Business
-
എണ്ണ വില പിടിച്ചുകെട്ടാൻ ഇറക്കുമതി ലെവി കുറച്ചേക്കും; സോയാബീൻ, സൂര്യകാന്തി എണ്ണയ്ക്ക് വില കുറയും
ദില്ലി : കുതിച്ചുയരുന്ന എണ്ണ വില നിയന്ത്രിക്കാൻ ഇറക്കുമതി ലെവി കുറയ്ക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി ലെവിയായിരിക്കും കുറയ്ക്കുക ഫാം ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്കുള്ള ഫണ്ട് ശേഖരിക്കുന്നതിനാണ് അധിക ലെവി സർക്കാർ ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ സസ്യ എണ്ണയുടെ വില കുത്തനെ ഉയരുകയാണ്. വില കുറയ്ക്കുന്നതിന് സർക്കാരിന്റെ കൈയിലുള്ള പരിമിതമായ ഓപ്ഷനുകളിലൊന്നാണ് നികുതി നിയന്ത്രിക്കുന്നത്. റഷ്യ ഉക്രെയ്‌ൻ യുദ്ധത്തെ തുടർന്ന് സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയിൽ തടസ്സം നേരിട്ടിരുന്നു. ഇന്ത്യയിലെ ഉപയോഗത്തിന്റെ 60 ശതമാനവും ഇറക്കുമതി ചെയ്യുകയായതിനാൽ ലഭ്യത കുറഞ്ഞത് വില ഉയരാൻ കാരണമായി. പാമോയിൽ കയറ്റുമതി താൽക്കാലികമായി നിരോധിക്കാനുള്ള ഇന്തോനേഷ്യയുടെ നീക്കവും ഇന്ത്യൻ വിപണിയിൽ എണ്ണ വില ഉയർത്താനുള്ള കാരണമായി. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുമായ ഇന്ത്യയിലെ മൊത്തവിലപ്പെരുപ്പം ഏപ്രിലിൽ മൂന്ന് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് കുതിച്ചുയർന്നത്. ഇന്ധന വിലയും ഭക്ഷ്യ…
Read More » -
ഈ മാസത്തെ ഉയർന്ന നിരക്കിൽ സ്വർണവില ; വർധനവ് തുടർച്ചയായ മൂന്നാം ദിവസം
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സ്വർണവില (Gold price) ഉയർന്നു. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില (Gold price today) 38320 രൂപയാണ്. ഇന്നലെ 480 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വർധിച്ചത്. മെയ് ആദ്യവാരത്തിൽ ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില മെയ് പകുതിയായപ്പോൾ ഉയർന്ന് തുടങ്ങിയിരുന്നു. ഒരാഴ്ചയ്ക്കിടയിൽ 1320 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ സ്വർണ വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4790 രൂപയാണ്. 15 രൂപയുടെ വർധനവാണ് 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില…
Read More » -
രൂപയുടെ മൂല്യമിടിഞ്ഞു; ഡോളറിനെതിരെ രൂപയുടെ മൂല്യം 77.59ല്‍ എത്തി
ന്യൂഡല്‍ഹി: രൂപ വീണ്ടും ഇടിവിലേക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം നാലു പൈസ ഇടിഞ്ഞ് 77.59ല്‍ എത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 15 പൈസ ഉയര്‍ന്ന് 77.55ല്‍ (പ്രൊവിഷണല്‍) എത്തിയിരുന്നു. ആഭ്യന്തര വിപണി ദുര്‍ബലമായതും വിദേശ ഫണ്ടുകളുടെ ഒഴുക്കുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.67 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും പിന്നീട് 77.51 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 4 പൈസ ഇടിഞ്ഞ് 77.59ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61%) ഇടിഞ്ഞത്. ആഗോള വിപണിയിലെ മോശം ട്രെന്‍ഡും, ഐടി ഓഹരികളുടെ ഉയര്‍ന്ന വില്‍പ്പനയും മൂലം സെന്‍സെക്‌സ് 236 പോയിന്റ് ഇടിഞ്ഞ് 54,052.61 ലും, നിഫ്റ്റി 89.55 പോയിന്റ് താഴ്ന്ന് 16,125.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Read More » -
സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് വെട്ടിക്കുറച്ച് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്കുകളില്‍ മാറ്റം വരുത്തി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ. ജൂണ്‍ ഒന്നുമുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം 50 ലക്ഷം രൂപ വരെയുള്ള സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ നിരക്ക് പുതുക്കി 2.75 ശതമാനമാക്കി. നിലവില്‍ നല്‍കിയിരുന്നത് 2.90 ശതമാനമായിരുന്നു. ബാങ്ക് നിക്ഷേപ പലിശ നിരക്കും ഉയര്‍ത്തിയിട്ടുണ്ട്. 100 കോടി രൂപ മുതല്‍ 500 കോടി രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2.90 ശതമാനത്തില്‍ നിന്നും 3.10 ശതമാനമായാണ് ഉയര്‍ത്തിയത്. അഞ്ഞൂറു കോടി രൂപ മുതല്‍ 1000 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.40 ശതമാനം പലിശ ലഭിക്കും. ആയിരം കോടിക്ക് മുകളിലാണ് നിക്ഷേപമെങ്കില്‍ പലിശ നിരക്ക് 3.55 ശതമാനമാണ്. ഈ നിക്ഷേപങ്ങളുടെ നിലവിലെ പലിശ നിരക്ക് 2.90 ശതമാനമായിരുന്നു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ വിവിധ കാലാവധിയിലുള്ളതും രണ്ടു കോടി രൂപയ്ക്ക് താഴെയുള്ളതുമായ നിക്ഷേപങ്ങള്‍ക്ക് മൂന്നു മുതല്‍ 5.50 ശതമാനം വരെയാണ് പലിശ നല്‍കുന്നത്.…
Read More » -
പേടിഎം സംയുക്ത ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി രൂപീകരിച്ചു
ന്യൂഡല്‍ഹി: പേടിഎം മാതൃസ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ഒരു സംയുക്ത ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി രൂപീകരിച്ചു. കമ്പനി 10 വര്‍ഷത്തിനുള്ളില്‍ 950 കോടി രൂപ ഇതില്‍ നിക്ഷേപിക്കും. സംയുക്ത സംരംഭമായ പേടിഎം ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡ് (പിജിഐഎല്‍) സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം മെയ് 20 ന് ബോര്‍ഡ് അംഗീകരിച്ചതായി കമ്പനി അറിയിച്ചു. തുടക്കത്തില്‍, വണ്‍97 കമ്മ്യൂണിക്കേഷന്‍സിന് പേടിഎം ജനറല്‍ ഇന്‍ഷുറന്‍സില്‍ 49 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കും, ബാക്കി 51 ശതമാനം ഓഹരികള്‍ വണ്‍97 ന്റെ മാനേജിംഗ് ഡയറക്ടര്‍ വിജയ് ശേഖര്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള വിഎസ്എസ് ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ഢഒജഘ) ഉടമസ്ഥതയിലായിരിക്കും. നിക്ഷേപത്തിനു ശേഷം, ജനറല്‍ ഇന്‍ഷുറന്‍സില്‍ പേടിഎം 74 ശതമാനം ഓഹരികള്‍ സ്വന്തമാക്കുകയും, കമ്പനിയിലെ വിഎച്ച്പിഎല്ലിന്റെ ഓഹരി 26 ശതമാനമായി കുറയുകയും ചെയ്യും. റഹേജ ക്യുബിഇ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിനെ ഏറ്റെടുക്കുന്നതിനുള്ള കരാര്‍ ഇടപാട് നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് പേടിഎം ബോര്‍ഡിന്റെ ഈ തീരുമാനം. അഞ്ച് വര്‍ഷത്തേക്ക് വിജയ്…
Read More » -
മാര്‍ച്ച് പാദത്തിലും കരകയറാതെ സൊമാറ്റോ; അറ്റ നഷ്ടം 360 കോടി രൂപയായി വര്‍ദ്ധിച്ചു
ന്യൂഡല്‍ഹി: ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോക്ക് മാര്‍ച്ചിലും കഷ്ടകാലം. മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ ഏകീകൃത അറ്റ നഷ്ടം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 134.2 കോടി രൂപയില്‍ നിന്ന് 359.7 കോടി രൂപയായി വര്‍ദ്ധിച്ചു. അതേസമയം പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 692.4 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 75.01 ശതമാനം വര്‍ധിച്ച് 1,211.8 കോടി രൂപയായി. അടുത്ത പാദത്തില്‍ വരുമാന വളര്‍ച്ച ഇരട്ട അക്കത്തിലേക്ക് ത്വരിതപ്പെടുത്തുമെന്നും നഷ്ടം കുറയുമെന്നും കമ്പനി പറഞ്ഞു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 300-ലധികം പുതിയ നഗരങ്ങളില്‍ സൊമാറ്റോ പ്രവര്‍ത്തനമാരംഭിച്ചതായി പറഞ്ഞു. ഇത് ഇന്ത്യയിലുടനീളമുള്ള 1,000ത്തിലധികം പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും സാന്നിധ്യം ഉറപ്പിച്ചു. 2022 സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ നഷ്ടം മുന്‍ വര്‍ഷത്തെ 816.4 രൂപയില്‍ നിന്ന് 1222.5 കോടി രൂപയായി. വരുമാനവും 1993.8 കോടിയില്‍ നിന്ന് 4192.4 കോടിയായി ഉയര്‍ന്നു. 2021 സാമ്പത്തിക വര്‍ഷത്തിലെ 397 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2022-ലെ അതിന്റെ…
Read More » -
വെരിറ്റാസിന്റെ 75 ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി സ്വാന്‍ എനര്‍ജി
പെട്രോകെമിക്കല്‍സ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ വെരിറ്റാസിന്റെ 75 ശതമാനത്തിലധികം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി സ്വാന്‍ എനര്‍ജി. 260.35 കോടി രൂപയ്ക്കാണ് ഓഹരികള്‍ സ്വന്തമാക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള സ്വാന്‍ എനര്‍ജി വെരിറ്റാസിന്റെ 55 ശതമാനം ഓഹരികള്‍ 172.52 കോടി രൂപയ്ക്ക് ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് 26 ശതമാനം ഓഹരികള്‍ 87.83 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് എസ്ഇഎല്‍ റെഗുലേറ്ററി അപ്‌ഡേറ്റില്‍ പറഞ്ഞു. ഓള്‍-ക്യാഷ് ഡീലിന്റെ ഭാഗമായി, വെരിറ്റാസ് ലിമിറ്റഡ് നിലവിലുള്ള പ്രൊമോട്ടര്‍മാരില്‍ നിന്നും പ്രൊമോട്ടര്‍ ഗ്രൂപ്പില്‍ നിന്നും 1,47,45,720 ഇക്വിറ്റി ഷെയറുകള്‍ (55 ശതമാനം) ഒരു ഓഹരിക്ക് 117 രൂപ എന്ന തോതിലാണ് സ്വാന്‍ എനര്‍ജി വാങ്ങിയത്. ബാക്കി 26 ശതമാം ഓഹരികള്‍ 126 രൂപ എന്ന തോതില്‍ വാങ്ങുമെന്നും കമ്പനി അറിയിച്ചു. അന്താരാഷ്ട്ര വ്യാപാരത്തിലും വിതരണത്തിലും, ഇന്‍ഫ്രാസ്ട്രക്ചര്‍, ലോജിസ്റ്റിക്‌സ്, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് വെരിറ്റാസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വെരിറ്റാസ് (ഇന്ത്യ). സ്വാന്‍ എനര്‍ജി മൂന്ന് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ടെക്സ്റ്റൈല്‍സ്,…
Read More » -
പേടിഎം പേയ്മെന്റ് ബാങ്ക്: ആര്‍ബിഐ വിലക്ക് ഉടന്‍ നീങ്ങിയേക്കും
ന്യൂഡല്‍ഹി: പേടിഎം പേയ്മെന്റ് ബാങ്ക് പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതിലുള്ള ആര്‍ബിഐ വിലക്ക് ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പേടിഎം ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മധൂര്‍ ദേവ്‌റ. ഡിജിറ്റല്‍ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ അനുബന്ധ സ്ഥാപനമാണ് പേടിഎം പേയ്മെന്റ് ബാങ്ക്. ആര്‍ബിഐ ഒരു നിശ്ചിത സമയപരിധിയിലേക്കല്ല നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഉടന്‍ തന്നെ പേടിഎം പേയ്മെന്റ് ബാങ്ക് വഴിയുള്ള ഇടപാടുകളിലേക്ക് പുതിയ ഉപഭോക്താക്കളെ ചേര്‍ക്കാമെന്നുമാണ് കമ്പനിയുടെ പ്രതീക്ഷ, ആര്‍ബിഐ ക്ലിയറന്‍സ് ലഭിക്കാന്‍ മൂന്നു മുതല്‍ അഞ്ച് മാസമാണ് പ്രതീക്ഷിക്കുന്നത്. ആര്‍ബിഐ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരായാലുടന്‍ ഞങ്ങള്‍ മുന്നോട്ട് പോകും. ഇക്കാരണം കൊണ്ട് പുതിയ ഉപഭോക്താക്കളെ പേടിഎമ്മിന്റെ ഭാഗമാക്കുന്നത് അവസാനിക്കുന്നില്ലെന്ന്, ദേവ്റ പറഞ്ഞു. മെറ്റീരിയല്‍ സൂപ്പര്‍വൈസറി ആശങ്കകള്‍ ചൂണ്ടിക്കാട്ടി മാര്‍ച്ചിലാണ് ആര്‍ബിഐ പേടിഎം പേയ്‌മെന്റ് ബാങ്കിനെ പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് വിലക്കിയത്. ബാങ്കിന്റെ ഐടി സംവിധാനത്തില്‍ സമഗ്രമായ സിസ്റ്റം ഓഡിറ്റ് നടത്തുന്നതിന് ഒരു ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാനും…
Read More » -
ആപ്പിള്‍ ചൈനയെ തഴഞ്ഞു; ഇന്ത്യയില്‍ ഉല്‍പ്പാദനം ശക്തമാക്കും
ചൈനയിലെ കോവിഡ് വ്യാപനത്തിന്റെയും നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള ഉല്‍പ്പാദനകേന്ദ്രങ്ങളിലെ പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി ആപ്പിള്‍. വാള്‍സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിലവില്‍ ഇന്ത്യയും വിയറ്റ്‌നാമുമാണ് ചൈനയ്ക്ക് ബദലായി ആപ്പിള്‍ കണക്കാക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഐഫോണ്‍, ഐപാഡ്, മാക്ബുക്ക് ലാപ്‌ടോപ്പ് എന്നിവയുള്‍പ്പെടെ 90 ശതമാനത്തിലധികം ആപ്പിള്‍ ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നത് ചൈനയില്‍ നിന്നാണ്. ചൈനയുടെ കോവിഡ് വിരുദ്ധ നയത്തിന്റെ ഭാഗമായി ഷാങ്ഹായിലും മറ്റ് നഗരങ്ങളിലും ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പല പാശ്ചാത്യ കമ്പനികളുടെയും വിതരണ ശൃംഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. പുതിയ കോവിഡ് തരംഗം നിലവിലെ പാദത്തില്‍ 8 ബില്യണ്‍ യുഎസ് ഡോളറിന്റെ വില്‍പ്പനയെ ബാധിക്കുമെന്ന് ഏപ്രിലില്‍ ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയിലെ കോവിഡ് വ്യാപനവും നിയന്ത്രണവും കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ആപ്പിളിനെ അതിന്റെ എക്സിക്യൂട്ടീവുകളെയും എഞ്ചിനീയര്‍മാരെയും രാജ്യത്തേക്ക് അയയ്ക്കുന്നതില്‍ തടഞ്ഞിരുന്നു. ഏഷ്യയില്‍, യോഗ്യരായ തൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ള ചൈനയിലാണ്. തുടര്‍ന്ന് ഇന്ത്യയും. കുറഞ്ഞ ഉല്‍പ്പാദന ചെലവ് അടക്കമുള്ള പല കാര്യങ്ങളിലും ഇന്ത്യയെയും ചൈനയെയും സമമായാണ് ആപ്പിള്‍…
Read More » -
സര്‍ക്കാര്‍ കയറ്റുമതി തീരുവ ഏര്‍പ്പെടുത്തി; സ്റ്റീല്‍ ഓഹരികള്‍ക്ക് വന്‍ ഇടിവ്
ന്യൂഡല്‍ഹി: സര്‍ക്കാര്‍ കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ സ്റ്റീല്‍ ഓഹരികള്‍ക്ക് വന്‍ ഇടിവ്. ഇത് സ്റ്റീല്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. ഇരുമ്പയിര് പോലുള്ള നിര്‍ണായക സ്റ്റീല്‍ നിര്‍മ്മാണ അസംസ്‌കൃത വസ്തുക്കള്‍ക്ക് കനത്ത കയറ്റുമതി തീരുവ ചുമത്താന്‍ സര്‍ക്കാര്‍ ശനിയാഴ്ച തീരുമാനിച്ചിരുന്നു. ഇരുമ്പയിരിന്റെ എല്ലാ ഗ്രേഡുകളുടെയും കയറ്റുമതി തീരുവ നേരത്തെയുള്ള 30 ശതമാനത്തില്‍ നിന്ന് 50 ശതമാനം ആയി വര്‍ധിപ്പിച്ചു. കൂടാതെ, ഹോട്ട്-റോള്‍ഡ്, കോള്‍ഡ്-റോള്‍ഡ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ 15 ശതമാനം കയറ്റുമതി തീരുവ ചുമത്തിയിട്ടുണ്ട്. ഇറക്കുമതി രംഗത്ത്, പിസിഐ, മെറ്റ് കല്‍ക്കരി, കോക്കിംഗ് കല്‍ക്കരി തുടങ്ങിയ ചില അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഉരുക്കിന്റെ കയറ്റുമതി തീരുവ ഉയര്‍ന്ന ആഭ്യന്തര വിതരണത്തിന് കാരണമാകുമെന്നും അങ്ങനെ വില താഴുമെന്നും റിലയന്‍സ് അനലിസ്റ്റ് കുനാല്‍ മോട്ടിഷോ പറഞ്ഞു. പ്രഖ്യാപനത്തിന് പിന്നാലെ ടാറ്റ സ്റ്റീലിന്റെ ഓഹരികള്‍ ആദ്യ വ്യാപാരസമയത്ത് 14 ശതമാനം ഇടിഞ്ഞ് 1,007.30 രൂപയിലെത്തി. ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ്…
Read More »