BusinessTRENDING

സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

ണ്ട് തരത്തില്‍ ഉപയോഗിക്കാനാവുന്ന വണ്ടിയുമായി ഹീറോ മോട്ടോകോർപ്പിന്റെ ഉടമസ്ഥതയിലുള്ള സർജ് സ്റ്റാർട്ടപ്പ്. ഇതൊരു മോഡുലാർ വാഹനമാണെന്നതു തന്നെയാണ് പ്രത്യേകത.
ഇലക്‌ട്രിക് സ്കൂട്ടറായും ഇലക്‌ട്രിക് ഓട്ടോറിക്ഷയായും ഇത് ഉപയോഗിക്കാം.ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു വാഹന നിർമാതാവ് ഇത്തരമൊരു ആശയം പിന്തുടരുന്നതും അവതരിപ്പിക്കുന്നതും.

ത്രീവീലറായും ടൂവീലറായും കൊണ്ടുനടക്കാവുന്ന ഈ വാഹനം കാർഗോ അല്ലെങ്കില്‍ ഫെറി യാത്രക്കാരെ കൊണ്ടുപോകുന്നതിനും സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികളെ പിന്തുണയ്‌ക്കുന്നതിനുമായാണ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതെന്നാണ് കമ്ബനി പറയുന്നത്.

ഉപയോക്താക്കള്‍ക്കും വാങ്ങുന്നവർക്കും അവരുടെ വരുമാന സാധ്യതയും അവരുടെ മൊത്തത്തിലുള്ള ജീവിതശൈലിയും ഉയർത്താൻ കഴിയുമെന്നും കമ്ബനി അവകാശപ്പെട്ടു.സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തിക്ക് ഒന്നിന്റെ വിലയ്‌ക്ക് രണ്ട് വാഹനങ്ങള്‍ ലഭിക്കും. സർജ് ഇതിനെ “ക്ലാസ് ഷിഫ്റ്റിംഗ് വെഹിക്കിള്‍” എന്നാണ് വിളിക്കുന്നത്.

ഒരു വാഹനം സ്വന്തമാക്കുമ്ബോള്‍ തന്നെ ഉപയോക്താക്കള്‍ക്കും വാങ്ങുന്നവർക്കും രണ്ട് മോഡലുകളായി മാറ്റാം എന്നതാണ് സർജ് S32 ഇവിക്ക് പിന്നിലെ ആശയം.

3W സെറ്റപ്പില്‍ നിന്ന് സ്കൂട്ടർ വേർതിരിച്ചെടുക്കാൻ വെറും 3 മിനിറ്റ് സമയം മാത്രമാണ് വേണ്ടിവരുന്നതെന്ന് സർജ് പറയുന്നു.

ത്രീവീലർ വാഹനവും സ്‌കൂട്ടറും തമ്മിലുള്ള പരിവർത്തനം എവിടെവെച്ച്‌ വേണമെങ്കിലും സാധ്യമാണെന്നും സുഗമമായ പരിവർത്തനം ഉറപ്പാക്കാൻ അഡാപ്റ്റീവ് കണ്‍ട്രോളുകളും പ്രവർത്തനങ്ങളും ഉണ്ടെന്നും സർജ് S32 മോഡല്‍ ഉറപ്പുവരുത്തുന്നുണ്ട്.

ഒറ്റനോട്ടത്തില്‍ സർജ് S23 ഏതെങ്കിലും 3W ഇലക്‌ട്രിക് കാർഗോ വാഹനമോ റിക്ഷയോ പോലെയാണിരിക്കുന്നത്. ഫ്രണ്ട് പാസഞ്ചർ ക്യാബിനും ഇതിന്റെ പ്രത്യേകതയാണ്.

ഓട്ടോയുടേതായ വിൻഡ്‌സ്‌ക്രീൻ, ഹെഡ്‌ലൈറ്റുകള്‍, ടേണ്‍ ഇൻഡിക്കേറ്ററുകള്‍, വിൻഡ്‌സ്‌ക്രീൻ വൈപ്പറുകള്‍ തുടങ്ങി എല്ലാ സവിശേഷതകളും ഇതില്‍ കമ്ബനി കോർത്തിണക്കിയിട്ടുമുണ്ട്.

ഇനി സ്കൂട്ടറായി ഉപയോഗിക്കേണ്ട സാഹചര്യങ്ങളില്‍ ക്യാബിനിലുള്ള ഒരു ബട്ടണില്‍ അമർത്തിയാല്‍ മുൻവശത്തെ വിൻഡ്ഷീല്‍ഡ് ഭാഗം ലംബമായി ഉയർത്തുകയും ഉള്ളിലുള്ള സീറ്റ് കണ്‍സോള്‍ തുറക്കുകയും തുടർന്ന് ഇലക്‌ട്രിക് സ്കൂട്ടർ വെളിപ്പെടുത്തുകയും ചെയ്യും.

3W വാഹനത്തിന്റെ ക്യാബിന് വിന്യസിച്ചിരിക്കുന്ന സ്പ്രിംഗ്-ലോഡഡ് ഡബിള്‍ സ്റ്റാൻഡ് പോലെയുള്ള മെക്കാനിസവും ലഭിക്കുന്നു. അങ്ങനെ ടൂവീലറായി മാറിയാലും വാഹനത്തിന്റെ ബാക്കിയുള്ള ഭാഗം സേഫായി തന്നെയിരിക്കും.

സ്‌കൂട്ടറില്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ടേണ്‍ ഇൻഡിക്കേറ്ററുകളും ലഭിക്കുന്നു. സ്‌കൂട്ടറിലാണ് സ്പീഡോയും സ്വിച്ച്‌ ഗിയറുകളും ഒരുക്കിയിരിക്കുന്നത്.കൂടാതെ 3W വാഹനത്തിന്റെ ഘടകങ്ങള്‍ പവർട്രെയിൻ, ബാറ്ററി എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു ഇലക്‌ട്രിക് ഇൻ്റർഫേസ് ഉടമ സ്വമേധയാ പ്രവർത്തിപ്പിക്കേണ്ടതാണ്. 3W വാഹനത്തിനും 2W സ്‌കൂട്ടറിനും ഇടയിലാണ് ബാറ്ററിയും പവർട്രെയിനും വിഭജിച്ചിരിക്കുന്നത്.

ഓട്ടോറിക്ഷക്ക് 10 kW (13.4 bhp) പവറുള്ള 11 kWh ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ഇതിന് പരമാവധി 50 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കാനാവുന്നതെന്ന് കമ്ബനി പറയുന്നു. ലോഡ് വഹിക്കാനുള്ള ശേഷി 500 കിലോഗ്രാമാണെന്നും സർജ് വ്യക്തമാക്കിയിട്ടുണ്ട്.

സ്‌കൂട്ടറില്‍ 3 kW (4 bhp) കരുത്തുള്ള 3.5 kWh ബാറ്ററി പായ്‌ക്കാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് 60കിലോമീറ്റർ വേഗതയാണ് ഉള്ളത്.

Back to top button
error: