BusinessTRENDING

വീണ്ടും ഫിക്സഡ് ഡെപ്പോസിറ്റ് പലിശ കൂട്ടി ആക്‌സിസ് ബാങ്ക്

മുംബൈ: സ്വകാര്യമേഖലയിലെ വായ്പാദാതാവായ ആക്‌സിസ് ബാങ്ക് അതിന്റെ സ്ഥിരനിക്ഷേപ നിരക്കുകൾ പരിഷ്‌കരിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരും. 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ നിരക്കുകൾ ആണ് വർദ്ധിപ്പിച്ചത്. 2.75 ശതമാനം മുതൽ 5.75 ശതമാനം വരെ പലിശയാണ് ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.  7 ദിവസം മുതൽ പരമാവധി 10 വർഷം വരെയുള്ള കാലയളവിൽ ആക്സിസ് ബാങ്കിൽ ഒരു നിക്ഷേപകന് എഫ് ഡി തെരഞ്ഞെടുക്കാം. 2 കോടി മുതൽ 100 ​​കോടി രൂപ വരെയുള്ള ബൾക്ക് എഫ്‌ഡികൾക്കും നിരക്കുകൾ പരിഷ്‌ക്കരിച്ചിട്ടുണ്ട്.

ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ

7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 2.75% പലിശയും 30 ദിവസം മുതൽ 3 മാസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 3.25% പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.  3 മാസം മുതൽ 6 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.75% പലിശയും 6 മാസം മുതൽ 7 മാസം വരെ കാലാവധിയുള്ള ടേം നിക്ഷേപങ്ങൾക്ക് ഇപ്പോൾ 4.65% പലിശയും ലഭിക്കും. 7 മാസം മുതൽ 8 മാസം വരെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 4.40% പലിശ നിരക്ക് ഇപ്പോൾ ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. അതേസമയം  8 മാസം മുതൽ 9 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.65% പലിശ നിരക്ക്  നൽകുന്നത് തുടരും, 9 മാസം മുതൽ 1 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 4.75% പലിശ നൽകും.

മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ

2 കോടിയിൽ താഴെയുള്ള നിഖക്ഷേപങ്ങൾക്ക്, 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക്, മുതിർന്ന പൗരന്മാർക്ക് ഇപ്പോൾ 2.75% മുതൽ 6.50% വരെ പലിശ നിരക്ക് ലഭിക്കും. 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് പരമാവധി 6.50% പലിശ നിരക്ക് ലഭിക്കും.

Back to top button
error: