BusinessTRENDING

ക്രിസ്മസും ന്യൂയറും എത്തുന്നു, വിമാന-ബസ് നിരക്കുകളെല്ലാം ഇരട്ടിയാകും

ജനജീവിതം വീണ്ടും ദുരിതത്തിലേക്ക്. ക്രിസ്മസ്, ന്യൂ ഇയര്‍ അവധിക്കാലത്ത് അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് യാത്ര നിരക്കില്‍ വന്‍കൊള്ളയുമായി വിമാന കമ്പനികളും ബസുടമകളും. ആ ദിവസങ്ങളിലേക്ക് യാത്ര ബുക്ക് ചെയ്യുന്നവരില്‍ നിന്ന് ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലധികം ചാര്‍ജ്ജാണ് വിമാനകമ്പനികളും സ്വകാര്യ ബസുടമകളും ഈടാക്കുന്നത്

അവധിക്കാലം മുതലെടുത്താണ് ഈ പതിവ് കൊള്ള. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ തന്നെ ചാര്‍ജ്ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇക്കണോമി ക്ലാസില്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 7308 രൂപയാണെങ്കില്‍ ക്രസ്തുമസിന് തലേന്ന് ഇത് 16438 രൂപയാണ്. ഇരട്ടിയിലധികം. ആഭ്യന്തര യാത്രയില്‍ സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്ന സമയമാണിത്.

ബസുകളുടെ അവസ്ഥയും മറ്റൊന്നല്ല. ഇതര സംസ്ഥാന യാത്രകള്‍ക്ക് സാധാരണ ദിവസങ്ങളില്‍ 800 രൂപ മുതല്‍ 2000 രൂപ വരെ ഈടാക്കുന്ന ടിക്കറ്റുകള്‍ അടുത്ത മാസം ആദ്യം തന്നെ മൂവ്വായിരം മുതല്‍ നാലായിരം രൂപവരെയായി വര്‍ധിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും ജോലി ചെയ്യുന്നവരുമടക്കമുള്ള ആയിരങ്ങളാണ് ഈ കൊള്ളക്ക് ഇരകളാവുന്നത്.

Back to top button
error: