Business
-
റിലയൻസ് ഇൻഡസ്ട്രീസ് ലാഭത്തിൽ 78.31% വർധന, ലാഭം കുതിച്ചത് 26,994 കോടിയിലേക്ക്
കൊച്ചി: ആദ്യ പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭത്തിൽ 78.31 ശതമാന വർധന. ലാഭം കുതിച്ചത് 26994 കോടി രൂപയിലേക്കെന്ന് റിപ്പോർട്ട്. കൂടാതെ റിലയൻസ് ഇൻഡസ്ട്രീസ് മൊത്തം അറ്റാദായം 76.5 ശതമാനം വർധിച്ചു. ജിയോ പ്ലാറ്റ്ഫോംസിന് ജൂൺ പാദത്തിലെ അറ്റ ലാഭത്തിൽ 25 ശതമാനം വർധനവുണ്ടായി. അറ്റാദായം 7110 കോടി രൂപ. അതേസമയം ജിയോ കൂട്ടി ചേർത്തത് 9.9 മില്യൺ വരിക്കാരെ. ഇതോടെ മൊത്തം വരിക്കാർ 498.1 മില്യൺ ആയി. ജിയോ ട്രൂ5ജി ഉപയോക്താക്കളുടെ എണ്ണം 212 മില്യണിലേക്ക് കുതിച്ചു. അതോടൊപ്പം 500 ലധികം ടൈറ്റിലുകളുമായി ജിയോ ഗെയിംസ് ലോഞ്ച് ചെയ്തു. റിലയൻസ് റീട്ടെയിൽ വരുമാനത്തിൽ 11.3 ശതമാനം വർധനവുമുണ്ടായി. വരുമാനം 84171 കോടി രൂപ. ജിയോ റീട്ടെയിൽ ഉപഭോക്തൃ അടിത്തറ 358 മില്യൺ ആയി ഉയർന്നു.
Read More » -
ഇന്ത്യയിലെ ഹോം അപ്ലയന്‍സസ് വിപണിയില്‍ വന്‍വികസനം ലക്ഷ്യമിട്ട് റിലയന്‍സ്, കെല്‍വിനേറ്ററിനെ ഏറ്റെടുത്തു
കൊച്ചി/ന്യൂഡല്‍ഹി: അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രീമിയം ഹോം അപ്ലയന്‍സസ് വിപണിയിലെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ബ്രാന്‍ഡായ കെല്‍വിനേറ്ററിനെ ഏറ്റെടുക്കുന്നതായി റിലയന്‍സ് റീട്ടെയില്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഹോം അപ്ലയന്‍സസ് വിപണിയിലെ പ്രമുഖ ബ്രാന്‍ഡാണ് കെല്‍വിനേറ്റര്‍. യുഎസില്‍ ആരംഭം കുറിച്ച കമ്പനി മേഖലയിലെ ഇതിഹാസ ബ്രാന്‍ഡെന്ന നിലയില്‍ ശ്രദ്ധേയമാണ്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിപണിയില്‍ ഇതോടെ മേല്‍ക്കൈ നേടാനുള്ള പദ്ധതിയിലാണ് റിലയന്‍സ്. റിലയന്‍സിനെ സംബന്ധിച്ചിടത്തോളം വളരെ സുപ്രധാനമായ നിമിഷമാണ് കെല്‍വിനേറ്ററിന്റെ ഏറ്റെടുക്കല്‍. വിശ്വാസ്യതയുള്ള ആഗോള ബ്രാന്‍ഡുകളെ ഇന്ത്യന്‍ ഉപഭോക്താക്കളിലെക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ ഏറ്റെടുക്കല്‍. ഇന്നവേഷന് പേരുകേട്ട കമ്പനിയാണ് കെല്‍വിനേറ്റര്‍. ഞങ്ങളുടെ സമഗ്രമായ സേവന സംവിധാനങ്ങളും വിപണിയിലെ മുന്‍നിര വിതരണ ശൃംഖലയുമെല്ലാം പിന്തുണയ്ക്കുന്ന ഏറ്റെടുക്കലാണിത്,’ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഇഷ എം അംബാനി പറഞ്ഞു. റിലയന്‍സ് റീട്ടെയ്‌ലിന്റെ വിപുലമായ റീട്ടെയ്ല്‍ ശൃംഖലയുമായി കെല്‍വിനേറ്ററിന്റെ ഇന്നവേഷനും മഹത്തായ പാരമ്പര്യവും ചേരുമ്പോള്‍ അതിവേഗത്തില്‍ വളര്‍ച്ച നേടാനാകുമെന്നാണ് പ്രതീക്ഷ. പ്രീമിയം ഹോം അപ്ലയന്‍സസ്…
Read More » -
റിലയന്‍സ്, ജിയോ ബ്രാന്‍ഡുകളുടെ ദുരുപയോഗം; ഫ്‌ളിപ്കാര്‍ട്ടും ആമസോണും വ്യാജഉല്‍പ്പന്നങ്ങൾ നീക്കം ചെയ്യണമെന്ന് കോടതി
കൊച്ചി/ഡല്‍ഹി: റിലയന്‍സ്, ജിയോ ബ്രാന്‍ഡ് നാമങ്ങളും ലോഗോകളും വ്യാജമായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാന്‍ (ഡീലിസ്റ്റ് ചെയ്യാന്‍) ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, മറ്റ് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ എന്നിവയോട് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ തങ്ങളുടെ ട്രേഡ്മാര്‍ക്കുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സൗരഭ് ബാനര്‍ജിയാണ് ഉത്തരവിറക്കിയത്. റിലയന്‍സ്, ജിയോ ട്രേഡ്മാര്‍ക്കുകളോടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ പരസ്യം ചെയ്യുകയോ പാടില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടേതിന് സമാനമായ ബ്രാന്‍ഡിങ്ങും റിലയന്‍സിന്റെ ആര്‍ട്ടിസ്റ്റിക് വര്‍ക്കും ഉപയോഗിക്കുന്നത് ട്രേഡ്മാര്‍ക്ക് ലംഘനമായാണ് കണക്കാക്കുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഉപയോക്താക്കള്‍ ഉല്‍പ്പന്നങ്ങളുടെ വിശ്വാസ്യത അളക്കുന്നത് ബ്രാന്‍ഡ് നെയിമുകളുടെയും ലോഗോകളുടെയും അടിസ്ഥാനത്തിലാണ്. അതിനാല്‍ തന്നെ യഥാര്‍ത്ഥ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന വ്യാജ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ കടുത്ത ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വരെ ഭീഷണിയാകുമെന്നും കോടതി നിരീക്ഷിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഫയല്‍ ചെയ്ത കേസിലാണ് ജസ്റ്റിസ് ബാനര്‍ജിയുടെ സുപ്രധാന ഉത്തരവ്.…
Read More » -
ആറ് ഗൾഫ് രാജ്യങ്ങളിൽ പോകാൻ ഇനി ഒറ്റ വിസ മതിയാകും… ഈ വർഷംതന്നെ ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പിലാക്കാൻ ജിസിസി… മൂന്ന് മാസം കാലാവധിയുള്ള വിസയ്ക്ക് അപേക്ഷിക്കേണ്ടത് ഇങ്ങനെ…
ദുബായ്: യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഷെങ്കൻ വിസ മാതൃകയിൽ ആറ് ഗൾഫ് രാജ്യങ്ങളിൽ സുഗമമായ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഈവർഷം തന്നെ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്. ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയാണ് കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച സൂചന നൽകിയത്. 2023ൽ പദ്ധതിക്ക് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗീകാരം നൽകിയിരുന്നെങ്കിലും പ്രാബല്യത്തിൽ വരുന്ന സമയം വെളിപ്പെടുത്തിയിരുന്നില്ല. പദ്ധതി നടപ്പിലായാൽ ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളായ യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സന്ദർശിക്കാൻ ഒറ്റ വിസ മതിയാകും. മൂന്നു മാസം വരെ കാലാവധിയുള്ള വിസ ഈ വർഷം അവസാനത്തോടെ പ്രഖ്യാപിച്ചേക്കുമെന്നാണ് ഇദ്ദേഹം നൽകുന്ന വിവരം. വിസ നടപടികൾ ഏകീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അന്തിമ ചട്ടക്കൂടുകൾ നിലവിൽ വരുന്നതോടെ വിസ ഉടൻ പുറത്തിറക്കാൻ കഴിയുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പറയുന്നു. ഗൾഫ് രാജ്യങ്ങളിൽ ബന്ധുക്കളുള്ള പ്രവാസികൾക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാവുമെന്നുറപ്പാണ്. നിലവിൽ…
Read More » -
ഗൂഗിളിന് വെല്ലുവിളിയാകും; വെബ് ബ്രൗസര്‍ പുറത്തിറക്കാന്‍ ചാറ്റ് ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ; ഇന്റര്‍നെറ്റ് സേര്‍ച്ചിംഗിനെ അടിമുടി മാറ്റി മറിക്കും; ഗൂഗിളിന്റെ പരസ്യ വിപണിയെയും ബാധിച്ചേക്കും
സാന്‍ഫ്രാന്‍സിസ്‌കോ: ചാറ്റ് ജിപിടിയെന്ന എഐ പ്ലാറ്റ്‌ഫോം പുറത്തുവിട്ട് ലോകത്തെ ഞെട്ടിച്ച ഓപ്പണ്‍ എഐ പുതിയ വെബ്ബ്രൗസര്‍ പുറത്തിറക്കുന്നെന്നു റിപ്പോര്‍ട്ട്. നിലവില്‍ മുന്‍നിരയിലുള്ള ഗൂഗിള്‍ ക്രോമിനെ വെല്ലുവിളിക്കുന്ന വിധത്തിലാണ് ബ്രൗസറെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബ്രൗസര്‍ പുറത്തിറങ്ങുമെന്നാണു വിവരം. ഇതുവരെയുള്ളതില്‍നിന്നു വ്യത്യസ്തമായി നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ബ്രൗസര്‍, ഇന്റര്‍നെറ്റ് സേര്‍ച്ചിംഗിനെ അടിമുടി മാറ്റിമറിക്കുമെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഓപ്പണ്‍ എഐ പുറത്തിറക്കിയ ചാറ്റ് ജിപിടി ഇന്ന് ഉപയോഗിക്കാത്ത മേഖലകളില്ല. ഗൂഗിളും, എക്‌സുമൊക്കെ നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയ പ്ലാറ്റ്‌ഫോമുകള്‍ പുറത്തിറക്കിയെങ്കിലും ഓപ്പണ്‍ എഐ പോലെ സ്വീകാര്യതയുണ്ടായിട്ടില്ല. യൂസര്‍ ഡാറ്റ പോലെ ഗൂഗിളിനെ വിപണിയില്‍ മുന്‍നിരയിലെത്തിച്ച സംഗതികളിലേക്ക് ഓപ്പണ്‍ എഐയ്ക്കു വളരെപ്പെട്ടെന്നു കടന്നെത്താന്‍ കഴിഞ്ഞേക്കും. നിലവില്‍ 500 ദശലക്ഷം സജീവ ഉപഭോക്താക്കള്‍ ചാറ്റ് ജിപിടിക്കുണ്ട്. ഓപ്പണ്‍ എഐ ബ്രൗസര്‍ കൂടി പുറത്തിറക്കുന്നതോടെ ഗൂഗിളിന്റെ പ്രധാന വരുമാന മാര്‍ഗമായ പരസ്യ വിപണിയിലേക്കും കൂടുതല്‍ ചൂഴ്ന്നിറങ്ങും. ചാറ്റ് ജിപിടിയാണ് ഇപ്പോള്‍ ഗൂഗിളിനെക്കാള്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ആളുകള്‍ ഉപയോഗിക്കുന്നത്.…
Read More » -
പാകിസ്താനില്‍നിന്ന് മൈക്രോ സോഫ്റ്റും പിന്‍വാങ്ങുന്നു; രാജ്യം സൃഷ്ടിച്ച ഗുരുതര പരിസ്ഥിതിയുടെ സൂചന, ആഗോള ഭീമന്‍മാര്‍ക്കുപോലും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ലെന്ന് ആദ്യ കണ്‍ട്രി മേധാവി; സേവനങ്ങള്‍ തുടര്‍ന്നും നല്‍കുമെന്ന് മൈക്രോസോഫ്റ്റ്; കത്തു നല്‍കി പാകിസ്താനും
ന്യൂയോര്‍ക്ക്: പാകിസ്താനിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ്. 2000 ജൂണില്‍ പ്രവര്‍ത്തനം ആരംഭിച്ച് കാല്‍നൂറ്റാണ്ടു പിന്നിടുമ്പോഴാണു അടച്ചുപൂട്ടല്‍. എന്നാല്‍, ‘യുഗത്തിന്റെ അവസാനമാണെന്നാണു’ കമ്പനിയുടെ ആദ്യ കണ്‍ട്രി മേധാവി ജവാദ് റഹ്‌മാന്‍ ലിങ്ക്ഡ് ഇന്നിലെ പോസ്റ്റില്‍ പറഞ്ഞു. ‘ഇതൊരു കോര്‍പറേറ്റ് പുറത്തുകടക്കല്‍ മാത്രമല്ല. ഈ രാജ്യം സൃഷ്ടിച്ച പരിസ്ഥിതിയുടെ ഗുരുതരമായ സൂചനകൂടിയാണ്. മൈക്രോസോഫ്റ്റ് പോലെയുള്ള ആഗോള ഭീമന്‍മാര്‍ക്കുപോലും നിലനില്‍ക്കാന്‍ കഴിയാത്ത ഒന്ന്. പാകിസ്താന്‍ ഇത്തരം കമ്പനികള്‍ക്കായി എന്തു ചെയ്തു ചെയ്തില്ല എന്നു വിലയിരുത്തുന്നതുകൂടിയാണ് ഈ പിന്‍വാങ്ങല്‍’ എന്നും അദ്ദേഹം എഴുതി. റെഡ്മണ്ട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കു മൈക്രോസോഫ്റ്റും പാകിസ്താനില്‍നിന്നുള്ള പിന്‍മാറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഉപഭോക്തൃ കരാറുകളെയും സേവനങ്ങളെയും ഈ മാറ്റം ബാധിക്കില്ലെന്നും മൈക്രോ സോഫ്റ്റ് വക്താവ് പറഞ്ഞു. ലോകമെമ്പാടും ഈ മാതൃക വിജയകരമായി പിന്തടരുന്നു. ഉപഭോക്താക്കള്‍ക്ക് ഇതുവരെ ലഭിച്ച എല്ലാ സേവനങ്ങളും തുടര്‍ന്നും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മൈക്രോ സോഫ്റ്റിന്റെ ഓപ്പറേഷണല്‍ പുനസംഘടനയാണിതെന്നും തുടര്‍ന്നുള്ള സേവനങ്ങള്‍ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു പാകിസ്താന്‍ കത്തു പുറത്തുവിട്ടിട്ടുണ്ട്. പാകിസ്താന്‍…
Read More » -
റിലയൻസ് ജിയോ പിന്തുണയ്ക്കുന്ന കെയർ എക്‌സ്പർട്ടുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് ടെലികോം ഈജിപ്റ്റ്
കൊച്ചി/കെയ്‌റോ/ഗുരുഗ്രാം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന മുൻനിര ഹെൽത്ത് കെയർ ടെക്‌നോളജി കമ്പനിയായ കെയർ എക്‌സ്പർട്ടുമായി ടെലികോം ഈജിപ്റ്റ് പങ്കാളിത്തത്തിൽ ഏർപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഇരു കമ്പനികളും ഒപ്പുവെച്ചു. റിലയൻസ് ജിയോയ്ക്ക് നിക്ഷേപമുള്ള കമ്പനിയാണ് ഹെൽത്ത്‌കെയർ ടെക് കമ്പനിയാണ് കെയർ എക്‌സ്പർട്ട്. സമഗ്രമായ ഡിജിറ്റൽ ഹെൽത്ത്‌കെയർ പ്ലാറ്റ്‌ഫോം ഈജിപ്റ്റിൽ ലോഞ് ചെയ്യാനാണ് പുതിയ സഖ്യത്തിലൂടെ ലക്ഷ്യമിടുന്നത്. ഈജിപ്റ്റിനുള്ളിൽ തന്നെ സ്ഥാപിക്കുന്ന ദേശീയ, സുരക്ഷിത ക്ലൗഡ് സംവിധാനമുപയോഗിച്ചായിരിക്കും പ്ലാറ്റ്‌ഫോം മാനേജ് ചെയ്യുക. ഏകീകൃത ഇലക്ട്രോണിക് മെഡിക്കൽ റെക്കോഡുകൾ ഹോസ്പിറ്റൽ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റവുമായി കണക്റ്റ് ചെയ്യുന്നതാകും പുതിയ പ്ലാറ്റ്‌ഫോം. ക്ലിനിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് ഡാറ്റ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശുപത്രികൾക്ക് വലിയ തോതിൽ ഗുണം ചെയ്യുന്നതാണ് ഈ പദ്ധതി. പ്രവർത്തനക്ഷമത കൂട്ടാനും ആഗോള മൽസരക്ഷമത കൈവരിക്കാനും ഇതിലൂടെ സാധിക്കും. നിലവിലുള്ള സംവിധാനങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ പുതിയ കാര്യങ്ങൾ ഇന്റഗ്രേറ്റ് ചെയ്യാൻ കെയർഎക്‌സ്പർട്ട് ലഭ്യമാക്കുന്ന സേവനങ്ങളിലൂടെ സാധിക്കും. ബില്ലിംഗ് നടപടിക്രമങ്ങൾ ലളിതവൽക്കരിക്കുകയും റെവന്യൂ കളക്ഷൻ ത്വരിതപ്പെടുത്തുകയും…
Read More » -
ലുലു മാളിൽ ഷോറൂം തുറക്കാൻ ഒരു സര്‍ക്കാര്‍ സ്ഥാപനം; കേരള ചരിത്രത്തിൽ ആദ്യം, മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു പൊതുമേഖലാ സ്ഥാപനം അന്താരാഷ്ട്ര ഷോപ്പിംഗ് മാളിൽ ഷോറൂം തുറക്കാൻ ഒരുങ്ങുന്നു. കേരള സ്റ്റേറ്റ് കയർ കോർപ്പറേഷനാണ് തലസ്ഥാന നഗരിയിലെ ലുലു മാളിൽ അത്യാധുനിക മാട്രസ്സ് എക്‌സ്പീരിയൻസ് ഷോറൂം ആരംഭിക്കുന്നത്. ജൂലൈ 10-ന് വൈകുന്നേരംആറ് മണിക്ക് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് ഷോറൂം ഉദ്ഘാടനം ചെയ്യും. 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ഷോറൂം, മെത്തകളുടെ വിപുലമായ ശേഖരം ഒരുക്കുന്നതിനൊപ്പം കേരളത്തിന്റെ തനത് കയർ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും സൗകര്യമൊരുക്കും. 5000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മെത്തകൾ ഇവിടെ ഉപഭോക്താക്കൾക്ക് ലഭ്യമാകും. അന്താരാഷ്ട്ര വ്യവസായ ഭീമനായ വാൾമാർട്ടിലേക്ക് ഉൾപ്പെടെ കയർ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന കേരള സ്റ്റേറ്റ് കയർ കോർപ്പറേഷന്റെ ഉൽപ്പന്നങ്ങൾ മികച്ച ഗുണമേന്മയുള്ളവയാണ്. കയർ കോർപ്പറേഷൻ ചെയർമാൻ ജി. വേണുഗോപാൽ അധ്യക്ഷനാകുന്ന ചടങ്ങിൽ, കയർ വകുപ്പ് ഡയറക്ടർ ആനി ജൂലാ തോമസ് ആദ്യ വിൽപ്പന നിർവഹിക്കും.…
Read More » -
റീട്ടെയ്ൽ നിക്ഷേപകർക്ക് ജിയോ ഫിനാൻസ് ആപ്പിലൂടെ ജിയോബ്ലാക്ക്‌റോക്ക് ഫണ്ടുകളിൽ നിക്ഷേപം നടത്താം, വരുന്ന എൻഎഫ്ഒകളിൽ പങ്കാളികളാകാം, പ്രഥമ എഎൻഎഫ്ഒയിലൂടെ സമാഹരിച്ചത് 17,800 കോടി
കൊച്ചി: ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ പ്രഥമ എൻഎഫ്ഒ (ന്യൂഫണ്ട് ഓഫർ)ക്ക് വിപണിയിൽ വൻവരവേൽപ്പ്. ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെയും ബ്ലാക്ക്‌റോക്കിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രഥമ എൻഎഫ്ഒ വിജയകരമായി പൂർത്തിയാക്കിയെന്ന് കമ്പനി പ്രഖ്യാപിച്ചു. 17,800 കോടി രൂപയാണ് എൻഎഫ്ഒയിലൂടെ സമാഹരിച്ചത്. ജിയോബ്ലാക്ക്‌റോക്ക് ഓവർനെറ്റ് ഫണ്ട്, ജിയോബ്ലാക്ക്‌റോക്ക് ലിക്വിഡ് ഫണ്ട്, ജിയോബ്ലാക്ക്‌റോക്ക് മണിമാർക്കറ്റ് ഫണ്ട് എന്നിങ്ങനെയുള്ള മൂന്ന് കാഷ്/ഡെറ്റ് മ്യൂച്ചൽ ഫണ്ട് സ്‌കീമുകളിലൂടെയാണ് നിക്ഷേപം സമാഹരിച്ചത്. ജൂൺ 30 ന് ആരംഭിച്ച മൂന്ന് ദിവസത്തെ എൻഎഫ്ഒ, 90ലധികം സ്ഥാപന നിക്ഷേപകരിൽ നിന്ന് നിക്ഷേപങ്ങൾ ആകർഷിച്ചു. ഡാറ്റ അധിഷ്ഠിത നിക്ഷേപവും ഡിജിറ്റൽ-ഫസ്റ്റ് സമീപനവും സംയോജിപ്പിക്കുന്ന ജിയോബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്മെന്റിന്റെ മൂല്യ നിർദ്ദേശത്തിലുള്ള ആത്മവിശ്വാസമാണ് സ്ഥാപന നിക്ഷേപരുടെ മികച്ച താൽപ്പര്യം പ്രതിഫലിപ്പിക്കുന്നത്. ഓഫർ കാലയളവിൽ 67,000-ത്തിലധികം വ്യക്തികളാണ് ഈ ഫണ്ടുകളിൽ നിക്ഷേപിച്ചത്. ജിയോബ്ലാക്ക്‌റോക്ക് ക്യാഷ്/ഡെറ്റ് മ്യൂച്വൽ ഫണ്ട് സ്‌കീമുകൾക്ക് റീട്ടെയ്ൽ നിക്ഷേപകരിൽ നിന്നുള്ള മികച്ച പ്രതികരണത്തിന്റെ സൂചനയാണിത്. ജൂലൈ…
Read More »
