December 22, 2024

      തുളസി കൃഷിചെയ്യാന്‍ തയ്യാറാണോ? കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും സമ്പാദിക്കാം, ആവശ്യക്കാര്‍ ഏറെ

      October 17, 2024

      ബുള്ളറ്റിന്റെ ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്

      September 11, 2024

      ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍

      July 18, 2024

      അമ്പടാ അംബാനീ! റിലയന്‍സ് മാമ്പഴക്കച്ചവടത്തിന്റെ അറിയാക്കഥ

      May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      Business

      • സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു; വെള്ളിയുടെ വിലയിൽ മാറ്റമില്ല

        തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർദ്ധനവാണ് നിന്നുണ്ടായത്. ഇന്നലെ വിലയിൽ ഇടിവുണ്ടായിരുന്നു. രണ്ട ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44680 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 10 രൂപ ഉയർന്നു. ഇന്നലെ 20 രൂപ കുറഞ്ഞിരുന്നു. വിപണി വില 5585 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 5 രൂപ ഉയർന്നു. ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. വിപണി വില 4635 രൂപയാണ്. അതേസമയം സംസ്ഥാനത്തെ വെള്ളിയുടെ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ ദിവസം വെള്ളിവില കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 80 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്. ഏപ്രിലിലെ സ്വർണവില ഒറ്റനോട്ടത്തിൽ ഏപ്രിൽ 01 – സ്വർണവില…

        Read More »
      • രാജ്യത്ത് സൗജന്യമായി എയർടെല്ലും ജിയോയും 5ജി സേവനങ്ങൾ നൽകുന്നതിൽ പരാതിയുമായി വോഡഫോൺ ഐഡിയ

        ദില്ലി: രാജ്യത്ത് സൗജന്യമായി എയർടെല്ലും ജിയോയും 5ജി സേവനങ്ങൾ നൽകുന്നതിൽ അതൃപ്തി അറിയിച്ച് വോഡഫോൺ ഐഡിയ. ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടനുസരിച്ച് കൊള്ളയടിക്കുന്ന തരത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കാണിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായി) വിഐ കത്തെഴുതിയിരുന്നു. വിഐയുടെ പരാതിയെത്തുടർന്ന് രണ്ട് ടെലികോം കമ്പനികളും ട്രായ്‌ക്ക് മറുപടി നൽകിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് ടെലികോം കമ്പനികളുടെയും പ്രതിനിധികൾ 2022 ഒക്ടോബറിൽ ഐഎംസി (ഇന്ത്യ മൊബൈൽ കോൺഗ്രസ്) യിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടിരുന്നു. നിലവിൽ രാജ്യത്തെ ഒന്നിലധികം സംസ്ഥാനങ്ങളിൽ ജിയോയുടെയും എയര്ടെലിന്റെയും 5ജി സേവനങ്ങൾ ലഭ്യമാണ്. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് വിഐ 5ജി സേവനങ്ങൾ നല്കുന്നത്. ഉപഭോക്താക്കൾക്ക് യോഗ്യമായ 4ജി പ്ലാനുകൾ നൽകുന്നതിനാൽ തങ്ങളുടെ 5ജി സേവനങ്ങൾ സൗജന്യമായി നല്കുന്നില്ലെന്ന് എയർടെല്ലും ജിയോയും അവകാശപ്പെടുന്നതായി ട്രായ് റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ തങ്ങളുടെ ഉപഭോക്താക്കൾക്ക് “എയർടെൽ 5G പ്ലസ്” വേഗതയേറിയ ഇന്റർനെറ്റ് ഡാറ്റാ പരിധിയില്ലാതെ ആസ്വദിക്കാമെന്ന് പ്രഖ്യാപിച്ച് എയർടെൽ രംഗത്തെത്തിയിരുന്നു. നിലവിൽ,…

        Read More »
      • ബ്രാഞ്ചിൽ പോകാതെ വളരെ ലളിതമായി എസ്.ബി.ഐ. നെറ്റ് ബാങ്കിംഗ് ഓൺലൈനായി ആക്ടിവേറ്റ് ചെയ്യാം

        ദില്ലി: എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ എസ്ബിഐ നെറ്റ് ബാങ്കിംഗ് ഓൺലൈനായി എളുപ്പത്തിൽ രജിസ്ട്രർ ചെയ്യാം. മൊബൈൽ ഫോൺ ഉപയോഗിച്ചോ ലാപ്ടോപ്പുകൾ വഴിയോ വീട്ടിലിരുന്നു തന്നെ എസ്ബിഐ നെറ്റ് ബാങ്കിംഗ് സൗകര്യം ആക്ടിവേറ്റ് ചെയ്യാം. എസ്ബിഐ നെറ്റ് ബാങ്കിംഗ് രജിസ്ട്രേഷൻ ചെയ്തുകഴിഞ്ഞാൽ, അക്കൗണ്ട് ബാലൻസ് പരിശോധിക്കൽ, മണി ട്രാൻസ്ഫർ, എടിഎം കാർഡ് ആക്ടിവേഷൻ, ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട് ഓപ്പൺ ചെയ്യൽ, ചെക്ക്ബുക്കിനായി റിക്വസ്റ്റ് ചെയ്യൽ തുടങ്ങി നിരവധി സേവനങ്ങൾ ഉപഭോക്താക്കൾക്ക് ആക്സസ് ചെയ്യാൻ കഴിയും. എളുപ്പത്തിൽ എസ്ബിഐ നെറ്റ് ബാങ്കിംഗ് ആക്ടിവേറ്റ് ചെയ്യുംവിധം ആദ്യം എസ്ബിഐ വെബ്‌സൈറ്റ് സന്ദർശിക്കുക -https://retail.onlinesbi.sbi/retail/login.htm. പേഴ്‌സണൽ ബാങ്കിംഗ്’ സെക്ഷൻ സെലക്ട് ചെയ്യുക തുടരുക എന്നതിൽ ക്ലിക് ചെയ്യുക എസ്ബിഐയുടെ ഇന്റർനെറ്റ് ബാങ്കിംഗിന്റെ സേവന നിബന്ധനകൾ (നിബന്ധനകളും വ്യവസ്ഥകളും) സെലക്ട് ചെയ്യുക ന്യൂ യൂസറിൽ ക്ലിക് ചെയ്യുക ന്യൂ യൂസർ രജിസ്‌ട്രേഷൻ സെലക്ട് ചെയ്യുക വിശദാംശങ്ങൾ നൽകുക — എസ്ബിഐ അക്കൗണ്ട് നമ്പർ, സിഐഎഫ്…

        Read More »
      • സ്ത്രീകൾ എടുക്കുന്ന വായ്പയ്ക്ക് പലിശ നിരക്കിൽ ഇളവുകളും പ്രത്യേക ആനുകൂല്യങ്ങളും നൽകി ഈ ബാങ്കുകൾ

        സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനുമായി സർക്കാരും ധനകാര്യ സ്ഥാപനങ്ങളും നിരവധി പദ്ധതികൾക്ക് തുടക്കമിടുകയും ആനൂകൂല്യങ്ങൾ നൽകുകയും ചെയ്തുവരുന്നുണ്ട്. വായ്പയെടുക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള, ചില പ്രത്യേക വിഭാഗങ്ങൾക്ക് വിവിധ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും പലിശനിരക്കിൽ ഇളവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്ത്രീകളുടെ പേരിൽ വായ്പയെടുത്താൽ പലിശ നിരക്കിൽ ഇളവുകളും പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ചുരുക്കം. സ്ത്രീകൾക്ക് മാത്രമായി ലഭിക്കുന്ന ആനൂകൂല്യങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞുവെയ്ക്കാം. വായ്പാ പലിശനിരക്കും, ബാങ്കുകളും എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകൾ വായ്പയെടുക്കുന്ന സ്ത്രീകൾക്ക് ഇൻസെന്റീവ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ബാങ്കുകളിൽ നിന്നും ഭവന വായ്പയെടുക്കുന്ന സ്ത്രീകൾക്ക് പ്രത്യേക ഇളവ് നൽകുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും സ്ത്രീകൾ ഭവന വായ്പയെടുക്കുകയാണെങ്കിൽ വായ്പ പലിശയിൽ 0.05 ശതമാനം ഇളവ് ലഭിക്കും. മത്രമല്ല വായ്പയെടുക്കുന്ന സ്ത്രീയുടെ ക്രെഡിറ്റ് സ്‌കോർ അനുസരിച്ച് 9.15 ശതമാനം മുതൽ 10.15 ശതമാനം…

        Read More »
      • ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം ഗണ്യമായി കുറഞ്ഞുവെന്ന് റിസർവ് ബാങ്ക് ഗവർണർ

        ദില്ലി: ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം ഗണ്യമായി കുറഞ്ഞുവെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.ആഗോള സാമ്പത്തിക പ്രതിരോധത്തെക്കുറിച്ചുള്ള കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ബാങ്കുകൾ ശക്തമായി തന്നെയാണ് നിലകൊള്ളുന്നതെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി. 2022 അവസാനത്തോടെ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 4.41 ശതമാനമായി കുറഞ്ഞുവെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. 2015 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ബാങ്കുകളുടെ മൂലധന പര്യാപ്തത അനുപാതം ഡിസംബർ അവസാനം 16.1 ശതമാനം ആയിരുന്നു, ഇത് റെഗുലേറ്ററി ആവശ്യകതയേക്കാൾ വളരെ കൂടുതലാണ്. അതേസമയം, യുഎസിലെയും യൂറോപ്പിലെയും സമീപകാല ബാങ്കിംഗ് പ്രതിസന്ധികൾ സൂചിപ്പിക്കുന്നത് ബാങ്കുകൾ താരതമ്യേന സ്ഥിരതയുള്ളതായി കണക്കാക്കുമ്പോഴും അപകടസാധ്യതകൾ ഉയർന്നുവന്നേക്കാമെന്നാണ്. അതിനാൽ, ഓരോ ബാങ്കിന്റെയും മാനേജ്‌മെന്റും ഡയറക്ടർ ബോർഡും സാമ്പത്തിക അപകടസാധ്യത തുടർച്ചയായി വിലയിരുത്തണമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.

        Read More »
      • മാനദണ്ഡങ്ങൾ ലംഘിച്ചു; നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ

        ദില്ലി: വിവിധ മാനദണ്ഡങ്ങൾ ലംഘിച്ചതിന് നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ. ബോംബെ മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക്, തമിഴ്‌നാട് സ്റ്റേറ്റ് അപെക്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ജനതാ സഹകാരി ബാങ്ക്, ബാരൻ നഗരിക് സഹകാരി ബാങ്ക് എന്നീ നാല് സഹകരണ ബാങ്കുകൾക്കാണ് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. നാല് ബാങ്കുകൾക്ക് 44 ലക്ഷം രൂപയാണ് പിഴ. 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ് (ബിആർ ആക്റ്റ്) സെക്ഷൻ 26-എയുടെ വ്യവസ്ഥകൾ ലംഘിച്ചതിന് മുംബൈയിലെ ബോംബെ മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആർബിഐ 13 ലക്ഷം രൂപ പിഴ ചുമത്തി. ഡെപ്പോസിറ്റർ ആന്റ് എജ്യുക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് (DEAF) നിശ്ചിത കാലയളവിനുള്ളിൽ അർഹമായ തുക ട്രാൻസ്ഫർ ചെയ്യുന്നതിൽ ബാങ്ക് പരാജയപ്പെട്ടിരുന്നു. നിക്ഷേപങ്ങളുടെ പലിശ സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് പൂനെയിലെ ജനതാ സഹകാരി ബാങ്കിന് ആർബിഐ 13 ലക്ഷം രൂപ പിഴ ചുമത്തിയത്. മരണപ്പെട്ട വ്യക്തിഗത നിക്ഷേപകരുടെ കറണ്ട് അക്കൗണ്ടുകളിലുള്ള ബാലൻസ് തുകകൾക്ക് ബാധകമായ പലിശ…

        Read More »
      • രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളുടെ പട്ടികയിൽ ടാറ്റ മോട്ടോഴ്‌സിന് മൂന്നാം സ്ഥാനം; തുണയായത് നെക്‌സോൺ കോംപാക്റ്റ് എസ്‌യുവിയുടെ വൻ ജനപ്രീതി

        ആഭ്യന്തര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് നിലവിൽ രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഈ വിജയത്തിന് പിന്നിലെ പ്രധാന കാരണം ടാറ്റ നെക്‌സോൺ കോംപാക്റ്റ് എസ്‌യുവിയുടെ വൻ ജനപ്രീതിയാണ്. 2022-23 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് നെക്‌സോൺ. ഹ്യുണ്ടായ് ക്രെറ്റ, മാരുതി ബ്രെസ, ഹ്യുണ്ടായ് വെന്യു, കിയ സെൽറ്റോസ് എന്നിവ ഉൾപ്പെടെ നിരവധി വമ്പന്മാരെ മറികടക്കാൻ എസ്‌യുവിക്ക് സാധിച്ചു എന്ന് ഇന്ത്യാ കാർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. FY23-ൽ മികച്ച രീതിയിൽ വിറ്റഴിക്കപ്പെട്ട അഞ്ച് എസ്‌യുവികളുടെ ലിസ്റ്റ് 1. ടാറ്റ നെക്‌സോൺ – 1,72,138 2. ഹ്യുണ്ടായ് ക്രെറ്റ – 1,50,372 3. മാരുതി ബ്രെസ്സ – 1,45,665 4. ടാറ്റ പഞ്ച് – 1,33,819 5. ഹ്യുണ്ടായ് വെന്യു – 1,20,653 ടാറ്റ മോട്ടോഴ്‌സ് 2023 സാമ്പത്തിക വർഷത്തിൽ 1,72,138 യൂണിറ്റ് നെക്‌സോൺ കോംപാക്റ്റ് എസ്‌യുവി വിറ്റു, പ്രതിമാസം ശരാശരി 14300 യൂണിറ്റ്…

        Read More »
      • പൊട്ടി മോനേ പൊട്ടി ഇൻഫോസിസ് എട്ട് നില പൊട്ടി! ഋഷി സുനക്കിന്റെ ഭാര്യയ്ക്ക് നഷ്ടമായത് 500 കോടി

        ദില്ലി: ഇൻഫോസിസിൻെറ ഓഹരികൾ ഇടിഞ്ഞതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂർത്തിക്ക് നഷ്ട്ടമായത് 500 കോടിയിലധികം രൂപ. തിങ്കളാഴ്ച ഇൻഫോസിസ് ഓഹരി 9.4 ശതമാനം ഇടിഞ്ഞിരുന്നു. ഇൻഫോസിസ് സഹസ്ഥാപകനായ നാരായണമൂർത്തിയുടെ മകളായ അക്ഷത മൂർത്തിക്ക് ഇൻഫോസിസിൽ ഓഹരികൾ ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇൻഫോസിസിൽ നിന്നും 2022 ൽ ഡിവിഡൻഡ് ആയി അക്ഷതക്ക് കിട്ടിയത് 126.6 കോടി രൂപയായിരുന്നു. 2019 ഒക്‌ടോബറിനു ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഓഹരി ഇടിവിനാണ് ഇൻഫോസിസ് സാക്ഷ്യം വഹിച്ചത്. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെയും പത്മശ്രീ സ്വീകർത്താവ് സുധാ മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മകളാണ് അക്ഷത മൂർത്തി. ഇൻഫോസിസിന്റെ ഓഹരികൾ ഇടിഞ്ഞതിനെ തുടർന്ന് ഏകദേശം 49 മില്യൺ പൗണ്ട് അതായത് 500 കോടിയിലധികം രൂപ നഷ്ടമായതാണ് റിപ്പോർട്ട്. അക്ഷത മൂർത്തിക്ക് ഇൻഫോസിസിൽ 0.94% ഓഹരിയുണ്ട്, അതായത് ഏകദേശം 3.89 കോടി ഓഹരികൾ. 2023 മാർച്ചിൽ അവസാനിച്ച പാദത്തിൽ…

        Read More »
      • നിക്ഷേപിത്തിലൂടെ സമ്പാദിക്കാം; സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് ആക്‌സിസ് ബാങ്ക്

        ദില്ലി: രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് ആക്‌സിസ് ബാങ്ക്. ഒരു 5 ബിപിഎസ് ആണ് വർധിപ്പിച്ചത്. ഒരാഴ്ച മുതൽ പത്ത് വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 3.50% മുതൽ 7.00% വരെ പലിശ ആക്‌സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു, അതേസമയം അടുത്ത രണ്ട് വർഷം മുതൽ മുപ്പത് മാസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ബാങ്ക് പരമാവധി പലിശയായി 7.20% വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 7.95 ശതമാനവും പലിശ നൽകുന്നു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഏഴ് ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 3.50 ശതമാനം പലിശ നിരക്ക് നൽകുന്നത് തുടരും, അതേസമയം അടുത്ത 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ആക്സിസ് ബാങ്ക് 4 ശതമാനം പലിശ നിരക്ക് നൽകുന്നത് തുടരും. 61 ദിവസം മുതൽ മൂന്ന്…

        Read More »
      • ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായി റഷ്യ

        ദില്ലി: ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായി റഷ്യ. പാശ്ചാത്യ വില ബാരലിന് 60 ഡോളറായിരുന്നിട്ടും ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്തത് റഷ്യയാണെന്നാണ് ഔദ്യോഗിക കണക്കുകൾ. ഫെബ്രുവരിയിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 3.35 ബില്യൺ ഡോളറായിരുന്നു. സൗദി അറേബ്യ 2.30 ബില്യൺ ഡോളറും ഇറാഖ് 2.03 ബില്യൺ ഡോളറുമാണ് ഇറക്കുമതി ചെയ്തത്. ഏപ്രിലിനും ഫെബ്രുവരിക്കും ഇടയിൽ ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതി 27 ബില്യൺ ഡോളറായി ഉയർന്നു 2023 സാമ്പത്തിക വർഷത്തിൽ ദില്ലിയിലേക്കുള്ള രണ്ടാമത്തെ വലിയ ക്രൂഡ് കയറ്റുമതിക്കാരായി മോസ്കോ മാറി. 30 ബില്യൺ ഡോളർ ഇറക്കുമതിയുമായി ഇറാഖായിരുന്നു ഒന്നാം സ്ഥാനത്ത്. മറ്റ് മുൻനിര കയറ്റുമതിക്കാർ സൗദി അറേബ്യ, യുഎഇ, യുഎസ്, കുവൈറ്റ് എന്നിവരാണ്. സൗദി അറേബ്യ 26.8 ഡോളറും യുഎഇ 15.6 ബില്യൺ ഡോളറും യുഎസ് 10.05 ബില്യൺ ഡോളറും കുവൈറ്റ് 7.59 ബില്യൺ ഡോളറുമാണ് ഇറക്കുമതി ചെയ്തത്.…

        Read More »
      Back to top button
      error: