BusinessNEWS

തുളസി കൃഷിചെയ്യാന്‍ തയ്യാറാണോ? കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും സമ്പാദിക്കാം, ആവശ്യക്കാര്‍ ഏറെ

കൃഷി എന്നുകേള്‍ക്കുമ്പോള്‍ പച്ചക്കറി, വാഴ തുടങ്ങിയ കൃഷികളാണ് ഒട്ടുമിക്കവരുടെയും മനസില്‍ എത്തുക. എന്നാല്‍ അധികമാരും കൈവയ്ക്കാത്തതും കാലാവസ്ഥാ വ്യതിയാനമുണ്ടായാലും ചതിക്കാത്തതും വലിയ മുതല്‍മുടക്കുവേണ്ടാത്തതും നല്ല ആദായം ലഭിക്കുന്നതുമായ വിളകള്‍ കൃഷിചെയ്താല്‍ മികച്ച വരുമാനം നേടാം. അത്തരത്തില്‍ ഒന്നാണ് തുളസികൃഷി. ഇന്ത്യയ്ക്കുപുറമേ വിദേശ രാജ്യങ്ങളിലും തുളസിയിലയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. പ്രധാനമായും മരുന്നുനിര്‍മാണത്തിനാണ് ഇത് ഉപയോഗിക്കുന്നത്. പലപ്പോഴും ഗുണമേന്മയുള്ള മേല്‍ത്തരം തുളസിയിലകള്‍ ലഭിക്കാറില്ലെന്നതാണ് വാസ്തവം. അതിനാല്‍ വിപണി ഒരിക്കലും പ്രശ്‌നമേ ആകില്ല. മാസം കുറഞ്ഞത് ഒരുലക്ഷത്തോളം രൂപ വരുമാനം ലഭിക്കുകയും ചെയ്യും. ക്ഷേത്രങ്ങളിലെയും മറ്റും ആവശ്യങ്ങള്‍ക്കും ധാരാളം തുളസി കേരളത്തില്‍ ആവശ്യമുണ്ട്. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കൂടുതലും എത്തുന്നത്.

കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങാം എന്നതും ഏറെക്കാലം തുടര്‍ച്ചയായി ആദായം ലഭിക്കും എന്നതുമാണ് തുളസികൃഷിയുടെ ഏറ്റവും വലിയ പ്രത്യേകത. വീട്ടിലുള്ള തുളസിച്ചെടിയില്‍ നിന്നുതന്നെ വിത്തുകള്‍ ശേഖരിക്കാം. ഈ വിത്തുകള്‍ പാകിമുളപ്പിച്ച് കൃഷിചെയ്യാം. കൃഷ്ണ തുളസിക്കാണ് ആവശ്യക്കാര്‍ ഏറെ.

Signature-ad

മാസം ഒരുലക്ഷം രൂപ വരുമാനം കിട്ടണമെങ്കില്‍ കുറഞ്ഞത് രണ്ടേക്കറിലെങ്കിലും തുളസി കൃഷിചെയ്യണം.ഇതിന് 15,000- 20,000 രൂപ ചെലവ് വരും. കൃത്യമായ ഇടവേളകളില്‍ വളം നല്‍കാനും മറക്കരുത്. ജൈവവളം മാത്രം നല്‍കണം. ആവശ്യത്തിന് കൃഷിഭൂമി ഇല്ലെങ്കില്‍ ഗ്രോബാഗിലോ ചട്ടിയിലോ വീടിന്റെ മട്ടുപ്പാവിലോ കൃഷിചെയ്യാം. തൊഴില്‍രഹിതരായ വീട്ടമ്മമാര്‍ക്ക് മികച്ച വരുമാനം നേടാന്‍ തുളസികൃഷി ഉപകരിക്കും.

തുളസി ഉള്‍പ്പടെയുള്ള ഔഷധക്കൃഷിക്ക് സഹായം നല്‍കാന്‍ നിരവധി കമ്പനികള്‍ ഇന്ന് വിപണിയിലുണ്ട്. മികച്ച രീതിയില്‍ നിങ്ങള്‍ കൃഷി ചെയ്യാന്‍ തയാറാണെങ്കില്‍ സാമ്പത്തിക സഹായമടക്കം കമ്പനികള്‍ ഇവര്‍ വാഗ്ദാനം ചെയ്യും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: