BusinessKeralaNEWS

ചിലവ് കുറവ്;സോഡാ നിർമ്മാണം വഴി വർഷത്തിൽ 12 ലക്ഷം ലാഭം നേടാം 

നിങ്ങളൊരു തൊഴിൽ രഹിതനാണോ? അല്ലെങ്കിൽ ഇപ്പോൾ ചെയ്യുന്ന തൊഴിലിനോടൊപ്പം കൂടുതൽ വരുമാനം ഉണ്ടാക്കാൻ ആഗ്രഹമുള്ളയാളാണോ… എങ്കിൽ ഇത് വായിക്കാതെ പോകരുത്.
അധികം മുടക്കുമുതൽ വേണ്ടാത്ത, വർഷം 12 ലക്ഷത്തോളം രൂപ ലാഭമുണ്ടാക്കാൻ സാധിക്കുന്ന ഒരു ബിസ്സിനസ്സിനെപ്പറ്റിയാണ് ഇവിടെ പറയുന്നത്.
നമ്മുടെ നാട്ടിൽ ഏറെ ബിസിനസ് സാധ്യതയുള്ള ഒരു മേഖലയാണ് സോഡ നിര്‍മാണ യൂണിറ്റ്. ചുരുങ്ങിയ ചെലവില്‍ വലിയൊരു വരുമാനം ഉണ്ടാക്കാമെന്നതാണ് ഇതിന്റെ ഗുണം കുറഞ്ഞ അസംസ്കൃത വസ്തുക്കളും വലിയ വിപണിയും ഇതിന് മുതല്‍ കൂട്ടാകുന്നു.കേരളത്തില് പൊതുവെ സീസണൽ ബിസിനസാണ് സോഡ നിര്‍മാണമെങ്കിലും കാലാവസ്ഥ മാറുന്നതിന് അനുസരിച്ചാണ് സോഡയ്ക്ക് ആവശ്യക്കാർ കൂടുതന്നത്.കേരളത്തിൽ ഇപ്പോൾ ഒൻപത് മാസമെങ്കിലും താരതമ്യേന ചൂട് കാലമാണ്.അതിനാൽതന്നെ ബാക്കി മാസങ്ങൾ ഓഫ് സീസണുമായി കണക്കാക്കാം.
സ്വന്തമായി നിർമ്മിച്ച് മാര്ക്കറ്റിംഗ് ചെയ്താല്‍ വലിയ സാധ്യതയുള്ള ഒരു ബിസിനസ്സാണ് കേരളത്തിൽ ഇന്ന് സോഡാ നിർമ്മാണം.ഏറ്റവും ചുരുങ്ങിയ ചെലവില്‍ പ്രാദേശിക വിപണിയില്‍ വിറ്റഴിക്കാന്‍ സാധിക്കുന്ന ഒരു ഉത്പ്പന്നമാണ് സോഡ എന്നതുതന്നെ അതിന് കാരണം. നിര്‍മാണ ചെലവും വിപണന ചെലവും കുറവാണെന്നതിനാല്‍ എളുപ്പത്തില്‍ ആരംഭിക്കാന്‍ സാധിക്കും. ചെലവ് കുറവാണെന്നതിനാല്‍ നഷ്ട സാധ്യതയും കുറഞ്ഞ് നില്‍ക്കുന്നു.
വെള്ളം ഫില്‍റ്റര്‍ ചെയ്ത് കാര്‍ബണൈസ്ഡ് ചെയ്ത് പാക്ക് ചെയ്ത് വിപണിയിലെത്തിക്കുകയാണ് സോഡ നിര്‍മാണ യൂണിറ്റ് വഴി ചെയ്യേണ്ടത്. പഞ്ചസാരയും പഴങ്ങളുടെ ചാറും ചേര്‍ത്തുള്ള സോഫ്റ്റ് ഡ്രിഗ്സും ഇതിനോടൊപ്പം പരീക്ഷിക്കാവുന്നതാണ്.
പ്രാദേശിക വിപണി കേന്ദ്രീകരിച്ചുള്ള സോഡകളുടെ നിര്‍മാണം തന്നെ വലിയ ബിസിനസ് നേടി തരും. വെള്ളം, സോഡ പാക്ക് ചെയ്യാനുള്ള ബോട്ടിലുകള്‍ എന്നിവയാണ് പ്രധാനമായും വേണ്ടത്. സോഡ കടകളിലെത്തിക്കാനുള്ള വാഹന സൗകര്യവും ആവശ്യമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സും നിര്‍ബന്ധമാണ്.
പ്രതിദിനം 800 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള സോഡ നിര്‍മാണ യൂണിറ്റിലേക്ക് ആര്ഒ യൂണിറ്റ്, ബോട്ട്ലിംഗ് യൂണിറ്റ്, ചില്ലര്, സോഡാ മേക്കര്, ക്യാപ് സീലര്, കംപ്രസര് മുതലായ മെഷിനറികളാണ് പ്രധാനമായി ആവശ്യം വരുന്നത്. പ്രധാന അസംസ്കൃത വസ്തുവായ വെള്ളം ശേഖരിക്കാന്‍ ആവശ്യമായ കിണറുണ്ടെങ്കില്‍ വലിയൊരു ശതമാനം ചെലവില്‍ കുറവ് വരും. യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാനവശ്യമായ വൈദ്യുത സൗകര്യമുള്ള കെട്ടിടം ആവശ്യമാണ്. 500 ചതുരശ്ര അടിയെങ്കിലുമുള്ള വാടക കെട്ടിടങ്ങള് തിരഞ്ഞെടുക്കാം.
 മുകളില്‍ പറഞ്ഞ യന്ത്രങ്ങള്‍ക്കായി ഏകദേശം 8 ലക്ഷത്തോളം രൂപ ചെലവന് വരും. പ്രവര്‍ത്തന മൂലധനമായി 2 ലക്ഷം രൂപയും കാണണം. മൂന്ന് തൊഴിലാളികളുമായി സോഡ നിര്‍മാണ യൂണിറ്റിന് പ്രവര്‍ത്തനം ആരംഭിക്കാം.
ചെറുകിട കടകളോടൊപ്പം വലിയ തോതില്‍ സോഡ ഉപയോഗിക്കുന്ന മദ്യശാലകള്‍, കൂള്‍ ബാറുകള്‍ പോലുള്ള കടകളിലേക്ക് എത്തിക്കാനുള്ള കരാര്‍ ലഭിക്കുകയാണെങ്കില്‍ എളുപ്പത്തില്‍ വിപണി പിടിക്കാം. വലിയ മാര്‍ക്കറ്റിംഗ് ശ്രംഖലയുണ്ടാക്കാന്‍ സാധിക്കുമെങ്കില്‍ ക്ലബ് സോഡകളാക്കി വിതരണത്തിനെത്തിക്കാം. ഇതും വലിയ വിപണി ലഭിക്കുന്ന മേഖലയാണ്.
ഇനി ഈ യൂണിറ്റില്‍ നിന്ന് ഉണ്ടാവുന്ന വരുമാനം എന്താണെന്ന് നോക്കാം. വര്‍ഷത്തില്‍ 300 ദിവസം പ്രവര്‍ത്തിക്കുന്ന യൂണിറ്റില്‍  2.40 ലക്ഷം ലിറ്റര്‍ ഉത്പാദനം നടക്കും. ഒരു ലിറ്ററിന് 15 രൂപ നിരക്കില്‍ വില്‍പ്പന നടത്തിയാല്‍ വര്‍ഷത്തില്‍ 36,00,000 രൂപയുടെ വിറ്റുവരവ് പ്രതീക്ഷിക്കാം.സർവ്വ ചിലവ് കഴിഞ്ഞാലും വര്‍ഷത്തില്‍ 12 ലക്ഷം രൂപയിൽ കുറയാതെ ലാഭം ലഭിക്കും.

Back to top button
error: