ചെലവിന് അനുസരിച്ചുള്ള ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കുക
ഓരോ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കുന്ന പ്രത്യേകം ക്രെഡിറ്റ് കാര്‍ഡുകളാണ് വിപണിയിലുള്ളത്. പ്രത്യേക വിഭാഗത്തില്‍ ചെലവാക്കുന്നതിന് അധിക ഇളവും മറ്റു ചെലവുകള്‍ക്ക് സാധാരണ ആനുകൂല്യങ്ങളും ലഭിക്കും. ഉദാഹരണത്തിന് ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡില്‍ യാത്ര ചെലവുകള്‍ക്കാണ് കൂടുതല്‍ ആനുകൂല്യം ലഭിക്കുന്നത്.
ട്രാവല്‍ ബുക്കിംഗിന് അധിക റിവാര്‍ഡ്, സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ച്, സൗജന്യ വിമാന ടിക്കറ്റ് എന്നിവ ലഭിക്കും. ഫ്യുവല്‍ ക്രെഡിറ്റ് കാര്‍ഡില്‍ ഇന്ധനം നിറയ്ക്കുന്നതിനാണാ വാല്യു ബാക്ക് കൂടുതല്‍ ചെലവ് വരുന്നത് എന്ന് മനസിലാക്കി ആ മേഖലയില്‍ കൂടുതല്‍ ആനുകൂല്യങ്ങളുള്ള കാര്‍ഡിലേക്ക് അപ്‌ഗ്രേഡ് ചെയ്യണം.
റിവാര്‍ഡ് വിശദാംശങ്ങള്‍ അറിയുക
ഏത് വിഭാഗത്തില്‍ നിന്നുള്ള ക്രെഡിറ്റ് കാര്‍ഡുകളാണ് ആവശ്യമെന്ന് കണ്ടെത്തിയാല്‍ ഓരോന്നിലും അനുവദിച്ചിട്ടുള്ള ഓഫറുകളും നിബന്ധനകളും കൃത്യമായി വായിക്കണം. ഉദാഹരണമായി ഷോപ്പിംഗ് ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുത്തൊരാള്‍ക്ക് എങ്ങനെയാണ് വാല്യു ബാക്ക് ലഭിക്കുന്നതെന്ന് മനസിലാക്കണം. റിവാര്‍ഡ് വഴിയോ, ക്യാഷ് ബാക്ക് വഴിയോ നേരിട്ട് ഇളവുകളായാണോ വാല്യു ബാക്ക് ലഭിക്കുന്നതെന്ന് നോക്കാം. തിരഞ്ഞെടുത്ത ബ്രാന്‍ഡുകളിലോ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളില്‍ മാത്രമെ ആനുകൂല്യങ്ങള്‍ നല്‍കുന്നുള്ളുവെങ്കില്‍ താല്‍പര്യം അനുസരിച്ചാണ് കാര്‍ഡ് തിരഞ്ഞെടുക്കേണ്ടത്.
വാര്‍ഷിക ഫീസ്
മികച്ച ആനുകൂല്യങ്ങളുള്ള കാര്‍ഡുകള്‍ക്ക് പൊതുവെ അടിസ്ഥാന ക്രെഡിറ്റ് കാര്‍ഡുകളേക്കാള്‍ ഉയര്‍ന്ന വാര്‍ഷിക ഫീസ് ഈടാക്കുന്നുണ്ട്. വലിയ തുകയുടെ വാര്‍ഷിക ഫീസ് നല്‍കുന്ന ആനുകൂല്യങ്ങളോട് നീതി പുലര്‍ത്തുന്നതാണോയെന്ന് പരിശോധിക്കാം. ഇതിനായി കോസ്റ്റ് ബെനഫിറ്റ് അനാലിസിസ് നടത്താം.
മിക്ക ക്രെഡിറ്റ് കാര്‍ഡുകളും നിശ്ചിത തുക ചെലവാക്കുന്നവര്‍ക്ക് വാര്‍ഷിക ഫീസ് ഇളവ് നല്‍കുന്നുണ്ട്. പുതിയ കാര്‍ഡിലേക്ക് മാറുമ്ബോള്‍ വാര്‍ഷിക ചാര്‍ജ് നീതി പുലര്‍ത്തുന്നതാണോയെന്നും ചെലവാക്കുന്ന തുക കൊണ്ട് വാര്‍ഷിക ഫീസ് ഇളവ് നേടാന്‍ സാധിക്കുമോയെന്നും നോക്കണം.
ക്രെഡിറ്റ് പരിധി ഉയര്‍ത്താം
ക്രെഡിറ്റ് കാര്‍ഡ് അപ്‌ഗ്രേഡ് ചെയ്യുന്ന ഘട്ടത്തില്‍ ബാങ്ക് ക്രെഡിറ്റ് പരിധി ഉയര്‍ത്തും. ക്രെഡിറ്റ് പരിധി ഉയര്‍ത്തുന്നത് വഴി ഉയര്‍ന്ന പര്‍ച്ചേസിംഗ് പവര്‍ ലഭിക്കും. സാമ്ബത്തിക ബുദ്ധിമുട്ടുണ്ടാകുന്ന സമയത്ത് വലിയ തുക ഉപയോഗിക്കാനാകും. നിലവിലെ വരുമാനത്തെയും കാര്‍ഡിനെയും അനുസരിച്ചാണ് ക്രെഡിറ്റ് പരിധി ഉയരുന്നത്.
റിവാര്‍ഡ്
റിവാര്‍ഡ് ബാലന്‍സോ ക്യാഷ് ബാക്കുകളോ ഉണ്ടെങ്കില്‍ കാര്‍ഡ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. കാര്‍ഡ് അപ്‌ഗ്രേഡ് ചെയ്യുമ്ബോള്‍ റിവാര്‍ഡ് ബാലന്‍സ് പുതിയ കാര്‍ഡിലേക്ക് ഉള്‌പ്പെുത്താന്‍ ആവശ്യപ്പെടാം. അല്ലാത്ത പക്ഷം കാര്‍ഡ് അപ്‌ഗ്രേഡിന് മുന്‍പ് ഉപയോഗിക്കേണ്ടതുണ്ട്. ലഭിച്ച റിവാര്‍ഡുകള്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം.