Breaking NewsBusinessLife StyleTech

ത്രിമാന രൂപങ്ങള്‍ അതി യഥാര്‍ത്ഥമായി നിര്‍മ്മിക്കാം ; ഗൂഗിളിന്റെ ജെമിനി എഐയുടെ ‘നാനോ ബനാന’ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നു

ഗൂഗിളിന്റെ ജെമിനി എഐയുടെ സഹായത്തോടെ, സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പുതിയ ട്രെന്‍ഡാണ് ‘നാനോ ബനാന’. ആളുകളുടെ ഫോട്ടോയും ഒരു ചെറിയ ടെക്സ്റ്റ് പ്രോംപ്റ്റും ഉപയോഗിച്ച് അവരുടെയോ, സെലിബ്രിറ്റികളുടെയോ, വളര്‍ത്തുമൃഗങ്ങളുടെയോ ത്രിമാന രൂപങ്ങള്‍ അതിയഥാര്‍ത്ഥമായി നിര്‍മ്മിക്കാന്‍ ഈ ട്രെന്‍ഡ് സഹായിക്കുന്നു.

സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യയോ പണമോ ആവശ്യമില്ലാത്തതിനാല്‍ ഇത് വളരെ വേഗത്തില്‍ പ്രചാരം നേടി. ഉപയോക്താക്കള്‍ക്ക് മിനിയേച്ചര്‍, ജീവന്‍ തുടിക്കുന്ന രൂപങ്ങള്‍, അവയുടെ അടിയില്‍ സുതാര്യമായ അക്രിലിക് ബേസും, വില്‍പനയ്ക്ക് വെച്ചതു പോലെയുള്ള പാക്കേജിംഗ് മോക്കപ്പുകളും ഒക്കെ നിര്‍മ്മിക്കാന്‍ സാധിക്കും. ‘ജെമിനി ആപ്പില്‍ ചിത്രം നിര്‍മ്മിക്കാനും എഡിറ്റ് ചെയ്യാനും എല്ലാവര്‍ക്കും സൗജന്യമാണ്,’ എന്നാണ് ഈ ട്രെന്‍ഡിനെക്കുറിച്ച് അവര്‍ കുറിച്ചത്.

Signature-ad

ഗൂഗിള്‍ ജെമിനി അല്ലെങ്കില്‍ ഗൂഗിള്‍ എഐ സ്റ്റുഡിയോ തുറക്കുക. ത്രിമാന രൂപത്തിലാക്കാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും ഫോട്ടോ അപ്ലോഡ് ചെയ്യുക. ഇത്രയും ചെയ്ത ശേഷം അതിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന പ്രത്യേക കോഡും നല്‍കിയ ശേഷം ‘ജനറേറ്റ്’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക ഇത്രയുമാണ് നടപടിക്രമങ്ങള്‍.

Back to top button
error: