ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന.
ഗൂഗിള്‍ പേ, ഫോണ്‍ പേ, പേ ടിഎം തുടങ്ങിയ യുപിഐ ആപ്പുകള്‍ വഴി ഇടപാടുകള്‍ നടത്തുന്നതിനാണ് പരിധി നിശ്ചയിക്കുന്നത്.അധിക ഉപയോഗത്തിന് എടിഎം ഇടപാടുകൾക്കെന്നപോലെ ചാർജ്ജ് നൽകേണ്ടി വരും.
നിലവില്‍ അണ്‍ലിമിറ്റഡ് ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് യുപിഐ വഴിയുള്ളത്.ഇതിന് പരിധി നിശ്ചയിക്കാനാണ് നീക്കം.
യുപിഐ ഇടപാടുകള്‍ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്.രാജ്യത്ത് നടക്കുന്ന 80 ശതമാനം പണമിടപാടുകളും യുപിഐ വഴിയാണെന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ സൗജന്യ ഇടപാടുകള്‍ 30 ശതമാനം വരെ നിയന്ത്രിക്കാനാണ് എന്‍പിസിഐയുടെ നിര്‍ദേശം.