BusinessTRENDING

ചരക്ക് ഗതാഗതത്തില്‍ നൂതന നീക്കവുമായി ടാറ്റ മോട്ടോഴ്സ്

ഇന്ത്യയുടെ ചരക്ക് ഗതാഗതം വൈദ്യുതീകരിക്കാനുള്ള നീക്കവുമായി ടാറ്റ മോട്ടോഴ്സ്. ഇതിന്റെ മുന്നോടിയായി തങ്ങളുടെ ജനപ്രിയ ചെറു കൊമേഷ്യല്‍ വാഹനമായ എയ്‌സിന്റെ ഇവി പതിപ്പ് കമ്പനി പുറത്തിറക്കി. പുതിയ എയ്‌സ് ഇവി, വൈവിധ്യമാര്‍ന്ന ഇന്‍ട്രാ-സിറ്റി ചരക്കുനീക്കങ്ങള്‍ക്കുതകുന്ന ഒരു ഗ്രീന്‍, സ്മാര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് സൊല്യൂഷനാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

”എയ്‌സ് ഇവിയുടെ സമാരംഭത്തോടെ ഇ-കാര്‍ഗോ മൊബിലിറ്റിയുടെ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. ഇന്ത്യയിലെ എക്കാലത്തെയും മികച്ച വാണിജ്യ വാഹനമാണ് ടാറ്റ എയ്‌സ്. ഇത് ഗതാഗതത്തില്‍ വിപ്ലവം സൃഷ്ടിക്കുകയും ദശലക്ഷക്കണക്കിന് വിജയകരമായ സംരംഭകരെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതികമായി നൂതനവും വൃത്തിയുള്ളതും മികച്ചതുമായ മൊബിലിറ്റി സൊല്യൂഷന്‍ നല്‍കിക്കൊണ്ട് ഇത് ഈ പൈതൃകത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. വാണിജ്യ വാഹനങ്ങളുടെ വൈദ്യുതീകരണത്തില്‍ ഞാന്‍ ആവേശഭരിതനാണ്, ”ടാറ്റ സണ്‍സ് ആന്‍ഡ് ടാറ്റ മോട്ടോഴ്‌സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

Back to top button
error: