May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      Business

      • പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കുന്നതിനായി 30 വിമാനങ്ങൾ പാട്ടത്തിനെടുത്ത് എയർ ഇന്ത്യ

        ദില്ലി: പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കുന്നതിനായി 30 വിമാനങ്ങൾ പാട്ടത്തിനെടുത്ത് എയർ ഇന്ത്യ. ഇഇരുപത്തിയൊന്ന് എയർബസ് എ 320 നിയോകളും നാല് എയർബസ് എ 321 നിയോകളും അഞ്ച് ബോയിംഗ് ബി 777-200 എൽആർ വിമാനങ്ങളും പാട്ടത്തിനെടുക്കുന്ന വിമാനങ്ങളിൽ ഉൾപ്പെടുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചു. 2023-ഓടെ ആയിരിക്കും ഈ വിമാനങ്ങൾ എയർ ഇന്ത്യയ്ക്ക് ലഭിക്കുക. ബിസിനസ് മോഡൽ മാറ്റി, യാത്രക്കാർക്കായി പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കാൻ ആണ് എയർ ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്. അതിനാൽ തന്നെ പുതുതായി വാടകയ്‌ക്കെടുക്കുന്ന എല്ലാ വിമാനങ്ങൾക്കും പ്രീമിയം ഇക്കോണമി ക്ലാസ് ഉണ്ടായിരിക്കും. എയർ ഇന്ത്യയുടെ നിലവിലുള്ള വിമാനങ്ങളിൽ ഇക്കണോമി ക്ലാസും ബിസിനസ് ക്ലാസും ഉണ്ട്. ബിസിനസ് മോഡൽ മാറ്റി എയർ ഇന്ത്യ പ്രീമിയം ഇക്കോണമി ക്ലാസും നൽകും. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻ വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ക്ലാസ് ഉള്ള ഇന്ത്യയിലെ ഒരേയൊരു എയർലൈൻ ആണ്. വിമാനങ്ങൾ വാങ്ങുന്നതിനായി കഴിഞ്ഞ രണ്ട്…

        Read More »
      • ക്രൂഡോയിൽ വിലക്കയറ്റം: 20,000 കോടി എണ്ണക്കമ്പനികൾക്ക് നൽകാൻ കേന്ദ്രസർക്കാർ

        ദില്ലി: അന്താരാഷ്ട്ര തലത്തിൽ ഉണ്ടായ ക്രൂഡോയിൽ വിലക്കയറ്റത്തെ തുടർന്ന് തിരിച്ചടിയേറ്റ പൊതുമേഖല എണ്ണക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ 20,000 കോടി രൂപ സഹായം നൽകിയേക്കും. കേന്ദ്ര പെട്രോളിയം മന്ത്രാലയം 28,000 കോടി രൂപയുടെ സഹായമാണ് തേടിയത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണ്. എന്നാൽ ഒരു തീരുമാനത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ല. രാജ്യത്തെ മൂന്ന് പൊതുമേഖലാ എണ്ണ കമ്പനികളാണ് വിപണിയിലേക്ക് ആവശ്യമായ 90% പെട്രോളിയം ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്നത്. കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ കേന്ദ്ര പൊതുമേഖല എണ്ണക്കമ്പനികൾക്ക് കഴിഞ്ഞ സാമ്പത്തിക പാദത്തിൽ നഷ്ടം നേരിട്ടിരുന്നു. അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയർന്നതാണ് എണ്ണ കമ്പനികൾക്ക് തിരിച്ചടിയായത്. കേന്ദ്ര സർക്കാർ നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള ഇന്ധന സബ്സിഡി 5,800 കോടി രൂപയായി നിജപ്പെടുത്തിയിരുന്നു. അതേസമയം വളം സബ്സിഡി 1.05 ലക്ഷം കോടി രൂപയാണ്. എണ്ണക്കമ്പനികളുടെ നഷ്ടം മറികടക്കാൻ രാജ്യത്ത് ഇന്ധന വില ഉയർത്താനോ അല്ലെങ്കിൽ കമ്പനികൾക്ക് ധനസഹായം അനുവദിക്കാനോ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ഭാരത് പെട്രോളിയം ചെയർമാൻ അരുൺ…

        Read More »
      • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കുന്ന മൂന്ന് നിക്ഷേപ പദ്ധതികള്‍

        നിക്ഷേപകർക്ക് ഓരോ മാസവും ഇഷ്ടമുള്ള തുക നിക്ഷേപിക്കാനും എളുപ്പത്തിൽ പണം സമ്പാദിക്കാനും സൗകര്യമൊരുക്കുന്ന ഒരു നിക്ഷേപ പദ്ധതിയാണ് റിക്കറിംഗ് ഡിപ്പോസിറ്റ്. ഇന്ത്യയിലെ മിക്ക ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും 6 മാസം മുതൽ 10 വർഷം വരെയുള്ള  കാലാവധിയിൽ  റിക്കറിംഗ് ഡിപ്പോസിറ്റ് വാഗ്ദാനം ചെയ്യുന്നു. സാധാരണയായി ഒരു റിക്കറിംഗ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് 5.00% മുതൽ 7.85% വരെയാണ്. സ്ഥിരമായ റിട്ടേൺ നിരക്ക് നൽകുന്ന റിക്കറിംഗ് ഡെപ്പോസിറ്റുകൾ  മ്യൂച്വൽ ഫണ്ട് എസ്‌ഐ‌പികൾക്ക് സമാനമായി പ്രതിമാസ അടിസ്ഥാനത്തിൽ നിക്ഷേപം നടത്താൻ നിക്ഷേപകരെ അനുവദിക്കുകയും ചെയ്യുന്നു. നിക്ഷേപകൻ ഏത് പ്രായ വിഭാഗത്തിൽപ്പെടുന്നു, തിരഞ്ഞെടുക്കുന്ന കാലാവധി തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് ആർ‌ഡികൾക്ക് ബാങ്കുകൾ പലിശ നിരക്ക് നിർണയിക്കുന്നത്. സാധാരണ പൗരന്മാരെ അപേക്ഷിച്ച് മുതിർന്ന പൗരന്മാർക്കാണ് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തിൽ വിവിധ തരത്തിലുള്ള ആർ‌ഡി സ്കീമുകൾ വിവിധ ബാങ്കുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇങ്ങനെ മുതിർന്ന പൗരന്മാർക്ക് 8% ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്ന 3…

        Read More »
      • ഉടന്‍ എത്തുന്നു ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡെയിസ് സെയില്‍; വരുന്നത് വമ്പന്‍ ഓഫറുകളുമായി

        ഉപയോക്താക്കൾ കാത്തിരുന്ന ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്ല്യൻ ഡെയിസ് സെയിൽ ഉടനെ ആരംഭിക്കും. രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് കമ്പനിയാണ് ഫ്ലിപ്കാർട്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും സ്മാർട്ട് ഫോണുകൾക്കും വൻ കിഴിവുകളായിരിക്കും ലഭിക്കുന്നത്. ഔദ്യോഗികമായി ഇതുവരെ വില്പന തീയതി വെളിപ്പെടുത്തിയിട്ടില്ല. ഈ മാസം 13 ന് സെയിൽ ആരംഭിക്കുമെന്നാണ് സൂചന. ഫ്ലിപ്കാർട്ട് സെയിലിൽ പിക്സൽ 6എ, നത്തിങ് ഫോൺ (1) എന്നിവയുൾപ്പെടെയുള്ള 5ജി ഫോണുകൾക്ക് വൻ ഇളവുകളായിരിക്കും ഏർപ്പെടുത്തുക. കൂടാതെ ബിഗ് ബില്യൻ ഡേയ്‌സ് സെയിലിൽ ഗൂഗിൾ പിക്‌സൽ 6 എയ്ക്ക് വൻ കിഴിവ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗൂഗിൾ പിക്‌സൽ 6 എ 27,699 രൂപയ്ക്കാകും ലഭിക്കുക. ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്ന സമയത്ത് 43,999 രൂപയായിരുന്നു ഇതിന്റെ വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റാണ് ഈ തുകയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ഫ്ലിപ്കാർട്ട് വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല. ബാങ്ക് കാർഡുകളെ അടിസ്ഥാനമാക്കിയ ഓഫറാണ് ഇതെന്നും മറ്റു ഓഫറുകളും ഉണ്ടാകാമെന്നും…

        Read More »
      • ദില്ലി സർക്കാറിന് കുരുക്ക് മുറുക്കി ലെഫ്. ​ഗവർണർ; ലോ ഫ്ലോർ ബസ് വാങ്ങിയതിൽ സിബിഐ അന്വേഷണത്തിന് ശുപാർശ

        ദില്ലി: ദില്ലിയിലെ ആം ആദ്മി സർക്കാറിന് കുരുക്ക് മുറുക്കി ലെഫ്റ്റനന്റ് ​ഗവർണർ.  ലോഫ്ലോർ ബസുകൾ വങ്ങിയതിലെ അഴിമതി അന്വേഷിക്കാൻ സിബിഐക്ക് ശുപാർശ. 1000 ലോ ഫ്ളോർ ബസുകൾ വാങ്ങിയതിൽ അഴിമതി ഉണ്ട് എന്ന് നേരത്തെ ഗവർണർക്ക് പരാതി ലഭിച്ചിരുന്നു. മദ്യനയ കേസിൽ ഗവർണറുടെ ശുപാർശയിൽ ആണ് സിബിഐ കേസെടുത്തത്. ഡിടിസിയുടെ 1,000 ലോ ഫ്ലോർ ബസുകൾ വാങ്ങിയതിലെ അഴിമതി അന്വേഷിക്കാൻ സിബിഐക്ക് പരാതി കൈമാറാനുള്ള നിർദ്ദേശത്തിന് ദില്ലി ​ഗവർണർ വി കെ സക്‌സേന അംഗീകാരം നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഡിടിസി മുൻകൂട്ടി നിശ്ചയിച്ച രീതിയിൽ ബസ്സുകൾ ടെൻഡർ ചെയ്യുന്നതിനും വാങ്ങുന്നതിനുമുള്ള കമ്മിറ്റിയുടെ ചെയർമാനായി ഗതാഗത മന്ത്രിയെ നിയമിച്ചതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ടെൻഡറിനായി ഡിഐഎംടിഎസിനെ ബിഡ് മാനേജ്‌മെന്റ് കൺസൾട്ടന്റായി നിയമിച്ചത് അഴിമതിക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും പരാതി അവകാശപ്പെട്ടിരുന്നു. 1,000 ലോ ഫ്ലോർ ബിഎസ്-IV, ബിഎസ്-VI ബസുകൾക്കായുള്ള 2019 ജൂലൈയിലെ സംഭരണ ​​ബിഡിലും ലോ ഫ്ലോർ ബിഎസ്-VI ബസുകളുടെ വാങ്ങലിനും വാർഷിക…

        Read More »
      • ഹോണ്ട അമേസ് വിറ്റഴിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകള്‍

        ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സിഐഎൽ), തങ്ങളുടെ ജനപ്രിയ ഫാമിലി സെഡാനായ ഹോണ്ട അമേസ് മൊത്തം അഞ്ച് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചതായി പ്രഖ്യാപിച്ചു. 2013-ൽ ആദ്യമായി അവതരിപ്പിച്ച് ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഈ നേട്ടം. നിലവിൽ രണ്ടാം തലമുറ പതിപ്പിലുള്ള ഈ കാർ ഇന്ത്യയുടെ എൻട്രി സെഡാൻ സെഗ്‌മെന്റിൽ ശക്തമായ സ്ഥാനമാണ് വഹിക്കുന്നതെന്ന് കമ്പനി പറയുന്നു. കമ്പനിയുടെ ആകെ വിൽപ്പനയുടെ 40 ശതമാനത്തിലധികം വരുന്ന ഏറ്റവും വലിയ വിൽപ്പന മോഡലാണ് അമേസ്. മെയ്ഡ് ഇൻ ഇന്ത്യ അമേസ് ഹോണ്ടയുടെ രാജസ്ഥാനിലെ തപുകര പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുകയും വിവിധ രാജ്യങ്ങളിലെ ആഭ്യന്തര വിപണിയിലും കയറ്റുമതി വിപണിയിലും വിൽക്കുകയും ചെയ്യുന്നു. ടയർ ഒന്ന് നഗര വിപണികളിൽ നിന്നുള്ള മോഡലിന്റെ നിലവിലെ വിൽപ്പന സംഭാവന ഏകദേശം 40 ശതമാനം ആണ്. അതേസമയം ടയർ രണ്ട്, മൂന്ന് നഗരങ്ങളിലെ സംയുക്ത സംഭാവന ഏകദേശം 60 ശതമാനത്തോളം വരും. പെട്രോൾ, ഡീസൽ ഓപ്ഷനുമായാണ് ഹോണ്ട അമേസ് എത്തുന്നത്. പെട്രോൾ എഞ്ചിൻ…

        Read More »
      • ശുഭലക്ഷ്മി പോളിസ്‌റ്റേഴ്സിനെ സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

        മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന് പൂർണ ഉടമസ്ഥതയിലുള്ള റിലയൻസ് പെട്രോളിയം റീട്ടെയിൽ കമ്പനി ശുഭലക്ഷ്മി പോളിസ്റ്റർ കമ്പനിയെയും ശുഭലക്ഷ്മി പോളിടെക്സ് കമ്പനിയെയും ഏറ്റെടുത്തു. യഥാക്രമം 1522 കോടി രൂപയ്ക്കും 70 കോടി രൂപയുമാണ് ഏറ്റെടുക്കലിനായി റിലയൻസ് പെട്രോളിയം റീട്ടെയിൽ ചെലവഴിച്ചത്. ശുഭലക്ഷ്മി പോളിസ്റ്റർ, പോളിടെക്സ് കമ്പനികളുടെ വായ്പാ ദാതാക്കളുടെയും കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടേയും അനുമതിയോടുകൂടി മാത്രമേ ഇടപാട് പൂർത്തിയാവുകയുള്ളൂ. ശുഭലക്ഷ്മി പോളിസ്റ്റർ കമ്പനിക്ക് ഗുജറാത്തിലും ദാദ്ര നഗര് ഹവേലിയിലുമായി രണ്ട് പ്ലാന്റുകൾ ഉണ്ട്. 2.52 ലക്ഷം മെട്രിക് ടണ്ണാണ് കമ്പനിയുടെ വാർഷിക ഉത്പാദനശേഷി. ഗുജറാത്തിൽ തന്നെയാണ് ശുഭലക്ഷ്മി പോളി ടെക്സ് പ്ലാന്റും സ്ഥിതി ചെയ്യുന്നത്. തങ്ങളുടെ പോളിസ്റ്റർ ബിസിനസ് കൂടുതൽ വിപുലീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് റിലയൻസ് ഇൻഡസ്ട്രീസ് ഈ ഏറ്റെടുക്കൽ നടത്തിയിട്ടുള്ളത്. ഈയടുത്തകാലത്ത് പാപ്പരത്ത നടപടികൾ നേരിടുന്ന ജെ ബി എഫ് ഇൻഡസ്ട്രീസിന്റെ പെട്രോകെമിക്കൽ യൂണിറ്റ് ഏറ്റെടുക്കുന്നതിനുള്ള മത്സരത്തിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് പിന്മാറിയിരുന്നു. എന്നാൽ ഇതിന് യാതൊരു കാരണവും ഇതുവരെ…

        Read More »
      • പൊടി പച്ചരിയുടെ കയറ്റുമതി നിരോധിച്ചു, ബസുമതി ഒഴികെയുള്ള അരിക്ക് 20 % കയറ്റുമതി ചുങ്കം

        ദില്ലി: ഭക്ഷ്യക്ഷാമവും വിലക്കയറ്റവും നേരിടാൻ കൂടുതല്‍ നടപടികളുമായി കേന്ദ്രസർക്കാർ.  പൊടി പച്ചരി കയറ്റുമതിക്ക് ഇന്നുമുതല്‍ സർക്കാർ നിരോധനം ഏര്‍പ്പെടുത്തി. ബസുമതി ഒഴികെയുള്ള അരിക്ക് ഏര്‍പ്പെടുത്തിയ 20 ശതമാനം കയറ്റുമതി ചുങ്കവും ഇന്ന് നിലവില്‍ വരും. വിലക്കയറ്റം ഉയർത്തി   പ്രതിപക്ഷം    വിമർശനം  ശക്തമാക്കുന്നതിനിടെയാണ് സർക്കാരിന്‍റെ  നടപടികള്‍. ബംഗ്ലാദേശ് ഇറക്കുമതി ചുങ്കം  വെട്ടികുറച്ചതോടെ ഇന്ത്യയില്‍ ഒരാഴ്ചക്കുള്ളില്‍ അരി വില അഞ്ച് ശതമാനത്തോളം കൂടിയിരുന്നു. ഇതോടൊപ്പം കഴിഞ്ഞ വ‍ർഷത്തെ അപേക്ഷിച്ച് ഇത്തവണ ഖാരിഫ് സീസണില്‍ അരി ഉത്പാദനം കുറയുമെന്ന റിപ്പോര്‍ട്ട് , യുക്രൈൻ റഷ്യ യുദ്ധം  ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്രസർക്കാരിന്‍റെ വിപണിയിലെ നടപടികള്‍. പൊടി പച്ചരിയുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം ഇന്ന് നിലവില്‍ വരും. എന്നാല്‍ നേരത്തെ കരാർ ആക്കിയവർക്ക് സെപ്റ്റംബർ പതിന‌ഞ്ച് വരെ കയറ്റുമതി നടത്താന്‍ ഇളവുണ്ട്. നിയന്ത്രണം ഇന്ത്യയില്‍ അരി ലഭ്യതയുടെ വര്‍ധിപ്പിക്കും. എന്നാല്‍ പൊടി പച്ചരിയെ ആശ്രയിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്. ഗോതമ്പ്, പഞ്ചസാര എന്നിവയുടെ കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവന്നതിന്…

        Read More »
      • ഓണവിപണിയിൽ സ്വർണവില കുതിച്ചുയർന്നു

        തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുത്തനെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ ഇടിവുണ്ടായി. ഇന്ന് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില 37320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 25 രൂപ ഉയർന്നു.ഇന്നലെ 50 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4665 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 20 രൂപയാണ് ഉയർന്നത്. ഇന്നലെ 40 രൂപയാണ് കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3855 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 60 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

        Read More »
      • 5 ജി പ്രഖ്യാപനം, എയർടെല്ലിന്റെ ഓഹരി ഉയർന്നു

        മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ ആരംഭിച്ചു. ഇന്നലെ വിപണിയിൽ കനത്ത  നഷ്ടമാണ് നേരിട്ടത്. ബിഎസ്ഇ സെൻസെക്‌സ് സൂചിക 550.73 പോയിന്റ് ഉയർന്ന് 59, 579.64ലും നിഫ്റ്റി 156.1 പോയിന്റ് ഉയർന്ന് 17,780.50ലുമാണ് വ്യാപാരം ആരംഭിച്ചത്. ബുധനാഴ്ച, രണ്ട് ഇക്വിറ്റി ബെഞ്ച്മാർക്കുകളും തുടർച്ചയായ രണ്ടാം സെഷനിൽ ഇടിഞ്ഞിരുന്നു. കമ്പനിയുടെ സിഇഒ 5ജി റോൾ ഔട്ട് പ്ലാനുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ഭാരതി എയർടെല്ലിന്റെ ഓഹരികൾ ആദ്യ വ്യാപാരത്തിൽ നേട്ടമുണ്ടാക്കി. ബിഎസ്ഇ ആദ്യ വ്യാപാരത്തിൽ കമ്പനിയുടെ ഓഹരി രണ്ട് ശതമാനത്തിലധികം ഉയർന്ന് 770.50 രൂപയായി. ഭാരതി എയർടെൽ സിഇഒ ഗോപാൽ വിറ്റൽ ഒരു മാസത്തിനുള്ളിൽ 5 ജി സേവനങ്ങൾ ആരംഭിക്കാൻ കമ്പനി പദ്ധതിയിടുകയാണെന്നും ഡിസംബറോടെ എയർടെല്ലിന് കവറേജ് ലഭിക്കുമെന്നും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് നിരക്ക് ഉയർന്നത്. ഓഹരികളിൽ, ഏഷ്യൻ പെയിന്റ്‌സ്, ബിപിസിഎൽ, ടെക് മഹീന്ദ്ര ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ കോൾ ഇന്ത്യ, എസ്‌ബിഐ ലൈഫ്, ഒഎൻജിസി എന്നിവ ആദ്യ വ്യാപാരത്തിൽ ഏറ്റവും കൂടുതൽ ഇടിഞ്ഞു.…

        Read More »
      Back to top button
      error: