എന്നാലും എന്റെ സൗദി : സ്വദേശിവൽക്കരണം സജീവമാക്കി സൗദി : പല മേഖലകളിലും ഇനി പ്രവാസികൾ വേണ്ട: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് കനത്ത തിരിച്ചടി : തൊഴിൽ തേടിയെത്തുന്നവർക്കും ബുദ്ധിമുട്ടേറും

സൗദി അറേബ്യ : ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ലക്ഷക്കണക്കിന് തൊഴിൽ തേടുന്നവർക്ക് കനത്ത ആഘാതമായി സൗദിയിൽ സ്വദേശിവൽക്കരണം സജീവമാക്കുന്നു.
സൗദിയില്‍ ജനറല്‍ മാനേജര്‍ പ്രൊഫഷനുകളില്‍ പ്രവാസികൾക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ജോലി തേടി സൗദിയിലേക്ക് പോകാൻ ഒരുങ്ങുന്നവർക്കും അവിടെയുള്ളവർക്കും കനത്ത തിരിച്ചടിയാണ്.
സെയില്‍സ് റെപ്രസന്റേറ്റീവ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, പര്‍ച്ചേസിംഗ് മാനേജര്‍ മേഖലകളിലും ഇനി സൗദി സ്വദേശികൾ മാത്രം മതിയെന്നാണ് പുതിയ തീരുമാനം.
ഈ പ്രൊഫഷനുകള്‍ സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി. മാനവവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്ഫോം പ്രവാസി തൊഴിലാളികളുടെ ചില പ്രൊഫഷനുകള്‍ മാറ്റുന്ന സേവനം നിര്‍ത്തിവെച്ചു. ജനറല്‍ മാനേജര്‍, സെയില്‍സ് റെപ്രസന്റേറ്റീവ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, പര്‍ച്ചേസിംഗ് മാനേജര്‍ എന്നിവ അടക്കമുള്ള പ്രൊഫഷനുകളിലാണ് വിദേശികള്‍ ജോലി ചെയ്യുന്നത് വിലക്കുന്നതെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നു.
ഈ പ്രൊഫഷനുകളിലുള്ള വിദേശ ജീവനക്കാരുടെ പ്രൊഫഷനുകള്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഖിവാ പ്ലാറ്റ്‌ഫോമില്‍ പ്രത്യേക അറിയിപ്പ് പ്രത്യക്ഷപ്പെടുന്നുണ്ട്.
ക്ഷമിക്കണം, ജീവനക്കാരന്റെ നിലവിലെ പ്രൊഫഷന്‍ മാറ്റാന്‍ കഴിയില്ല എന്ന അറിയിപ്പാണ് പ്രത്യക്ഷപ്പെടുന്നത്. ഈ സന്ദേശം ദൃശ്യമാകുമ്പോള്‍, ആ പ്രൊഫഷനില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാനോ അതിലേക്ക് മാറാനോ കഴിയില്ലെന്ന് പ്ലാറ്റ്ഫോം വ്യക്തമാക്കി.
പ്രവാസികള്‍ക്കുള്ള രേഖകളില്‍ നിന്ന് ജനറല്‍ മാനേജര്‍ പ്രൊഫഷന്‍ ഖിവാ പ്ലാറ്റ്ഫോം നീക്കം ചെയ്തു. ഈ പ്രൊഫഷന്‍ സൗദി പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി പ്ലാറ്റ്‌ഫോം വ്യക്തമാക്കി. ജനറല്‍ മാനേജര്‍ പ്രൊഫഷനിലുള്ള പ്രവാസികളുടെ പ്രൊഫഷന്‍ സി.ഇ.ഒ, ബോര്‍ഡ് ചെയര്‍മാന്‍ പോലുള്ള മറ്റ് പ്രൊഫഷനുകളിലേക്ക് മാറ്റാന്‍ കഴിയുമെന്ന് പ്ലാറ്റ്‌ഫോം വിശദീകരിച്ചു. ഇതിന് ജീവനക്കാരനെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനില്‍ അതേ പ്രൊഫഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും സ്ഥാപനത്തില്‍ അതേ പ്രൊഫഷനുള്ള മറ്റ് ജീവനക്കാര്‍ ഉണ്ടാകാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
സൗദി പൗരന്മാര്‍ക്ക് ഉത്തേജകവും ഉല്‍പ്പാദനപരവുമായ തൊഴിലവസരങ്ങള്‍ നല്‍കാനും പ്രത്യേക മേഖലകളിലെ സൗദിവല്‍ക്കരണം വര്‍ധിപ്പിക്കാനുമായി മാര്‍ക്കറ്റിംഗ്, സെയില്‍സ് പ്രൊഫഷനുകളിലെ സൗദിവല്‍ക്കരണ അനുപാതം ഉയര്‍ത്താന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അടുത്തിടെ തീരുമാനിച്ചിരുന്നു. സ്വകാര്യ മേഖലയിലെ മാര്‍ക്കറ്റിംഗ് പ്രൊഫഷനുകളില്‍ സൗദിവല്‍ക്കരണ നിരക്ക് 60 ശതമാനമായി ഉയര്‍ത്താന്‍ ആദ്യ തീരുമാനം വ്യവസ്ഥ ചെയ്യുന്നു. മാര്‍ക്കറ്റിംഗ് പ്രൊഫഷനുകളില്‍ മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമാണ്. മാര്‍ക്കറ്റിംഗ് പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ കുറഞ്ഞ വേതനം 5,500 റിയാലായി നിശ്ചയിച്ചിട്ടുമുണ്ട്.
സൗദിവല്‍ക്കരണം ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന തൊഴിലുകളില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍, അഡ്വര്‍ട്ടൈസിംഗ് ഏജന്റ്, അഡ്വര്‍ട്ടൈസിംഗ് മാനേജര്‍, ഗ്രാഫിക് ഡിസൈനര്‍, അഡ്വര്‍ട്ടൈസിംഗ് ഡിസൈനര്‍, പബ്ലിക് റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ്, അഡ്വര്‍ട്ടൈസിംഗ് സ്‌പെഷ്യലിസ്റ്റ്, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, പബ്ലിക് റിലേഷന്‍സ് മാനേജര്‍, ഫോട്ടോഗ്രാഫര്‍ എന്നിവ ഉള്‍പ്പെടുന്നു. ജനുവരി 19 ന് പ്രഖ്യാപിച്ച തീരുമാനം മൂന്ന് മാസത്തിന് ശേഷം നടപ്പാക്കും. തയ്യാറെടുപ്പ് നടത്താനും നിശ്ചിത ശതമാനം സൗദിവല്‍ക്കരണം പാലിക്കാനും സ്ഥാപനങ്ങള്‍ക്ക് മതിയായ സമയം നല്‍കും.
സൗദിവല്‍ക്കരണം 60 ശതമാനമായി ഉയര്‍ത്താനുള്ള രണ്ടാമത്തെ തീരുമാനം സെയില്‍സ് പ്രൊഫഷനുകളില്‍ മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ബാധകമാണ്. സെയില്‍സ് മാനേജര്‍, റീട്ടെയില്‍ സെയില്‍സ് റെപ്രസന്റേറ്റീവ്, ഹോള്‍സെയില്‍ സെയില്‍സ് റെപ്രസന്റേറ്റീവ്, സെയില്‍സ് റെപ്രസന്റേറ്റീവ്, ഐ.ടി, കമ്മ്യൂണിക്കേഷന്‍സ് ഉപകരണ സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, സെയില്‍സ് സ്‌പെഷ്യലിസ്റ്റ്, ഗുഡ്‌സ് ബ്രോക്കര്‍ എന്നിവയാണ് സൗദിവല്‍ക്കരണം 60 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന പ്രൊഫഷനുകള്‍.






