BusinessTRENDING

ആഗോളതലത്തിൽലേക്ക് റുപെ കാർഡുകൾ; വിദേശയാത്രയ്ക്കിടെയുള്ള പണമിടപാടുകൾക്ക് ഉപയോ​ഗിക്കാം, പുതിയ തീരുമാനവുമായി ആർബിഐ

ദില്ലി: ആഗോളതലത്തിൽ റുപേ ക്രെഡിറ്റ് കാർഡുകളുടെ വ്യാപനവും സ്വീകാര്യതയും വർദ്ധിപ്പിക്കാനുള്ള നീക്കവുമായി റിസർവ്വ് ബാങ്ക്. വിദേശരാജ്യങ്ങളിൽ കാർഡ് ഉപയോഗിച്ച് പണമിടമാടുകൾ നടത്താനാണ് ആർബിഐ അനുമതി നൽകിയത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ബാങ്കുകൾ മുഖേന റുപേ പ്രീപെയ്ഡ് ഫോറെക്സ് കാർഡുകൾ അനുവദിക്കും. കൂടാതെ, റുപേ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡുകൾ വിദേശ അധികാരപരിധിയിൽ ഉപയോഗിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തെ വായ്പാ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആർബിഐ ഗവർണർ ശക്തികാന്താദാസ് ആണ് ഇക്കാര്യം അറിയിച്ചത്.

വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്കുള്ള പേയ്‌മെന്റ് ഓപ്ഷനുകൾ വിപുലീകരിക്കും.ഇതിന്റെ ഭാഗമായി എ.ടി.എമ്മുകളിലും പി.ഒ.എസ് മെഷീനുകളിലും ഓൺലൈൻ ഇടപാടിനും റുപേ പ്രീപെയ്ഡ് ഫോറെക്സ് കാർഡുകൾ അനുവദിക്കാൻ ആർബിഐ, ഇന്ത്യയിലെ ബാങ്കുകൾക്ക് നിർദ്ദേശവും നൽകി.

ഈ നടപടികൾ റുപേ കാർഡുകളുടെ ആഗോള തലത്തിലുള്ള സ്വീകാര്യത വർധിപ്പിക്കുമെന്ന് ആർ ബി ഐ ഗവർണർ ശക്തികാന്തദാസ് പറഞ്ഞു. മാത്രമല്ല ഇന്ത്യയ്ക്ക് നിലവിൽ മറ്റു വിദേശ രാജ്യങ്ങളുമായി അന്താരാഷ്ട്ര കാർഡ് സ്കീമുകളിലൂടെയും, വിദേശ പങ്കാളികളുമായുള്ള ഉഭയകക്ഷി കരാറുകളിലൂടെയും. ഇന്ത്യൻ ബാങ്കുകളുടെ റുപേ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് ആഗോള തലത്തിൽ സ്വീകാര്യത നേടാൻ കാരണമായിട്ടുണ്ട്.

അതേസമയം തുടർച്ചയായ രണ്ടാം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. 6.50 ശതമാനത്തിൽതന്നെയാണ് റിപ്പോ നിരക്ക്. നടപ്പ് സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം 6.5 ശതമാനത്തിൽ നിലനിർത്തിയിട്ടുണ്ട്.. സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25% ആയി തുടരും. മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 6.75 ശതമാനത്തിൽ തന്നെ തുടരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ പണനയ യോഗമാണ് അവസാനിച്ചത്

Back to top button
error: