Business
-
മെയ് മാസത്തെ വില്‍പ്പനയില്‍ മുന്നേറ്റവുമായി എംജി മോട്ടോര്‍ ഇന്ത്യ
മെയ് മാസത്തെ വില്‍പ്പനയില്‍ മുന്നേറ്റവുമായി എംജി മോട്ടോര്‍ ഇന്ത്യ. കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ രണ്ട് മടങ്ങ് വര്‍ധനവാണ് കമ്പനി നേടിയത്. 4,008 യൂണിറ്റുകളാണ് മെയ് മാസത്തില്‍ കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 1,016 യൂണിറ്റുകള്‍ മാത്രമായിരുന്നു എംജി മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പന. 2022 ഏപ്രിലില്‍ 2,008 യൂണിറ്റുകളുടെ വില്‍പ്പനയും വാഹന നിര്‍മാതാക്കള്‍ നേടി. ഈ വളര്‍ച്ച ചിപ്പ് ലഭ്യതയിലെ പുരോഗതി പ്രകടമാക്കുന്നതായും തുടര്‍ന്നുള്ള മാസങ്ങളില്‍ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും എംജി മോട്ടോര്‍ ഇന്ത്യ പറഞ്ഞു. ആഗോളതലത്തിലുണ്ടായ കോവിഡ് പ്രതിസന്ധി ഉല്‍പ്പാദനത്തെ ബാധിച്ചിട്ടുണ്ടെങ്കിലും കമ്പനി ആരോഗ്യകരമായ ബുക്കിംഗ് നേടിയതിനാല്‍ ഡിമാന്റ് ശക്തമായി തുടരുന്നുണ്ടെങ്കിലും കമ്പനി വ്യക്തമാക്കി. ബ്രിട്ടീഷ് എംജി മാര്‍ക്കിന് കീഴില്‍ വാഹനങ്ങള്‍ വിപണനം ചെയ്യുന്ന ചൈനീസ് ഓട്ടോമോട്ടീവ് നിര്‍മ്മാതാക്കളായ എസ്എഐസി മോട്ടോറിന്റെ അനുബന്ധ സ്ഥാപനമാണ് എംജി മോട്ടോര്‍ ഇന്ത്യ. 2017-ല്‍ സ്ഥാപിതമായ ഈ ഉപകമ്പനി 2019ലാണ് അതിന്റെ വില്‍പ്പനയും നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇന്ത്യയില്‍ ആരംഭിച്ചത്. അഞ്ച് മോഡലുകളാണ്…
Read More » -
ധനലക്ഷ്മി ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഓഹരിയുടമകള്‍
തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഒരു വിഭാഗം ഓഹരിയുടമകള്‍. വരവ് ചെലവ് അനുപാതത്തിലും ബാങ്കിന്റെ ചെലവിനത്തിലുമാണ് ഇവര്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അസാധാരണ ജനറല്‍ യോഗം വിളിക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. മൊത്തം 13.5 ശതമാനം ഓഹരികള്‍ കൈവശമുള്ള മൈനോരിറ്റി ഓഹരിയുടമകളാണ് ഇക്കാര്യങ്ങള്‍ ഉന്നയിക്കുന്നത്. ബാങ്കിന്റെ ചെലവിനത്തില്‍, പ്രത്യേകിച്ച് ലീഗല്‍, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളിലുള്ളതിന്മേല്‍ ഫലപ്രദമായ നിയന്ത്രണമില്ലെന്ന് ഇവര്‍ കത്തില്‍ പറയുന്നു. റിസര്‍വ് ബാങ്ക് തന്നെ ബാങ്കിന്റെ മൂലധനപര്യാപ്തതാ അനുപാതത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്ന സാഹചര്യത്തില്‍ പോലും ബാങ്ക് പുതിയ ശാഖകള്‍ തുറക്കുകയും പുതുതായി നിയമനം നടത്തുകയുമാണെന്ന് ഓഹരിയുടമകള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രവാസി വ്യവസായിയും ആര്‍ പി ഗ്രൂപ്പ് സാരഥിയുമായ ബി. രവി പിള്ളയുള്‍പ്പെടുന്ന ഓഹരിയുടമകളാണ് ഈ നീക്കത്തിന് പിന്നില്‍. രവിപിള്ളയ്ക്ക് ബാങ്കില്‍ 9.99 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. 2021 ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തിലെ ബാങ്കിന്റെ പ്രവര്‍ത്തനഫലത്തെ അടിസ്ഥാനമാക്കിയാണ് ഈ ഓഹരിയുടമകളുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. വരവ്…
Read More » -
ടാറ്റ മോട്ടോഴ്‌സിന്റെ മൊത്ത വില്‍പ്പന മൂന്ന് മടങ്ങ് ഉയര്‍ന്ന് 76,210 യൂണിറ്റിലെത്തി
ന്യൂഡല്‍ഹി: 2021 മെയ് മാസത്തിലെ 26,661 യൂണിറ്റുകളെ അപേക്ഷിച്ച് ടാറ്റ മോട്ടോഴ്‌സിന്റെ മൊത്തം വില്‍പ്പന 2022 മെയ് മാസത്തില്‍ ഏകദേശം മൂന്ന് മടങ്ങ് ഉയര്‍ന്ന് 76,210 യൂണിറ്റിലെത്തി. അതേസമയം കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 2021 മെയ് മാസത്തില്‍ 24,552 യൂണിറ്റുകളില്‍ നിന്ന് മൂന്ന് മടങ്ങ് വര്‍ധിച്ച് 74,755 യൂണിറ്റുകളായി ടാറ്റ മോട്ടോഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ഡീലര്‍മാര്‍ക്കുള്ള മൊത്തം പാസഞ്ചര്‍ വാഹനങ്ങള്‍ 15,181 യൂണിറ്റുകളില്‍ നിന്ന് ഇരട്ടിയായി വര്‍ധിച്ച് 43,341 യൂണിറ്റുകളായി. അതുപോലെ, ആഭ്യന്തര വാണിജ്യ വാഹന വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 9,371 യൂണിറ്റില്‍ നിന്ന് ഈ വര്‍ഷം 31,414 യൂണിറ്റായി ഉയര്‍ന്നു. നെക്‌സണ്‍, ഹരിയര്‍, സഫാരി എന്നിവയുടെ ശക്തമായ വില്‍പ്പനയാണ് വളര്‍ച്ചയെ നയിച്ചത്. പിവിക്കൊപ്പം ഇവിയും ആഭ്യന്തരമായി വില്‍പ്പന ആരംഭിച്ചതിന് ശേഷമുള്ള കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണിത്. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 476 യൂണിറ്റുകളാണ് വിറ്റഴിച്ചത്. എന്നാല്‍ 2022 മെയില്‍ 3,454…
Read More » -
ഒറ്റത്തവണ തീര്‍പ്പാക്കല്‍ ജൂണ്‍ 30 വരെ നീട്ടി
തിരുവനന്തപുരം; നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു. സഹകരണ സംഘങ്ങളിലെ വാായ്പാ ബാദ്ധ്യതകള്‍ തീര്‍ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2021 ഓഗസ്റ്റ് 16 മുതലാണ് ആരംഭിച്ചത്. സെപ്റ്റംബര്‍ 31 വരെയായിരുന്നു കാലാവധി. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധി അവസാനിക്കാത്ത സാഹചര്യത്തില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യം വന്നതോടെയാണ് നേരത്തെയും നീട്ടി നല്‍കിയത്. മേയ് 31 ന് അവസാനിച്ച പദ്ധതിയുടെ കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. കുടിശികയില്‍ വിവിധ തരത്തിലുള്ള ഇളവുകള്‍ നല്‍കി തിരിച്ചടയ്‌ക്കേണ്ട തുക കുറയ്ക്കുക വഴി വായ്പക്കാരന്റെ ബാദ്ധ്യത കുറയ്ക്കുകയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സഹകരണ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും ഇതു ബാധകമാണ്.
Read More » -
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ പുതുനീക്കങ്ങളുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ പുതുനീക്കങ്ങളുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. ഇലക്ട്രിക് വെഹിക്കിള്‍, കാര്‍ഷിക ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ 15,300 കോടി രൂപയുടെ നിക്ഷേപത്തിനാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്. ഓട്ടോ, ഇവി രംഗത്ത് 11,900 കോടി രൂപയാണ് നിക്ഷേപിക്കുക. കൂടാതെ, തങ്ങളുടെ ജനപ്രിയ മോഡലായ എക്സ്യുവി 300 എസ്യുവിയുടെ ഇലക്ട്രിക് പതിപ്പും അടുത്തവര്‍ഷത്തോടെ പുറത്തിറക്കും. ഇതിലൂടെ ടാറ്റ മോട്ടോഴ്സിന് ആധിപത്യമുള്ള ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. പുതുതായുള്ള നിക്ഷേപത്തില്‍ 3,200 കോടി രൂപ 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇതിനകം വിനിയോഗിച്ചിട്ടുണ്ട്. ബാക്കിയുള്ള 12,100 കോടി 2023, 2024 സാമ്പത്തിക വര്‍ഷങ്ങളിലായി വിനിയോഗിക്കും. എസ്യുവി, ട്രാക്ടര്‍ സെഗ്മെന്റുകളില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയും 2025 ഓടെ ‘ബോണ്‍ ഇവി’ പ്ലാറ്റ്‌ഫോമിലൂടെ ഇലക്ട്രിക് പാസഞ്ചര്‍ വാഹന ബിസിനസിലേക്ക് പ്രവേശിക്കുകയുമാണ് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ലക്ഷ്യമെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ തന്നെ…
Read More » -
പുതിയ മോഡലുകളുമായി ബിഎംഡബ്ല്യു
ബിഎംഡബ്ല്യു പുതിയ iX1 ഇലക്ട്രിക് എസ്‌യുവിയും ആഗോള വിപണികൾക്കായി EV-യുടെ ICE പതിപ്പായ X1 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയും പുറത്തിറക്കി. ബിഎംഡബ്ല്യുവിന്റെ എൻട്രി ലെവൽ എസ്‌യുവി ഇപ്പോൾ മൂന്നാം തലമുറയിലാണ്, അതേസമയം ഐഎക്‌സ് 1 ഇലക്ട്രിക് എസ്‌യുവി ഇലക്ട്രിക് വാഹന മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ കോംപാക്റ്റ് ഇവി സെഗ്‌മെന്റിനെ ലക്ഷ്യമിടുന്നതായും എച്ച്ടി ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ICE പതിപ്പിന് പുറമെ, xDrive30 വേരിയന്റിലും രണ്ട് പ്ലഗ്-ഇൻ ഹൈബ്രിഡുകളിലും ബിഎംഡബ്ല്യു പൂർണ്ണമായും ഇലക്ട്രിക് iX1 വാഗ്ദാനം ചെയ്യും. ബിഎംഡബ്ല്യു എക്‌സ്1 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയും ഐഎക്‌സ് 1 ഇലക്ട്രിക് എസ്‌യുവിയും ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ റീജൻസ്‌ബർഗിലെ ഫെസിലിറ്റിയിൽ നിർമ്മിക്കും. BMW iX1: പ്രധാന സവിശേഷതകൾ ബിഎംഡബ്ല്യു iX1 xDrive30 ന് 313 hp പരമാവധി കരുത്തും 494 Nm പീക്ക് ടോർക്കും ഉണ്ട്, അതിന്റെ ഇരട്ട ഇലക്ട്രിക് മോട്ടോർ സജ്ജീകരണത്തിന് ഇലക്ട്രിക് ഫോർ വീൽ ഡ്രൈവ് സിസ്റ്റവും ഉണ്ട്. iX1 ന് 5.6 സെക്കൻഡിൽ…
Read More » -
ഹ്യുണ്ടായ് വെന്യു ഫെയ്സ്ലിഫ്റ്റ് 16ന് വിപണിയില്‍
2022 വെന്യു ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഹ്യൂണ്ടായ് ഒരുങ്ങുകയാണ്. ജൂൺ 16-ന് പുതിയ വെന്യൂ സബ്-കോംപാക്റ്റ് എസ്‌യുവി അവതരിപ്പിക്കുമെന്ന് കൊറിയൻ കാർ നിർമ്മാതാവ് സ്ഥിരീകരിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 2018-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ആദ്യമായി വൻ നവീകരണത്തിന് വിധേയമാകുന്ന വെന്യു ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി, കാര്യമായി അപ്‌ഡേറ്റ് ചെയ്‍ത ബാഹ്യ രൂപകൽപ്പനയോടെയും അകത്തളങ്ങളോടെയുമാണ് വരുന്നത്. ഈ മാസം അവസാനം പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന വാഹനം വരാനിരിക്കുന്ന മാരുതി സുസുക്കി വിറ്റാര ബ്രെസ്സ ഫേസ്‌ലിഫ്റ്റ് മോഡലിനെയും ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV300, കിയ സോനെറ്റ് തുടങ്ങിയവയെയും നേരിടും. ഫേസ്‌ലിഫ്റ്റ് ക്രെറ്റയും ടക്‌സണുമായി സമന്വയിപ്പിക്കുന്ന ഡിസൈൻ മാറ്റങ്ങളോടെയാണ് ഹ്യൂണ്ടായ് വെന്യു ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ തലമുറ മോഡലുകളിൽ ആഗോളതലത്തിൽ കാണുന്ന ഹ്യുണ്ടായിയുടെ പാരാമെട്രിക് ഡിസൈൻ ഭാഷയാണ് ഇപ്പോൾ ഫ്രണ്ട് ഗ്രില്ലിൽ ഉണ്ടാവുക. എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റും പാരാമെട്രിക് ഡിസൈൻ ഭാഷയിൽ സംയോജിപ്പിക്കും. പിൻഭാഗത്ത്, വെന്യു…
Read More » -
ജിഎസ്ടി വരുമാനത്തില്‍ 16 ശതമാനത്തിന്റെ ഇടിവ്; മെയ് മാസത്തില്‍ 1,40,885 കോടി രൂപ മാത്രം
2022 മെയ് മാസം രാജ്യത്ത് 1,40,885 കോടി രൂപയുടെ ജിഎസ്ടി വരുമാനം. ഇത് നാലാം തവണയാണ് ജിഎസ്ടി വരുമാനം 1.40 ലക്ഷം കോടി കടക്കുന്നത്. മുന്‍മാസത്തെ അപേക്ഷിച്ച് ജിഎസ്ടിയില്‍ 16 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. അതേ സമയം 2021 മെയ് മാസത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 44 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ഏപ്രിലില്‍ 1.67 ലക്ഷം കോടിയെന്ന എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ ജിഎസ്ടി വരുമാനം എത്തിയിരുന്നു. മെയ്മാസം ലഭിച്ചതില്‍ 25,036 കോടിരൂപ സെന്‍ട്രല്‍ ജിഎസ്ടി ഇനത്തിലും 32,001 കോടി രൂപ സ്റ്റേറ്റ് ജിഎസ്ടിയിലുമാണ്. ഐജിഎസ്ടിയായി 73,345 കോടി രൂപയും സെസ് ഇനത്തില്‍ 10,502 കോടിയും ലഭിച്ചു. ഇന്നലെ സംസ്ഥാനങ്ങള്‍ക്ക് 2021 മെയ് 31 വരെയുള്ള ജിസ്ടി നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതിനായി 86,912 കോടി രൂപയാണ് കേന്ദ്രം നീക്കിവെച്ചത്. കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാരമായി 5693 കോടി രൂപയാണ് ലഭിക്കുക. രാജ്യത്ത് 2017ല്‍ ജിഎസ്ടി സംവിധാനം നിലവില്‍ വന്നതോടെ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട…
Read More » -
ഇന്നും സ്വര്‍ണ വില ഇടിഞ്ഞു
കേരളത്തില്‍ ഇന്നും സ്വര്‍ണ വില ഇടിഞ്ഞു. ഇന്ന് പവന് 200 രൂപയാണ് ഇടിഞ്ഞത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം അവസാന വാരത്തില്‍ കൂടിയും കുറഞ്ഞും ചാഞ്ചാടിയാണ് സ്വര്‍ണവില ഉണ്ടായിരുന്നത്. ഇനിയും ചാഞ്ചാട്ടം തുടര്‍ന്നേക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 25 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4750 രൂപയായി. ഇന്നലെ 10 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 25 രൂപ തന്നെയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3920 രൂപയായി. വെള്ളി വിലയില്‍ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്.
Read More » -
എല്‍ഐസി ഓഹരി വില കൂപ്പുകുത്തി
മുംബൈ: എൽഐസി ഓഹരി വില വീണ്ടും ഇടിഞ്ഞു. ഇന്ന് 3.21 ശതമാനം ഇടിഞ്ഞ് 810.85 ലാണ് ഓഹരി വ്യാപാരം ഇന്ന് ക്ലോസ് ചെയ്തത്. ഇന്നലെ പാദവാർഷിക ഫലം പുറത്ത് വന്ന ശേഷം ഇന്ന് ഒരു ഘട്ടത്തിലും ഓഹരി നേട്ടമുണ്ടാക്കിയില്ല. മാർച്ചിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ എൽഐസിയുടെ ലാഭം 2409 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 17.41 ശതമാനം ഇടിവാണ് ലാഭത്തിലുണ്ടായത്. 2917.33 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം മാർച്ച് പാദത്തിലെ ലാഭം. 2021 – 22 സാമ്പത്തിക വർഷത്തിലാകെ 4043.12 കോടി രൂപയാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ ലാഭം. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 39.4 ശതമാനം കൂടുതലാണ്. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 2900.56 കോടി രൂപയായിരുന്നു കമ്പനിയുടെ ആകെ ലാഭം. എന്നിട്ടും ഓഹരി മൂല്യം ഇടിഞ്ഞത് പ്രതീക്ഷയോടെ ഐപിഒയെ വരവേറ്റ നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ആകെ വരുമാനം 211471 കോടി രൂപയായിരുന്നു. തൊട്ടുമുൻപത്തെ…
Read More »