Breaking NewsBusinessKeralaNEWS
കുടിയന്മാരിൽ ഒന്നാം സ്ഥാനം കൊണ്ടുപോയത് കരുനാഗപ്പള്ളി ഔട്ട്ലെറ്റ്- 146.08 ലക്ഷം രൂപ!! ഉത്രാടത്തിൽ മാത്രം വിൽപന 137കോടിയുടെ മദ്യം, 10 ദിവസത്തിൽ സംസ്ഥാനത്ത് വിറ്റുപോയത് 826.38 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ കേരളത്തിൽ വിറ്റുപോയത് 826.38 കോടി രൂപയുടെ മദ്യം. ഉത്രാടം വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഉത്രാട ദിനംമാത്രം 137കോടി മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപയുടെ മദ്യം അധികം വിറ്റതായും 6 ഷോപ്പുകൾ ഒരു കോടിയിലധികം വിറ്റെന്നുമാണ് റിപ്പോർട്ട്.
ഓണക്കാല മദ്യ വിൽപ്പനയിൽ മുന്നിലുള്ളത് കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ്. 146.08 ലക്ഷം രൂപയുടെ വിൽപ്പനയാണ് ഇവിടെ ഉത്രാടം ദിനത്തിലുണ്ടായത്. തൊട്ടുപിന്നാലെ 123 ലക്ഷം രൂപയുടെ മദ്യം വിറ്റ് കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് രണ്ടാം സ്ഥാനത്തുമുണ്ട്. 110.79 രൂപയുടെ വിൽപ്പനയുമായി എടപ്പാൾ ഔട്ട്ലെറ്റും തൊട്ടുപിന്നിലുണ്ട്.






