Business
-
പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോള്‍ 13ല്‍ നിന്ന് 3 ആയി; ഡീസല്‍ നികുതി പൂജ്യം; റീട്ടെയ്ല്‍ വില്‍പനയില്‍ വിലക്കുറവുണ്ടായേക്കും; ഗതാഗത ചെലവ് കുറയ്ക്കും, സാധനങ്ങളുടെ വില കുറയും
ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കേന്ദ്രം വെട്ടിക്കുറച്ചു. പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 13 രൂപയില്‍ നിന്ന് 3 രൂപയായും, ഡീസലിന്റേത് മുന്‍പത്തെ 10 രൂപയില്‍ നിന്ന് പൂജ്യമായും കുറച്ചു. കുറഞ്ഞ എക്‌സൈസ് നിരക്കിന്റെ ഗുണഫലങ്ങള്‍ ഉടന്‍ തന്നെ ഉപഭോക്താക്കളിലേക്ക് എത്തിയേക്കാം. എന്നിരുന്നാലും, ഇന്ധനത്തിന്റെ റീട്ടെയില്‍ നിരക്കുകള്‍ കുറയ്ക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല, കൂടാതെ ഈ കുറവ് കേന്ദ്രത്തിന് എത്രത്തോളം ചിലവ് വരുത്തുമെന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല. പെട്രോള്‍, ഡീസല്‍ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത് നിങ്ങളെ സംബന്ധിച്ചിടത്തോളം എന്താണ് അര്‍ത്ഥമാക്കുന്നത്? പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുക എന്നതിനര്‍ത്ഥം വില്‍ക്കുന്ന ഓരോ ലിറ്റര്‍ ഇന്ധനത്തിനും സര്‍ക്കാര്‍ കുറഞ്ഞ നികുതിയാണ് ഈടാക്കുന്നത് എന്നാണ്. ഇത് ഇന്ധനത്തിന്റെ അടിസ്ഥാന വിലയെ നേരിട്ട് കുറയ്ക്കുന്നു. റീട്ടെയില്‍ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, ഇന്ധന വിലകള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നികുതി ഘടകങ്ങളുമായി അടുത്ത ബന്ധമുള്ളതിനാല്‍, ഇത് സാധാരണയായി ഇന്ധന പമ്പുകളില്‍ ഉടന്‍ തന്നെ വില കുറയാന്‍ കാരണമാകുന്നു.…
Read More » -
പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് നയാര!! പെട്രോളിന് ഒറ്റയടിക്ക് കൂട്ടിയത് 5.30 രൂപ, ഡീസലിന് 3 രൂപ
ന്യൂഡൽഹി: ക്രൂഡ് ഓയിൽ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി. ഒറ്റയടിക്ക് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര. അതേസമയം ആഭ്യന്തര ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തി ഗുജറാത്തിലെ വാഡിനാർ റിഫൈനറിയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ കമ്പനി തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് വില വർധനവ്. രാജ്യത്തുടനീളം കമ്പനിക്ക് 6660 ഔട്ട്ലെറ്റുകളാണ് ഉള്ളത്. മറ്റ് കമ്പനികൾ ഇന്ധന വില കൂട്ടിയിട്ടില്ല. അതേസമയം ഇറാൻ- യുഎസ് സംഘർഷത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയെത്തുടർന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഹൈദരാബാദിൽ ലിറ്ററിന് 107.46 രൂപ എന്ന ഏറ്റവും ഉയർന്ന പെട്രോൾ വില രേഖപ്പെടുത്തി. മുംബൈ, കൊൽക്കത്ത എന്നിവയും ലിറ്ററിന് നൂറ് രൂപയ്ക്ക് മുകളിലും, ഹൈദരാബാദിലെ ഡീസൽ വില ലിറ്ററിന് 95.70 രൂപയിലും എത്തിയിട്ടുണ്ട്.
Read More » -
ഇന്ധന ലഭ്യതയുടെ കാര്യത്തിൽ യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ; ‘ഊർജ്ജ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്; കൂടുതൽ ഇന്ധന കപ്പലുകൾ ഉടനെത്തും‘
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ഇന്ധന ലഭ്യത സംബന്ധിച്ച് യാതൊരു വിധ ആശങ്കയും ഉദിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് ഊർജ്ജസുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി നേരിടുന്നില്ലെന്നും കൂടുതൽ ഇന്ധനകപ്പലുകൾ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും കേന്ദ്രസർക്കാർ ബുധനാഴ്ച അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ രാഷ്ട്രീയപാർട്ടികൾക്ക് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച ഉറപ്പും നൽകി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടാകാനിടയുള്ള നയതന്ത്രവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് കേന്ദ്ര സർക്കാർ വിശദീകരണം നൽകി. ഇന്ധന ലഭ്യതയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മേഖലകളിൽ അസ്ഥിരതകളുണ്ടെങ്കിലും പെട്രോളിയം ഉത്പന്നങ്ങളുടെയും എൽപിജിയുടെയും ആവശ്യാനുസരണമുള്ള വിതരണം തുടരുന്നതായും സർക്കാർ അറിയിച്ചു. മാത്രമല്ല, ഇന്ധനം വഹിച്ചുകൊണ്ട് കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യമായ നടപടികൾ പുരോഗമിക്കുന്നതായി സർക്കാർ അറിയിച്ചത്. അതേസമയം, ഈ വിഷയത്തെക്കുറിച്ച് വിശദീകരണം നൽകുന്നതിന് പകരം ലോക്സഭയിലും രാജ്യസഭയിലും…
Read More » -
വീഴ്ചയിൽ നിന്നും കരകയറി സ്വർണ്ണ വില മുകളിലേയ്ക്ക്; ഇന്ന് പവന് 2,760 വർദ്ധിച്ചു
തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നുമെന്ന പ്രചരണങ്ങൾക്കു പിന്നാരെ സ്വർണ്ണ വില ഉയിർത്തെഴുന്നേൽക്കുകയാണ്. ഇതുവരെ വലിയ മുന്നേറ്റമൊന്നുമില്ലാതിരുന്ന വിലയാണ് ഇപ്പോൾ മുകളിലേയ്ക്ക് ഉയരുന്നത്. കഴിഞ്ഞദിവസങ്ങളിലെ താൽക്കാലിക വീഴ്ചയിൽ നിന്ന് രാജ്യാന്തര വിപണിയിലും കേരളത്തിലും വില ഇന്നും കുതിച്ചുകയറി. കേരളത്തിൽ ഇന്നു രാവിലെ വില ഗ്രാമിന് 345 രൂപ ഉയർന്ന് 13,445 രൂപയായി. പവന് 2760 രൂപ വർധിച്ച് 1,07,560 രൂപയിലുമെത്തി. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പവൻവില 99,480 രൂപയിലേക്ക് ഇടിഞ്ഞെങ്കിലും അത് നീണ്ടുനിന്നില്ല. അന്നുതന്നെ വില വീണ്ടും ഒരുലക്ഷം രൂപയ്ക്ക് മുകളിലെത്തിയിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ ഉടനെയുണ്ടാകുമെന്ന സൂചനകൾ പുറത്തുവന്നതോടെ എണ്ണവിലയിലും പ്രകടമായ മാറ്റങ്ങൾ വന്നുതുടങ്ങി. രാജ്യാന്തര എണ്ണവില ബാരലിന് 100 ഡോളറിന് താഴെയെത്തി. യൂറോ, യെൻ, പൗണ്ട് തുടങ്ങി 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.15% താഴ്ന്ന് 99.29 ആയി. എണ്ണയും ഡോളറും വീണത് അനുകൂലമാക്കിയാണ് സ്വർണക്കുതിപ്പ്. സ്വർണം അഥവാ ഗോൾഡ് ഇടിഎഫ് ‘സുരക്ഷിത…
Read More » -
‘ഇറാൻ അമേരിക്കയ്ക്ക് ഒരു അമൂല്യ സമ്മാനം തന്നു; എണ്ണയും പ്രകൃതി വാതകവുമായി ബന്ധപ്പെട്ടതാണത്; അതെ ഹൊർമൂസുമായി ബന്ധമുള്ളത്’- ട്രംപ്
വാഷിംഗ്ടൺ: യുഎസ്-ഇറാൻ- ഇസ്രായേൽ ആക്രമണങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുന്ന നിർണായക ജലപാതയായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാൻ അമേരിക്കയ്ക്ക് “വലിയ തുകയുടെ” ഒരു “സമ്മാനം” നൽകിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ആഗോള എണ്ണ, വാതക വിലകൾ കുതിച്ചുയരാൻ കാരണമായ ഈ സമ്മാനം ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ടതല്ലെന്നും “എണ്ണ, വാതക” വുമായി ബന്ധപ്പെട്ടതാണെന്നും യുഎസ്റ പ്രസിഡന്റ് പറഞ്ഞു . അതേസമയം, അത് എന്താണെന്ന് അദ്ദേഹം കൃത്യമായി വ്യക്തമാക്കിയിട്ടില്ല. ഇറാനിലെ വൈദ്യുത നിലയങ്ങളെ ആക്രമിക്കുമെന്ന ഭീഷണി അമേരിക്കൻ പ്രസിഡന്റ് അഞ്ച് ദിവസത്തേക്ക് മാറ്റിവച്ച്, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിനായി ഇറാനുമായുള്ള ചർച്ചകളുടെ മേശയിലേക്ക് മടങ്ങാൻ തീരുമാനിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനിടെയാണ് ഇത്തരമൊരു നീഗൂഢ പരാമർശം ട്രംപ് നടത്തിയത്. “ഇന്നലെ അവർ അത്ഭുതകരമായ ഒരു കാര്യം ചെയ്തു, യഥാർത്ഥത്തിൽ. അവർ ഞങ്ങൾക്ക് ഒരു സമ്മാനം തന്നു, സമ്മാനം ഇന്ന് എത്തി. അത് വളരെ വലിയ ഒരു സമ്മാനമായിരുന്നു, വളരെ വലിയ തുക വിലമതിക്കുന്നതായിരുന്നു. ആ…
Read More » -
ഇന്ത്യയ്ക്ക് എണ്ണ നല്കാമെന്ന് ഇറാൻ; നിരവധി നിബന്ധനകളും വച്ചിട്ടുണ്ട്; തീരുമാനത്തിലെത്താനാവാതെ കമ്പനികൾ
ടെഹ്റാൻ: യുഎസ്- ഇസ്രയേല്‍ യുദ്ധത്തെത്തുടര്‍ന്നുണ്ടായ ആഗോള ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ഇറാനു മേലുള്ള ഉപരോധത്തില്‍ അമേരിക്ക താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചതോടെ, ഇന്ത്യയ്ക്ക് എണ്ണ വാഗ്ദാനം ചെയ്ത് ഇറാന്‍. എന്നാല്‍ വിപണിയിലെ അടിസ്ഥാന വിലയേക്കാള്‍ വലിയൊരു തുക അധികമായി (പ്രീമിയം) നല്‍കിയാല്‍ മാത്രമേ എണ്ണ നല്‍കൂ എന്നാണ് ഇറാന്റെ നിലപാട്. നാല് ആഴ്ച പിന്നിട്ട ഇറാന്‍- ഇസ്രയേല്‍ യുദ്ധം മൂലം ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസപ്പെട്ടത് ഇന്ത്യയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അയല്‍രാജ്യം കൂടിയായ ഇറാനില്‍ നിന്ന് എണ്ണയും പാചകവാതകവും വേഗത്തില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ ബ്രെന്റ് ക്രൂഡ് വിലയേക്കാള്‍ ബാരലിന് 6 മുതല്‍ 8 ഡോളര്‍ വരെ അധികം നല്‍കണമെന്നാണ് ഇറാന്റെ ആവശ്യം. പണം നല്‍കാന്‍ ഡോളറിന് പുറമെ ഇന്ത്യന്‍ രൂപയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടം നല്‍കിയ 30 ദിവസത്തെ ഇളവ് പ്രകാരം മാര്‍ച്ച് 20-നോ അതിനുമുമ്പോ കപ്പലുകളില്‍ കയറ്റിയ…
Read More » -
ഇറാൻ ഡേർട്ടി ബോംബ് പ്രയോഗിക്കാനുള്ള സാധ്യത ചൂണ്ടിയുള്ള രഹസ്യാന്വേഷണ വിവരം; യുഎസ് ആശങ്കയിൽ
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ, ഇറാൻ ഡേർട്ടി ബോംബ് പ്രയോഗിക്കാൻ തുനിഞ്ഞേക്കാമെന്ന സാധ്യത ഇന്റലിജൻസ് വൃത്തങ്ങൾ മുന്നോട്ട് വച്ചത് യുഎസിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ആണവ മേഖലയുമായി ബന്ധപ്പെട്ട് വികസിപ്പിക്കുന്ന ആയുധമാണ് ഡേർട്ടി ബോംബ്, എന്നാൽ ആണവായുധമല്ല. ഡൈനാമിറ്റ് പോലുള്ള സ്ഫോടകവസ്തുക്കളിലേക്ക് ആണവ വികിരണ ശേഷിയുള്ള പൗഡറുകളോ തരികളോ കലർത്തുന്നതാണ് ഡേർട്ടി ബോംബ്. ഈ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോൾ സ്ഫോടനത്തിനൊപ്പം ആണവ വികിരണശേഷിയുള്ള വസ്തുക്കളും സമീപപ്രദേശങ്ങളിലേക്ക് തെറിക്കും. ഈ സ്ഥലങ്ങൾ ആണവ മാലിന്യ സ്ഥലങ്ങളായി മാറും. ഒരു ആണവബോംബ് (ഹിരോഷിമയിലും നാഗസാക്കിയിലും വീണതുപോലുള്ളവ) കുറഞ്ഞ സമയത്തിൽ അതീവ വിനാശകരമായ സ്ഫോടനവും വികിരണങ്ങളുമുണ്ടാക്കുന്നു. എന്നാൽ ഡേർട്ടി ബോംബിൽ ഇത്തരം സ്ഫോടനമില്ല. സാധാരണ ഒരു ബോംബ് തന്നെയാണ് ഇത്. അതിനാൽ തന്നെ സ്ഫോടനത്തിൽ ഉയർന്ന അളവിൽ ആളുകൾ കൊല്ലപ്പെടുകയുമില്ല.പിന്നെന്താണ് ഡേർട്ടി ബോംബ് ഇത്ര കുപ്രസിദ്ധമാക്കുന്നത്. ഉത്തരം ആണവമാലിന്യത്തിന്റെ വിതരണം എന്നതാണ്. ഡേർട്ടി ബോംബ് ഒരു നഗരത്തിൽ വീണാൽ ആ നഗരത്തിലെ പല മേഖലകളിലേക്ക് ആണവമാലിന്യം കടന്നു ചെല്ലും. പെട്ടെന്ന്…
Read More » -
തുടർച്ചയായ ഇറാൻ ആക്രമണങ്ങൾ, ക്ഷമ നശിച്ചു; യുദ്ധത്തിനൊരുങ്ങി സൗദിയും യുഎഇയും
ദുബായ്: ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളിൽ രോഷം പൂണ്ട് ഗൾഫ് രാഷ്ട്രങ്ങൾ. ഇതുവരെ നിലനിർത്തിപോന്ന സംയമന രീതി ഇനി തുടരില്ലയെന്നാണ് യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കുന്നത്. ആക്രമണങ്ങളിൽ നിന്നും ഇറാൻ പിന്മാറാത്തതിനാൽ തങ്ങൾ നിലപാട് പുനഃപരിശോധിക്കാൻ തുടങ്ങിയിരിക്കുന്നത്. നിലവിൽ, സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സും ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ പങ്കുചേരാനുള്ള തീരുമാനത്തിന്റെ വക്കിലാണ്. സൈനിക നടപടിയായാലും സാമ്പത്തിക സമ്മർദ്ദമായാലും പോരാട്ടത്തിൽ എത്രത്തോളം ഇടപെടണമെന്ന് അവർ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്ന് വാൾ സ്ട്രീറ്റ് ജേണൽ (WSJ) റിപ്പോർട്ട് ചെയ്തു. ഇറാനെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കുന്നതിൽ മുമ്പ് വിമുഖത കാണിച്ച സൗദി അറേബ്യ, കിംഗ് ഫഹദ് വ്യോമതാവളത്തിലേക്ക് യുഎസ് സൈന്യത്തിന് പ്രവേശനം നൽകാൻ സമ്മതിച്ചു. അതേസമയം, യുഎഇ തങ്ങളുടെ സാമ്പത്തിക സംവിധാനത്തിലുള്ള കോടിക്കണക്കിന് ഡോളറിന്റെ ഇറാനിയൻ ആസ്തികൾ മരവിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്ന് WSJ റിപ്പോർട്ട് പറയുന്നു. പണപ്പെരുപ്പവും യുദ്ധവും മൂലം ടെഹ്‌റാൻ ബുദ്ധിമുട്ടുന്നതിനാൽ ഈ നീക്കം അതിന്റെ…
Read More » -
യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ് വേദിയൊരുക്കും; നിരന്ത നയതന്ത്ര ഇടപെടലുകളുമായ് പാകിസ്താൻ, തുർക്കി, ഈജിപ്ത്
ഇസ്‍ലാമാബാദ്: യുഎസ്-ഇറാൻ സംഘർഷം പരിഹരിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ പാകിസ്താൻ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്ച തന്നെ ഇസ്‍ലാമാബാദിൽ ഇരുരാജ്യങ്ങളിലെയും ഉന്നത പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടന്നേക്കുമെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഊർജ്ജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണം താൽക്കാലികമായി നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ പുതിയ നീക്കം. ഇറാനുമായി നടത്തിയ ചർച്ചകൾ ഫലപ്രദമാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. പാകിസ്താൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങൾ തിരശ്ശീലയ്ക്ക് പിന്നിൽ നടത്തുന്ന നയതന്ത്ര ഇടപെടലുകളാണ് ഇരുപക്ഷത്തെയും ചർച്ചാ മേശയിലെത്തിക്കാൻ വഴിയൊരുക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് വാഷിംഗ്ടണിനെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുത്തേക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.
Read More »
