Breaking NewsKeralaLead NewsNEWSNewsthen Specialpolitics

കള്ളനും പോലീസു ഒളിച്ചുകളിയും തുടരുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊടാനാകാതെ പോലീസ്; അന്വേഷണ നീക്കങ്ങള്‍ ചോരുന്നുവെന്ന സംശയം ബലപ്പെടുന്നു; തിരച്ചിലിന് പുതിയ സംഘത്തെ നിയോഗിക്കാന്‍ ആലോചന

 

പാലക്കാട്: ലൈംഗീക പീഡനക്കേസില്‍ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താന്‍ പോലീസ് നടത്തുന്ന തിരച്ചിലും അന്വേഷണവും ഫലം കാണാതെ തുടരുന്നു. രാഹുലിനെ തൊടാനാകാതെ കേരള പോലീസ് വിഷമിക്കുമ്പോള്‍ പോലീസ് നീക്കങ്ങള്‍ ചോരുന്നുവെന്ന സംശയം ബലപ്പെടുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് പോലീസ് അന്വേഷണത്തിന്റെ കാര്യങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് കി്ട്ടുന്നുണ്ടെന്നാണ് പോലീസിലെ ഒരു വിഭാഗം കരുതുന്നത്. ഈ സാഹചര്യത്തില്‍ രാഹുലിനെ കണ്ടെത്താനുള്ള അന്വേഷണ സംഘത്തെ മാറ്റാനുള്ള സാധ്യതയും വര്‍ധിച്ചു.

Signature-ad

ഇത്രയും പ്രമുഖനായ ഒരു ജനപ്രതിനിധിക്ക് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇത്ര ദിവസം ഒളിച്ചു കഴിയാമെങ്കില്‍ അത് കേരളപോലീസിന് നാണക്കേടു തന്നെയാണെന്നും ആക്ഷേപമുയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് രാഹുലിനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തമിഴ്‌നാട് അതിര്‍ത്തിഗ്രാമങ്ങളില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ താമസിച്ചത് ബാഗല്ലൂരിലെ റിസോര്‍ട്ടിലാണെന്ന വിവരം പോലീസിന് ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അങ്ങോട്ട് പാഞ്ഞെത്തുമ്പോഴേക്കും രാാഹുല്‍ റിസോര്‍ട്ടില്‍ നിന്ന് കടന്നുകളഞ്ഞു. ഇതാണ് പോലീസിനകത്തെ ചാരന്‍മാരെക്കുറിച്ച് സംശയം വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്. രാഹുല്‍ കര്‍ണാടകയിലേക്ക് കടന്നതായാണ് പോലീസിന്റെ നിഗമനം.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ താമസിച്ചത് തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലെ റിസോര്‍ട്ടിലാണെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ഇവിടെ നിന്നും കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന. ഈ ഭാഗത്തെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

 

കര്‍ണാടകയിലെ പല സ്വകാര്യ പ്രഫഷണല്‍ കോളജുകളുമായും രാഹുലിനും രാഹുലിന്റെ അടുത്ത രാഷ്ട്രീയ സുഹൃത്തുക്കളിലെ പ്രമുഖനും വളരെ അടുത്ത ബന്ധമുണ്ട്. കര്‍ണാടകയില്‍ ഇത്തരത്തില്‍ നിരവധി പെയിംഗ് ഗസ്റ്റ് വീടുകളും ഹോസ്റ്റലുകളുമുള്ളതിനാല്‍ അത്തരം ഇടങ്ങള്‍ ഒളിച്ചുതാമസിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണസംഘം കരുതുന്നു.
ഇനി റിസോര്‍ട്ടുകളിലും ഫാമുകളിലും ഒളിച്ചുതാമസിച്ച് റിസ്‌ക് എടുക്കാന്‍ രാഹുല്‍ തയ്യാറാകില്ലെന്നാണ് സൂചന.
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കും വരെ സുരക്ഷിതമായി ഒളിച്ചുതാമസിക്കാന്‍ സുരക്ഷിതമായ ഒരിടം രാഹുലിന് വേണ്ടി ഒരുക്കാന്‍ കൂടെയുള്ളവര്‍ പാടുപെടുന്നുണ്ട്.
ഒളിവിലുള്ള രാഹുല്‍ കാറുകള്‍ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. നാളെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.

ബലാത്സംഗ കേസിലെ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കഴിഞ്ഞ ആറു ദിവസമായി ഒളിവിലാണ്. പാലക്കാട് കണ്ണാടിയില്‍ നിന്നും നേരെ അതിര്‍ത്തി കടന്ന് ഊടുവഴികളിലൂടെ പൊള്ളാച്ചിയിലേക്കും പിന്നീട് കോയമ്പത്തൂരിലേക്കും കടക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. ഹൈവേ ഒഴിവാക്കി ജില്ലാ അതിര്‍ത്തിയായ കൊഴിഞാമ്പാറ വഴിയാണ് എംഎല്‍എ കടന്നിരിക്കുന്നതെന്നാണ് പോലീസ് കരുതുന്നത്. കേസിലെ രണ്ടാം പ്രതി ജോബി ജോസഫും രാഹുലും കൂടിയാണ് യാത്രയെന്നും സംശയമുണ്ട്.

 

പാലക്കാട് നിന്ന് രാഹുല്‍ മുങ്ങിയ ചുവന്ന പോളോ കാര്‍ സിനിമ നടിയുടെ തന്നെയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് രാഹുലിന്റെ ഭവന നിര്‍മ്മാണ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ നടിയുടേതാണ് കാര്‍ എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഈ കാറില്‍ തന്നെയാണ് നടി പാലക്കാട് പരിപാടിയ്ക്ക് എത്തിയതെന്ന വിവരവും ലഭിച്ചു. പിന്നീട് ഏത് സാഹചര്യത്തിലാണ് കാര്‍ രാഹുലിനെ ഏല്‍പ്പിച്ചതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ബംഗലൂരുവിലുള്ള നടിയെ ചോദ്യം ചെയ്യാന്‍ നീക്കമുണ്ട്. കാര്‍ രണ്ട് ദിവസം കിടന്നത് പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റേ വീട്ടിലാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. രാഹുലിനെ രക്ഷപ്പെടാന്‍ നേതാവ് സഹായം ചെയ്‌തോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. ഇതോടെ രാഹുലിനെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെന്നെ ആരോപണം ശക്തമാക്കുകയാണ് ബിജെപി. ആരോപണം നിഷേധിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍ രംഗത്തെത്തി.

 

അതിനിടെ പോലീസ് പരാതിക്കാരിയുടെ തിരുവനന്തപുരത്തുള്ള സുഹൃത്തുക്കളുടെ മൊഴിയെടുത്തു. ഗര്‍ഭഛിദ്രത്തിനും രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഭീഷണിപ്പെടുത്തിയതിനുമുള്ള തെളിവുകള്‍ പോലീസ് ശേഖരിച്ചു. ഗര്‍ഭഛിദ്രത്തിന് ശേഷം പെണ്‍കുട്ടി മോശമായ ശാരീരിക മാനസിക അവസ്ഥയിലായിരുന്നുവെന്നാണ് യുവതിയുടെ സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയത്. രാഹുലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റിലെ കെയര്‍ടേക്കറുടെയും മൊഴി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: