BusinessTRENDING

പോസ്റ്റ് ഓഫീസ് സ്‌കീമിൽ നിക്ഷേപിച്ചിട്ടുണ്ടോ? ഇതുവരെ ആധാർ- പാൻ സമർപ്പിച്ചില്ലെ ? അനന്തരഫലങ്ങൾ അറിയാം

സുരക്ഷിതവും നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതുമായ നിക്ഷേപ സ്‌കീമുകളിൽ അംഗമാകാൻ പ്ലാൻ ചെയ്യുമ്പോൾ മനസ്സിൽ ആദ്യം വരുന്ന ഓപ്ഷനുകളിലൊന്നാണ് പോസ്റ്റ് ഓഫീസ് സ്കീമുകൾ. ചെറുകിട സമ്പാദ്യ പദ്ധതികളായ ഇവ ആകർഷകമായ പലിശ നിരക്കുകളുള്ള സുരക്ഷിത നിക്ഷേപ ഓപ്ഷനുകൾ ആണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ചെറുകിട സമ്പാദ്യ പദ്ധതിയിൽ നിക്ഷേപിച്ചവർ 2023 സെപ്തംബർ 30-നകം ആധാർ കാർഡ്, പാൻ കാർഡ് എന്നിവ സമർപ്പിക്കണം. സമയത്തിനകം ആധാർ നൽകിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുന്നതിന് കാരണമായേക്കും. മാർച്ചിൽ ധനമന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയിരുന്നു. നിലവിലുള്ള നിക്ഷേപകർ ആറ് മാസത്തിനുള്ളിൽ ആധാർ ലിങ്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സമയപരിധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് പത്ത് ദിവസം മാത്രമാണ്.

ആധാർ സമർപ്പിക്കാത്തതിന്റെ അനന്തരഫലങ്ങൾ:

1. നിങ്ങളുടെ അക്കൗണ്ട് നിഷ്ക്രിയമാകും.

2. സമ്പാദിച്ച പലിശ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടില്ല.

3. നിങ്ങൾക്ക് പിപിഎഫ് അല്ലെങ്കിൽ സുകന്യ സമൃദ്ധി അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാൻ കഴിയില്ല.

4. കാലാവധി കഴിഞ്ഞാൽ, മെച്യൂരിറ്റി തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടില്ല.

പോസ്റ്റ് ഓഫീസ് സ്കീമുകൾ സെക്ഷൻ 80 സി പ്രകാരം ചില സ്കീമുകൾ നികുതി ഇളവുകൾ പോലും വാഗ്ദാനം ചെയ്യുന്നു. സേവിംഗ്‌സ് അക്കൗണ്ടുകൾ, റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്, ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്, പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട്, സീനിയർ സിറ്റിസൺ സേവിംഗ് സ്‌കീം അക്കൗണ്ട്, പിപിഎഫ് അക്കൗണ്ട്, നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി എന്നിവയുൾപ്പെടെ ഒമ്പത് സേവിംഗ്‌സ് സ്‌കീമുകൾ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ നിക്ഷേപങ്ങൾ സജീവമായി നിലനിർത്താൻ 2023 സെപ്റ്റംബർ 30-നകം നിങ്ങളുടെ ആധാർ സമർപ്പിക്കാൻ മറക്കരുത്.

Back to top button
error: