BusinessTRENDING

വായ്പ എടുക്കുന്നത് വനിതയാണോ? ആനുകൂല്യങ്ങൾ അനവധി

ഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. തൊഴിലിടങ്ങളിൽ പോലും ഇപ്പോൾ സ്ത്രീകളുടെ പ്രതിനിദ്യം വളരെ കൂടുതലാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ത്രീകളുടെ സ്വത്തുക്കളുടെ കാര്യത്തിലും വര്ധനവുണ്ടായിട്ടുണ്ട്. നിരവധി കാരണങ്ങളാൽ ബാങ്കുകൾ വായ്പ നൽകുമ്പോൾ സ്ത്രീകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഉദാഹരണത്തിന് ഭവന വായ്പ പരിശോധിക്കാം.

ഭവനവായ്പയ്ക്ക് അപേക്ഷിക്കുന്ന സ്ത്രീകൾക്ക് ആദായനികുതി നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കും. സെക്ഷൻ 80 സി പ്രകാരം, വായ്പയെടുക്കുന്നവർക്ക് അവരുടെ ഭവന വായ്പയുടെ പ്രധാന ഘടകത്തിൽ പരമാവധി 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിച്ചേക്കാം

പലിശ സബ്‌സിഡികൾ

വീടിന്റെ ഉടമസ്ഥാവകാശം സ്ത്രീകളിലേക്ക് വരുന്നത് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, പലിശ സബ്‌സിഡികൾ ഉൾപ്പെടുന്ന വിവിധ പദ്ധതികൾ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് പ്രധാന് മന്ത്രി ആവാസ് യോജന, ഇത് പ്രകാരം നിർബന്ധമായും സ്ത്രീ വീടിന്റെ ഉടമയോ സഹ ഉടമയോ ആയിരിക്കണമെന്ന് ആവശ്യപ്പെടുന്നു, അവർക്ക് പരമാവധി 2.67 ലക്ഷം രൂപ വരെ പലിശ സബ്‌സിഡി വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങളിൽ നിന്നോ (ഇഡബ്ല്യുഎസ്) അല്ലെങ്കിൽ താഴ്ന്ന വരുമാന ഗ്രൂപ്പിൽ നിന്നോ (എൽഐജി) വായ്പയെടുക്കുന്ന അവിവാഹിതരായ അല്ലെങ്കിൽ വിധവയായ സ്ത്രീകൾക്ക് 6 ലക്ഷം രൂപ വരെയുള്ള വായ്പകളിൽ 6.5% സബ്‌സിഡിക്ക് അർഹതയുണ്ട്.

Back to top button
error: