
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് സൗജന്യ സേവനം ഉറപ്പാക്കുന്ന പുതിയ പ്രഖ്യാപനം നടത്തി എയര്‍ടെല്‍. ഗൂഗിളുമായി സഹകരിച്ചാണ് എയര്‍ടെല്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇന്നലെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്. ഒരു കാലത്ത് മുകേഷ് അംബാനിയുടെ ടെലികോം കമ്പനിയായ ജിയോ സ്വീകരിച്ച അതേ നീക്കം തന്നെയാണ് എയര്‍ടെലും ഇപ്പോള്‍ ഉപയോഗിക്കുന്നത്. എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് സൗജന്യ സേവനം ഉറപ്പാക്കുമെന്നാണ് പ്രഖ്യാപനം. പക്ഷെ ജിയോ നടത്തിയ പ്രഖ്യാപനത്തില്‍ നിന്ന് എയര്‍ടെല്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഡിവൈസുകളുടെ സ്റ്റോറേജ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് എയര്‍ടെലും ഗൂഗിളും സഹകരിച്ച് ഗൂഗിള്‍ വണ്‍ ക്ലഡ് സ്റ്റോറേജ് സബ്‌സ്‌ക്രിപ്ഷന്‍ സേവനം ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. എല്ലാ പോസ്റ്റ്പെയ്ഡ് ,വൈ ഫൈ ഉപയോക്താക്കള്‍ക്കും അധികം ചെലവില്ലാതെ ആറ് മാസത്തേക്ക് 100 ജിബി വണ്‍ ക്ലൗഡ് സ്‌റ്റോറേജ് പുതിയ സേവനത്തിലൂടെ ലഭ്യമാകും. എല്ലാവര്‍ക്കും സൗജന്യ സേവനം ലഭ്യമാകില്ല. ഗൂഗിള്‍ വണ്‍ ക്ലൗഡ് സ്റ്റോറേജ് സബ്‌സ്‌ക്രിപ്ഷന്‍ ഉളളവര്‍ക്കാണ് എയര്‍ടെല്‍ ആറ് മാസത്തേക്ക് സൗജന്യ സേവനം വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഉപയോക്താക്കള്‍ക്ക് അഞ്ച് പേരുമായി ഈ സ്റ്റോറേജ് പങ്കിടാനും സാധിക്കും. നിങ്ങള്‍ ഉപയോഗിക്കുന്ന ഡിവൈസുകളിലെ സ്റ്റോറേജ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വിവരങ്ങള്‍ സുരക്ഷിതമാക്കാനും അവ മറ്റുളള ഡിവൈസുകളിലേക്ക് പങ്കുവയ്ക്കാനും ക്ലൗഡ് സ്‌റ്റോറേജ് സഹായിക്കും. ഈ സംവിധാനം വഴി നിങ്ങളുടെ വാട്‌സാപ്പ് ചാറ്റുകള്‍ ഗൂഗിള്‍ അക്കൗണ്ട് സ്‌റ്റോറേജിലേക്ക് ബാക്കപ്പ് ചെയ്യാനും കഴിയും. യോഗ്യതയുളള എയര്‍ടെല്‍ ഉപയോക്താക്കള്‍ എയര്‍ടെല്‍ താങ്ക്‌സ് ആപ്പില്‍ ലോഗിന്‍ ചെയ്ത് പുതിയ ആനുകൂല്യം ഉപയോഗപ്പെടുത്തേണ്ടതാണ്. ആറ് മാസത്തിനുശേഷവും ഈ സേവനം ലഭ്യമാകണമെങ്കില്‍ 125 രൂപ മാത്രമേ ചെലവാകുകയുളളൂവെന്ന് എയര്‍ടെല്ലും ഗൂഗിളും അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ മൊബൈല്‍ ഫോണിലെ മെമ്മറി അഥവാ സ്‌റ്റോറേജ് സംവിധാനം പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഗൂഗിള്‍ വണ്‍ സ്?റ്റോറേജ്. പക്ഷെ ഇതില്‍ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നത് മറ്റൊരു സ്ഥലത്താകും. അതുപോലെ ഗൂഗിള്‍ ഫോട്ടോസ്, ഡ്രൈവ്, ജീമെയില്‍ എന്നിവയിലും ഈ സ്‌റ്റോറേജ് ഉപയോഗിക്കാന്‍ കഴിയും. നിങ്ങളുടെ ഫോണുകള്‍ക്ക് എന്തെങ്കിലും സാങ്കേതികതകരാറ് സംഭവിച്ചാലോ അല്ലെങ്കില്‍ ഫോണ്‍ മാറ്റുമ്പോഴോ വാട്‌സാപ്പ് ചാറ്റുകള്‍, ഫോട്ടോകള്‍ എന്നിവ ക്ലൗഡ് സ്റ്റോറേജ് വഴി സൂക്ഷിക്കാവുന്നതാണ്.