BusinessTRENDING

നിർദേശങ്ങൾ പാലിച്ചില്ല, 12.5 ലക്ഷം രൂപ പിഴ നൽകണം; നാല് സഹകരണ ബാങ്കുകൾക്ക് താക്കീതുമായി ആർബിഐ

ദില്ലി: രാജ്യത്തെ നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഹരിജ് നാഗ്രിക് സഹകാരി ബാങ്ക് ലിമിറ്റഡ്, കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഫ് മെഹ്‌സാന ലിമിറ്റഡ്, ലാൽബാഗ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്നിവയുൾപ്പെടെ നാല് അർബൻ സഹകരണ ബാങ്കുകൾക്കാണ് ആർബിഐ പണ പിഴ ചുമത്തിയത്. 12.5 ലക്ഷം രൂപയാണ് പിഴ.

അർബൻ സഹകരണ ബാങ്കുകൾ മറ്റ് ബാങ്കുകളിൽ നിക്ഷേപം നടത്തുക എന്ന ആർബിഐയുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ഗുജറാത്തിലെ വഡോദരയിലുള്ള ലാൽബാഗ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഏറ്റവും ഉയർന്ന പിഴയായ 5 ലക്ഷം രൂപ നൽകണം. ഗുജറാത്തിലെ മെഹ്‌സാനയിലെ മെഹ്‌സാനയിലെ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഫ് മെഹ്‌സാന ലിമിറ്റഡിന് 3.5 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. സഹകരണ ബാങ്കുകൾ മറ്റ് ബാങ്കുകളിൽ നിക്ഷേപം നടത്തരുതെന്ന നിർദേശം പാലിക്കത്തിന് ഗുജറാത്തിലെ ഹരിജ് നഗ്രിക് സഹകാരി ബാങ്ക് ലിമിറ്റഡിന് 3 ലക്ഷം രൂപ പിഴ ചുമത്തി.

Signature-ad

ഡെപ്പോസിറ്റ് അക്കൗണ്ടുകളുടെ പരിപാലനം കൃത്യമായി നടത്തത്തിന് മഹാരാഷ്ട്രയിലെ മുംബൈയിലെ നാഷണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ വാർഷിക അവലോകനം ബാങ്ക് നടത്തിയിരുന്നില്ല. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്‌ട് സെക്ഷൻ 46 (4) (i), 56 എന്നിവയ്‌ക്കൊപ്പം സെക്ഷൻ 47 എ (1) (സി) വകുപ്പുകൾ പ്രകാരമാണ് പിഴ ചുമത്തിയത്.

Back to top button
error: