Business
-
ഓഹരി നിക്ഷേപകര്‍ക്ക് ചെറിയൊരു ആശ്വാസം; നാളെ മുതല്‍ ഓഹരി വിപണി ടി+1 സെറ്റില്‍മെന്റ് സംവിധാനത്തിലേക്ക്
മുബൈ: റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തില്‍ ആടി ഉലയുന്ന ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ചെറിയൊരു ആശ്വാസമായി സെറ്റില്‍മെന്റ് സംവിധാനത്തില്‍ മാറ്റം വരുന്നു. ടി+2 സെറ്റില്‍മെന്റില്‍നിന്ന് ടി+1 സെറ്റില്‍മെന്റിലേക്ക് ഓഹരി വിപണികള്‍ മാറുന്നു. ഓഹരി വിപണിയിലെ ഇടപാടുകള്‍ സെറ്റില്‍മെന്റ് ചെയ്യുന്നതിനുള്ള സംവിധാനത്തിന്റെ പുതിയ മാറ്റം ഫെബ്രുവരി 25 മുതല്‍ നടപ്പാക്കും. നിലവില്‍ ഓഹരി ഇടപാടുകള്‍ പൂര്‍ണമാകുന്നതിന് ട്രേഡിംഗ് ചെയ്ത ദിവസം കൂടാതെ രണ്ട് ദിവസമാണ് ആവശ്യമായി വരുന്നത്. ടി+1 സംവിധാനം നടപ്പാക്കുന്നതോടെ ഇടപാട് കഴിഞ്ഞ് ഒരു ദിവസത്തിനകം സെറ്റില്‍മെന്റ് പൂര്‍ണമാകും. ആദ്യഘട്ടത്തില്‍ വിപണി മൂല്യത്തില്‍ താഴെയുള്ള 100 ഓഹരികളുടെ ഇടപാടിലാണ് ടി+1 സംവിധാനം നടപ്പാക്കുക. തുടര്‍ന്നുള്ള മാസങ്ങളില്‍ വിപണി മൂല്യത്തില്‍ താഴെയുള്ള 500 കമ്പനികളുടെ ഇടപാടുകള്‍ വീതം ഈ രീതിയിലേക്ക് മാറ്റും. ഇതുവഴി ടി+1 സെറ്റില്‍മെന്റ് സൈക്കിളിന് കീഴില്‍ വരുന്ന സ്റ്റോക്കുകളില്‍ ഇടപാട് നടത്തുന്നവര്‍ക്ക് അവരുടെ പണമോ ഓഹരികളോ 24 മണിക്കൂറിനുള്ളില്‍ ഡെലിവര്‍ ചെയ്യപ്പെടും. അടുത്ത ആറ് മാസത്തിനുള്ളില്‍ എന്‍എസ്ഇയുടെ 285 സ്റ്റോക്കുകളുമായി…
Read More » -
സ്വർണ വില കുതിക്കുന്നു, കാരണം റഷ്യയുടെ യുദ്ധപ്രഖ്യാപനം
യുക്രെയ്നിനു നേരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ ആഗോള സ്വർണവിലയും കുതിച്ചുയർന്നു. കേരളത്തിൽ പവന് 680 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 37,480 രൂപയായി. ഗ്രാമിന് 85 രൂപ കൂടി 4,685ൽ എത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. യുക്രെയിനിൽ റഷ്യ ആക്രമണം തുടങ്ങിയതോടെ ഓഹരി വിപണികളും കൂപ്പുകുത്തി. മൂലധന വിപണി തകർന്നതോടെ നിക്ഷേപകർ സുരക്ഷിതമാർഗം എന്ന നിലയിലാണ് സ്വർണത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്.
Read More » -
2022ല്‍ യുണീകോണ്‍ ക്ലബ്ബിലേക്ക് പത്താമത്തെ സ്റ്റാര്‍ട്ടപ്പും
ബെംഗളൂരു: 2022 തുടങ്ങി രണ്ട് മാസത്തിനുള്ളില്‍ യുണീകോണ്‍ ക്ലബ്ബിലേക്ക് പത്താമത്തെ സ്റ്റാര്‍ട്ടപ് കൂടിയെത്തി. ബെംഗളൂരുവും സാന്‍ഫ്രാന്‍സിസ്‌കോയും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹസുരയാണ് രാജ്യത്തെ ഏറ്റവും പുതിയ യുണീകോണ്‍. 46 യുണീകോണുകളെ സൃഷ്ടിച്ച 2021ന്റെ റെക്കോര്‍ഡ് ഈ വര്‍ഷം ആദ്യ പകുതിയല്‍ തന്നെ മറികടക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പാണ് ഹസുര. ഏറ്റവും പുതിയ ഫണ്ടിംഗിലൂടെ 100 മില്യണ്‍ സമാഹരിച്ചതോടെ കമ്പനിയുടെ മൂല്യം 1 ബില്യണ്‍ ഡോളറിലെത്തി. മൂല്യം ഒരു ബില്യണ്‍ ഡോളറിലെത്തുന്ന സ്റ്റാര്‍ട്ടപ്പുകളെയാണ് യുണീകോണെന്ന് വിശേഷിപ്പിക്കുക. രജോഷി ഗോഷ്, തന്‍മയി ഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് 2017ല്‍ ആരംഭിച്ച കമ്പനിയാണ് ഹസുര. സ്ഥാപനങ്ങളുടെ വെബ് ആപ്ലിക്കേഷനുകള്‍ വേഗത്തിലാക്കുന്നതിനുള്ള സേവനങ്ങളാണ് ഹസുര നല്‍കുന്നത്. വാള്‍മാര്‍ട്ട്, എയര്‍ബസ്, സ്വിഗ്ഗി ഉള്‍പ്പടെയുള്ള കമ്പനികള്‍ ഹസുരയുടെ ഉപഭോക്താക്കളാണ്. ഇതുവരെ 400 മില്യണിലധികം ഡൗണ്‍ലോഡുകളാണ് ഹസുര അവതരിപ്പിച്ച സൊല്യൂഷന്‍ നേടിയത്. 25,000ല്‍ അധികം ഗിറ്റ്ഹബ്ബ് സ്റ്റാറുകളും (ഉപഭോക്താക്കള്‍ റേറ്റ് ചെയ്യുന്ന രീതി) ഇവര്‍ നേടി. ഫണ്ടിംഗിലൂടെ…
Read More » -
വമ്പന്‍ ഓഫറുകളുമായി ഫ്‌ളിപ്കാര്‍ട്ട്; നാളെ മുതല്‍ ‘ഫ്‌ളിപ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് ഡേ’
കൊച്ചി: രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടില്‍ സ്മാര്‍ട് ടിവികള്‍ക്ക് വന്‍ ഓഫറുകളൊരുക്കി തോംസണ്‍. സ്മാര്‍ട് ടിവികള്‍ക്ക് മാത്രമല്ല തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികള്‍ക്കും ഗാര്‍ഹിക ഉപകരണങ്ങള്‍ക്കും പുത്തന്‍ ഓഫറുകള്‍ ലഭ്യമാകും. ഫ്‌ളിപ്കാര്‍ട്ടില്‍ നാളെ മുതല്‍ 28 വരെയാണ് ‘ഫ്‌ളിപ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് ഡേ’ നടക്കുന്നത്. തോംസണിന്റെ മിക്ക ഉല്‍പന്നങ്ങള്‍ക്കും വന്‍ ഇളവുകളാണ് നല്‍കുന്നത്. 40 ഇഞ്ച് എല്‍ഇഡി സ്മാര്‍ട് ടിവി 16,999 ന് ഫ്‌ലിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഫ്‌ളിപ്കാര്‍ട്ട് സെയിലില്‍ കേവലം 11,999 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ വിലയുടെ സ്മാര്‍ട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടിവി മോഡലുകളുടെ വില 8,499 രൂപയിലും തുടങ്ങുന്നു. തോംസണ്‍ 32ജഅഠഒ0011, 32 ഇഞ്ച് എച്ച്ഡി എല്‍ഇഡി സ്മാര്‍ട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത് 11,999 രൂപയ്ക്കാണ്. 40 ഇഞ്ച് മോഡലിനു 16,999 രൂപയും 75 ഇഞ്ച് അള്‍ട്രാ എച്ച്ഡി 4കെ സ്മാര്‍ട് ടിവിക്ക് 99,999 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. 65 ഇഞ്ച് 4കെ ടിവിയുടെ വില 53,999…
Read More » -
സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു; പവന് 37,000 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 37,000 രൂപ. ഗ്രാമിന് 35 രൂപ കൂടി 4625ല്‍ എത്തി. ഏതാനും ദിവസമായി സ്വര്‍ണ വില ചാഞ്ചാട്ടം പ്രകടപ്പിക്കുകയാണ്. ഈ മാസം 12ന് കുതിച്ചുകയറിയ വില 16 മുതല്‍ താഴുകയായിരുന്നു. എന്നാല്‍ പതിനെട്ടിന് വില വീണ്ടും ഉയര്‍ന്നു. ഇതിനിടെ പതിനാറിനും പതിനെട്ടിനും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ രണ്ടു നിലവാരത്തില്‍ കച്ചവടം നടക്കുകയും ചെയ്തു. യുക്രൈന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യാന്തര മൂലധന വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
Read More » -
പേടിഎമ്മിന് വായ്പാ വിതരണത്തില്‍ റെക്കോഡ് നേട്ടം
ന്യൂഡല്‍ഹി: ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ പേയ്‌മെന്റ് സാമ്പത്തിക സേവന കമ്പനിയായ പേടിഎം ജനുവരിയില്‍ വായ്പാ വിതരണത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ചു. പേടിഎമ്മിന്റെ ഉടമകളായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജനുവരിയില്‍ 1.9 ദശലക്ഷം വായ്പകളാണ് വിതരണം ചെയ്തത്. പ്രതിവര്‍ഷം 331 ശതമാനം വളര്‍ച്ച. മൊത്തം മൂല്യം 921 കോടി രൂപയായി ഉയര്‍ന്നു. മൂല്യത്തിന്റെ കാര്യത്തില്‍ വാര്‍ഷിക വളര്‍ച്ചാനിരക്ക് 334 ശതമാനമാണ്. ഓഫ്‌ലൈന്‍ പേയ്‌മെന്റ് ശക്തിപ്പെടുത്തന്നതിന് 2.3 ദശലക്ഷം ഉപകരണങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. ശരാശരി പ്രതിമാസ ഇടപാടുകളിലും വര്‍ധന ഉണ്ടായി. 68.9 ദശലക്ഷം. വാര്‍ഷിക വളര്‍ച്ച 40 ശതമാനം. പേടിഎം വാലറ്റ്, പേടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട്, മറ്റു ബാങ്കുകളുടെ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, യു.പി.ഐ എന്നിവ പ്രോസസ് ചെയ്യുന്ന, വ്യാപാരി പേയ്‌മെന്റായ, ഗ്രോസ് മെര്‍ക്കന്‍ഡൈസ് മൂല്യം 83, 481 കോടി രൂപയായി ഉയര്‍ന്നു. വാര്‍ഷിക വളര്‍ച്ച 105 ശതമാനം. പേടിഎം പോസ്റ്റ്‌പെയ്ഡ്, മര്‍ച്ചന്റ് ലോണ്‍, വ്യക്തിഗത വായ്പകള്‍…
Read More » -
കോവിഡിൽ ജോലി നഷ്ടമായവർക്കായി സ്‌കൗട്ട് പോർട്ടൽ
തിരുവനന്തപുരം: കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരുൾപ്പെടെയുള്ള അഭ്യസ്തവിദ്യരും പരിചയ സമ്പന്നരുമായ ഉദ്യോഗാർഥികൾക്ക് തൊഴിലവസരമൊരുക്കുന്ന പോർട്ടലുമായി സ്‌കൗട്ട് സ്റ്റാർട്ടപ്. ഉദ്യോഗാർഥികൾക്ക് പുതിയ തൊഴിൽ തേടുന്നതിനും നൈപുണ്യ വികസനത്തിനും സ്‌കൗട്ട് പോർട്ടലിന്റെ സഹായം തേടാം. കമ്പനികൾക്ക് നിയമന പ്രക്രിയ ലളിതമാക്കാനും ഇതുവഴി സാധിക്കും. വർധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാനും നൈപുണ്യ ശേഷി വികസനവും ലക്ഷ്യമിട്ടാണ് സ്റ്റാർട്ടപ് ആരംഭിച്ചതെന്ന് സ്‌കൗട്ട് ചെയർമാൻ ഡോ.എം.അയ്യപ്പൻ (എച്ച്.എൽ.എൽ. മുൻ സി.എം.ഡി) പറഞ്ഞു. ഉദ്യോഗാർഥികൾക്ക് യോഗ്യത ഉണ്ടെങ്കിലും തൊഴിൽ വൈദഗ്ധ്യമില്ലെന്നത് ഈ രംഗത്തെ വലിയ പ്രതിസന്ധിയാണെന്നും വിദ്യാഭ്യാസ മേഖലയിലെ കാലോചിതമായ പരിഷ്‌കാരങ്ങളിലൂടെ മാത്രമേ ഒരു പരിധി വരെ ഇത് പരിഹരിക്കപ്പെടുകയുള്ളൂവെന്നും കമ്പനി ഡയറക്ടർ ഡോ.കുഞ്ചറിയ പി. ഐസക് (കെ.ടി.യു മുൻ വൈസ് ചാൻസലർ) ചൂണ്ടിക്കാട്ടി. യുവ എൻജിനീയർമാരായ മാത്യു പി. കുരുവിള, മാത്യൂ ജോർജ്, രാഹുൽ ചെറിയാൻ എന്നിവരാണ് സ്‌കൗട്ട് സ്റ്റാർട്ടപ്പിനു പിന്നിൽ. എല്ലാ മേഖലകളിലെയും തൊഴിലന്വേഷകർക്കായി സ്‌കൗട്ട് നിലവിൽ രജിസ്‌ട്രേഷനായി തുറന്നിട്ടുണ്ടെന്ന് സ്‌കൗട്ട് സി.ഇ.ഒ മാത്യു കുരുവിള പറഞ്ഞു. ഉദ്യോഗാർഥികൾക്ക്…
Read More » -
ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനം ഫെഡ്ഫിന ഐപിഒ വിപണിയിലേക്ക്
കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനം ഫെഡ്ഫിന (ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസ്) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഐപിഒയ്ക്കായുള്ള രേഖകള്‍ ഫെഡ്ഫിന സെബിക്ക് സമര്‍പ്പിച്ചു. ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനമായ ഫെഡ്ഫിനയുടെ 74 ശതമാനം ഓഹരികളാണ് നിലവില്‍ ഫെഡറല്‍ ബാങ്കിന് ഉള്ളത്. 900 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 45,714,286 ഓഹരികളുമാണ് വില്‍ക്കുന്നത്. ഇതില്‍ 16,497,973 ഓഹരികള്‍ ഫെഡറല്‍ ബാങ്കിന്റേയും 29,216,313 ഓഹരികള്‍ ട്രൂ നോര്‍ത്ത് ഫണ്ട് വിഐ എല്‍എല്‍പിയുടേതുമാണ്. 2018ലാണ് ഫെഡ്ഫിനയുടെ 26 ശതമാനം ഓഹരികള്‍ 400 കോടി രൂപയ്ക്ക് ട്രൂ നോര്‍ത്ത് സ്വന്തമാക്കിയത്. ഐപിഒയ്ക്ക് ശേഷം ഫെഡ്ഫിനയില്‍ ഫെഡറല്‍ ബാങ്കിന്റെ ഓഹരി വിഹിതം 51 ശതമാനമായി കുറയും. ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായി ഐപിഒയ്ക്ക് ശേഷവും ഫെഡ്ഫിന തുടരും. പുതിയ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക ടയര്‍-1 നഗരങ്ങളിലെ മൂലധന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. 2010ല്‍ എന്‍ഫിഎഫ്‌സി ലൈസന്‍സ് ലഭിച്ച ഫെഡ്ഫിനയ്ക്ക് 520ല്‍…
Read More » -
രാജ്യത്തെ വ്യാവസായിക പ്രവര്‍ത്തനങ്ങളുടെ വേഗത വരും മാസങ്ങളില്‍ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ വ്യാവസായിക പ്രവര്‍ത്തനങ്ങളുടെ വേഗത വരും മാസങ്ങളില്‍ വര്‍ധിച്ചേക്കുമെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്. ഉപഭോഗത്തിലും നിക്ഷേപ ആവശ്യകതയിലും ക്രമാനുഗതമായ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഡിസംബറിലെ വ്യാവസായിക ഉല്‍പാദന സൂചിക (ഐഐപി) പ്രകാരം 0.4 ശതമാനം വളര്‍ച്ചയാണ് വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ കൈവരിച്ചത്. എന്നാല്‍ നവംബറില്‍ ഇത് 1.3 ശതമാനമായിരുന്നു. ഒമിക്രോണ്‍ വ്യാപനം മൂലം ഈ വര്‍ഷം ജനുവരിയില്‍ രാജ്യത്തെ വ്യാവസായിക വളര്‍ച്ചയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ ചരക്ക് ഗതാഗത സംവിധാനത്തില്‍ ഉള്‍പ്പടെ ഇത് ചെറിയ തോതില്‍ തടസ്സം സൃഷ്ടിച്ചിരുന്നു. എന്നാല്‍ അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം കുറയുന്നതിനാല്‍ വരും മാസങ്ങളില്‍ നിക്ഷേപ ആവശ്യങ്ങള്‍ ഉള്‍പ്പടെ വര്‍ധിക്കുന്നതിനുള്ള സാധ്യതയാണ് മുന്നിലുള്ളതെന്നും ക്രിസില്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വ്യാവസായിക രംഗത്ത് വേഗത കൈവരിക്കുന്നത് കൊണ്ട് അസംസ്‌കൃത വസ്തുക്കളുടെ വിതരണത്തില്‍ നേരിട്ടിരുന്ന തടസ്സങ്ങള്‍ ഉള്‍പ്പടെ ലഘൂകരിക്കുവാന്‍ സാധിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ നിക്ഷേപ ആവശ്യകതയും ഉപഭോഗവും നേരത്തെ മന്ദഗതിയിലായത് ഉല്‍പാദന മേഖലയെ ഉള്‍പ്പടെ പിന്നോട്ടടിച്ചിരുന്നു. മേഖലകള്‍…
Read More »