Business
-
ക്രെഡിറ്റ് കാർഡ് മൊബൈല്‍ റീചാര്‍ജിന് ക്യാഷ് ബാക്കും ഒപ്പം മറ്റ് നിരവധി കിഴിവുകളും
പുതിയ കാലത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാത്തവര്‍ വളരെ വിരളമായിരിക്കും. ഓരോ ദിവസം കഴിയുംതോറും ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി വ്യത്യസ്ത ക്രെഡിറ്റ് കാര്‍ഡുകളും ഇന്ന് നിലവിലുണ്ട്. കൃത്യമായി ഉപയോഗിച്ചാല്‍ വലിയ രീതിയിലുള്ള സാമ്ബത്തിക ലാഭം ക്രെഡിറ്റ് കാര്‍ഡിലൂടെ നേടിയെടുക്കാൻ സാധിക്കും. കാരണം വിപണിയിലെ മത്സരം കാരണം പല ക്രെഡിറ്റ് കാര്‍ഡ് കമ്ബനികളും നിരവധി ഓഫറുകളും കിഴിവുകളും ആണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ആക്സിസ് ബാങ്ക് എയ്സ് ക്രെഡിറ്റ് കാര്‍ഡ് 1. എയ്സ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യുപിഐ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേ വഴി മൊബൈല്‍ റീചാര്‍ജ്, ഡിടിഎച്ച് റീചാര്‍ജ്, ബില്‍ പേയ്‌മെന്റുകള്‍ (ബ്രോഡ്‌ബാൻഡ്, എല്‍പിജി, വൈദ്യുതി, ഗ്യാസ്, വെള്ളം) എന്നിവ ചെയ്യുമ്ബോള്‍ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. 2. സിഗ്ഗി, സൊമാറ്റോ, ഓല എന്നിവയില്‍ നടത്തുന്ന പേയ്‌മെന്റുകള്‍ക്ക് 4 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. 3. സിഗ്ഗി, സൊമാറ്റോ, ഓല എന്നിവയിലെ പേയ്‌മെന്റുകളും മറ്റ്…
Read More » -
വാഹനങ്ങളുടെ ഉൽപ്പാദനച്ചെലവ് വർധിച്ചു; ടാറ്റ മോട്ടോഴ്‌സിന്റെ മുഴുവൻ വാണിജ്യ വാഹന ശ്രേണിയുടെയും വില മൂന്ന് ശതമാനം വരെ വർദ്ധിപ്പിച്ചു, ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ മുഴുവൻ വാണിജ്യ വാഹന ശ്രേണിയുടെയും വില വർദ്ധന പ്രഖ്യാപിച്ചു. 2024 ജനുവരി ഒന്നുമുതൽ വാണിജ്യ വാഹനങ്ങൾക്ക് മൂന്ന് ശതമാനം വരെ വില കൂടുമെന്ന് ആഭ്യന്തര വാഹന നിർമ്മാതാവ് പ്രഖ്യാപിച്ചു. വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളുടെ ആഘാതം നികത്തുന്നതിനാണ് വില വർദ്ധന ആവശ്യമായി വന്നതെന്ന് കമ്പനി പറയുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ യാത്രാ വാഹനങ്ങൾക്ക് അടുത്ത വർഷം ആദ്യ ദിവസം മുതൽ വില കൂടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഉൽപ്പാദനവും പ്രവർത്തനച്ചെലവും വർധിച്ചതാണ് വില വർധനവിന് കാരണമെന്നു കമ്പനി പറയുന്നു. ഇപ്പോൾ ടാറ്റ മോട്ടോഴ്‌സ് വിവിധ ഭാര, ലോഡിംഗ് വിഭാഗങ്ങളിലുള്ള ബസുകളും ട്രക്കുകളും ഉൾപ്പെടെയുള്ള മുഴുവൻ വാണിജ്യ വാഹന ശ്രേണിയുടെയും വിലവർദ്ധന പ്രഖ്യാപിച്ചു. വാഹനങ്ങളുടെ ഉൽപ്പാദനച്ചെലവ് വർധിച്ചതിനെ തുടർന്നാണ് വില വർധിപ്പിക്കേണ്ടി വന്നതെന്ന് ടാറ്റാ മോട്ടോഴ്സ് പറഞ്ഞു. ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹനങ്ങൾക്ക് 2024 ജനുവരി ഒന്നുമുതൽ മൂന്ന് ശതമാനം വരെ വില കൂടും. വർഷാവസാനം ആയോതോടെ കഴിഞ്ഞ…
Read More » -
കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ നേരിടാൻ നിങ്ങാൾ തയ്യാറെടുത്തോ ? അതിനു വേണ്ട ചില ടിപ്പും ചെലവ് നിയന്ത്രിക്കാനുള്ള ഏതാനും ചില പോംവഴികളും നോക്കാം
അടുത്ത കാലത്തായി നമ്മൾ സ്ഥിരമായി വാങ്ങുന്ന സാധനങ്ങളുടെ വില വളരെ വേഗത്തിൽ വർധിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? കുതിച്ചുയരുന്ന പണപ്പെരുപ്പമാണ് നമ്മെ ബാധിക്കുന്നത്. അത്യാവശ്യം സാധനങ്ങൾ വാങ്ങുന്നതിനോ അല്ലെങ്കിൽ ഒന്ന് യാത്ര പോകുന്നതിനോ, സിനിമ കാണുന്നതിനോ വേണ്ടി നേരത്തെ ചെലവായിരുന്നതിനേക്കാൾ കൂടുതൽ പണം പോക്കറ്റിൽ നിന്ന് പോകുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ചെലവ് നിയന്ത്രിക്കാനുള്ള ഏതാനും ചില പോംവഴികൾ നോക്കാം. വീട്ടിൽ പാചകം ചെയ്യുക: പുറത്ത് ഭക്ഷണം കഴിക്കുന്നത് ചിലവേറിയതായിരിക്കും. ഭക്ഷണ ബില്ലിൽ വലിയ കിഴിവ് ലഭിക്കുന്നത് പോലെയാണ് വീട്ടിൽ പാചകം ചെയ്യുന്നത്. കാർപൂളിംഗ്: സുഹൃത്തുക്കളുമൊത്തുള്ള കാർപൂളിംഗ് ആലോചിക്കുക. യാത്രാ ചെലവ് നിയന്ത്രിക്കാം . സ്മാർട്ട് പർച്ചേസിംഗ്: കടയിലെത്തി എന്തെങ്കിലും വാങ്ങുന്നതിന് മുമ്പ്, ചുറ്റും നോക്കുക. ഗുണനിലവാരമുള്ള വില കുറഞ്ഞവ വാങ്ങുന്നതിന് ഇതിലൂടെ സാധിക്കും. ഓഫറുകളിൽ വീഴരുത്: ഓൺലൈനിലോ ഓഫ്‌ലൈനിലോ പ്രലോഭിപ്പിക്കുന്ന ഓഫറുകളെത്തും. നിങ്ങൾക്ക് അത് ആവശ്യമില്ലെങ്കിൽ, അത് വാങ്ങരുത്! ഓഫറുകളുണ്ടെങ്കിലും ആവശ്യമില്ലാത്തവ എന്തിന് വാങ്ങണം? അനാവശ്യ സബ്‌സ്‌ക്രിപ്‌ഷനുകൾ റദ്ദാക്കുക: നിങ്ങൾ എപ്പോഴെങ്കിലും…
Read More » -
മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും മികച്ച ചില ഫിക്സഡ് ഡെപ്പോസിറ്റുകൾ പരിചയപ്പെടാം… 8.25 ശതമാനം വരെ പലിശ
മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷനാണ് ഫിക്സഡ് ഡെപ്പോസിറ്റ്. വിപണിയിലെ അപകട സാധ്യതകൾ താല്പര്യമില്ലാത്ത നിക്ഷേപകർക്ക് സ്ഥിര നിക്ഷേപം നടത്താവുന്നതാണ്. ഡിസംബർ 2-ന് പഞ്ചാബ് & സിന്ധ്, സിഎസ്ബി, ഇന്ഡസ് ഇൻഡ്,ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക് എന്നീ നാല് ബാങ്കുകളും അവരുടെ ഫിക്സഡ് ഡെപ്പോസിറ്റ് നിരക്കുകൾ ഉയർത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം വരെ പലിശ ഈ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നു. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് മുതിർന്ന പൗരന്മാർക്കും സൂപ്പർ സീനിയർ പൗരന്മാർക്കും യഥാക്രമം 0.50 ശതമാനവും 0.15 ശതമാനവും അധിക പലിശ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് നൽകുന്നു. 444 ദിവസത്തെ സ്ഥിര നിക്ഷേപത്തിന്റെ പരമാവധി പലിശ 7.40 ശതമാനമാണ്, മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനം ലഭിക്കും. ഒരു വർഷത്തിൽ താഴെയുള്ള എഫ്ഡിക്ക് മുതിർന്ന പൗരന്മാർക്ക് 6.00 ശതമാനം വരെ പലിശ ലഭിക്കും. ഒരു വർഷത്തെ എഫ്ഡിക്ക് 6.70 ശതമാനം പലിശയും ഒരു വർഷത്തിൽ കൂടുതലുള്ള എഫ്ഡിക്ക്…
Read More » -
അടിപൊളി മാറ്റങ്ങളോടെ മാരുതി സുസുക്കി ജിംനിയുടെ തണ്ടര്‍ ലിമിറ്റഡ് എഡിഷന്‍ വരുന്നു; വിലയും സവിശേഷതകളും ഇങ്ങനെ
മാരുതി സുസുക്കി തങ്ങളുടെ ജിംനി ലൈഫ്‌സ്‌റ്റൈൽ ഓഫ് റോഡ് എസ്‌യുവിക്കായി ഒരു പുതിയ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു. ഇതിന് മാരുതി ജിംനി തണ്ടർ എഡിഷൻ എന്ന് പേരിട്ടു. സെറ്റ, ആൽഫ എന്നീ രണ്ട് വകഭേദങ്ങളിൽ ഈ പ്രത്യേക പതിപ്പ് ലഭ്യമാണ്, ഇതിന്റെ എക്സ്-ഷോറൂം വില 10.74 ലക്ഷം മുതൽ 14.05 ലക്ഷം രൂപ വരെയാണ്. ഈ ലിമിറ്റഡ് എഡിഷനിൽ സ്റ്റാൻഡേർഡ് മോഡലിൽ നിരവധി സൗന്ദര്യവർദ്ധക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫ്രണ്ട് ബമ്പർ, ഒആർവിഎം, ബോണറ്റ്, സൈഡ് ഫെൻഡറുകൾ എന്നിവയിൽ മാരുതി ജിംനി തണ്ടർ എഡിഷനിൽ പ്രത്യേക അലങ്കാരമുണ്ട്. സൈഡ് ഡോർ ക്ലാഡിംഗ്, ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ്, ഡോർ സിൽ ഗാർഡുകൾ, പ്രത്യേക ഗ്രാഫിക്‌സ് എന്നിവ അധിക ആക്‌സസറികളിൽ ഉൾപ്പെടുന്നു. റസ്റ്റിക് ടാൻ ഷെയ്ഡിൽ പ്രത്യേക മാറ്റ് ഫ്ലോറുകളും ഗ്രിപ്പ് കവറുകളുമാണ് അകത്തളത്തിലുള്ളത്. സാധാരണ മോഡലിനെപ്പോലെ, മാരുതി ജിംനി തണ്ടർ എഡിഷനിൽ 1.5 ലിറ്റർ 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്, ഇത്…
Read More » -
പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ തിരിച്ചെത്തിയത് 97.26%; 9,760 കോടി മൂല്യം വരുന്ന നോട്ടുകള്‍ ഇപ്പോഴും ജനങ്ങളുടെ കൈവശമെന്ന് ആർബിഐ
മുംബൈ: വിനിമയത്തില്‍ നിന്ന് പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 97.26 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച അറിയിച്ചു. എന്നാല്‍ ഏതാണ്ട് 9,760 കോടി മൂല്യം വരുന്ന നോട്ടുകള്‍ ഇപ്പോഴും ജനങ്ങളുടെ കൈവശമുണ്ടെന്നും റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മേയ് 19നാണ് 2000 രൂപ നോട്ടുകള്‍ വിനിയമത്തില്‍ നിന്ന് പിന്‍വലിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് പ്രഖ്യാപനം നടത്തിയത്. നോട്ടുകള്‍ പിന്‍വലിച്ചതായി അറിയിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് പ്രഖ്യാപനം നടത്തിയ 2023 മേയ് 19ലെ കണക്കുകള്‍ പ്രകാരം ആകെ 3.56 ലക്ഷം കോടി മൂല്യമുള്ള 2000 രൂപയുടെ നോട്ടുകളാണ് വിനിമയത്തിലുണ്ടായിരുന്നത്. നവംബര്‍ 30നുള്ള കണക്കുകള്‍ പ്രകാരം ഇനി തിരികെയെത്താനുള്ള നോട്ടുകളുടെ മൂല്യം 9760 കോടിയാണെന്ന് റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ വിശദീകരിക്കുന്നു. ഇത് പ്രകാരം നവംബര്‍ 19ന് വിനിമയത്തിലുണ്ടായിരുന്ന ആകെ നോട്ടുകളില്‍ 97.26 ശതമാനവും ബാങ്കിങ് സംവിധാനങ്ങളിലൂടെ തിരികെയെത്തിയിട്ടുണ്ട്. അതേസമയം 2000 രൂപ നോട്ടുകള്‍ക്ക് തുടര്‍ന്നും നിയമപരമായ വിനിമയ പ്രാബല്യമുണ്ടായിരിക്കും…
Read More » -
പെൻഷൻകാർക്ക് ഇനി ശേഷിക്കുന്നത് രണ്ട് ദിവസം മാത്രം; ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ അഞ്ച് വഴികൾ
റിട്ടയർമെന്റിനു ശേഷം വരുമാനം ലഭിക്കുന്നത് അല്ലെങ്കിൽ സമ്പാദ്യമുണ്ടാകുന്നത് മുതിർന്ന പൗരൻമാരെ സംബന്ധിച്ച് വലിയ ആശ്വാസമുള്ള കാര്യമാണ്. റിട്ടയർമെന്റിനു ശേഷമുള്ള സുഖപ്രദമായ ജീവിതം നയിക്കാനുള്ള വരുമാന സ്രോതസ്സാണ് പെൻഷൻ. 60-നും 80-നും ഇടയിൽ പ്രായമുള്ള എല്ലാ പെൻഷൻകാരും പ്രതിമാസ പെൻഷൻ ലഭിക്കുന്നതിന് ജീവൻ പ്രമാൺ പത്രം സമർപ്പിക്കേണ്ടത് നിർബന്ധമാണ്. 2023-ലെ ജീവൻ പ്രമാൺ പത്രം സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്. നവംബർ 30-നകം ജീവൻ പ്രമാൺ പത്രം സമർപ്പിച്ചില്ലെങ്കിൽ പെൻഷൻ വിതരണം മുടങ്ങും. അതേസമയം, അടുത്ത വർഷം ഒക്‌ടോബർ 31-ന് മുമ്പ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മുടങ്ങിയ തുകയ്‌ക്കൊപ്പം പെൻഷൻ പുനരാരംഭിക്കും. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ അഞ്ച് വഴികളുണ്ട്. പെൻഷൻകാർക്ക് ജീവൻ പ്രമാൺ പോർട്ടൽ, പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്, ഫേസ് ഓതെന്റിക്കേഷൻ, നിയുക്ത ഓഫീസർ ഒപ്പ്, ഡോർസ്റ്റെപ്പ് ബാങ്കിംഗ് എന്നിവ വഴി നിക്ഷേപിക്കാം. ഫെയ്‌സ് ഓതന്റിക്കേഷൻ വഴിയോ ഡോർസ്റ്റെപ്പ് ബാങ്കിംഗ് വഴിയോ ലൈഫ് സർട്ടിഫിക്കറ്റുകൾ നിർമ്മിക്കാം. എങ്ങനെ എന്നറിയാം ഘട്ടം 1:…
Read More » -
കോർപ്പറേറ്റുകളിൽ ഏറ്റവും കൂടുതൽ കടമുള്ളത് ആർക്കാണ്? ‘കടത്തിലും ഒന്നാമൻ’ മുകേഷ് അംബാനി തന്നെ; ബാധ്യത ഞെട്ടിക്കുന്നത്!
ഇന്ത്യയിലെ മുൻനിര വ്യവസായികളാണ് രത്തൻ ടാറ്റയും ഗൗതം അദാനിയും മുകേഷ് അംബാനിയും സുനിൽ മിത്തലും. ഇവരുടെ സമ്പാദ്യം ചർച്ചയാവാറുണ്ടെങ്കിലും പലപ്പോഴും ബാധ്യതകൾ ചർച്ച ചെയ്യപ്പെടാറില്ല. കോർപ്പറേറ്റുകളിൽ ഏറ്റവും കൂടുതൽ കടമുള്ളത് ആർക്കാണ്? ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിനാണ് കോർപ്പറേറ്റുകളിൽ ഏറ്റവും കൂടുതൽ കടമുള്ളത്. മറ്റൊരു പ്രധാന വസ്തുത, അദാനി ഗ്രൂപ്പ് കമ്പനികൾ ഈ പട്ടികയിൽ ഇല്ല എന്നതാണ്. രത്തൻ ടാറ്റയുടെ ടാറ്റ ഗ്രൂപ്പിന്റെ കടം റിലയൻസിനേക്കാൾ വളരെ കുറവാണ്. വോഡഫോൺ ഐഡിയയുടെ കടം പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ടെങ്കിലും റിലയൻസിന്റേതിനേക്കാൾ താരതമ്യേന കുറവാണ് ഇത്. മുകേഷ് അംബാനിയുടെ റിലയൻസിനേക്കാൾ വളരെ താഴെയാണ് എയർടെൽ, എൽ ആൻഡ് ടി എന്നിവയുടെ റാങ്ക്. റിലയൻസിനെ അപേക്ഷിച്ച് ഇന്ത്യൻ കമ്പനികളുടെ കടത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കാം. റിലയൻസ് ഇൻഡസ്ട്രീസ് ആണ് രാജ്യത്തെ ഏറ്റവും കടബാധ്യതയുള്ള കമ്പനി എന്നാണ് റിപ്പോർട്ട്. 3.13 ലക്ഷം കോടി രൂപയാണ് റിലയൻസിന്റെ കടം. വൈദ്യുതി മേഖലയിലെ പ്രമുഖരായ…
Read More » -
ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; 30 ശതമാനം വരെ ഇളവ്!
ദില്ലി: ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ‘ക്രിസ്മസ് കംസ് ഏര്‍ലി’ എന്ന പുതിയ ഓഫറിലൂടെയാണ് വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 30 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ബാധകം. ഡിസംബര്‍ രണ്ടു മുതല്‍ അടുത്ത വര്‍ഷം മെയ് 30 വരെയുള്ള യാത്രകള്‍ക്കായുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. എയര്‍ലൈന്റെ മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റായ airindiaexpress.com ലും ലോഗിന്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ എക്‌സ്പ്രസ് എഹെഡ് സേവനങ്ങളും സീറോ കണ്‍വീനിയന്‍സ് ഫീ സൗകര്യവും അധികമായി ലഭിക്കും. ബെംഗളൂരു- കൊച്ചി, ബെംഗളൂരു-കണ്ണൂര്‍, ബെംഗളൂരു-മാംഗ്ലൂര്‍, ബെംഗളൂരു-തിരുവനന്തപുരം, ചെന്നൈ- തിരുവനന്തപുരം, കണ്ണൂർ-തിരുവനന്തപുരം, ബെംഗളൂരു-തിരുച്ചിറപ്പള്ളി എന്നീ റൂട്ടുകളില്‍ എയര്‍ലൈന്‍ മികച്ച ഓഫറുകളാണ് നല്‍കുന്നത്. ഹൈദരാബാദിനെ കൊച്ചി, ലഖ്‌നൗ, അമൃത്സര്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ റൂട്ടുകളും വിമാന കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു. അന്തര്‍ദ്ദേശീയ വിമാനടിക്കറ്റുകള്‍ക്കും ഇളവ് ലഭിക്കുന്നത് പ്രവാസികൾക്കും ആശ്വാസമാണ്.…
Read More » -
നിങ്ങൾക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുണ്ടോ ? ഇനി വ്യത്യസ്ത ബാങ്കിംഗ് ആപ്പുകൾ ഉപയോഗിക്കേണ്ട, എല്ലാ വിവരങ്ങളും ഒറ്റ ആപ്പിൽ ലഭ്യം
ഇന്നത്തെക്കാലത്ത് മിക്ക നിക്ഷേപകർക്കും ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുണ്ടായിരിക്കും. ഈ അക്കൗണ്ടുകളുടെ ബാലൻസും ചെലവുകളും പരിശോധിക്കുന്നതിന് ഉപഭോക്താക്കൾക്ക് വ്യത്യസ്ത ബാങ്കിംഗ് ആപ്പുകൾ ഉപയോഗിക്കേണ്ടി വരുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. എന്നാൽ ഏത് ബാങ്കിലാണ് അക്കൗണ്ടെങ്കിലും എല്ലാ വിവരങ്ങളും ഒറ്റ ആപ്പിൽ ലഭ്യമാക്കുകയാണ് ആക്‌സിസ് ബാങ്കും ഐസിഐസിഐ ബാങ്കും. അക്കൗണ്ട് വിവരങ്ങളെല്ലാം കാണാവുന്ന തരത്തിലുള്ള സിംഗിൾ വ്യൂ ഡാഷ്‌ബോർഡുകൾ ആണ് രണ്ട് ബാങ്കുകളും പുറത്തിറക്കിയിരിക്കുന്നത്. വൺ വ്യൂ എന്ന പേരിലാണ് ആക്‌സിസ് ബാങ്കിന്റെ സിംഗിൾ വ്യൂ ഡാഷ്‌ബോർഡ്. ഐസിഐസിഐ ബാങ്ക് ഐഫിനാൻസ് എന്നാണ് തങ്ങളുടെ ആപ്പിന് നൽകിയിരിക്കുന്ന പേര്. ഒന്നിലധികം മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനുകളുടെ ആവശ്യകത ഇല്ലാതാക്കുന്നതാണ് ഈ ആപ്പുകൾ .എളുപ്പത്തിലും വേഗത്തിലും എല്ലാ ബാങ്ക് ഇടപാടുകളുടെയും സ്നാപ്പ്ഷോട്ട് ഈ ആപ്പിലൂടെ ലഭിക്കും. ഐസിഐസിഐ ബാങ്കിന്റെ നിലവിലുള്ള ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ് പോർട്ടലിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഐഫിനാൻസിലേക്ക് പ്രവേശിക്കാം.. ഇതിനായി ഐസിഐസിഐ ബാങ്ക് നെറ്റ് ബാങ്കിംഗിലേക്കോ മൊബൈൽ ആപ്ലിക്കേഷനിലേക്കോ ലോഗിൻ ചെയ്യുക. ഐഫിനാൻസ് തിരഞ്ഞെടുത്ത് മൊബൈൽ…
Read More »