Breaking NewsBusinessIndiaNEWS

ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻപന്തിയിൽ… ടൈം100 ജീവകാരുണ്യ പട്ടികയില്‍ ഇടം പിടിച്ച് മുകേഷ്-നിത അംബാനി ദമ്പതികള്‍

ജീവകാരുണ്യത്തിനായി കഴിഞ്ഞ വർഷം മാത്രം ചെലവഴിച്ചത് 407 കോടി

മുംബൈ: ടൈം മാഗസീന്റെ ടൈം100 ജീവകാരുണ്യ പട്ടികയില്‍ ഇടം നേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. 2024 ല്‍ വിവിധ സാമൂഹിക സംരംഭങ്ങളിലൂടെ 407 കോടി രൂപ (ഏകദേശം 48 മില്യണ്‍ ഡോളര്‍) അംബാനി ദമ്പതികള്‍ ജീവകരുണ്യത്തിനായി സംഭാവന ചെയ്‌തെന്ന് ടൈം പറയുന്നു.

റിലയന്‍സ് ഫൗണ്ടേഷനിലൂടെയാണ് മുകേഷും സ്ഥാപക ചെയര്‍പേഴ്‌സണായ നിതയും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗ്രാമവികസനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ പണം ചെലവഴിക്കുന്നത്. സ്‌കോളര്‍ഷിപ്പുകള്‍, സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവ മുതല്‍ സുസ്ഥിര കൃഷി, ജലസംരക്ഷണം, ആശുപത്രി നിര്‍മ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

Signature-ad

മുകേഷിന്റെയും നിത അംബാനിയുടെയും ജീവകാരുണ്യ സംരംഭങ്ങള്‍ അവരുടെ സമ്പത്ത് കെട്ടിപ്പടുത്ത ബിസിനസ്സ് സാമ്രാജ്യം പോലെ വൈവിധ്യപൂര്‍ണ്ണവും വിശാലവുമാണെന്ന് ടൈം നിരീക്ഷിച്ചു.

Back to top button
error: