നിങ്ങള്‍ക്ക് എന്റര്‍ടെയിന്‍മെന്റ് ഇഷ്ടമാണെങ്കില്‍ ഈ പുത്തന്‍ പ്ലാന്‍ ഒരുപാട് ഇഷ്ടമാവും. കാരണം സൗജന്യ ഒടിടി സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനിനൊപ്പം വരുന്നുണ്ട്. ജിയോയുടെ ബജറ്റ് റീച്ചാര്‍ജ് പ്ലാനുകളിലൊന്നാണിത്.
ഇതില്‍ ലഭിക്കുന്ന കാര്യങ്ങള്‍ നോക്കുമ്ബോഴാണ് ഈ റീച്ചാര്‍ജ് ലാഭകരമാകുന്നത്. നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനും അതുപോലെ അണ്‍ലിമിറ്റഡ് 5ജി ഡാറ്റയുമെല്ലാം ഈ പ്ലാനിലുണ്ട്. ഇതെല്ലാം സൗജന്യമായി ഈ പ്ലാനിനൊപ്പം ലഭിക്കുന്നതാണ്. അങ്ങനെ നിരവധി ഗുണങ്ങള്‍ ഇവയിലുണ്ട്.
സൗജന്യ നെറ്റ്ഫ്‌ളിക്‌സ് കണക്ഷന്‍ വരുന്ന ജിയോയുടെ ഏറ്റവും കുറഞ്ഞ പ്ലാനാണിത്. 1099 രൂപയാണ് ഈ റീച്ചാര്‍ജിനായി മുടക്കേണ്ടത്. 84 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിനുണ്ട്. ഈ പ്ലാനിന്റെ വിലയും വാലിഡിറ്റിയുമായി ഒത്തുനോക്കുമ്ബോള്‍ നിത്യേന 13 രൂപ മാത്രമാണ് ഈ പ്ലാനിനായി നിങ്ങള്‍ക്ക് ചെലവാക്കുക. 2 ജിബി ഡാറ്റ നിത്യേന ഈ പ്ലാനില്‍ നമുക്ക് ലഭിക്കും.
അതോടൊപ്പം അണ്‍ലിമിറ്റഡ് കോളിംഗും ലഭിക്കും. നിത്യേന നൂറ് എസ്‌എംഎസ്സുകളും പ്ലാനിലുണ്ട്. 84 ദിവസത്തെ വാലിഡിറ്റി പ്രകാരം 168 ജിബി 4ജി ഡാറ്റ നിങ്ങള്‍ക്ക് ലഭിക്കും. അത് കഴിഞ്ഞാല്‍ അണ്‍ലിമിറ്റഡായി 5ജി ഡാറ്റ ഉപയോഗിക്കാം. അതായത് ഡാറ്റ തീരുമെന്ന പേടി വേണ്ടതില്ല. ഇതിനൊപ്പം തന്നെ നെറ്റ്ഫ്‌ളിക്‌സിന്റെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും നിങ്ങള്‍ക്ക് ലഭിക്കും.
ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയുടെ സൗജന്യ സേവനങ്ങളും ലഭിക്കും. ഇതിനൊപ്പം തന്നെ മറ്റൊരു പ്ലാനും ജിയോ പുറത്തിറക്കിയിട്ടുണ്ട്. ഇതിലും നെറ്റ്ഫ്‌ളിക്‌സ് സേവനം സൗജന്യമാണ്. 1499 രൂപയാണ് ഈ പ്ലാനിനായി നല്‍കേണ്ത്. 84 ദിവസമാണ് ഇതിന്റെയും വാലിഡിറ്റി. നിത്യേന 17 രൂപ മാത്രമാണ് നിങ്ങള്‍ക്ക് ഈ പ്ലാന്‍ പ്രകാരം ചെലവാകുക.
മൂന്ന് ജിബി ഡാറ്റ പ്രതിദിനവും, അണ്‍ലിമിറ്റഡ് ഡാറ്റയും ലഭിക്കും. ഒപ്പം നൂറ് എസ്‌എംഎസ്സുകളും സൗജന്യമാണ്. മൊത്തം 252 ജിബി 4ജി ഡാറ്റയാണ് ലഭിക്കുക. ഇത് തീര്‍ന്നാല്‍ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ വേറെയുമുണ്ട്. ഇതിനൊപ്പം തന്നെ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയും ലഭിക്കും.