ് ഷാ എന്നിവര്‍ ചേര്‍ന്നാണ് രൂപീകരിച്ചത്. കമ്പനി ഈ മാര്‍ച്ച് വരെ നിലിവല്‍ ഭാഗികമായി മൂന്ന് ഓഹരി വില്‍പ്പനകള്‍ നടത്തിയിട്ടുണ്ട്. കൂടാതെ 100 സ്റ്റാര്‍ട്ടപ്പുകളിലായി 356 കോടി രൂപ നിക്ഷേപിച്ചിട്ടുമുണ്ട്. ഈ സാമ്പത്തിക വര്‍ഷം 50 നിക്ഷേപ കമ്പനികളെക്കൂടി ഉള്‍പ്പെടുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഐപിവിക്ക് രണ്ട് ഫണ്ട് വിഭാഗങ്ങളാണുള്ളത്. ഒന്നാമത്തേത് 500 കോടി രൂപയുടെ എയ്ഞ്ചല്‍ ഫണ്ടാണ്. നിലവില്‍ 300 കോടി രൂപയോളം സമാഹരിക്കുകയും 100 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തെ…
Read More » -
ഇലോണ്‍ മസ്‌കിനെതിരെ പോയ്സണ്‍ പില്‍ പ്രതിരോധവുമായി ട്വിറ്റര്‍
സ്ഥാപനത്തിന്റെ ഏറ്റവും വലിയ ഓഹരി ഉടമ ഇലോണ്‍ മസ്‌കിനെതിരെ ‘പോയ്സണ്‍ പില്‍ പ്രതിരോധം’ അഥവാ ഷെയര്‍ ഹോള്‍ഡേഴ്സ് റൈറ്റ്സ് പ്ലാന്‍ സ്വീകരിച്ച് ട്വിറ്റര്‍ ഡയറക്ടര്‍ ബോര്‍ഡ്. മസ്‌ക് ട്വിറ്ററിന്റെ ഓഹരികള്‍ പൂര്‍ണമായും സ്വന്തമാക്കാതിരിക്കാനാണ്, മുന്‍കരുതല്‍ എന്ന നിലയില്‍ ബോര്‍ഡിന്റെ നീക്കം. വെള്ളിയാഴ്ചയാണ് ട്വിറ്റര്‍ ബോര്‍ഡ് പുതിയ നയം വ്യക്തമാക്കിയത്. പോയ്സണ്‍ പില്‍ പദ്ധതി പ്രകാരം ട്വിറ്ററിന്റെ 15 ശതമാനമോ അതില്‍ കൂടുതലോ ഓഹരികള്‍ ബോര്‍ഡിന്റെ അനുമതി ഇല്ലാതെ ആരെങ്കിലും വാങ്ങിയാല്‍, ആ ഇടപാടിന് ഒരു വര്‍ഷം മാത്രമേ കാലവധി ഉണ്ടാവു. കൂടാതെ ഇത്തരത്തില്‍ ഏതെങ്കിലും സ്ഥാപനം ഓഹരികള്‍ സ്വന്തമാക്കിയാല്‍ , നിലവിലെ മറ്റ് ഓഹരി ഉടമകള്‍ക്ക് വിലക്കിഴിവില്‍ കൂടുതല്‍ ഓഹരികള്‍ നല്‍കുകയും ചെയ്യും. വലിയ തോതില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി ഒരു സ്ഥാപനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത് നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് പോയ്സണ്‍ പില്‍. 1980കളില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡബ്ല്യുഎല്‍ആര്‍കെ എന്ന സ്ഥാപനമാണ് ഈ തന്ത്രം വികസിപ്പിച്ചത്. ഏതെങ്കിലും…
Read More » -
ഫ്യൂച്ചര്‍ റീട്ടെയിലിനെതിരെ പാപ്പരത്വ നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഓഫ് ഇന്ത്യ
ന്യൂഡല്‍ഹി: ഫ്യൂച്ചര്‍ റീട്ടെയിലിനെതിരെ (എഫ്ആര്‍എല്‍) പാപ്പരത്വ നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഓഫ് ഇന്ത്യ (ബിഒഐ) നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ (എന്‍സിഎല്‍ടി) സമീപിച്ചു. എഫ്ആര്‍എല്ലിന്റെ ആസ്തികള്‍ക്ക് മേല്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ബാങ്ക് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്യൂച്ചര്‍ റീട്ടെയിലിന് (എഫ്ആര്‍എല്‍) പണം കടം നല്‍കിയ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലെ ലീഡ് ബാങ്കറാണ് ബാങ്ക് ഓഫ് ഇന്ത്യ. വിജയ് കുമാര്‍ വി അയ്യരെ കമ്പനിയുടെ ഇടക്കാല റെസല്യൂഷന്‍ പ്രൊഫഷണലായി നിയമിക്കണമെന്നും ബാങ്ക് ഓഫ് ഇന്ത്യ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു. ബാങ്ക് ഓഫ് ഇന്ത്യ സമര്‍പ്പിച്ച നിവേദനത്തിന്റെ ഒരു പകര്‍പ്പ് ലഭിച്ചിട്ടുണ്ടെന്നും, കമ്പനി നിയമോപദേശം സ്വീകരിക്കുന്ന പ്രക്രിയയിലാണെന്നും ഫ്യൂച്ചര്‍ റീട്ടെയില്‍ അധികൃതര്‍ വ്യക്തമാക്കി. ഫ്യൂച്ചര്‍ ഗ്രൂപ്പ് പണമടയ്ക്കല്‍ ബാധ്യതകളുണ്ടെന്ന് സമ്മതിക്കുന്ന വിശദീകരണം ഇതിനകം നല്‍കിയിട്ടുണ്ടെന്ന് ബാങ്ക് ഓഫ് ഇന്ത്യ എന്‍സിഎല്‍ടിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ച അപേക്ഷയിലുണ്ട്.
Read More » -
ടെക്സ്റ്റൈല്‍സ് പിഎല്‍ഐ പദ്ധതി: 19,000 കോടി രൂപയുടെ നിക്ഷേപ അപേക്ഷകള്‍ അംഗീകരിച്ച് സര്‍ക്കാര്‍
ന്യൂഡല്‍ഹി: ടെക്സ്റ്റൈല്‍സ് മേഖലയ്ക്കായുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്ക് കീഴില്‍ 19,000 കോടി രൂപയുടെ നിക്ഷേപ സാധ്യതയുമായി 61 കമ്പനികള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ അംഗീകരിച്ചതായി സര്‍ക്കാര്‍. ജിന്നി ഫിലമെന്റ്‌സ്, കിംബര്‍ലി ക്ലാര്‍ക്ക് ഇന്ത്യ, അരവിന്ദ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ 61 കമ്പനികളുടെ അപേക്ഷകള്‍ അംഗീകരിച്ചതായാണ് സര്‍ക്കാര്‍ അറിയിച്ചത്. ടെക്സ്‌റ്റൈല്‍ മേഖലയിലെ പിഎല്‍ഐ പദ്ധതിയുടെ കീഴില്‍ 67 അപേക്ഷകളാണ് ലഭിച്ചതെന്ന് ടെക്സ്‌റ്റൈല്‍ സെക്രട്ടറി യു പി സിംഗ് പറഞ്ഞു. അംഗീകാരം ലഭിച്ച 61 അപേക്ഷകളില്‍ 19,077 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 1,84,917 കോടി രൂപയുടെ വിറ്റുവരവും, 2,40,134 പേര്‍ക്ക് തൊഴിലും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എംഎംഎഫ് അപ്പാരല്‍, എംഎംഎഫ് ഫാബ്രിക്സ് തുടങ്ങിയവയുടെ ടെക്സ്‌റ്റൈല്‍ ഉത്പന്നങ്ങള്‍, ടെക്നിക്കല്‍ ടെക്സ്‌റ്റൈല്‍സിന്റെ ഉത്പന്നങ്ങള്‍ എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കുക, കയറ്റുമതി വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ അഞ്ചു വര്‍ഷകാലയളവില്‍ 10,683 കോടി രൂപയുടെ അംഗീകൃത സാമ്പത്തിക പരിധിയില്‍ പൂര്‍ത്തിയാക്കുന്നതിനാണ് പിഎല്‍ഐ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. അറുപത്തിയേഴ് അപേക്ഷകളില്‍…
Read More »