Business
-
പഞ്ചാബിന് 150 മില്യൺ ഡോളർ ലോകബാങ്ക് വായ്പ
ദില്ലി: സാമ്പത്തിക സ്രോതസ്സുകൾ കൈകാര്യം ചെയ്യുന്നതിനും പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി പഞ്ചാബിന് 150 മില്യൺ ഡോളർ വായ്പ അനുവദിച്ച് ലോകബാങ്ക്. അടിസ്ഥാനപരമായ വികസനം ശക്തിപ്പെടുത്തുന്നതിൽ സംസ്ഥാനത്തെ പിന്തുണയ്ക്കുന്നതിനായാണ് ലോകബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് വായ്പയ്ക്ക് അംഗീകാരം നൽകിയത്. 150 മില്യൺ ഡോളർ വായ്പയ്ക്ക് 6 മാസ കാലയളവ് ഉൾപ്പെടെ 15 വർഷത്തെ മെച്യൂരിറ്റി കാലയളവുമുണ്ട്. വിവിധ സർക്കാർ വകുപ്പുകളുടെ നിലവാരം ഉയർത്താനും സാമ്പത്തിക അപകടസാധ്യതകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും സുസ്ഥിര വളർച്ചയെ പിന്തുണയ്‌ക്കുന്നതിനും വേണ്ടിയാണ് സംസ്ഥാനത്തിന് ധനസഹായം നൽകുന്നത് എന്ന് ലോക ബാങ്ക് പ്രസ്താവനയിൽ പരാമർശിച്ചു ലോകബാങ്കിന്റെ സഹായത്തോടെ ആരംഭിക്കുന്ന പുതിയ പദ്ധതികൾ പഞ്ചാബിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കും. സംസ്ഥാനത്തിന് ആസൂത്രണം, ബജറ്റിംഗ്, നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ കഴിയും. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും വർധനവുണ്ടാകും. ചെലവ് കുറഞ്ഞതും നിലവാരമുള്ളതുമായ പൊതുസേവനങ്ങൾ നൽകാനുള്ള സംസ്ഥാനത്തിന്റെ ശ്രമത്തിൽ പങ്കാളിയാകുന്നതിൽ ലോകബാങ്ക് സന്തോഷിക്കുന്നു എന്ന് ലോകബാങ്കിന്റെ രാജ്യമായ അഗസ്റ്റെ ടാനോ കൗമേ ഇന്ത്യയിലെ…
Read More » -
ഹീറോ സ്‌പ്ലെൻഡർ പ്ലസ് പുതിയ നിറത്തില്‍
ഹീറോ മോട്ടോർകോർപ്പ് കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌പ്ലെൻഡർ പ്ലസ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ പുതിയ സിൽവർ നെക്‌സസ് ബ്ലൂ കളർ സ്‍കീമിൽ അവതരിപ്പിച്ചു. പുതിയ ഹീറോ സ്‌പ്ലെൻഡർ പ്ലസ് സിൽവർ നെക്‌സസ് ബ്ലൂ കളർ വേരിയന്റിന് 72,978 രൂപയാണ് ദില്ലി എക്‌സ് ഷോറൂം, വില. മറ്റ് സ്റ്റാൻഡേർഡ് കളർ മോഡലുകളെ അപേക്ഷിച്ച് ഏകദേശം 1000 രൂപ വില കൂടുതലാണ്. മാറ്റ് ഷീൽഡ് ഗോൾഡ്, ബ്ലാക്ക് വിത്ത് പർപ്പിൾ, ബ്ലാക്ക് വിത്ത് സിൽവർ, ബ്ലാക്ക് വിത്ത് സ്‌പോർട്‌സ് റെഡ്, ഹെവി ഗ്രേ വിത്ത് ഗ്രീൻ എന്നിങ്ങനെ അഞ്ച് പെയിന്റ് ഓപ്ഷനുകളിലും ബൈക്ക് മോഡൽ ലൈനപ്പ് ലഭ്യമാണ്. പുതിയ ഹീറോ സ്‌പ്ലെൻഡർ പ്ലസ് സിൽവർ നെക്‌സസ് ബ്ലൂ കളർ വേരിയന്റിൽ സൈഡ് പാനലുകളിലും ഇന്ധന ടാങ്കിലും നീല ഗ്രാഫിക്‌സ് ഉണ്ട്. സ്‌പ്ലെൻഡർ പ്ലസ് എക്‌സ്‌ടെക്കിൽ നമ്മൾ കണ്ടതുപോലെ ബ്ലാക്ക്‌ഡ്-ഔട്ട് അലോയ് വീലുകളും ഇതിന്റെ സവിശേഷതയാണ്. ബൈക്കിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഹീറോ സ്‌പ്ലെൻഡർ പ്ലസ്…
Read More » -
വീണ്ടും ഫിക്സഡ് ഡെപ്പോസിറ്റ് പലിശ കൂട്ടി ആക്‌സിസ് ബാങ്ക്
മുംബൈ: സ്വകാര്യമേഖലയിലെ വായ്പാദാതാവായ ആക്‌സിസ് ബാങ്ക് അതിന്റെ സ്ഥിരനിക്ഷേപ നിരക്കുകൾ പരിഷ്‌കരിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വരും. 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ നിരക്കുകൾ ആണ് വർദ്ധിപ്പിച്ചത്. 2.75 ശതമാനം മുതൽ 5.75 ശതമാനം വരെ പലിശയാണ് ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 7 ദിവസം മുതൽ പരമാവധി 10 വർഷം വരെയുള്ള കാലയളവിൽ ആക്സിസ് ബാങ്കിൽ ഒരു നിക്ഷേപകന് എഫ് ഡി തെരഞ്ഞെടുക്കാം. 2 കോടി മുതൽ 100 കോടി രൂപ വരെയുള്ള ബൾക്ക് എഫ്‌ഡികൾക്കും നിരക്കുകൾ പരിഷ്‌ക്കരിച്ചിട്ടുണ്ട്. ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ 7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 2.75% പലിശയും 30 ദിവസം മുതൽ 3 മാസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 3.25% പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 3 മാസം മുതൽ 6 മാസം വരെ കാലാവധിയുള്ള…
Read More » -
എസിസി സിമന്‍റ് തലപ്പത്ത് ഗൗതം അദാനിയുടെ മൂത്ത മകൻ
മുംബൈ: അദാനി ഗ്രൂപ്പ് ഏറ്റെടുത്ത എസിസി സിമന്റ്സ് കമ്പനിയുടെ ചെയർമാൻ സ്ഥാനത്തേക്ക് ഗൗതം അദാനിയുടെ മൂത്ത മകൻ കരൺ അദാനി എത്തും. 55കാരനായ ഇദ്ദേഹത്തിന്റെ നിർണായക ഇടപെടലാണ് രാജ്യത്തെ പ്രമുഖ സിമന്റ് കമ്പനികളായ അംബുജ സിമന്റ്സ്, എസിസി സിമന്റ്സ് എന്നിവയെ അദാനി ഗ്രൂപ്പിന്റെ കീഴിലേക്ക് എത്തിച്ചത്. ഇപ്പോൾ അദാനി പോർട്ട്സ് സിഇഒ ആണ് കരൺ അദാനി. അതേസമയം എസിസി സിമന്റ് കമ്പനിയുടെ 54.5 ശതമാനം ഓഹരി കൈവശമുള്ള അംബുജ സിമന്റ്സ് കമ്പനിയുടെ ചെയർമാൻ സ്ഥാനത്ത് ഗൗതം അദാനി ആണ് എത്തിയിരിക്കുന്നത്. 20000 കോടി രൂപ കൂടി നിക്ഷേപിച്ച് അംബുജ സിമന്റ്സ് കമ്പനിയിൽ കൂടുതൽ ഓഹരികൾ സ്വായത്തമാക്കാൻ അദാനി ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയായ കരൺ, അദാനി ഗ്രൂപ്പിന് കീഴിലുള്ള മുന്ദ്ര തുറമുഖത്ത് ആണ് കോർപ്പറേറ്റ് കരിയർ തുടങ്ങിയത്. ഇന്ത്യയിലെ കോർപ്പറേറ്റ് നിയമത്തിൽ വിദഗ്ധനായ സിറിൽ ഷ്രോഫിന്റെ മകളും സിറിൽ അമർചന്ദ് മംഗളാസിലെ പാർട്ണറുമായ പരിധിയാണ് കരണിന്റെ ഭാര്യ.
Read More » -
ടാറ്റ ഹാരിയറിന് പുതിയ വേരിയന്റുകൾ
ടാറ്റ ഹാരിയർ എസ്‌യുവി മോഡൽ ലൈനപ്പ് രണ്ട് പുതിയ വേരിയന്റുകളോടെ വിപുലീകരിച്ചു. XMS, XMAS എന്നിങ്ങനെ രണ്ട് പുതിയ വേരിയന്റുകളാണ് കമ്പനി അവതരിപ്പിച്ചത്. ഈ രണ്ട് പുതിയ മോഡലുകളും യഥാക്രമം ഹാരിയറിന്‍റെ XM, XMA വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. XE, XM വേരിയന്റുകൾക്ക് മുകളിലുള്ള XMS മാനുവൽ പതിപ്പിന് 17.20 ലക്ഷം രൂപയാണ് പ്രാരംഭ വില. XMA വേരിയന്റിന് മുകളിൽ സ്ഥാനം പിടിക്കുന്ന പുതിയ ടാറ്റ ഹാരിയർ XMAS ഓട്ടോമാറ്റിക്കിന് 18.50 ലക്ഷം രൂപ മുതലാണ് വില. മേൽപ്പറഞ്ഞ വിലകൾ പ്രാരംഭ എക്സ്-ഷോറൂം വിലകള്‍ ആണ്. XM, XMA എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ടാറ്റ ഹാരിയർ XMS, XMAS വേരിയന്റുകൾക്ക് ഏകദേശം 1.11 ലക്ഷം രൂപ വില കൂടുതലാണ്. സാധാരണ ഫിറ്റ്‌മെന്റായി പനോരമിക് സൺറൂഫ് വരുന്നു. നേരത്തെ, ഇത് XT+, XTA+, XZ+, XZA+, XZS, XZAS എന്നീ വേരിയന്റുകളിൽ മാത്രമാണ് ഇത് ലഭ്യമായിരുന്നത്. ഫീച്ചർ ലിസ്റ്റിൽ എട്ട് സ്പീക്കർ ഓഡിയോ സിസ്റ്റം,…
Read More » -
ഇന്ത്യയിലെ വിലപിടിപ്പുള്ള കമ്പനി; ടാറ്റയെ പിന്തള്ളി അദാനി ഗ്രൂപ്പ്
മുംബൈ: ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി അദാനി എന്റർപ്രൈസസ്. ടാറ്റയുടെ കുടക്കീഴിലുള്ള കമ്പനികളെ മറികടന്നാണ് ഈ നേട്ടം. ഇന്നലെ വിപണി അവസാനിച്ചപ്പോൾ അദാനി ഗ്രൂപ്പിന്റെ എല്ലാ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണി മൂല്യം 22.27 ട്രില്യൺ ആണ്. അതായത് ഏകദേശം 278 ബില്യൺ ഡോളർ. ടാറ്റ ഗ്രൂപ്പിന്റെ ഓഹരി 20.77 ട്രില്യൺ ആണ്. അതേസമയം . മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പ് 17.16 ട്രില്യൺ (220 ബില്യൺ ഡോളർ) വിപണി മൂലധനവുമായി മൂന്നാം സ്ഥാനത്താണ്. അദാനി എന്ന കുടുംബനാമത്തിൽ ആരംഭിക്കുന്ന, ലിസ്റ്റ് ചെയ്ത ഒമ്പത് സ്ഥാപനങ്ങളുടെയും ആസ്ഥാനം അഹമ്മദാബാദ് ആണ്. അദാനി ഗ്രൂപ്പിന്റെ സമ്പത്ത് വിഭജിച്ചിരിക്കുന്നത് വളരെ സമർത്ഥമായാണ്. അദാനി ട്രാൻസ്മിഷൻ ആണ് ഇതിൽ മുൻപന്തിയിൽ. ടാറ്റ ഗ്രൂപ്പിന് വിപണിയിൽ ലിസ്റ്റ് ചെയ്ത 27 കമ്പനികളാണ് ഉള്ളത്. അതിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് കമ്പനിയുടെ വിപണി മൂലധനത്തിന്റെ 53 ശതമാനവും വഹിക്കുന്നു. മുകേഷ് അംബാനി ഗ്രൂപ്പിന് ഒമ്പത് ലിസ്റ്റഡ് കമ്പനികളുണ്ട്,…
Read More » -
ഹീറോ ഇലക്ട്രിക് സ്‍കൂട്ടർ ഒക്ടോബര്‍ 7ന്
ഹീറോ മോട്ടോകോർപ്പ് അതിന്റെ ആദ്യത്തെ ഇലക്ട്രിക് സ്‍കൂട്ടർ 2022 ഒക്ടോബർ 7 ന് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. കമ്പനി ഇതിനകം തന്നെ അതിന്റെ ഡീലർമാർക്കും നിക്ഷേപകർക്കും ആഗോള വിതരണക്കാർക്കും ലോഞ്ച് ക്ഷണങ്ങൾ അയച്ചിട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂരിലാണ് ലോഞ്ച് പരിപാടി. ഉയർന്നുവരുന്ന മൊബിലിറ്റി സൊല്യൂഷനുകൾക്കായി രൂപീകരിച്ച കമ്പനിയുടെ പുതിയ വിഡ സബ് ബ്രാൻഡിന് കീഴിലാണ് പുതിയ ഹീറോ ഇലക്ട്രിക് സ്‍കൂട്ടർ വരുന്നത്. മോഡലിന്റെ വില വരും ആഴ്‌ചകളിൽ വെളിപ്പെടുത്തും. പുത്തൻ സ്‍കൂട്ടറിന് ഏകദേശം ഒരു ലക്ഷം രൂപ ചിലവ് വരുമെന്നും ബഹുജന വിപണി ലക്ഷ്യമിടുന്നതായും പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്‍തു കഴിഞ്ഞാൽ, പുതിയ ഹീറോ ഇലക്ട്രിക് സ്‍കൂട്ടർ ടിവിഎസ് ഐക്യൂബിനും ബജാജ് ചേതക്കിനും എതിരായി മത്സരിക്കും. നേരത്തെ, ഇ-സ്‌കൂട്ടർ 2022 മാർച്ചിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നു, എന്നാൽ വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും നിരവധി ഘടകങ്ങളുടെ കുറവും കാരണം ഇത് വൈകുകയാണ്. ഹീറോയുടെ പുതിയ ഇ-സ്‌കൂട്ടർ അതിന്റെ ജയ്‌പൂർ ആസ്ഥാനമായുള്ള സെന്റർ ഓഫ് ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജിയിലെ (സിഐടി)…
Read More » -
ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നൻ; വീഴ്ത്തിയത് ജെഫ് ബെസോസിനെ
ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായി ഗൗതം അദാനി. അദാനി ഗ്രൂപ്പിന്റെ ചെയർപേഴ്‌സണും ഇന്ത്യൻ ശതകോടീശ്വരനുമായ ഗൗതം അദാനി ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്നാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായത്. ഫോർബ്‌സിന്റെ തത്സമയ ഡാറ്റ പ്രകാരം 273.5 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികനായി തുടരുന്ന ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന് തൊട്ടു പിറകിലാണ് അദാനി. അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുതിച്ചുയർന്നതോടുകൂടി അദാനിയുടെ സമ്പത്ത് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാക്കി. ഫോർബ്‌സിന്റെ തത്സമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം, 2022 സെപ്റ്റംബർ 16 വരെ അദാനിയുടെ ആസ്തി 155.7 ബില്യൺ ഡോളറാണ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ, അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്, അദാനി ട്രാൻസ്മിഷൻ എന്നിവയുടെ അദാനി ഗ്രൂപ്പ് ഓഹരികൾ ബിഎസ്ഇയിൽ റെക്കോർഡ് ഉയരത്തിൽ എത്തിയതോടെ ഗൗതം അദാനിയുടെ തത്സമയ ആസ്തി കുത്തനെ ഉയർന്നു. 2022-ൽ 70 ബില്യൺ ഡോളറിലധികമാണ് അദാനി തന്റെ സാമ്പത്തിലേക്ക് കൂട്ടിച്ചേർത്തത്. ഫെബ്രുവരിയിൽ, അദ്ദേഹം…
Read More » -
സൗദിയിൽ സ്വർണത്തിന്‍റെയും ചെമ്പിന്‍റെയും വൻ നിക്ഷേപങ്ങൾ കണ്ടെത്തി
റിയാദ്: സൗദി അറേബ്യയിൽ സ്വർണം, ചെമ്പ് എന്നിവയുടെ വൻനിക്ഷേപങ്ങൾ കണ്ടെത്തി. മദീന മേഖലയിലാണ് ഈ രണ്ട് ലോഹങ്ങളുടെയും അയിര് അടങ്ങിയിട്ടുള്ള പുതിയ സ്ഥലങ്ങൾ കണ്ടെത്തിയത്. സൗദി ജിയോളജിക്കൽ സർവെയാണ് ഇക്കാര്യം അറിയിച്ചത്. മദീന മേഖലയിൽ ഉമ്മുൽ ബറാഖ് ഹെജാസിനും അബ അൽ-റഹക്കും ഇടയിലുള്ള മലഞ്ചെരുവിലാണ് സ്വർണ അയിര് കണ്ടെത്തിയത്. മദീനയിലെ വാദി അൽ-ഫറാ മേഖലയിലെ അൽ-മാദിഖ് പ്രദേശത്തെ നാലു സ്ഥലങ്ങളിൽ ചെമ്പ് അയിരും കണ്ടെത്തി. നിലവിൽ രാജ്യത്തെ വിവിധയിടങ്ങളിൽ സ്വർണ, ചെമ്പ് എന്നിവയും മറ്റ് ധാതുക്കളുടെയും വൻ നിക്ഷേപങ്ങളുണ്ട്. അവിടെയെല്ലാം ഖനനം നടക്കുന്നുണ്ട്.
Read More » -
യുഎഇയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
അബുദാബി: യുഎഇയില്‍ സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 189 ദിര്‍ഹമായി കുറഞ്ഞു. 191.75 ദിര്‍ഹം ആയിരുന്നു സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ജൂലൈ 21നാണ് ഈ നിരക്കിലെത്തിയത്. ഇന്നലെ രാവിലെ വിപണനം ആരംഭിക്കുമ്പോള്‍ 192 ദിര്‍ഹം ആയിരുന്നു. വൈകുന്നേരത്തോടെ അല്‍പ്പം മെച്ചപ്പെട്ട് 192.25ലേക്ക് ഉയര്‍ന്നു. എന്നാല്‍ 3.25 ദിര്‍ഹം കുറഞ്ഞ് 189 ദിര്‍ഹം ആകുകയായിരുന്നു. അന്താരാഷ്ട്ര വിലയിലെ ഇടിവാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്.
Read More »