Business
-
റിപ്പോ വീണ്ടും ഉയരും; ആർബിഐ പണനയ അവലോകന യോഗം തിങ്കളാഴ്ച
ദില്ലി : റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗം തിങ്കളാഴ്ച ആരംഭിക്കും. ജൂൺ 6 മുതൽ 8 വരെയാണ് പണനയ അവലോകന യോഗം നടക്കുക. യോഗം അവസാനിച്ച ശേഷം എട്ടാം തിയതി പരിഷ്കരിച്ച നിരക്കുകൾ ആർബിഐ ഗവർണർ അവതരിപ്പിക്കും. പണപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ റിപ്പോ വീണ്ടും ഉയർത്തും എന്നുള്ള സൂചന ആർബിഐ ഗവർണർ ശക്തികാന്ത ദാസ് മുൻപേ തന്നെ നൽകി കഴിഞ്ഞു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 35 മുതൽ 40 ബേസിസ് പോയിന്റുകള്‍ വരെ ഉയര്‍ത്തിയേക്കുമെന്നാണ് ആർബിഐ ഗവർണർ നൽകിയ സൂചന. പണപ്പെരുപ്പം ഏറ്റവും ഉയർന്ന നിലയിൽ എത്തിയതിനാൽ കഴിഞ്ഞ മാസം ആർബിഐ അസാധാരണ യോഗം ചേരുകയും റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തുകയും ചെയ്തിരുന്നു. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി. 2020 മെയ് മുതല്‍ 4 ശതമാനത്തിൽ തുടർന്ന റിപ്പോ നിരക്കാണ് ആർബിഐ ഉയർത്തിയത്.
Read More » -
ഒരിടവേളയ്ക്ക് ശേഷം ഏഷ്യയിലെ അതിസമ്പന്ന പട്ടം തിരിച്ചുപിടിച്ച് മുകേഷ് അംബാനി
ഒരിടവേളയ്ക്ക് ശേഷം ഏഷ്യയിലെ അതിസമ്പന്ന പട്ടം തിരിച്ചുപിടിച്ച് മുകേഷ് അംബാനി. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സിന്റെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം 99.7 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവിയാണ് പട്ടികയില്‍ ഏഷ്യയില്‍ നിന്നുള്ള ഒന്നാമന്‍. ഇതോടെ ഗൗതം അദാനി പിന്നിലായി. പട്ടിക പ്രകാരം അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യത്തില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഗണ്യമായ ഇടിവുണ്ടായതിനെ തുടര്‍ന്ന് ഗൗതം അദാനിയുടെ ആസ്തി 98.7 ബില്യണ്‍ ഡോളറായി കുറഞ്ഞു. പട്ടികയില്‍ എട്ടാം സ്ഥാനത്താണ് അംബാനിയെങ്കിലും ഏഷ്യയില്‍ ഒന്നാമനാണ്. ആഴ്ചകള്‍ക്കു മുമ്പ് നാലാം സ്ഥാനത്തായിരുന്ന അദാനി നിലവില്‍ ഒമ്പതാമതാണ്. 227 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബഹുദൂരം പിന്നിലുള്ള രണ്ടാം സ്ഥാനക്കാരനായ ആമസോണിന്റെ ജെഫ് ബെസോസിന്റെ ആസ്തി 149 ബില്യണ്‍ ആണ്. എല്‍വിഎംഎച്ചിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ട് 138 ബില്യണ്‍, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് 124 ബില്യണ്‍. നിക്ഷേപകനായ വാറന്‍ ബഫറ്റ്…
Read More » -
ഇന്ത്യയുടെ സേവന മേഖല കുതിക്കുന്നു; 11 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച
ഇന്ത്യയുടെ സേവന മേഖല മെയ് മാസത്തില്‍ കുതിച്ചുകയറി. ശക്തമായ ഡിമാന്‍ഡില്‍ 11 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള വികസനത്തിന് സാക്ഷ്യം വഹിച്ചു. എന്നിരുന്നാലും പണപ്പെരുപ്പ സമ്മര്‍ദ്ദം പുതിയ ഉയരങ്ങളിലെത്തിയത് ശുഭാപ്തിവിശ്വാസം പരിമിതപ്പെടുത്തിയതായി ഒരു സ്വകാര്യ സര്‍വേ കാണിക്കുന്നു. എസ് ആന്റ് പി ഗ്ലോബല്‍ ഇന്ത്യ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക ഏപ്രിലിലെ 57.9 ല്‍ നിന്ന് മെയ് മാസത്തില്‍ 58.9 ആയി ഉയര്‍ന്നു. ഇത് 2011 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കൂടാതെ റോയിട്ടേഴ്സ് വോട്ടെടുപ്പ് പ്രതീക്ഷയായ 57.5 നെ മറികടക്കുകയും ചെയ്തു. 2018 ജൂണിനും 2019 മെയ് മാസത്തിനും ഇടയില്‍ 12 മാസത്തെ വളര്‍ച്ചയ്ക്ക് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ വിപുലീകരണമാണിത്. തുടര്‍ച്ചയായ പത്താം മാസവും വളര്‍ച്ചയെ സങ്കോചത്തില്‍ നിന്ന് വേര്‍തിരിക്കുന്ന 50-മാര്‍ക്കിന് മുകളില്‍ തുടര്‍ന്നു. കൊറോണ നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായതിനാല്‍ 2011 ജൂലൈയ്ക്ക് ശേഷം മൊത്തത്തിലുള്ള ഡിമാന്‍ഡ് അതിവേഗം ഉയര്‍ന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുക്കല്‍ സേവന…
Read More » -
എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് വിആര്‍എസ് ഏര്‍പ്പെടുത്തി ടാറ്റാ ഗ്രൂപ്പ്
ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യയില്‍ സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചു. 55 വയസ് കഴിഞ്ഞവര്‍ക്കോ 20 വര്‍ഷം സര്‍വീസുള്ളവര്‍ക്കോ അപേക്ഷിക്കാം. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് എയര്‍ ഇന്ത്യ വിആര്‍എസ് ഏര്‍പ്പെടുത്തിയത്. വിആര്‍എസ് തെരഞ്ഞെടുക്കുന്നവര്‍ക്ക് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. വിആര്‍എസിന് അപേക്ഷിക്കുന്നതിന് ചില വിഭാഗം ജീവനക്കാരുടെ പ്രായപരിധിയിലും ഇളവ് വരുത്തിയിട്ടുണ്ട്. ചില ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും മറ്റു വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും 40 കഴിഞ്ഞാല്‍ വിആര്‍എസിന് അപേക്ഷിക്കാവുന്നതാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കുന്നു. അതേസമയം കരാര്‍ ജീവനക്കാര്‍ക്ക് വിആര്‍എസ് ബാധകമല്ല. ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെ വിആര്‍എസിന് അപേക്ഷിക്കുന്നവര്‍ക്കാണ് പ്രത്യേക ധനസഹായം നല്‍കുന്നത്. ഒറ്റ തവണ ആനുകൂല്യത്തിന് പുറമേ മറ്റു ആനുകൂല്യങ്ങള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
Read More » -
മെയ് മാസത്തെ വില്‍പ്പനയില്‍ മുന്നേറ്റവുമായി എംജി മോട്ടോര്‍ ഇന്ത്യ
മെയ് മാസത്തെ വില്‍പ്പനയില്‍ മുന്നേറ്റവുമായി എംജി മോട്ടോര്‍ ഇന്ത്യ. കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ രണ്ട് മടങ്ങ് വര്‍ധനവാണ് കമ്പനി നേടിയത്. 4,008 യൂണിറ്റുകളാണ് മെയ് മാസത്തില്‍ കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 1,016 യൂണിറ്റുകള്‍ മാത്രമായിരുന്നു എംജി മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പന. 2022 ഏപ്രിലില്‍ 2,008 യൂണിറ്റുകളുടെ വില്‍പ്പനയും വാഹന നിര്‍മാതാക്കള്‍ നേടി. ഈ വളര്‍ച്ച ചിപ്പ് ലഭ്യതയിലെ പുരോഗതി പ്രകടമാക്കുന്നതായും തുടര്‍ന്നുള്ള മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും എംജി മോട്ടോര്‍ ഇന്ത്യ പറഞ്ഞു. ആഗോളതലത്തിലുണ്ടായ കോവിഡ് പ്രതിസന്ധി ഉല്‍പ്പാദനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും കമ്പനി ആരോഗ്യകരമായ ബുക്കിംഗ് നേടിയതിനാല്‍ ഡിമാന്റ് ശക്തമായി തുടരുന്നുണ്ടെങ്കിലും കമ്പനി വ്യക്തമാക്കി. ബ്രിട്ടീഷ് എംജി മാര്‍ക്കിന് കീഴില്‍ വാഹനങ്ങള്‍ വിപണനം ചെയ്യുന്ന ചൈനീസ് ഓട്ടോമോട്ടീവ് നിര്‍മ്മാതാക്കളായ എസ്എഐസി മോട്ടോറിന്റെ അനുബന്ധ സ്ഥാപനമാണ് എംജി മോട്ടോര്‍ ഇന്ത്യ. 2017-ല്‍ സ്ഥാപിതമായ ഈ ഉപകമ്പനി 2019ലാണ് അതിന്റെ വില്‍പ്പനയും നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇന്ത്യയില്‍ ആരംഭിച്ചത്. അഞ്ച് മോഡലുകളാണ്…
Read More » -
ധനലക്ഷ്മി ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഓഹരിയുടമകള്‍
തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഒരു വിഭാഗം ഓഹരിയുടമകള്‍. വരവ് ചെലവ് അനുപാതത്തിലും ബാങ്കിന്റെ ചെലവിനത്തിലുമാണ് ഇവര്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അസാധാരണ ജനറല്‍ യോഗം വിളിക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. മൊത്തം 13.5 ശതമാനം ഓഹരികള്‍ കൈവശമുള്ള മൈനോരിറ്റി ഓഹരിയുടമകളാണ് ഇക്കാര്യങ്ങള്‍ ഉന്നയിക്കുന്നത്. ബാങ്കിന്റെ ചെലവിനത്തില്‍, പ്രത്യേകിച്ച് ലീഗല്‍, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളിലുള്ളതിന്മേല്‍ ഫലപ്രദമായ നിയന്ത്രണമില്ലെന്ന് ഇവര്‍ കത്തില്‍ പറയുന്നു. റിസര്‍വ് ബാങ്ക് തന്നെ ബാങ്കിന്റെ മൂലധനപര്യാപ്തതാ അനുപാതത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്ന സാഹചര്യത്തില്‍ പോലും ബാങ്ക് പുതിയ ശാഖകള്‍ തുറക്കുകയും പുതുതായി നിയമനം നടത്തുകയുമാണെന്ന് ഓഹരിയുടമകള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രവാസി വ്യവസായിയും ആര്‍ പി ഗ്രൂപ്പ് സാരഥിയുമായ ബി. രവി പിള്ളയുള്‍പ്പെടുന്ന ഓഹരിയുടമകളാണ് ഈ നീക്കത്തിന് പിന്നില്‍. രവിപിള്ളയ്ക്ക് ബാങ്കില്‍ 9.99 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. 2021 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തിലെ ബാങ്കിന്റെ പ്രവര്‍ത്തനഫലത്തെ അടിസ്ഥാനമാക്കിയാണ് ഈ ഓഹരിയുടമകളുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. വരവ്…
Read More » -
ടാറ്റ മോട്ടോഴ്‌സിന്റെ മൊത്ത വില്‍പ്പന മൂന്ന് മടങ്ങ് ഉയര്‍ന്ന് 76,210 യൂണിറ്റിലെത്തി
ന്യൂഡല്‍ഹി: 2021 മെയ് മാസത്തിലെ 26,661 യൂണിറ്റുകളെ അപേക്ഷിച്ച് ടാറ്റ മോട്ടോഴ്‌സിന്റെ മൊത്തം വില്‍പ്പന 2022 മെയ് മാസത്തില്‍ ഏകദേശം മൂന്ന് മടങ്ങ് ഉയര്‍ന്ന് 76,210 യൂണിറ്റിലെത്തി. അതേസമയം കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 2021 മെയ് മാസത്തില്‍ 24,552 യൂണിറ്റുകളില്‍ നിന്ന് മൂന്ന് മടങ്ങ് വര്‍ധിച്ച് 74,755 യൂണിറ്റുകളായി ടാറ്റ മോട്ടോഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ഡീലര്‍മാര്‍ക്കുള്ള മൊത്തം പാസഞ്ചര്‍ വാഹനങ്ങള്‍ 15,181 യൂണിറ്റുകളില്‍ നിന്ന് ഇരട്ടിയായി വര്‍ധിച്ച് 43,341 യൂണിറ്റുകളായി. അതുപോലെ, ആഭ്യന്തര വാണിജ്യ വാഹന വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 9,371 യൂണിറ്റില്‍ നിന്ന് ഈ വര്‍ഷം 31,414 യൂണിറ്റായി ഉയര്‍ന്നു. നെക്‌സണ്‍, ഹരിയര്‍, സഫാരി എന്നിവയുടെ ശക്തമായ വില്‍പ്പനയാണ് വളര്‍ച്ചയെ നയിച്ചത്. പിവിക്കൊപ്പം ഇവിയും ആഭ്യന്തരമായി വില്‍പ്പന ആരംഭിച്ചതിന് ശേഷമുള്ള കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണിത്. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 476 യൂണിറ്റുകളാണ് വിറ്റഴിച്ചത്. എന്നാല്‍ 2022 മെയില്‍ 3,454…
Read More » -
ഒറ്റത്തവണ തീര്‍പ്പാക്കല്‍ ജൂണ്‍ 30 വരെ നീട്ടി
തിരുവനന്തപുരം; നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു. സഹകരണ സംഘങ്ങളിലെ വാായ്പാ ബാദ്ധ്യതകള്‍ തീര്‍ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2021 ഓഗസ്റ്റ് 16 മുതലാണ് ആരംഭിച്ചത്. സെപ്റ്റംബര്‍ 31 വരെയായിരുന്നു കാലാവധി. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധി അവസാനിക്കാത്ത സാഹചര്യത്തില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യം വന്നതോടെയാണ് നേരത്തെയും നീട്ടി നല്‍കിയത്. മേയ് 31 ന് അവസാനിച്ച പദ്ധതിയുടെ കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. കുടിശികയില്‍ വിവിധ തരത്തിലുള്ള ഇളവുകള്‍ നല്‍കി തിരിച്ചടയ്‌ക്കേണ്ട തുക കുറയ്ക്കുക വഴി വായ്പക്കാരന്റെ ബാദ്ധ്യത കുറയ്ക്കുകയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സഹകരണ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും ഇതു ബാധകമാണ്.
Read More » -
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ പുതുനീക്കങ്ങളുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ പുതുനീക്കങ്ങളുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. ഇലക്ട്രിക് വെഹിക്കിള്‍, കാര്‍ഷിക ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ 15,300 കോടി രൂപയുടെ നിക്ഷേപത്തിനാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്. ഓട്ടോ, ഇവി രംഗത്ത് 11,900 കോടി രൂപയാണ് നിക്ഷേപിക്കുക. കൂടാതെ, തങ്ങളുടെ ജനപ്രിയ മോഡലായ എക്സ്യുവി 300 എസ്യുവിയുടെ ഇലക്ട്രിക് പതിപ്പും അടുത്തവര്‍ഷത്തോടെ പുറത്തിറക്കും. ഇതിലൂടെ ടാറ്റ മോട്ടോഴ്സിന് ആധിപത്യമുള്ള ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. പുതുതായുള്ള നിക്ഷേപത്തില്‍ 3,200 കോടി രൂപ 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇതിനകം വിനിയോഗിച്ചിട്ടുണ്ട്. ബാക്കിയുള്ള 12,100 കോടി 2023, 2024 സാമ്പത്തിക വര്‍ഷങ്ങളിലായി വിനിയോഗിക്കും. എസ്യുവി, ട്രാക്ടര്‍ സെഗ്മെന്റുകളില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയും 2025 ഓടെ ‘ബോണ്‍ ഇവി’ പ്ലാറ്റ്‌ഫോമിലൂടെ ഇലക്ട്രിക് പാസഞ്ചര്‍ വാഹന ബിസിനസിലേക്ക് പ്രവേശിക്കുകയുമാണ് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ലക്ഷ്യമെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ തന്നെ…
Read More » -
പുതിയ മോഡലുകളുമായി ബിഎംഡബ്ല്യു
ബിഎംഡബ്ല്യു പുതിയ iX1 ഇലക്ട്രിക് എസ്‌യുവിയും ആഗോള വിപണികൾക്കായി EV-യുടെ ICE പതിപ്പായ X1 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയും പുറത്തിറക്കി. ബിഎംഡബ്ല്യുവിന്റെ എൻട്രി ലെവൽ എസ്‌യുവി ഇപ്പോൾ മൂന്നാം തലമുറയിലാണ്, അതേസമയം ഐഎക്‌സ് 1 ഇലക്ട്രിക് എസ്‌യുവി ഇലക്ട്രിക് വാഹന മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ കോംപാക്റ്റ് ഇവി സെഗ്‌മെന്റിനെ ലക്ഷ്യമിടുന്നതായും എച്ച്ടി ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ICE പതിപ്പിന് പുറമെ, xDrive30 വേരിയന്റിലും രണ്ട് പ്ലഗ്-ഇൻ ഹൈബ്രിഡുകളിലും ബിഎംഡബ്ല്യു പൂർണ്ണമായും ഇലക്ട്രിക് iX1 വാഗ്ദാനം ചെയ്യും. ബിഎംഡബ്ല്യു എക്‌സ്1 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയും ഐഎക്‌സ് 1 ഇലക്ട്രിക് എസ്‌യുവിയും ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ റീജൻസ്‌ബർഗിലെ ഫെസിലിറ്റിയിൽ നിർമ്മിക്കും. BMW iX1: പ്രധാന സവിശേഷതകൾ ബിഎംഡബ്ല്യു iX1 xDrive30 ന് 313 hp പരമാവധി കരുത്തും 494 Nm പീക്ക് ടോർക്കും ഉണ്ട്, അതിന്റെ ഇരട്ട ഇലക്ട്രിക് മോട്ടോർ സജ്ജീകരണത്തിന് ഇലക്ട്രിക് ഫോർ വീൽ ഡ്രൈവ് സിസ്റ്റവും ഉണ്ട്. iX1 ന് 5.6 സെക്കൻഡിൽ…
Read More »